Author: News Desk

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് സി പി ഉസ്മാൻ എടിഎസിന്റെ പിടിയിലായി. മലപ്പുറം പട്ടികാട് നിന്നാണ് ഉസ്മാനെ പിടികൂടിയത്. അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാൻ ആണ്. അലനും താഹയും അറസ്റ്റിലായെങ്കിലും ഉസ്മാൻ ഒളിവിൽ പോകുകയായിരുന്നു,

Read More

തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ വിശദീകരിച്ചു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.അനില്‍ കുമാറിന്‍റെ വാക്കുകള്‍ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് 4 പ്രസിഡൻ്റുമാർക്കൊപ്പം ജന.സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല.2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. സോണിയ ഗാന്ധിക്കും കെ സുധാകരനും രാജിക്കത്ത് നല്‍കി. ഇപ്പോഴത്തെ നേതൃത്വത്തിന്‍റേത് ഏകാധിപത്യ…

Read More

കോട്ടയം : നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത നേതാക്കളുമായി ചർച്ച നടത്തണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തർക്കം തുടർന്നാൽ ഗുണഫലം അനുഭവിക്കുന്നത് ഫാസിസ്റ്റ് ശക്തികൾ ആയിരിക്കും. എന്നും ഭൂരിപക്ഷ വർഗീയതക്ക് മുന്നിൽ ന്യൂനപക്ഷങ്ങൾ ഇരകളാക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളെ വിഘടിപ്പിക്കുക എന്നതാണ് സവർണ ഫാസിസ്റ്റുകളുടെ നയമെന്നും അദ്ദേഹം പറഞ്ഞു.നാർക്കോട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നവർ പൊലീസിനെ അറിയിക്കാൻ തയ്യാറാവണമെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

Read More

മനാമ. ബഹ്‌റൈൻ കെഎംസിസി വോളന്റീർ വിങ്ങിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലും ലേബർ സൈറ്റുകളിലും രണ്ടു ദിവസങ്ങളിലായി ഭക്ഷണപൊതികൾ വിതരണം ചെയ്തു.പ്രയാസമനുഭവിക്കുന്നവന്റെ കൂടെ സഞ്ചരിക്കുന്ന കെഎംസിസിയുടെ കാരുണ്ണ്യ പ്രവർത്തനങ്ങൾ എന്നും പ്രവാസ മണ്ണിന്റെ പ്രത്യേകതയാണ്.ബഹ്‌റൈൻ കെഎംസിസി വോളന്റീർ വിംഗ് ചെയർമാൻ ഒ കെ കാസിം, സിദീക് അദ്ലിയ, റിയാസ് ഒമാനൂർ, ബഷീർ, ഹുസൈൻ വയനാട്,എന്നിവർ നേതൃത്വം നൽകി. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ വിശപ്പകറ്റാൻ കാരുണ്ണ്യ സ്പർശരായ കെഎംസിസിയുടെ വോളന്റീർ വിംഗ് ചൂടും തണുപ്പും വകവെക്കാതെ കോവിഡിന്റെ കാല ഘട്ടത്തിൽ പോലും തൊഴിലാളികളുടെ ക്ഷേമം മുഖമുദ്രയാക്കി പ്രവർത്തിക്കുന്നതിൽ മറ്റുള്ള സംഘടനകൾക്ക് മാതൃകയായി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെയാണ് ശ്ലാഘനീയമായ ഇത്തരം പ്രവർത്തനങ്ങൾക്ക് ഏവരുടെയും അഭിനന്ദനങ്ങളും സഹായ സഹകരണങ്ങളും സംഘടനയെ തേടിയെത്തുന്നത്.

Read More

ബാംഗ്ലൂർ :മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി.കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ തോതിലുള്ള ക്രമീകരണങ്ങൾ കർണാടക ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധന ഫലം പുറത്തുവരുമ്പോഴേക്കും ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും ആരോഗ്യവകുപ്പ്.

Read More

തലശ്ശേരി: മേലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു , മേലൂരിലെ ധനരാജ് എന്ന യുവവിനെയാണ് ആയുധവുമായി സംഘടിച്ചെത്തിയ ഒരു കൂട്ടം അക്രമ കാരികൾ വെട്ടി പരിക്കേല്പിച്ചത്.ഇടതു കൈക്കും നെഞ്ചിലും സാരമായി പരിക്കേറ്റ ധനരാജിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചന. ഇന്നത്തെ അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സർക്കാർ ഓഫീസുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കാനും തീരുമാനമുണ്ട്. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴി പഞ്ചിങ് നിർബന്ധമാക്കും. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

Read More

മലപ്പുറം : വാണിയംകുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. തൃശ്ശൂർ സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയാണ് ഇനി കണ്ടെത്തേണ്ടത്. രണ്ടുദിവസം മുമ്പാണ് ഒഴുക്കില്‍പ്പെട്ട് മാത്യു എബ്രഹാമിനെയും അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്. പൊലീസും ഫയര്‍ഫോഴ്‍സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും സഹായും തേടിയിരുന്നു.

Read More

തിരുവനന്തപുരം : കാലഘട്ടത്തിനനുസൃതമായി വനം വകുപ്പിനെ ആധുനീകരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. അരിപ്പ വനപരിശീലനകേന്ദ്രത്തില്‍ വനപാലകരുടെ പാസിംഗ് ഔട്ട്-കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വനം വകുപ്പിന്റെ സമസ്ത മേഖലകളെയും ശാക്തീകരിക്കും. വനം സേനയുടെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃത മാറ്റം കൊണ്ടു വരേണ്ടത് അനിവാര്യമാണ്. ഇതിനായി നൂതനസാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിദഗ്ധപരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനൊപ്പം മനുഷ്യന്റെ നന്മയും പുരോഗതിയും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ളതാകണം വനപാലകരുടെ കര്‍ത്തവ്യം. വനാശ്രിത സമൂഹത്തിന്റെ ഉന്നമനം കൂടി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ സേനയെ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി പരിപാലനത്തില്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലാണ്. എന്നാല്‍ സംസ്ഥാനത്ത് വന്യജീവികള്‍ നാട്ടിലേക്കിറങ്ങി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന സംഭവങ്ങള്‍ ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കണം. പ്രകൃതിയുടെ സംന്തുലനം ഉറപ്പാക്കിക്കൊണ്ടു ജീവജാലങ്ങള്‍ക്കും സൗകര്യങ്ങള്‍ നല്‍കണം. വനം-പരിസ്ഥിതി സംരക്ഷണം, ആഗോളതാപനത്തിനെതിരേയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണം. ഇത്തരത്തിലുള്ള പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി…

Read More

മലപ്പുറം: കൊടിയത്തൂരിൽ യുവാവിനെ ലഹരിമാഫിയ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ്സെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന കാരാളിപ്പറമ്പ് സ്വദേശി ഷൗക്കത്തിനെ ഇവർ മർദ്ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച് ഷൗക്കത്ത് മുക്കം പൊലീസിൽ പരാതിനൽകിയിരുന്നു. മറ്റൊരു പ്രതിയായ അജ്മൽ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ- ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു.

Read More