Author: News Desk

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കോവിഡ് കെയർ പദ്ധതികളുടെ ഭാഗമായി സൗജന്യ കോവി -ഷീൽഡ് വാക്സിനേഷൻ നൽകുന്നു.ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടായിരം പേർക്കാണ് സെപ്റ്റംബർ 20 തിങ്കളാഴ്ച സൗജന്യ കോവി -ഷീൽഡ് വാക്സിനേഷൻ നൽകുന്നത് .പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ & ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും സി.പി. സാലിഹ് നേതൃത്വം കൊടുക്കുന്ന സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കണ്ണൂർ ജൂബിലി ഹാൾതളിപ്പറമ്പ് – റിക്രിയേഷൻ ക്ലബ് ഹാൾ (കോടതിക്ക് സമീപം)പേരാവൂർ – GUPS വിളക്കോട് (മുഴക്കുന്ന് പഞ്ചായത്ത് ) എന്നിവിടങ്ങളിൽ വെച്ചാണ് വാക്സിനേഷൻ നൽകുന്നത്. ഫസ്റ്റ് / സെക്കന്റ് ഡോസ്കാർക്കും താഴെക്കാണുന്ന ലിങ്കിൽ വാക്സിനേഷൻ രജിസ്റ്റർ ചെയ്യാം.https://forms.gle/ywvsH6hi1qhZpkXm9

Read More

കൊച്ചി : ലക്ഷ്യദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹെക്കോടതി തള്ളി. ഡയറി ഫാം അടച്ചു പൂട്ടല്‍, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് എല്‍പി ഭാട്യ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹനടപടികളാണ് ഈ പരിഷ്‌കാരങ്ങള്‍, ഇവ ജന വിരുദ്ധമാണെന്നും ആയിരുന്നു ഹര്‍ജിക്കാരന്‍ നടത്തിയ ആരോപണം. കെപിസിസി ഭാരവാഹി നൗഷാദലിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

Read More

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്.ക്ലാസ്സുകളുടെ സമയം കോളേജുകൾക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്ലാക്റ്റിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾപാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Read More

തൃശ്ശൂര്‍: കൊടിസുനിയെ വധിക്കാന്‍ ജയിലില്‍ സയനൈഡ് വരെ എത്തിക്കാമെന്ന് ക്വട്ടേഷന്‍സംഘത്തിന്റെ വാഗ്ദാനമെന്ന് വെളിപ്പെടുത്തല്‍. കൊടിസുനിയുടെ സഹതടവുകാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ബിന്‍ഷാദാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ജയില്‍ അധികൃതരുടെ സഹായത്തോടെത്തന്നെ ഇവയൊക്കെ ജയിലിനുള്ളില്‍ എത്തിക്കാനുള്ള സംവിധാനമുണ്ട് എന്നായിരുന്നു ക്വട്ടേഷന്‍സംഘത്തിന്റെ അവകാശവാദം.ഫ്‌ളാറ്റ് കൊലക്കേസിലെ റഷീദ് വഴിയാണ് ബിന്‍ഷാദിനെ ക്വട്ടേഷന്‍സംഘം ബന്ധപ്പെട്ടത്. റഷീദിന്റെ ഫോണിലൂടെയാണ് സംസാരിച്ചത്. സയനൈഡ് പോലുള്ളവ ഉപയോഗിച്ചാല്‍ ആരും അറിയില്ലെന്നും ഇവര്‍ ഉപദേശിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് ശിക്ഷയില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. ഒരാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.ബിന്‍ഷാദിന്റെ അക്കൗണ്ട് നമ്പറും ഇവര്‍ ആവശ്യപ്പെട്ടു. സംഭവങ്ങള്‍ ബിന്‍ഷാദ് സമയാസമയം കൊടിസുനിയെ അറിയിക്കുന്നുണ്ടായിരുന്നു. ഇവര്‍ കൂടിയാലോചിച്ചശേഷം ഈ വിവരം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് ബിന്‍ഷാദിന്റെ മൊഴിയെടുത്തു. മൊഴി രേഖപ്പെടുത്തിയ ദിവസം നാലിനുതന്നെ ബിന്‍ഷാദിനെ കാക്കനാട് ജയിലിലേക്ക് മാറ്റി. കൊടിസുനിയെ അതിസുരക്ഷാ ജയിലിലേക്കും മാറ്റി. ജയില്‍ അധികൃതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നതിന്റെ സൂചനയാണിതെന്ന് ഇവര്‍ ആരോപിക്കുന്നു.

Read More

ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വണ്‍ എഴുത്തു പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സംസ്ഥാന സർ ർക്കാർ കോടതിയെ അറിയിച്ച പഞ്ചാത്തലത്തിലാണ് സുപ്രീം കോടതി ഉത്തരവ്. ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധയുണ്ടാകാത്ത തരത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സർക്കാർ രേഖാമൂലം കോടതിയെ അറിയിച്ചത്.സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്നും സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് പ്രശാന്ത് പത്മനാഭൻ വാദിച്ചു. എന്നാൽ നീറ്റ് പരീക്ഷയ്ക്ക് ഏഴ് ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്തെന്ന് സംസ്ഥാന സർക്കാർ പറയുന്നുണ്ടല്ലോയെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് ചോദിച്ചു.സാങ്കേതിക സർവകലാശാല ഒരു ലക്ഷത്തിൽപ്പരം വിദ്യാർഥികളെ പങ്കെടുപ്പിച്ച് പരീക്ഷ നടത്തിയതായും സുപ്രീംകോടതി വിലയിരുത്തി. തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി റസൂൽ ഷാനായിരുന്നു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. എന്നാൽ പരീക്ഷ ഓഫ് ലൈനായി നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.

Read More

കൊച്ചി: ഔഷധി ചെയർമാൻ കെആർ വിശ്വംഭരൻ അന്തരിച്ചു .രാവിലെ പത്തോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ,കാർഷിക സർവകലാശാല വൈസ്‌ ചാൻസലർ, . എറണാകുളം, ആലപ്പുഴ ജില്ലാ കലക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്

Read More

ദില്ലി: ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. തജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിര്‍ച്ച്വലായാവും മോദിയുടെ പങ്കാളിത്തം. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചയാവും. അഫ്ഗാനിസ്ഥാന്‍, ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ്. ഈ സാഹചര്യത്തില്‍ പുതിയ താലിബാന്‍ ഭരണകൂടത്തിലെ നേതാക്കള്‍ ഉച്ചകോടിയില്‍ സംസാരിച്ചേക്കും. അഫ്ഗാനിസ്ഥാനില്‍ എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഭരണസംവിധാനം എന്ന ആവശ്യം ഇന്ത്യ ഉച്ചകോടിയില്‍ ആവര്‍ത്തിക്കും.

Read More

വയനാട്: പനമരം നെല്ലിയമ്പത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ പ്രതി പിടിയിലായി. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.അർജുൻ മോഷണ ശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. പ്രദേശവാസിയുടെ മൊബൈൽ മോഷ്ടിച്ചതിനും അർജുനെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലും ചെന്നൈയിലും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. കൊവിഡിൽ ജോലി പോയതോടെ നാട്ടിൽ കൂലിവേലകൾ ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യുന്നതിനിടെ അർജുൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും അടി വസ്ത്രത്തിൽ ഒളിപ്പിച്ച എലി വിഷം ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. അർജുനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. അർജുൻ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമായിരുന്നു നാട്ടുകാർ അന്ന് പറഞ്ഞത്.

Read More

തിരുവനന്തപുരം: അച്ചടക്കലംഘനത്തിന് കെ.പി.സി.സി നൽകിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുൻഎംഎൽ എയുമായ ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു. മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു.

Read More

തിരുവനന്തപുരം: എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു.

Read More