- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: News Desk
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,81,858 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,31,792 കോവിഡ് കേസുകളില്‍, 12.9 ശതമാനം…
കോഴിക്കോട്: സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പിടിയില്‍. 2001ല്‍ പൊറ്റമ്മലിൽ അഭിഭാഷകനായ ശ്രീധരക്കുറുപ്പിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതിയും കൊല്ലം സ്വദേശിയുമായ എസ്പി ബിജുവിനെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ക്രൈംബ്രാഞ്ചിന്‍റെ അറസ്റ്റിലായ പ്രതിയെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടർന്ന് കോടതി വെറുതെവിട്ടിരുന്നു. പിന്നീട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മംഗലാപുരത്ത് ഒളിവില്‍ കഴിയവേയാണ് മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
കൊച്ചി: പാലാ ബിഷപ്പിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതില്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറുകാരാണെന്നും അദ്ദേഹം പറഞ്ഞു.സംഘപരിവാര്‍ അജണ്ടയില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായങ്ങള്‍ പെട്ടുപോകരുത്. പ്രസ്താവനയ്ക്കു പകരമായി ചിലര്‍ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നും പരസ്പരമുള്ള സംഘര്‍ഷങ്ങളും പ്രകോപനങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരളത്തില്‍ സമുദായിക സംഘര്‍ഷം ഉണ്ടാകുന്ന ഘട്ടമുണ്ടായാല്‍ അതില്‍ കക്ഷി ചേരാതെ ഇല്ലാതാക്കന്‍ ശ്രമിക്കും. കേരളത്തില്‍ മതസൗഹാര്‍ദ്ദവും മതമൈത്രിയും നിലനില്‍ക്കണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും ഇതു വഷളാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൂത്താട്ടുകുളം: യുവതിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കുഴ കാവുംഭാഗം മുഴയന്‍താനത്ത് പുത്തന്‍പുരയില്‍ വിശ്വംഭരന്റെ മകള്‍ ആര്യയെ (22)യാണ് വീട്ടുപുരയിടത്തിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ഉപയോഗിക്കാതെ കിടന്ന കുളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. കൂത്താട്ടുകുളം ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് കുളത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആയിരുന്നു ആര്യ. മാതാവ്: ഗിരിജ. സഹോദരി: ആതിര.
കോഴിക്കോട്: ചേവരമ്പലം രാരുക്കിട്ടി ഫ്‌ളാറ്റില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. ശനിയാഴ്ച രാവിലെ കൂട്ടുപ്രതികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പിടിയിലായിരുന്നു. തുടര്‍ന്നാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇതിനിടെ ഫ്‌ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റ് അടച്ചുപൂട്ടി.ഒരു മാസത്തിനിടെ നൂറോളം പേര്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചയുടന്‍ ശനിയാഴ്ച ബി.ജെ.പി നേതാക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഫ്‌ളാറ്റ് പൂട്ടണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിഷേധക്കാര്‍ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പ്രതിഷേധക്കാരില്‍ നിന്ന് പോലീസ് പ്രതികളെ രക്ഷപ്പെടുത്തിയെടുത്തത്. പ്രതികളെ ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടേയും കയ്യേറ്റ ശ്രമം ഉണ്ടായി.
കോഴിക്കോട്: എംഎസ്എഫ് നേതൃത്വത്തിനെതിരെ പരാതി നൽകിയ ഹരിത പ്രവർത്തകരെ വിമർശിച്ച് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ചില പ്രവർത്തകർ സംഘടനയുടെ ജന്മദൗത്യം മറന്നുപോയെന്നും മാതൃ സംഘടന ഇടപെട്ട് ഇത് തിരുത്തുന്നത് സ്വാഭാവികമെന്നും നവാസ് പറഞ്ഞു. ഹരിത രൂപീകരിച്ചതിന്‍റെ പത്താം വാർഷിക ദിനത്തിൽ ഹരിത മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിച്ച ശിൽപ്പശാലയിലായിരുന്നു പരാതി നൽകിയവര്‍ക്ക് എതിരെയുള്ള നവാസിന്റെ വിമർശനം. കോടതി മുറികളിൽ തീരാത്ത പ്രശ്നങ്ങൾ പാണക്കാട്ട് പരിഹരിച്ച പാരമ്പര്യമുണ്ടെന്ന് ഓർക്കണമെന്നും നവാസ് പറഞ്ഞു.
തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രമേശിന് സിനിമാ-സീരീയൽ-നാടക രംഗത്തെ നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.
തിരുവനന്തപുരം: നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീടിൻ്റെ കാർ പോർച്ചിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് എക്സൈസ് പിടിയിലായി .പെരുമ്പഴുതൂർ അരുൺ നിവാസിൽ കോലപ്പൻ മകൻ അരുൺകുമാറാണ് (30) വിളവെടുപ്പിന് പാകമായ 252 cm നീളമുള്ള കഞ്ചാവ് ചെടി ഉൾപ്പെടെ എക്സൈസ് പിടിയിലായത് . ഇൻസ്പെക്ടർ സച്ചിൻ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ പ്രിവൻ്റീവ് ഓഫീസർമാരായ ഷാജു ,പത്മകുമാർ, പ്രേമചന്ദ്രൻ നായർ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ, അനീഷ്, സതീഷ് കുമാർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
വിവാദ സിലബസുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ കാവിവത്കരണമെന്ന വാദത്തെ തള്ളി :വൈസ് ചാൻസലർ
കണ്ണൂർ : എംഎ പൊളിറ്റിക്സ് ആന്റ് ഗവേണൻസ് കോഴ്സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ കാവിവത്കരണമെന്ന വാദത്തെ തള്ളി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. വിവാദമമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ സിലബസ് പരിശോധിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയമിച്ചെന്ന് വിസി പറഞ്ഞു. യൂണിവേഴ്സിറ്റിക്ക് പുറത്ത് നിന്നുള്ള പൊളിറ്റിക്കൽ സയൻസ് അധ്യാപകരായ ജെ പ്രഭാഷ്, പ്രൊഫ പവിത്രൻ എന്നിവർക്കാണ് സിലബസ് പരിശോധിക്കാനുള്ള ചുമതല. രണ്ടംഗ സമിതി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ട് പഠിച്ച ശേഷം സിലബസ് പിൻവലിക്കണോയെന്ന് തീരുമാനിക്കുമെന്നും വിസി അറിയിച്ചു. അതേസമയം സിലബസിൽ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തങ്ങൾ വേണ്ടിയിരുന്നില്ലെന്നും വിസി അഭിപ്രായപ്പെട്ടു. രണ്ട് പേരുടെ പുസ്തകങ്ങൾ മതിയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങൾ സിലബസിൽ ഇല്ലാത്തത് വീഴ്ചയാണെന്നും പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഉന്നത…
നാർക്കോട്ടിക് ജിഹാദ്:ബിഷപ്പിന്റെ പ്രസ്‍താവന നാക്കുപിഴയല്ലെന്നും പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും എസ്വൈഎസ്
മലപ്പുറം : നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിന്‍റെ പരാമർശത്തിന് എതിരെ സമസ്‍ത യുവജന വിഭാഗം എസ്‍വൈഎസ്. ബിഷപ്പിന്‍റെ പ്രസ്‍താവന നാക്കുപിഴയല്ലെന്നും പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും എസ്‍വൈഎസ്‍ പറഞ്ഞു. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും ബിഷപ്പിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എസ്‍വൈഎസ് പറഞ്ഞു.