- ഭക്ഷണം കഴിച്ച പത്തോളം പേര് ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി
- ബഹ്റൈനില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമന പ്രക്രിയ ആരംഭിച്ചു
- എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
- ‘മടിയില്‍ കനമില്ലാത്തവര്‍ ഭയക്കുന്നതാണ് വിചിത്രം’ ; ഹിയറിങ്ങ് വിവാദത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്
- ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: മൂന്നാം ഫ്രീ പ്രാക്ടീസ് സെഷനില്‍ മക്ലാരന് ആധിപത്യം
- ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി
- യുപിഐക്ക് പിന്നാലെ വാട്സാപ്പും തകരാറിലായി; പ്രശ്നം ആഗോള തലത്തിലെന്ന് ഉപയോക്താക്കള്‍
- വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അച്ഛനും മകനും പിടിയിൽ
Author: News Desk
ലക്ഷദ്വീപിലേക്കുള്ള കപ്പൽയാത്ര, ചരക്ക് കൂലി നിരക്കുകൾ കുത്തനെ കൂട്ടിയ നടപടികൾ പിൻവലിക്കണം:ബിനോയ് വിശ്വം MP
കൊച്ചി : ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്ര, ചരക്ക് കൂലികൾ അമിതമായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് സി പി ഐ ദേശീയ സെക്രട്ടറിയും പാർല്മെൻ്റെറി പാർട്ടി ലീഡറുമായ ബിനോയ് വിശ്വം MP ,ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ. പ്രഫുൽ പട്ടേലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ മറ്റ് എല്ലാ കാര്യങ്ങൾക്കും കേരളമുൾപ്പെടെയുള്ളസംസ്ഥാനങ്ങളെയാണ് ലക്ഷദ്വീപുകാർ ആശ്രയിക്കുന്നത്. രണ്ടും മൂന്നും ഇരട്ടിയിലേറെയാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ നിരക്ക് വർദ്ധനവ് വൻ വിലക്കയറ്റത്തിനും യാത്രാദുരിതങ്ങൾക്കുംഇടയാക്കും. അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കുന്നതിനുള്ള നിരക്ക് മൂന്ന് ഇരട്ടിയിലേറെയാണ് വർദ്ധിപ്പിച്ചത്. യാതൊരു വിധ കൂടിയാലോചനകളുമില്ലാതെയാണ് അഡ്മിനിസ്ട്രേറ്റർ സ്വന്തം നിലയിൽ തീരുമാനങ്ങൾഎടുത്ത് ലക്ഷദ്വീപ് ജനതയെ അടിച്ചേൽപ്പിക്കുന്നത്. കുത്തനെ വർദ്ധിപ്പിച്ച യാത്ര, ചരക്ക് കൂലി വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ബിനോയ് വിശ്വം അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം : സൂപ്പർ ന്യൂമററി തസ്തിക ഏകീകരണം, സ്ഥാനക്കയറ്റ സംവരണം, പെൻഷൻ പ്രായം വർധന തുടങ്ങി ഭിന്നശേഷി ജീവനക്കാർ ഉന്നയിച്ചിട്ടുള്ള വിവിധ വിഷയങ്ങൾക്ക് കാലതാമസം കൂടാതെ പരിഹാരം കാണുമെന്ന് സാമൂഹ്യനീതി – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി എ ഇ എ) സംസ്ഥാന കമ്മിറ്റിയുടെ വെബ്സൈറ്റ് പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഭിന്നശേഷി ജീവനക്കാരെ സംഘടനയുടെ സംസ്ഥാന രക്ഷാധികാരിയും മുൻ മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് ജോബി. എ. എസ് അധ്യക്ഷതവഹിച്ചു. നഗരസഭ അംഗം പാളയം രാജൻ, സംസ്ഥാന വർക്കിങ് പ്രസിഡൻറ് ബിജു ടി. കെ, ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, ട്രഷറർ കെ ശശികുമാർ, ഐടി സെൽ കൺവീനർ പുഷ്പകുമാർ ആർ പൈ, വൈസ് പ്രസിഡണ്ട് താജുദ്ദീൻ കെ. എ, പെൻഷനേഴ്സ് ഫോറം കൺവീനർ…
കോട്ടയം : സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതി പരിഹാര അദാലത്ത് കോട്ടയത്ത് സംഘടിപ്പിച്ചു. 50 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 44 എണ്ണം അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി ബന്ധപ്പെട്ട ഡി.വൈ.എസ്.പിമാര്‍ക്ക് നല്‍കി. ആറ് പരാതികള്‍ തുടര്‍നടപടികള്‍ക്കായി പോലീസ് ആസ്ഥാനത്തിനു കൈമാറി. പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുളള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇതിനകംതന്നെ സംസ്ഥാന പോലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. വിദൂര ജില്ലകളില്‍ നിന്ന് പോലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സംസ്ഥാന പോലീസ് മേധാവി ജില്ലകളില്‍ നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ അദാലത്തില്‍ പങ്കെടുത്തു.
കൊച്ചി : തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടക്കുന്നെന്ന ലോകസഭാംഗം ടി.എൻ പ്രതാപന്‍റെ പരാതി ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്ലും സൈബര്‍ഡോമും അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ട് ടി.എൻപ്രതാപന്‍ എം.പി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.
കൊച്ചി : ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്രചെയ്യുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി. ഗുഡ്സ് ഓട്ടോയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവറുടെ സീറ്റില്‍ യാത്ര ചെയ്ത കാസര്‍കോട് സ്വദേശി ബീമയ്ക്ക് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതിനെതിരേ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി അനുവദിച്ച് ജസ്റ്റിസ് എ. ബദറുദീന്റെതാണ് ഉത്തരവ്. ഗുഡ്സ് ഓട്ടോറിക്ഷയില്‍ സാധനങ്ങളുമായി പോകുമ്പോള്‍ ഡ്രൈവര്‍ വാഹനം പെട്ടെന്ന് തിരിച്ചതിനാലുണ്ടായ അപകടത്തിലാണ് ബീമയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ട്രിബ്യൂണല്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. ഇതിനെതിരേയായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹര്‍ജി. ഡ്രൈവറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നയാള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹനല്ലെന്ന് വിലയിരുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കിയത്. ട്രിബ്യൂണല്‍ വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ വാഹനത്തിന്റെ ഉടമയ്ക്ക് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു
കോഴിക്കോട്: വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വനിതാ എസ്ഐയുടെ വ്യാജ പീഡന പരാതി നല്‍കിയ സംഭവത്തില്‍ എസ്.ഐക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്ഐ കെ.സുഗുണവല്ലിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംഎം സിദ്ദിഖ് ആണ് കേസ് അന്വേഷിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്ഐ സുഗുണവല്ലി കഴിഞ്ഞ നാലു മാസമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയില്‍ നിന്നുളള കുടുംബമാണ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും എസ്ഐ സുഗുണവല്ലി ആദ്യം ഹാജരായില്ല. നാലു ദിവസത്തിന് ശേഷം പന്നിയങ്കര സ്റ്റേഷനില്‍ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭര്‍ത്താവ് തന്റെ കൈയില്‍ കയറി പിടിച്ചതായി പരാതി നല്‍കി. തന്റെ വിവാഹ മോതിരം ഊരിയെടുത്തെന്നും വീടിന് നല്‍കിയ അഡ്വാന്‍സ് തുകയായ 70000രൂപയും ചേര്‍ത്ത് ഒരു ലക്ഷം രൂപ തിരികെ തിരികെ കിട്ടാനുണ്ടെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പന്നിയങ്കര പൊലീസ് വീട്ടുടമയുടെ…
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരം മുറിക്ക് അനുമതി നൽകി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്തായി. മരം മുറി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വ്യക്തമാക്കുന്നു. ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി മൂന്നു പ്രാവശ്യം യോഗം നടത്തിയെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. മരം മുറിക്കുള്ള അനുമതി വേഗത്തിലാകണമെന്ന് നിർദ്ദേശിച്ചു. മരം മുറിക്കാൻ കേന്ദ്രാനുമതി ആവശ്യമില്ലെന്നും ബെന്നിച്ചൻ തോമസ് കത്തിൽ പറയുന്നു. മുല്ലപ്പെരിയാറിലെബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെ വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനായ ബെന്നിച്ചൻ തോമസ് ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ നടപടിയെന്നാണ് ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയത്
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 20–ാം തീയതി അണക്കെട്ടിൽ 141 അടി വെള്ളം സംഭരിക്കാം. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നത് തമിഴ്നാട്ടിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.
കോട്ടയം : പ്രളയവും ഉരുൾപൊട്ടലും നാശംവിതച്ച കൂട്ടിക്കലിലേക്ക് നാലുലക്ഷത്തോളം രൂപയുടെ അടുക്കള ഉപകരണങ്ങൾ കൈമാറി ഡിവൈഎഫ്‌ഐയുടെ കരുതൽ. ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികൾ സമാഹരിച്ച അടുക്കള ഉപകരണങ്ങളാണ് കൂട്ടിക്കലിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം കൈമാറിയത്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ, പഞ്ചായത്തംഗം എം വി ഹരിഹരൻ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ ആർ അജയ് അധ്യക്ഷനായി. ദുരന്തമുഖങ്ങളിൽ നിസ്വാർഥ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ ഉണ്ടാകുമെന്നും കൂട്ടിക്കലിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്നും റഹിം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷിയാസ് സൽമാൻ, അരുൺ എസ് ചന്ദ്രൻ, കൂട്ടിക്കലിലെ കെഎസ്ഇബി ജീവനക്കാർ എന്നിവരെ എ എ റഹിം ഉപഹാരം നൽകി അനുമോദിച്ചു. ദുരന്തത്തിൽ വീട് നഷ്ടമായ രണ്ട് കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐ വീട് നിർമിച്ച് നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം ജെയ്‌ക് സി തോമസ്,…
ചെന്നൈ : വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ – യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് (07390) തമിഴ്‌നാട് ധർമപുരിക്ക് സമീപം പാളംതെറ്റി. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെ സേലം – ബംഗളൂരു റൂട്ടിൽ മുത്തംപട്ടി – ശിവദി സ്‌റ്റേറഷനുകൾക്കിടയിലാണ് സംഭവം ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി.