- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
Author: News Desk
കോഴിക്കോട്: റിട്ടേഡ് എസ്ഐ പോക്സോ കേസില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാൾ. കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസില്‍ എസ്ഐ റാങ്കിലിരിക്കേ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിക്കെതിരായാണ് കേസ്. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്. പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നല്‍കിയത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സർവീസിലിരിക്കെ പോക്സോ കേസുകളടക്കം ജില്ലയില്‍ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട കോടതിയില്‍ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിലും ഇയാൾ വിദഗ്ധനായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്കരിച്ച ശബരിമല സേഫ് സോണ്‍ പദ്ധതി വെള്ളിയാഴ്ച രാവിലെ 10.30-ന് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകരുടെ യാത്ര അപകട രഹിതവും സുരക്ഷിതവുമാക്കാനുള്ള വിപുലമായ പരിപാടിയാണ് ശബരിമല സേഫ് സോണ്‍ പദ്ധതി. നിലയ്ക്കല്‍ ഇലവുങ്കലില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍ ഐപിഎസ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ്, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഐപിഎസ്, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരുവനന്തപുരം: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗതസൗകര്യം വിലയിരുത്തുന്നതിനായി 12 ന് രാവിലെ 11.30-ന് പമ്പയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ശബരിമല സന്ദര്‍ശിക്കുവാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയ്യാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്. പമ്പ ദേവസ്വം ബോര്‍ഡ് സാകേതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ. യു. ജെനിഷ് കുമാര്‍, ജനപ്രതിനിധികള്‍, ഗതാഗത സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ…
മനാമ. ബഹറൈനിൽ നീണ്ട 13 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ടു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലിന് ജില്ലാ കമ്മിറ്റി യാത്രയപ്പ് സംഗമം നവംബർ 12 ന് വെള്ളിയാഴ്ച്ച രാത്രി 7.30 ന് മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 13 വർഷക്കാലം ഒരേ സ്ഥാപനത്തിൽ മിന സൽമാനിലെ ഹസ്സൻ ഹബീബ് & സൺസ് കമ്പനി ഗ്രൂപ്പിന്റെ ഹോൾ സെയിൽ ഡിവിഷനിൽ ഡെലിവറി ഇൻചാർജ് ആയി ജോലി ചെയ്തിരുന്ന റിയാസ് സാധാരണ പ്രവർത്തകനായി കെഎംസിസി യിൽ വരികയും, തന്റെ പ്രവർത്തന മികവ് കൊണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായും, നിലവിലെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും നേതൃനിരയിൽ എത്തിപ്പെടുകയായിരുന്നു. ചെറിയ കാലയളവിൽ കെഎംസിസി പ്രവർത്തനത്തിൽ പൂർണ്ണ പങ്കാളി ആകുകയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയുമായിരുന്നു റിയാസ്.ബഹ്റൈനിലെ സാമൂഹിക -സാംസ്‌കാരിക ജീവ…
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. നിലവില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുന മര്‍ദ്ദമായി മാറി പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ രാവിലെയോടെ ( നവംബര്‍ 11) തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കും. നവംബര്‍ 13 ന് ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്റമാന്‍ കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവലസ്ഥാ വകുപ്പ് നല്‍കുന്നുണ്ട്.
തിരുവനന്തപുരം : തീര ജനതയെ ഭൂരഹിതരാക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ പോരാട്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന് കെ.കെ.രമ എം.എൽ എ പറഞ്ഞു. അഭയാർത്ഥികളാക്കരുത് എന്നാവശ്യപ്പെട്ട് തീരഭൂസംരക്ഷണ വേദി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ 24 മണിക്കൂർ കടൽകോടതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അവർ. എറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടുന്ന ജനതയാണ് തീരദേശത്തുള്ളത്. അവരുടെ സുരക്ഷ ക്കെന്ന പേരിൽ നടത്തുന്ന പദ്ധതികൾ അവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്. പുനർഗേഹം പദ്ധതി തീരദേശ ജനതയെ സംരക്ഷിക്കാനല്ല കുടിയിറക്കാനുള്ളതാണെന്നും കെ.കെ.രമ പറഞ്ഞു.ടി.ജെ വിൻസെൻ്റ് MLA മുഖ്യാഥിതിയായിരുന്നു. സി.ആർ മഹേഷ് MLA, ടി.സിദ്ധിഖ് MLA, ഹമീദ് മാസ്റ്റർ MLA, വി ടി.ബലറാം, കെ.പി.പ്രകാശൻ, ബാബുജി എന്നിവർ പ്രസംഗിച്ചു. സിന്ധൂര എസ് അധ്യക്ഷത വഹിച്ചു. എ.എച്ച് അഷ്റഫലി സ്വാഗതം പറഞ്ഞു.
മലപ്പുറം : മുസ്‌ലിം സമുദായ സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.എസിക്കു വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ നിലവില്‍ മുസ്‌ലിം സമുദായത്തിനു ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യമാണ് പുതിയ നിയമനിര്‍മ്മാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടാക്കാട്ടി. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനായി രാജ്യത്ത് നിലവിലുള്ള സംവിധാനമെന്ന നിലയില്‍ അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. എന്നാല്‍ അതിനായി സ്വീകരിക്കുന്ന നടപടികളില്‍ മുസ്‌ലിം സമുദായത്തിന്റെ താല്‍പ്പര്യം പരിപൂര്‍ണമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രം ഉള്‍പ്പെടുത്തി നിയമന ലിസ്റ്റ് തയ്യാറാക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ പി.എസ്.എസിയുടെ ചട്ടങ്ങള്‍ പ്രകാരം പ്രസ്തുത വ്യവസ്ഥ നിലനിൽക്കില്ല. അതുകൊണ്ടു തന്നെ മുസ്‌ലിംകള്‍ക്കു മാത്രമായി നിയമനം നടത്താനുള്ള വ്യവസ്ഥ കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാന്‍ ഇത് വഴിതുറക്കും. ആരാധനാലയങ്ങള്‍ അടക്കം മുസ്‌ലിം വഖഫ് സ്വത്തുക്കളുടെ…
ജയ്പൂര്‍: രാജസ്ഥാനില്‍ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. ബുധനാഴ്ച രാവിലെ ബാര്‍മര്‍-ജോദ്പുര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. രാവിലെ പത്ത് മണിയോടെ ബലോത്രയില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ കയറിവന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസില്‍ തീപടര്‍ന്നുവെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബസ് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 25 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള യാത്രക്കാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കെഎഎല്‍ എംഡി എ ഷാജഹാനെ സര്‍ക്കാര്‍ പുറത്താക്കി. വ്യവസായ മന്ത്രി പി രാജീവ് കെഎഎല്ലില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. റിയാബിനോട് റിപ്പോര്‍ട്ട് തേടിയ മന്ത്രി ഒരു മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു. ക്രമക്കേടും കെടുകാര്യസ്ഥതയും നടന്നുവെന്ന റിപ്പോര്‍ട്ട് റിയാബ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒരു വര്‍ഷം 6000 ഇലട്രിക് ഓട്ടോ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 100 എണ്ണം പോലും ഇറക്കിയിരുന്നില്ല. പുതിയ എംഡിയായി പി വി ശശീന്ദ്രനെ സര്‍ക്കാര്‍ നിയമിച്ചു. ഇ ടെന്‍ഡര്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ടെണ്ടര്‍ ഉറപ്പിച്ചാലും വിപണി വില അന്വേഷിച്ച് മാത്രമേ പര്‍ചേസ് ഓര്‍ഡര്‍ കൊടുക്കാവു എന്നാണ് ചട്ടം. എന്നാല്‍ ഇലട്രിക് ഓട്ടോയ്ക്ക് വേണ്ട 10 മോട്ടോര്‍ എജിപി എഞ്ചിനീയറിംഗ് പ്രൊഡക്ട് എന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങാന്‍ കെഎഎല്ലിന് ചെലവായത് വെറും 13500 രൂപ. എന്നാല്‍ ഇ ടെണ്ടർ വിളിച്ചപ്പോൾ ഈ കമ്പനി പങ്കെടുത്തില്ല. ടെണ്ടറിൽ ഏറ്റവും കുറഞ്ഞ വിലയായ…
തിരുവനന്തപുരം: സിനിമാ വ്യവസയാത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിനിമയെ തടസപ്പെടുത്തിയാല്‍ നടപടിയുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്തി. ഇതുസംബന്ധിച്ച് കെപിസിസി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ അറിയിച്ചു. സിനിമാ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം സഭയില്‍ മുകേഷ് എംഎല്‍എ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം. നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധയിടങ്ങളിലെ സിനിമാ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം മുകേഷ് എംഎല്‍എ വിഷയം സഭയില്‍ ഉന്നയിച്ചത്. ജോജു പ്രതിഷേധിച്ചത് ഒരു പൗരനെന്ന നിലയില്‍ മാത്രമാണ്. ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു. യൂത്ത് കോണ്‍ഗ്രസ് വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഈ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണെന്നും മുകേഷ് സഭയില്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്…