Author: News Desk

കൊച്ചി :നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.നാടക വേദികളിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേയ്ക്കെത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാൽ റിസബാവ ശ്രദ്ധിയ്ക്കപ്പെട്ടത് സിദ്ദിഖ് – ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം പ്രേക്ഷക പ്രശംസ നേടി.പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ…

Read More

കോട്ടയം :പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ്‌ ചെയർമാൻ പിജെ ജോസഫ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ് ബിഷപ്പ് സംസാരിച്ചത്. ചിലരത് ദുർവ്യാഖ്യാനം ചെയ്തു. സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ബിഷപ്പ് ശ്രമിച്ചതെന്നും പിജെ ജോസഫ് പറഞ്ഞു.

Read More

കോട്ടയം : പ്രണയം നടിച്ച് നിർബന്ധിത മത പരിവർത്തനം നടക്കുന്നനത് ആശങ്ക ജനകമെന്ന് എന്‍എസ്‍എസ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിൻ്റെയോ സമുദായത്തിൻ്റെയോ പരിവേഷം നൽകുന്നത് ശരിയല്ല. രാജ്യദ്രോഹപരമായ നടപടി സ്വീകരിക്കുന്നവരെ കണ്ടെത്തി അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ വ്യക്തമാക്കി

Read More

തിരുവനന്തപുരം:100-ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 13500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നു. ആദ്യം 12000 പേര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, പട്ടയവിതരണത്തിലെ സാങ്കേതികത്വങ്ങള്‍ പരമാവധി ലഘൂകരിച്ചതുവഴി തീരുമാനിച്ചതിലും അധികം പേര്‍ക്ക് പട്ടയം നല്‍കാൻ സാധിച്ചിരിക്കുന്നു. പട്ടയ വിതരണത്തിനായി കേരളത്തിലെ പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും നാളെ പട്ടയമേള നടക്കുകയാണ്. പാർപ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എൽഡിഎഫിൻ്റെ നയം. സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയില്‍ വിതരണം ചെയ്തത്. കേരളത്തെ സംബന്ധിച്ചിടത്തോളം അത് സര്‍വ്വകാല റെക്കോര്‍ഡായിരുന്നു. ഈ സര്‍ക്കാരിന്‍റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുക എന്നതാണ്. ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. മുഴുവന്‍…

Read More

തിരുവനന്തപുരം: ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പിലാക്കാനുള്ള നിഗൂഢ നീക്കത്തിനെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ആലസ്യം വിട്ട് ഉണരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമം ചിലകേന്ദ്രങ്ങള്‍ നടത്തുന്നു. അതിന്റെ ഭാഗമാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തീവ്ര നിലപാടുകള്‍ ചാലിച്ച് നിരന്തരം ചര്‍ച്ചയാക്കുന്നത്. കേരള ജനതയുടെ മതേതര ബോധത്തിനും ഐക്യത്തിനും നിരക്കാത്ത പ്രവൃത്തികളാണ് സമീപകാലത്ത് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്.ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ പ്രശ്‌നം പരിഹരിക്കാനും സമുദായങ്ങളെ തമ്മിലടിപ്പിച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനും സര്‍വ്വകക്ഷി യോഗവും സാമുദായിക മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തകർന്നു പോയ ബി ജെ പി ഇത് മറ്റൊരു സുവർണാവസരമായാണു കാണുന്നത്. ഒരു വിഭാഗം ന്യൂനപക്ഷത്തിൽ നുഴഞ്ഞു കയറി കരുത്താർജിക്കാനാണ് ബി ജെ പിയുടെ ശ്രമം. ഒഡീസയിൽ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിനെയും അദ്ദേഹത്തിൻ്റെ രണ്ട് പിഞ്ചു കുട്ടികളെയും തീയിട്ടു കൊന്നതും വയോധികനായ ഫാ…

Read More

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 35 വിദ്യാലയങ്ങൾകൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ഭാഗമായി 12 വിദ്യാലയങ്ങളിൽ പുതുതായി നിർമിച്ച 13 ബഹുനില മന്ദിരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (14 സെപ്റ്റംബർ) നാടിനു സമർപ്പിക്കും. അഞ്ചു വിദ്യാലയങ്ങളിലെ നവീകരിച്ച ഹയർ സെക്കൻഡറി ലാബുകളുടെ ഉദ്ഘാടനവും 18 വിദ്യാലയങ്ങളിൽ പുതുതായി നിർമിക്കുന്ന ബഹുനില മന്ദിരങ്ങളുടെ ശിലാസ്ഥാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. മൂന്നു കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച വെള്ളനാട് ജി.വി.എച്ച്.എസ്.എസ്. അക്കാദമിക് ബ്ലോക്ക്, പ്ലാൻ ഫണ്ടിൽപ്പെടുത്തി നിർമിച്ച ആലന്തറ ജി.യു.പി.എസ്, വിതുര ജി.യു.പി.എസ്, വിളവൂർക്കൽ ജി.വി.എച്ച്.എസ്.എസ്.(രണ്ടു മന്ദിരങ്ങൾ), പൊഴിയൂർ ജി.യു.പി.എസ്, പള്ളിക്കൽ ജി.എച്ച്.എസ്.എസ്.(ലാബ്, ലൈബ്രറി), കോട്ടുകാൽ ജി.വി.എച്ച്.എസ്.എസ്(നബാർഡ് ഫണ്ട്) കെട്ടിടങ്ങൾ, എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ചു നിർമിച്ച നെയ്യാർഡാം ജി.എച്ച്.എസ്.എസ്. മടത്തറ കാണി ജി.എച്ച്.എസ.്, വിതുര ജി.വി.എച്ച്.എസ്.എസ്., കരിപ്പൂർ ജി.എച്ച്.എസ് കെട്ടിടങ്ങൾ എന്നിവയും കൊക്കോതമംഗലം ജി.എൽ.പി.എസിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടവുമാണു മുഖ്യമന്ത്രി നാടിനു സമർപ്പിക്കുന്നത്. ജി.ജി. എച്ച്.എസ്.എസ്.…

Read More

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം. രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പാക്കാനുള്ള ശ്രമം തടയണം. അതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

Read More

കൊച്ചി: കണ്ണൂർ പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂർ വധ കേസിലെ 10 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ കോടതി ആവശ്യങ്ങൾക്ക് ഒഴികെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ദിവസം ഏപ്രിൽ ആറിന് രാത്രിയാണ് പുല്ലൂക്കര സ്വദേശി മൻസൂറിനെ സിപിഎം പ്രവ‍ർത്തകർ കൊലപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്‍റായിരുന്ന മൻസൂറിന്‍റെ സഹോദരൻ മുഹ്സിനെ ലക്ഷ്യം വച്ചുള്ള ആക്രമണാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോംബേറിൽ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍കൊലപാതകം നടന്ന സ്ഥലത്ത് നിന്നാണ് ഒന്നാം പ്രതിയെ പിടികൂടുന്നത്. ഷിനോസ് എന്ന ആളുടെ ഫോണിൽ നിന്നാണ് മറ്റുള്ള പ്രതികളെ കുറിച്ച് നിർണായക തെളിവ് കിട്ടിയത്. ലോക്കൽ പൊലീസിൽ നിന്നും ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസിൽ പ്രതികളെ…

Read More

തിരുവനന്തപുരം: പീരുമേട് , മണ്ണാർക്കാട് മണ്ഡ‍ലങ്ങളിൽ പാർട്ടിക്ക് ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് സി പി ഐ അവലോകന റിപ്പോർട്ട്. സംഘടനാപരമായ വീഴ്ച ഈ മണ്ഡലങ്ങളിൽ ഉണ്ടായെന്നും അവലോകന റിപ്പോർട്ട് പറയുന്നു. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എം എൽ എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്ന് റിപ്പോർട്ടിൽ വിമർശനവും ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി പി ഐയുടെ അവലോകന റിപ്പോർട്ടുള്ളത്.‌‌‌ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും അവലോകന യോഗത്തിൽ പരാമർശമുണ്ടായിരുന്നു. പാല, ചാലക്കുടി, കടത്തുരുത്തി തോൽവികൾ ഉയർത്തിയാണ് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നത്. വി ഡി സതീശൻ വിജയിച്ച പറവൂറിൽ സിപിഎമ്മിൻ്റെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്. ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിപിഎം…

Read More

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം വാളയാര്‍ പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥ‍ർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്ന് അട്ടപ്പള്ളത്തെ വീടിന് മുന്നിൽ ഏകദിന നിരാഹാരമിരിക്കാനാണ് ഇവരുടെ തീരുമാനം. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന് വീണ്ടും പ്രതിഷേധ സമരമാരംഭിക്കുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജൻ, ചാക്കോ എന്നിവര്‍ക്കെരെ നടപടിയെടുക്കും വരെ സമരരംഗത്തുണ്ടാവുമെന്ന് അവര്‍ പറയുന്നു. രാവിലെ പത്തിന് തുടങ്ങുന്ന ഏകദിന നിരാഹാര സമരം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും. ഉദ്യോഗസ്ഥര്‍ക്കെതരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും വാളയാർ പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പരാതി നൽകിയിരുന്നു. കേസ് സിബിഐക്ക് വിട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. നിലവിലെ സിബിഐ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നും പെണ്കുട്ടികളുടെ അമ്മ പറഞ്ഞു.

Read More