Author: News Desk

കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് മുഴുവന്‍ സമയ തണ്ടർബോൾട്ട് സുരക്ഷയൊരുക്കി

Read More

തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി 6.20 ന് പറന്നുയർന്ന വിമാനം യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉടനെ തന്നെ തിരിച്ചിറക്കുകയായിരുന്നു.

Read More

കണ്ണൂർ : നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലെ ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പി രാജീവ്. അവസരം കാത്തിരിക്കുന്നവർക്ക് ആണ് ഈ ചർച്ചകൾ ഗുണം ചെയ്യുക. മതനിരപേക്ഷത തകർക്കുന്ന പരാമർശങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരം ആണ്. വീണ്ടും അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കേരളത്തിന് നല്ലതല്ല. വിവാദം തുടരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു

Read More

മലപ്പുറം: പാലാ ബിഷപ്പിൻ്റെ പരാമർശത്തിന്മേൽ ഉള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്ന് മുസ്ലിം ലീഗ്. കേരളത്തിലെ മത സൗഹാർദ്ദം തകർക്കുന്നതാണ് ഇത്തരം പരാമർശങ്ങൾ എന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ. “മത നേതാക്കൾ ഇങ്ങനെ ഉള്ള വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല.സമുദായങ്ങൾ തമ്മിൽ ഉള്ള ഐക്യം ആണ് ആവശ്യം. കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് കാലങ്ങളായി സൗഹൃദം തുടർന്ന് വരിക ആണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞ് അത് ഇല്ലാതാക്കരുത്. സൗഹാർദം നില നിർത്താൻ ആണ് ശ്രമങ്ങൾ വേണ്ടത്.””രാഷ്ട്രീയ പാർട്ടികൾ ഈ വിവാദം അവസാനിപ്പിക്കണം എന്ന് ആണ് പറയുന്നത്. ഞങ്ങളും അത് തന്നെ ആണ് പറയുന്നത്. ഈ വിഷയത്തിൽ ചർച്ചകളും സംവാദവും അവസാനിപ്പിക്കണം. മുഖ്യധാരാ രാഷ്ട്രീയത്തിൽ ഉള്ള ഇടത് വലത് പാർട്ടികൾ എല്ലാം ഒരു പോലെ ആണ് ഇക്കാര്യം ആവശ്യപെടുന്നത്. ഈ സംവാദം ആരോഗ്യകരം അല്ല. എല്ലാവരും ഒരു പോലെ…

Read More

കൊച്ചി: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനി. മഅദനി ഭീകരവാദക്കേസിൽ ശിക്ഷിക്കപ്പെട്ടെന്ന മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതികരണം. ഇരിക്കുന്ന പദവിയോട് മുരളീധരൻ നീതി പുലർത്തണമെന്നും മഅദനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. താൻ ഏത് കേസിലാണ് ശിക്ഷിക്കപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മഅദനി ആവശ്യപ്പെട്ടു.നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തിയപ്പോളാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ പി.ഡി.പി നേതാവ് മഅദനിക്കെതിരെ വിമർശനം ഉയർത്തിയത്.

Read More

ദില്ലി: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നു പറഞ്ഞത് എസ് എൻ ഡി പി യോഗമാണ് എന്ന് തുഷാർ വെള്ളാപ്പള്ളി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി.ബിഡിജെഎസിന് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളെ കുറിച്ചു ബിജെപി ദേശീയ അധ്യക്ഷനുമായി വിശദമായ ചർച്ച നടന്നു എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനങ്ങളിലേക്കുള്ള പട്ടിക ജെ പി നദ്ദയ്ക്ക് കൈമാറി. അനുകൂല നടപടി ഉണ്ടാകുമെന്ന് ജെപി നദ്ദ ഉറപ്പു നൽകി. സംസ്ഥാനത്ത് എൻഡിഎ യെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചു ചർച്ച ചെയ്തു എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Read More

പത്തനംതിട്ട : സ്ത്രീകൾക്കെതിരായുള്ള ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും ഏറിവരുന്ന സാഹചര്യത്തിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘സമം’ – സ്ത്രീ സമത്വത്തിനായ് സാംസ്കാരിക മുന്നേറ്റം എന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകളെ തെരഞ്ഞെടുത്ത് ആദരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ 11 വനിതകളില്‍ ഒരാളായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയും തമിഴ്‌നാട് ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് എം. ഫാത്തിമാ ബീവിയ്ക്ക് അന്നേ ദിവസം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ പത്തനംതിട്ടയിലെ വസതിയില്‍ നേരിട്ടെത്തി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മൊമന്റോയും പൊന്നാടയും നല്‍കി ആദരിച്ചു.

Read More

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ശാക്തീകരണം മുൻനിർത്തിയും, കോന്നിയിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പിലാക്കുന്ന കോന്നി ഫിഷ് പദ്ധതിയുടെ ആനത്തോട് ഡാമിൻ്റെ റിസർവോയറിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യ കൂടുകളിൽ ബോട്ടിലെത്തിയ മന്ത്രി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.കോന്നി നിയോജക മണ്ഡലത്തിലെ കക്കി, ആനത്തോട് ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 തൊഴിലാളികളെയാണ് ആദ്യഘട്ടത്തിൽ ഇതിൻ്റെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ജലകൃഷി വികസന ഏജൻസി (അഡാക്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുകയാണ്.ആനത്തോട് ഡാം റിസർവോയറിൻ്റെ മധ്യഭാഗത്തായി 100 മത്സ്യ കൂടാണ് സ്ഥാപിച്ചിട്ടുള്ളത്.നാല് കോടി രൂപയാണ് പദ്ധതി ചെലവ്. ഓരോ കൂടിനും 6 മീറ്റർ നീളവും, 4 മീറ്റർ വീതിയും, നാല് മീറ്റർ താഴ്ചയും ഉണ്ടാകും.ഹൈ ഡെൻസിറ്റി പോളി എഥിലീൻ ഉപയോഗിച്ചാണ് കൂട് നിർമ്മിച്ചിരിക്കുന്നത്. ബംഗളുരു ആസ്ഥാനമായുള്ള ആർ.വി.ആർ എന്ന കമ്പനിയാണ് കൂടുകളുടെ നിർമ്മാണം കരാറെടുത്ത് പൂർത്തിയാക്കിയത്.തദ്ദേശീയ മത്സ്യങ്ങളെയാണ് മത്സ്യ കൂട്ടിൽ വളർത്തുക.അനബാസ് വിഭാഗത്തിൽ പെട്ട കരിമീൻ…

Read More

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പൊലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇന്നലെ മുതൽ ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തിയിരുന്നു എന്ന് പൊലീസ് അറിയിച്ചു.

Read More

തിരുവനന്തപുരം: ഇടതുപക്ഷത്തെ മുഖ്യ പാർട്ടിയായ സിപിഐയിൽ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ തുറന്ന് വിമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. താൻ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More