Author: News Desk

തിരുവനന്തപുരം: മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്ത് പുതിയ ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. തുലാവർഷ സീസണിൽ( 47 ദിവസത്തിൽ ) രൂപപ്പെടുന്ന ഏട്ടാമത്തെ മത്തെ ന്യുന മർദ്ദം. കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ കൂടുതൽ ഭീഷണിയില്ല

Read More

കൊച്ചി :ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നിലുള്ളത്. പള്ളിത്തർക്കം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും, ചർച്ചകളിലൂടെ ഇരു സഭകളും ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നിലപാട്. ജഡ്ജിമാരെ ഭയപ്പെടുത്തി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ചിലർ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ പറഞ്ഞിരുന്നു. എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്ക വിഷയം പരി​ഗമിക്കവേ കഴിഞ്ഞ ആഴ്ച കോടതിരൂക്ഷ വിമർശനം നടത്തിയിരുന്നു. പൊലീസിനെ ഉപയോഗിച്ചേ മതിയാകൂവെന്നതാണ് ഒരു വിഭാഗത്തിന്റെ താൽപര്യം. കോടതി അത്തരം നിലപാടിലേക്ക് കടക്കാത്തത് ദൗർബല്യമായി കണക്കാക്കരുതെന്നും അന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് വിവിധ പള്ളിക്കമ്മിറ്റികൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു വിമർശനം 1934 ലെ ഭരണഘടനയിൽ പങ്കാളിത്ത ഭരണമാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്തുകൊണ്ട്…

Read More

പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി.ആദ്യ ദിവസം എത്തിയവരിൽ അധികം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരാണ്.കാലവസ്ഥ പ്രതികൂലമായതിനാൽ പമ്പാ സ്നാനത്തിന് അനുമതിയില്ല. ഇതിനിടെ ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോ​ഗം രാവിലെചേരും. മന്ത്രി സന്നിധാനത്തെത്തിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല‌ നട ഇന്നലെ വൈകീട്ട് 4. 51ഓടെയാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ആറ് മണിയോടെ ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റും. പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതി നൽകുക. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. സ്വാമി അയ്യപ്പൻ റോഡ്…

Read More

ന്യൂഡല്‍ഹി: ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയില്‍ മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാളും. നോര്‍ക്ക വകുപ്പ് രൂപീകൃതമായതിന്റെ 25 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇക്കുറി നോര്‍ക്ക റൂട്ട്‌സും മേളയില്‍ അണിനിരക്കുന്നത്. 1996ലാണ് ഇന്ത്യയില്‍ ആദ്യമായി പ്രവാസി സമൂഹത്തിന് വേണ്ടി പ്രത്യേകം വകുപ്പായി നോര്‍ക്ക , കേരളത്തില്‍ രൂപീകൃതമാകുന്നത്. രാജ്യത്തിന് പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ക്കായി നോര്‍ക്കറൂട്ട്‌സ് ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികളും സേവനങ്ങളും അടുത്തറിയാന്‍ സ്റ്റാളില്‍ അവസരമൊരുക്കിയിട്ടുണ്ട്. ‘പ്രവാസി ശാക്തീകരണത്തിലൂടെ സ്വയം പര്യാപ്തത’ എന്ന തലക്കെട്ടിലാണ് സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവാസി ശാക്തീകരണത്തിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന സംരംഭകത്വ സഹായ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ്. കോവിഡാനന്തരം പ്രവാസികള്‍ നേരിടേണ്ടിവന്ന തൊഴില്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച നോര്‍ക്ക പ്രവാസി ഭദ്രത പദ്ധതികളെ അടുത്തറിയാന്‍ അപൂര്‍വ്വാവസരമാണ് ഇവിടെ ലഭിക്കുന്നത്. രണ്ടു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കുന്ന പ്രവാസി ഭദ്രത – പേള്‍, അഞ്ചുലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പ്രവാസി ഭദ്രത മൈക്രോ തുടങ്ങിയ പുതിയ…

Read More

തിരു:കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരവും , സർക്കാരിൻ്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയിലെ ക്രമവിരുദ്ധ നടപടികളെ സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കൊള്ളപ്പലിശ നല്‍കി മസാലബോണ്ടിലൂടെ സമാഹരിച്ച ഫണ്ടിന്റെ തെറ്റായ രീതിയുള്ള നിക്ഷേപത്തെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപ പലിശ ഇനത്തില്‍ മാത്രം നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇത് സംബന്ധിച്ച് പ്രതിപക്ഷം മുന്‍പ് ആക്ഷേപം ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷത്തെ അപഹസിക്കുന്ന സമീപനമാണ് മുന്‍ ധനകാര്യമന്ത്രിയും കിഫ്ബി മാനേജ്‌മെന്റും സ്വീകരിച്ചത്. മാത്രമല്ല കേട്ടുകേള്‍വി ഇല്ലാത്ത വിധത്തില്‍ വന്‍ തുക ശമ്പളവും, അലവന്‍സും നല്‍കി വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ കരാര്‍ നിയമനങ്ങള്‍ നടത്തിയതിലൂടെ കോടിക്കണക്കിന് രൂപ നഷ്ടംസംഭവിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായിട്ടുണ്ട്. സംവരണതത്ത്വങ്ങള്‍പാലിക്കാതെയും, സര്‍ക്കാരിന്റെ തന്നെ മുന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അട്ടിമറിച്ചുമാണ് ഈ നിയമനങ്ങള്‍ നടന്നിരിക്കുന്നത്. ഇല്ലാത്ത തസ്തികകളിലേക്ക് ഉയര്‍ന്ന ശമ്പള സ്‌കെയിലില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.…

Read More

കൊല്ലം : കേരള സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് നിര്‍ത്തിവെച്ച് ഈ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ശബരിമല റെയില്‍പ്പാത ഉള്‍പ്പടെയുള്ള പദ്ധതികള്‍ മന്ദഗതിയില്‍ മുന്നോട്ട് പോകുമ്പോള്‍ കെ-റെയില്‍ നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും വലിയ താല്‍പര്യം കാണിക്കുന്നത് പുനപരിശോധിക്കണമെന്ന് എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്നതും കേരളത്തിന്റെ പരിസ്ഥിതി സന്തുലനം താറുമാറാക്കുന്നതുമായ കെ-റെയിലിനെതിരെ സംസ്ഥാനമൊട്ടാകെ വമ്പിച്ച പ്രക്ഷോഭമാണ് നടന്നുവരുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ആയിരക്കണക്കിന് കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ പ്രക്ഷോഭസമരം നടത്തി വരുന്ന കാര്യവും എം.പി ചൂണ്ടിക്കാട്ടി.

Read More

തിരുവനന്തപുരം; പമ്പയിൽ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ടി കെഎസ്ആർടിസി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു.അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും, റയിൽവേ സ്‌റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്.പമ്പയിൽ നിന്നും, ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ​ഗുരുവായൂർ, തൃശ്ശൂർ, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂർ, ചേർത്തല, പന്തളം, നിലയ്ക്കൽ, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിൻകര, എരുമേലി, കന്യാകുമാരി, വിതുര, എന്നിവടങ്ങളിലേക്കും ഭക്തർക്ക് ചാർട്ടേഡ് ട്രിപ്പുകൾ ബുക്ക് ചെയ്യാനാകും. കൂടുതൽ വിവരങ്ങൾക്ക്:-18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും04735 203445 പമ്പ കട്രോൾ റൂം നമ്പറിലേക്കുംrsnksrtc@kerala.gov.in എന്ന മെയിൽ വിലാസത്തിലും 0471 – 2463799,0471- 2471011ext 238, 290 ,094470 71 021 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021ലാൻഡ്‌ലൈൻ – 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972

Read More

തിരുവനന്തപുരം : കേരളത്തിന്റെ താത്പര്യങ്ങള്‍ തമിഴ്നാടിന് അടിയവറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നീണ്ട മൗനംപാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നത്. മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നല്കാന്‍ സെപ്റ്റംബര്‍ 17നു ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബര്‍ 27ന് കേരളത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. മരംമുരി വേഗത്തിലാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നു. എന്നാല്‍, നവംബര്‍ 6ന് തമിഴ്നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിപ്പോള്‍ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നത്. അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചു. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തര്‍ നദീജല വിഷയങ്ങള്‍ എന്ന വസ്തുത…

Read More

കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. സംസ്ഥാനത്ത് 42337 കൊടിമരങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ എത്രയാണ് അനധികൃതമെന്ന് കോടതി ചോദിച്ചപ്പോൾ കണക്ക് കൃത്യമായി ലഭ്യമല്ലെന്ന് സർക്കാർ പറഞ്ഞു.എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. ഇത് മാറ്റാൻ എത്ര സമയം വേണം? അടി പേടിച്ച് ഇത് മാറ്റാൻ ആർക്കും ധൈര്യമില്ല. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതി. ഏകദേശ കണക്കിൽ പോലും ഇത്രയധികം കൊടിമരങ്ങളുണ്ട് എന്നുള്ളത് ഗൗരവതരമാണെന്നും കോടതി കുറ്റപ്പെടുത്തി. അനധികൃത കൊടിമര വിഷയത്തിൽ നിലപാട് അറിയിക്കാൻ പത്തു ദിവസം കൂടി വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കരുതെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർ അവ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് നന്മണ്ടയിൽ മുൻ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. നന്മണ്ട സഹകരണ ബാങ്കിൽ വെച്ച് ഉച്ചയോടെയാണ് സംഭവമുണ്ടായത്. കൈക്ക് പരിക്കേറ്റ ക്ലാർക്ക് ശ്രീഷ്മയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുൻ ഭാര്യ ഇതേ ബാങ്കിൽ ജീവനക്കാരിയാണ്. ഇരുവരും നേരത്തെ വിവാഹ മോചിതരായിരുന്നു. ഇവരെ ആക്രമിക്കാനെത്തിയ ബിജു ആളുമാറിയാണ് ബാങ്കിലെ മറ്റൊരു ജീവനക്കാരിയായ ശ്രീഷ്മയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More