Author: News Desk

തിരൂർ: കോൺ​ഗ്രസ്,സിപിഎം,മുസ്ലിംലീ​ഗ് രാഷ്ട്രീയപാർട്ടികളുടെ താലിബാൻ മനസാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കാനാവാത്തതിന് കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക ചരിത്രത്തിൽ ഒരിടത്തും ഒരു ജനതയ്ക്കും അവരുടെ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ വേണ്ടി സമരം ചെയ്യേണ്ടി വന്നിട്ടില്ലെന്നും തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സത്യാ​ഗ്രഹം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. തുഞ്ചത്ത് ആചാര്യൻ ഏതെങ്കിലും ജനവിഭാ​ഗത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടേയോ ഭാ​ഗമല്ല. എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിച്ചാൽ മതേതരത്വം തകരുകയുമില്ല. മഹാഭൂരിപക്ഷം ജനങ്ങളും പ്രതിമ സ്ഥാപിക്കാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ചില മതമൗലികവാദികളുടെ മുമ്പിൽ സർക്കാർ മുട്ടിലിഴയുകയാണ്. പ്രതിമ ചിലർക്ക് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അനിസ്ലാമികമാവാൻ ഏതെങ്കിലും വിഭാ​ഗത്തിന്റെ ആരാധനാലയത്തിലല്ല പൊതു സ്ഥലത്താണ് തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ പറയുന്നതു പോലെ മറ്റുള്ളവരും ജീവിക്കണമെന്നാണ് താലിബാൻ പറയുന്നത്. അത് തന്നെയാണ് മലപ്പുറത്തെ രാഷ്ട്രീയ പാർട്ടികളും പിന്തുടരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ…

Read More

തിരുവനന്തപുരം; ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സിൽ മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ കായിക താരങ്ങൾക്ക് ആദരമൊരുക്കി കെ.എസ്.ആർ.ടി.സി. ഇന്ത്യക്ക് വേണ്ടി 19 മെഡലുകൾ നേടിയ 17 കായിക താരങ്ങൾക്കാണ് അവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വിനൈൽ സ്റ്റിക്കറുകൾ ബസിൽ പതിപ്പിച്ച് കെ.എസ്.ആർ.ടി.സി സ്നേഹാദരം അർപ്പിച്ചത്. മെഡൽ നേടിയ അവനി ലേഖറ ( വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം ,വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം), പ്രമോദ് ഭഗത്ത് ( പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണം) കൃഷ്ണ നാഗര്‍ (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എച്ച് 6 വിഭാഗത്തില്‍ സ്വര്‍ണം ), സുമിത് ആന്റില്‍ ( പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണം) മനീഷ് നര്‍വാള്‍ ( 50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം) , ഭവിനബെന്‍ പട്ടേല്‍…

Read More

ദില്ലി: പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാൽ, പ്രതിഷേധിച്ച് അമരീന്ദർ സിംഗ് ചടങ്ങ് ബഹിഷ്ക്കരിച്ചു. ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷ ട്വിസ്റ്റ് സംഭവിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു. ബ്രഹ്മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു എഐസിസി നേതാക്കൾ ട്വീറ്റ് ചെയ്തത്.

Read More

തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പഴയ നിലപാട് തിരുത്തി കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍ എംപി. പിണറായി വിജയന്‍ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നത്. പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസ്സിലാകൂ എന്നും മുരളിധരന്‍ കോഴിക്കോട് പറഞ്ഞു. സമുദായ നേതാക്കളെ ഒന്നിച്ചിരുത്തുക വിഷയം പിടിച്ച പണിയാണെന്നും അതാണിപ്പോള്‍ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു.

Read More

തൊടുപുഴ: തൊടുപുഴയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.പുലർച്ചെ 1.30നായിരുന്നു സംഭവം. ഐപിഎല്ലുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ പോലീസ് മൊഴി രേഖപ്പെടുത്താതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.ആദ്യം ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആടിനെ വണ്ടിയിൽ നിന്ന് ഇറക്കുമ്പോൾ കുത്തേറ്റു എന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്. എന്നാൽ ആഴത്തിലുള്ള മുറിവ് കണ്ടതോടെ ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരക്കുകയായിരുന്നു. ഇതോടെയാണ് ഇവർ തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് കുത്തേറ്റതെന്ന് വ്യക്തമായത്.ഫൈസലിന്റെ അടിവയറിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അൻസലിന്റെ കൺപുരികത്തിലാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

Read More

തിരുവനന്തപുരം: അധികാരത്തിലെത്തിയാൽ ചേരിതിരിവ് പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുണ്ടാകും. അധികാരത്തിലെത്തിയാൽ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി. ഭരണ കാര്യങ്ങളിൽ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. ലൈഫ് പദ്ധതി എന്ന ആശയം മുന്നോട്ട് വച്ചത് ഒരുദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

ആലപ്പുഴ: ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നത്. മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപ്പെട്ട സ്ത്രീയായിരുന്നു. എന്നാല്‍ സംസ്കാരം നടന്നത് പള്ളിയില്‍ വെച്ചാണ്. ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയി കണ്ണൻചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്‍റെ ഭാഗത്ത് നിന്നുമാണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായത്. വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിൻ്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്കൂള്‍ കോളേജ് പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. മുസ്ലിം സമുദായത്തെ മാത്രം അതിന്‍റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

പത്തനംതിട്ട : കുന്നന്താനത്ത് സിപിഐഎമിൻ്റെ വഴിവെട്ട്. ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലാണ് അതിക്രമിച്ച് വഴി വെട്ടിയത്. പൊട്ടൻമലയ്ക്കൽ സോപാനത്തിൽ മോഹനൻ്റെ വസ്തുവിലാണ് വഴിവെട്ട്. മോഹനൻ്റെ ഭാര്യ ശാന്തകുമാരിയെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. പൊലീസിൻ്റെ സാന്നിധ്യത്തിൽ സിപിഐഎം നേതാവ് എസ്പി സുബിൻ കുടുംബത്തെ വെല്ലുവിളിച്ചിരുന്നു15ആം തീയതി ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം തിരുവല്ലത്തും സമാനരീതിയിൽ വഴിവെട്ടൽ നടന്നിരുന്നു. 12 അടി വീതിയിലാണ് പത്തനംതിട്ടയിൽ വഴിവെട്ടിയിരിക്കുന്നത്. കയ്യാല പൊളിച്ച പ്രതികൾ നാല് വർഷത്തോളം പ്രായമായ റബ്ബർ മരങ്ങളും തേക്കിൻ തൈകളും മുറിച്ച് മാറ്റുകയും ചെയ്തു. മോഹനൻ്റെ വസ്തുവിനു പിന്നിലുള്ള ഒന്നരയേക്കർ പുരയിടത്തിലേക്ക് വഴി നിർമ്മിക്കാനായിരുന്നു അതിക്രമിച്ച് വഴിവെട്ടൽ എന്ന് കുടുംബം പറയുന്നു.അതേസമയം, നാല് കുടുംബങ്ങൾക്കായാണ് വഴിവെട്ടിയതെന്ന് സിപിഐഎം പറയുന്നു. എന്നാൽ, ഈ കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ മറ്റ് വഴിയുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കീഴ്‌വായൂർ പൊലീസ് ഏഴ് പേർക്കെതിരെ കേസെടുത്തു.

Read More

കണ്ണൂർ : ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്ന ലോട്ടറിത്തൊഴിലാളിയുടെ ദേഹത്ത് കരിയോയിലൊഴിച്ചു. എരിഞ്ഞിക്കടവിലെ കലന്തന്റെ (65) ശരീരത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കരിയോയിലൊഴിച്ചത്. കയരളം ഒറപ്പടി ബസ്‌സ്റ്റോപ്പിലാണ് സംഭവം. ഒഴിച്ചയാളെ കണ്ടിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. ഒരുവർഷത്തിലധികമായി ഒറപ്പടിയിലെ വാടകമുറിയിൽ കൂലിപ്പണിക്കാരനായ രാജന്റെ കൂടെയാണ് കലന്തന്റെ താമസം. മുറിയിൽ ഇവരുടെ കൂടെ താമസിക്കുന്ന എൻ.പി. ഒതേനൻ പെരുവണ്ണാൻ നാലുദിവസം മുൻപ്‌ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11-ന്‌ ഇവരുടെ മുറിയുടെ സമീപത്തുനിന്ന് വാക്കുതർക്കങ്ങളുണ്ടായതായി നാട്ടുകാർ പറയുന്നു. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്‌ സമീപത്തായി ബക്കറ്റിലുണ്ടായിരുന്ന കരിയോയിലാണ് ഇയാളുടെ ദേഹത്ത് ഒഴിച്ചത്. മയ്യിൽ പോലീസ് കേസെടുത്തു. ദീർഘകാലം കണ്ണൂർ ടൗണിൽ ചുമട്ടുതൊഴിലാളിയായിരുന്നു കലന്തൻ

Read More

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് സമുദായ നേതാക്കളുടെ യോ​ഗം ചേരും. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ മുൻകയ്യെടുത്താണ് യോ​ഗം ചേരുന്നത്. ക്രൈസ്തവ,ഹിന്ദു,മുസ്ലിം സമുദായ നേതാക്കൾ പങ്കെടുക്കും. വൈകിട്ട് മൂന്നിനാണ് യോ​ഗം. നാർക്കോട്ടിക് ജിഹാദ് ഉൾപ്പെടെ പരാമർശങ്ങൾ വിവാദമാകുകയും വിവിധ മത മേലധ്യക്ഷന്മാർ പരസ്യമായി രം​ഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ യോ​ഗം. മത സൗഹാർ​ദ സന്ദേശം നൽകുക കൂടി ഈ യോ​ഗത്തിന്റെ ലക്ഷ്യമാണ്.

Read More