Author: News Desk

ദില്ലി: ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപം ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍റെ വെടിവെപ്പ്. ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ പാക് സേന തടഞ്ഞുവച്ചിരിക്കുകയാണെന്നും വിവരമുണ്ട്.

Read More

കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയിലായി. മുരുകന്‍ (ഗൗതം)എന്നയാളെ കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ചാണ് എന്‍.ഐ.ഐ കസ്റ്റഡിയിലെടുത്തത്. മുരുകന്‍ പാപ്പിനിശ്ശേരി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മുരുകനെ കസ്റ്റഡിയിലെടുത്തത്. 2016ലെ ആയുധപരിശീലനത്തില്‍ പങ്കാളിയായിരുന്നു മുരുകന്‍. മുരുകന്‍ ആയുധപരിശീലനം നല്‍കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എടക്കര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.

Read More

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മരം മുറി ഉത്തരവിനെ കുറിച്ച് വാർത്തകൾ വന്നതോടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായും വനം മന്ത്രി അറിയിച്ചു. ”മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ആലോചിക്കാതെയാണ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്”. ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്നാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും അന്തർ സംസ്ഥാന പ്രശ്നമായ മുല്ലപ്പെരിയാരിൽ സർക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥരെടുത്തതെന്നും മന്ത്രി വിശദീകരിച്ചു. തുടർ നടപടികൾ മുഖ്യമന്ത്രിയോട് ചർച്ച ചെയ്ത ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More

കൊച്ചി : ഇടുക്കി ഗോള്‍ഡില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണി വീണ്ടും സിനിമയിൽ സജീവമാകുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ദ ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ആര്‍തര്‍ ആന്റണി അവതരിപ്പിക്കുന്നത്.മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഫസ്റ്റ് ഡാന്‍ ബ്ളാക് ബെല്‍റ്റ് കരസ്ഥമാക്കിയ ആര്‍തര്‍ ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിലേക്ക് ഓഡിഷനിലൂ‌ടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ നിരവധി അവസരങ്ങള്‍ 16 കാരനായ ആര്‍തറെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താല്‍ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു.

Read More

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. അബുദാബി എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു ഇന്ത്യോനേഷ്യൻ പ്രസിഡണ്ട് ജോക്കോ വിഡോഡോ സർക്കാരിൻ്റെ ഉന്നത ബഹുമതി യൂസഫലിക്ക് നൽകി ആദരിച്ചത്. ഇന്തോനേഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്ത്യോനേഷ്യയിലെ യു.എ.ഇ. സ്ഥാനപതി അബ്ദുള്ള അൽ ദാഹിരി, യു.എ.ഇ. യിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള ഭക്ഷ്യ – ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിൻ്റെ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് പകരുകയും പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യൻ സർക്കാർ യൂസഫലിയെ പുരസ്കാരം നൽകി ആദരിച്ചത്. ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേഷ്യൻ പ്രസിഡണ്ടിനും സർക്കാരിനും…

Read More

ഹൈദരാബാദ്: തെന്നിന്ത്യൻ ഹൃദയത്തിന്റെ രാജ്ഞി (ക്വീൻ ഓഫ് ഹാർട്ട്സ് ) അനുഷ്ക ഷെട്ടിയുടെ ജന്മദിനമായ ഇന്ന് പ്രമുഖ ബാനറായ യുവി ക്രിയേഷൻസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിനെ നായികയാക്കി യുവി ക്രിയേഷൻസിന്റെ ഹാട്രിക് ചിത്രമാണ് ഇത്. # അനുഷ്ക48 എന്ന ഹാഷ് ടാഗോടെയാണ് പേരിടാത്ത ചിത്രത്തിന്റെ പ്രഖ്യാപനം മനോഹരമായ വീഡിയോയിലൂടെയാണ് നടത്തിയത്. മഹേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥാ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കൾ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാഹോ, രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് യുവി ക്രിയേഷൻസാണ്. യുവി ക്രിയേഷൻസിന്റെ ബാനറിൽ 2013 ൽ പുറത്തിറങ്ങിയ മിർച്ചി, 2018 ൽ ഭാഗ്മതി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അനുഷ്ക അവിസ്മരണീയ അഭിനയമാണ് കാഴ്ചവെച്ചതെന്ന് നിർമാണ കമ്പനി വീഡിയോയിൽ പറയുന്നു. ഈ ചിത്രങ്ങൾക്ക് സമാനമായി പുതിയ ചിത്രവും എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഒരുക്കാനാണ് യുവി ക്രിയേഷൻസിന്റെ തീരുമാനം. അനുഷ്കയുടെ ജന്മദിനത്തിലെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം…

Read More

തിരുവനന്തപുരം : മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ച് നീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകിയെന്ന് സംസ്ഥാനസർക്കാർ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോൾ മാത്രമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തിൽ നേരത്തേ ഒരറിവും ഉണ്ടായിരുന്നില്ല. തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ല. മരംമുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ”ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനമെടുക്കാൻ പാടില്ല ഇക്കാര്യത്തിൽ. നയപരമായ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യമാണ്. ഞാനോ മുഖ്യമന്ത്രിയുടെ ഓഫീസോ ജലവിഭവവകുപ്പ് മന്ത്രിയോ വിവരം അറിഞ്ഞിട്ടില്ല”, എന്ന് എ കെ ശശീന്ദ്രൻ പറയുന്നു. ഏത് സാഹചര്യത്തിലാണ് തീരുമാനം എന്ന് ഉദ്യോഗസ്ഥൻ വിശദീകരിക്കണം. ഇന്ന് 11 മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും വനംമന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തണമെന്നും അങ്ങനെ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നുമുള്ള തമിഴ്നാടിന്‍റെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2014 മുതൽ…

Read More

കോഴിക്കോട്: കുറച്ച് കാലങ്ങളായി കൈവശം വെച്ചിരുന്ന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം നഷ്ടമായതോടെ ഐ.എന്‍.എല്ലിൽ തര്‍ക്കം തുടങ്ങി. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയായപ്പോള്‍ ചെയർമാൻസ്ഥാനം പാര്‍ട്ടിക്ക് വേണ്ടി തന്നെ നിലനിര്‍ത്താന്‍ നേതൃത്വത്തിന് ആയില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആക്ഷേപം. ധനകാര്യ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇത്തവണ കോര്‍പ്പറേഷന്റെ ഭരണം ഐ.എന്‍.എല്ലിൽ നിന്ന് മാറ്റാന്‍ കാരണമെന്നാണ് കരുതുന്നത്. പകരം സീതാറാം ടെക്‌സ്റ്റെയില്‍സിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് ഐ.എന്‍.എല്ലിന് നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ കേരള കോണ്‍ഗ്രസിനാണ്. ഇതുവരെ മുസ്ലിം വിഭാഗത്തിന്റെ പ്രാമുഖ്യമുള്ള പാര്‍ട്ടികള്‍ക്കായിരുന്നു ഈ കോര്‍പ്പറേഷന്റെ അധ്യക്ഷപദവി നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇടതുമുന്നണിയില്‍ ഐ.എന്‍.എല്ലിന് സ്ഥാനം ലഭിച്ചിരുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കീമുകളാണ് ന്യൂനപക്ഷ വികസന കോര്‍പ്പറേഷനു കീഴില്‍ ഏറെയുമുള്ളത്. അതുകൊണ്ടാണ് അധ്യക്ഷ പദവിയിലേക്ക് മുസ്ലിം പ്രാതിനിധ്യം കൂടുതലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെ ഇരു മുന്നണികളും പരിഗണിച്ചിരുന്നത്.…

Read More

മനാമ. പവിഴ ദ്വീപിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലിന് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി. മനാമ കെഎംസിസി ആസ്ഥാനത് വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ റിയാസിന് മൊമെന്റോ നൽകി. തിളക്കമാർന്ന പ്രവർത്തനത്തിന് നേതൃത്വം നൽകിയ റിയാസിനെ പോലുള്ള പ്രവർത്തകർ എന്നും ബഹ്‌റൈൻ കെഎംസിസി ക്ക് ഒരു മുതൽ കൂട്ടായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. അസ്സൈനാർ കളത്തിങ്കൽ, കുട്ടൂസ മുണ്ടേരി, ഷാഫി പറക്കട്ട, കെ പി മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഒ കെ കാസിം, എം എ റഹ്മാൻ, കെ യു ലത്തീഫ്, റഫീഖ് തോട്ടക്കര തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More

രാമപുരം: ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ സി ടി അഗസ്റ്റിൻ (കൊച്ചേട്ടൻ, 78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ചക്കാംപുഴ ലോരേത്ത് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ നിലമ്പൂർ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗം. മറ്റു മക്കൾ: റീന ജോണി, റിജോഷ് അഗസ്റ്റിൻ. മരുമക്കൾ: റാണി റോഷി (അകത്തുപറമുണ്ടയിൽ), ജോണി (ആക്കട്ടുമുണ്ടയ്ക്കക്കൽ, ഭരണങ്ങാനം), ടിനു റിജോഷ് (ചാലായ്ക്കപ്പറമ്പിൽ, ഇത്തിത്താനം). ഏക സഹോദരി: സി. റോസ് തോമസ്, SH ഉജ്ജയിൻ, മധ്യപ്രദേശ്.

Read More