- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കർ ഫെർണാണ്ടസിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കർ ഫെർണാണ്ടസിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. പതിറ്റാണ്ടുകളായി ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു ഓസ്‌കർ ഫെർണാണ്ടസ്. മൻമോഹൻ സിംഗ് സർക്കാരിൽ കേന്ദ്ര മന്ത്രിയായും, എ.ഐ.സി.സി. ജനറൽ സെക്രട്ടറിയയും, തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ചെയർമാൻ ആയും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്ക് ചേരുന്നു.
കണ്ണൂർ :നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ തോൽവിക്ക് കാരണം കെ സുധാകരനും റിജിൽ മാക്കുറ്റിയുമാണെന്ന് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി നടത്തിയ പ്രവർത്തനങ്ങളാണ് ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് വോട്ട് ചോർച്ച ഉണ്ടാക്കിയത്. കെ സുധാകരനും, കോർപറേഷൻ മേയർ ടി ഒ മോഹനൻ ഉൾപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തിൽ അലംഭാവം കാട്ടി. കണ്ണൂർ സീറ്റ് പ്രതീക്ഷിച്ചിരുന്ന റിജിൽ മാക്കുറ്റി സതീഷൻ പാച്ചേനിയെ തോൽപ്പിക്കാൻ ചിലരുമായി ഗൂഢാലോചന നടത്തിയെന്നും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിമർശനം. ഇതേകുറിച്ച് പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ കരകയറാൻ കഴിയില്ലെന്നായിരുന്നു സിപിഎം പോലും കരുതിയിരുന്നത്. സതീശൻ പാച്ചേനി ശുഭപ്രതീക്ഷയിലാണ് മത്സരരംഗത്തേക്ക് ഇറങ്ങിയത്. കണ്ണൂർ മണ്ഡലം കോൺഗ്രസ് ശക്തികേന്ദ്രമാണെങ്കിലും താഴേത്തട്ടിൽ പ്രവർത്തിക്കാനാളില്ലായിരുന്നു. നേതാക്കളും ജനങ്ങളിൽ നിന്ന് അകന്ന് നിന്നതോടെ കടന്നപ്പള്ളി…
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളവുമായി എക്കാലത്തും അടുപ്പം കാത്തു സൂക്ഷിച്ച ദേശീയ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീ ഓസ്കർ ഫെർണാണ്ടസ് ൻ്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തിവ്യക്തിപരമായും, കുടുംബപരമായും നല്ലൊരു സൗഹൃദബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ഓസ്ക്കർ ജി. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിനെ പ്രവേശിപ്പിചിരുന്ന ആശുപത്രിയിൽ ചെന്ന് അദ്ദേഹത്തിൻ്റെ സുഖ വിവരങ്ങൾ തിരക്കിയിരുന്നു. അദ്ദേഹം വേഗം സുഖം പ്രാപിച്ചു തിരികെയെത്തുമെന്ന ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ ഓസ്കാർ ജി വിട പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു.
ന്യൂ ഡൽഹി : കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസ്(80) അന്തരിച്ചു.മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസം മുമ്പ് വീട്ടില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.1941 ല്‍ ഉഡുപ്പിയിലാണ് അദ്ദേഹത്തിന്റെ ജനനം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗതം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. കൂടാതെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.
മലപ്പുറം : എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്‍ലിയെ നീക്കി. പി കെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്‍ലിയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതര അച്ചടക്ക ലംഘനം ഫാത്തിമ നടത്തിയെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വനിതാ കമ്മീഷന് പരാതി നൽകിയ മുന്‍ ഹരിത ഭാരവാഹികൾക്ക് തഹ്‍ലിയ പിന്തുണ നൽകിയിരുന്നു. ഹരിത കമ്മിറ്റി പുനസംഘടനയിലും ഫാത്തിമ തഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്‍ലി പറഞ്ഞു. തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു.
തിരുവനന്തപുരം: നടന്‍ റിസബാവയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിഷപ്പ് പറഞ്ഞത് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്. ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഭീകരസംഘടനകൾക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ആഗോള തലത്തിൽ തന്നെ അവർ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം മാത്രം 3000 കോടിയുടെ ഹെറോയിനാണ് കേരളത്തിൽ പിടിച്ചത്.. ഇന്ത്യയിലേക്ക് വന്ന മയക്കുമരുന്നിന്റെ 75 ശതമാനവും കേരളത്തിലാണ്. പിടിച്ചെടുക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിപണനം ചെയ്യപ്പെടുന്നത്.ഭീകരവാദം ഓരോ വീടിന്റെയും വാതിലുകളിൽ മുട്ടിനിൽക്കുന്ന സമയമാണിത്. വളരെ വേഗത്തിൽ അതെല്ലാവരെയും ബാധിക്കും. ഏതു മതത്തിൽ പെട്ടവർക്കും അത് ദുരതമാണ് നൽകുക. ഈ സാഹചര്യം മനസിലാക്കി വേണം ബിഷപ്പിന്റെ അഭിപ്രായം മുൻ വിധികളില്ലാതെ ചർച്ച ചെയ്യേണ്ടതും നടപടി സ്വീകരിക്കേണ്ടതുമെന്ന് സുരേന്ദ്രൻ പറഞ്ഞു.മുസ്ലീം സമൂഹത്തിലെ ഉൽപ്പതുഷ്ണുക്കളായ പണ്ഡിതർ ഇക്കാര്യങ്ങൾ മനസിലാക്കി…
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബര്‍ വരെ നല്‍കിയത് 16,828 തൊഴിലുകള്‍. കേരള ചരിത്രത്തില്‍ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് 92 ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷ്യവും കടന്ന് തൊഴില്‍ നല്‍കുന്നത്. 10,000 തൊഴില്‍ നല്‍കുന്നതിനായിരുന്നു പദ്ധതി തയ്യാറാക്കിയത്. സംരംഭകത്വ മേഖലയില്‍ സഹകരണ വകുപ്പ് മികച്ച മുന്നേറ്റമാണ് നടത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങളില്‍ 151 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി. കേരള ബാങ്കില്‍ 13 സ്ഥിരം നിയമനങ്ങളും നല്‍കി. കേരള ബാങ്കില്‍ മാത്രം 10,093 സംരംഭക തൊഴില്‍ അവസരങ്ങളാണ് സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സൃഷ്ടിച്ചത്. സഹകരണ വകുപ്പില്‍ 27 നിയമനങ്ങളും നടന്നു. വിവിധ ജില്ലകളില്‍ സംരംഭകത്വ വിഭാഗത്തില്‍ 6540 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില്‍ 1074 അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴ ജില്ലയാണ്. 1038 പേര്‍ക്കാണ്…
തിരുവനന്തപുരം: നടന്‍ റിസബാവയക്ക്, നിയമസഭാ സ്പീക്കര്‍ ശ്രീ. എം.ബി. രാജേഷ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നാടക രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ റിസബാവയുടെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം വില്ലന്‍ സങ്കല്‍പ്പത്തിന് ഒരു പുതിയ മുഖമാണ് നല്‍കിയത് എന്ന് സ്പീക്കർ പറഞ്ഞു. വില്ലന്‍, സഹനടന്‍, വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ റിസബാവയുടെ മരണം മലയാള സിനിമയ്ക്ക് നഷ്ടമാണ്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സിനിമാ സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.