- ഭക്ഷണം കഴിച്ച പത്തോളം പേര് ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി
- ബഹ്റൈനില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമന പ്രക്രിയ ആരംഭിച്ചു
- എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
- ‘മടിയില്‍ കനമില്ലാത്തവര്‍ ഭയക്കുന്നതാണ് വിചിത്രം’ ; ഹിയറിങ്ങ് വിവാദത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്
- ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: മൂന്നാം ഫ്രീ പ്രാക്ടീസ് സെഷനില്‍ മക്ലാരന് ആധിപത്യം
- ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി
- യുപിഐക്ക് പിന്നാലെ വാട്സാപ്പും തകരാറിലായി; പ്രശ്നം ആഗോള തലത്തിലെന്ന് ഉപയോക്താക്കള്‍
- വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അച്ഛനും മകനും പിടിയിൽ
Author: News Desk
തിരുവനന്തപുരം :ചെറുകിട ഇടത്തരം സംരംഭകർക്ക് 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകുന്ന പുതിയ സർക്കാർ പദ്ധതി സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി അവതരിപ്പിക്കുന്നു. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 7% പലിശയിൽ 50 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ ലഭ്യമാവുന്നത് . ഇത് ഒരു കോടി രൂപ വരെ 5% പലിശ നിരക്കിൽ നൽകുന്ന രീതിയിലാണ് പദ്ധതിയെ മാറ്റുക. ഒരു വര്ഷം 500 സംരംഭം എന്ന കണക്കിൽ 5 വർഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെഎഫ്‌സി 300 കോടി രൂപയാണ് നീക്കി വെയ്ക്കുക. പദ്ധതിയിൽ 3% സബ്‌സ്‌സിഡി കേരള സർക്കാരും , 2% സബ്‌സ്‌സിഡി കെഎഫ്‌സിയും നൽകും. വ്യവസായ യൂണിറ്റുകൾക്ക് എംഎസ്എംഇ രജിസ്ട്രേഷൻ ഉണ്ടാവണം.മുഖ്യ സംരംഭകന്റെ പ്രായം 50 വയസിൽ താഴെ ആയിരിക്കണം.പട്ടികജാതി പട്ടികവർഗ്ഗ സംരംഭകർക്കും, വനിതാ…
തിരുവനന്തപുരം : നിയമസഭാ വളപ്പിലെ വൃക്ഷ, സസ്യ സമൃദ്ധിയെക്കുറിച്ചുള്ള വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ‘ ഡിജിറ്റൽ ഉദ്യാനം’ നിയമസഭാ സമുച്ചയത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുകയും ഡിജിറ്റൽ ഉദ്യാനത്തിന്റെ വിശദാംശങ്ങൾ നിയമസഭാ സെക്രട്ടറി പരിചയപ്പെടുത്തുകയും ചെയ്തു. ഒരു പ്രദേശത്തെ പൂക്കളുടെയും വൃക്ഷലതാദികളുടെയും വിശദ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി ഒരു സെർവർ കമ്പ്യൂട്ടറിൽ സൂക്ഷിച്ച് ക്യു.ആർ കോഡ് മുഖേന കണ്ടെത്താവുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്നതാണ് ഈ പദ്ധതി. ഡോക്യുമെന്റ് ചെയ്യുന്ന ഡാറ്റ, ഡിജിറ്റൈസ് ചെയ്‌ത് അതിനെ QR കോഡുമായി ബന്ധിപ്പിക്കുന്നു. ഓരോ സസ്യത്തിനും പ്രത്യേക QR കോഡ്, പ്രത്യേക URL എന്നിവ ഉണ്ടാവും. വൃക്ഷലതാദികളിൽ പതിപ്പിക്കുന്ന കോഡ് ‘QR code’ സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ വെബ് പേജ് തുറക്കുകയും ചെടിയുടെ പൂർണവിവരങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു. ഡാറ്റാ പ്രദർശിപ്പിക്കുന്നതിനും QR കോഡും സെർവറും തമ്മിൽ ആശയവിനിമയം നടത്തുന്നതിനുമായി www.digitalgarden.niyamasabha.org എന്ന വെബ് സൈറ്റാണ്…
24 ന്യൂസിൻ്റെ ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്തിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു.
തിരുവനന്തപുരം :ട്വൻ്റിഫോർ ന്യൂസിൻ്റെ ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്തിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.ഉരുൾപൊട്ടൽ ഉൾപ്പെടെ ധാരാളം വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മികവു കാണിച്ച ഒരു ഒരു മാധ്യമ പ്രവർത്തകനെയാണ് നമുക്ക് നഷ്ടമായത്. സൗമ്യനായ ദിൽജിത്തിൻ്റെ പെരുമാറ്റം എടുത്തു പറയേണ്ട ഒന്നാണ്.ദിൽജിത്തിൻ്റെ കുടുംബാംഗങ്ങളുടേയും മാധ്യമ പ്രവർത്തകരുടേയും ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.
തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ ദിൽജിത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി മാധ്യമ മേഖലയിലെ ഉള്ളുതുറന്ന് ചിരിക്കുന്ന മുഖങ്ങളിൽ ഒന്നായിരുന്നു ദിൽജിത്. വാർത്താമേഖലയിലെ വെല്ലുവിളികൾ പുഞ്ചിരിയോടെ നേരിട്ട മാധ്യമ പ്രവർത്തകൻ. സോഷ്യൽ മീഡിയയിലെ ന്യൂസ് ഫീഡുകളിൽ ദിൽജിത് ഓർമകൾ നിറയുകയാണ്. മാധ്യമ മേഖലയിലെ സുഹൃത്തുക്കൾക്ക് ദിൽജിത് എത്ര പ്രിയപ്പെട്ടവൻ ആണെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഫലിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു
ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി.
ന്യൂ ഡൽഹി :ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണം. തേങ്ങ ഉടയ്ക്കണം, ആരതി നടത്തണം എന്ന് ഭരണഘടന കോടതികൾക്ക് നിർദേശം നൽകാൻ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ.തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നിരീക്ഷണം. എന്നാൽ ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ ഏതെങ്കിലും വീഴ്ചയുണ്ടായാൽ കോടതികൾക്ക് ഇടപെടാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നതിൽ ക്രമക്കേടോ, വിവേചനമോ ഉണ്ടെന്ന് ഹർജിക്കാരന് അഭിപ്രയാം ഉണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ ദേവസ്വത്തോട് നിർദേശിക്കാം എന്നും കോടതി.
തിരുവനന്തപുരം :വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിലെ ജീവപര്യന്തം തടവുകാരനായ സദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിലെ നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനാണ് സദൻ. മൂർച്ചയുള്ള ആയുധം കൊണ്ട് ഇയാൾ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറയുന്നു. സാരമായി പരിക്കേറ്റ സദനെ ജയിൽ ജീവനക്കാർ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്ത് സാഹചര്യത്തിലാണ് സദൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വ്യക്തമല്ല.
കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കണ്ണൂർ ചക്കരക്കലിലെ ആമിനയ്ക്ക് ജീവൻ നിലനിർത്താൻ 18 കോടിയുടെ ആ മരുന്ന് കിട്ടിയേ തീരു. മൂന്ന് മാസം മാത്രം പ്രായമുള്ള മകളെ ജീവതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി നല്ല മനസ്സുള്ളവരുടെ സഹായം തേടുകയാണ് ഒരു കുടുംബം. ഉപ്പയുടെ മാറിൽ പറ്റിപ്പിടിച്ച് കിടക്കുമ്പോൾ ആമിന ഇങ്ങനെ പുഞ്ചിരിച്ച് കൊണ്ടിരിക്കും.നിഷ്കളങ്കമായ ആ പുഞ്ചിരിയാണ് ഈ ഉപ്പയുടെ ജീവിതം തന്നെ. പക്ഷേ, ആ പുഞ്ചിരി ഇനി എത്ര നാളെന്ന് ഈ ഉപ്പയ്ക്കറിയില്ല. ജനിച്ച് രണ്ട് മാസം പ്രായമായപ്പോൾ തന്നെ മകൾക്ക് എസ്എംഎ എന്ന രോഗമാണെന്ന് മനസ്സിലാക്കിയ സിദ്ദിഖും ഷബാനയും തളർന്നു. കാരണം ആദ്യമായല്ല ഇവർ ഈ രോഗത്തെ കുറിച്ച് കേൾക്കുന്നത്. കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നതിന് മുന്നേ താലോലിച്ച് വളർത്തിയ രണ്ട് മക്കളെയാണ് എസ്എംഎ ഇല്ലാതാക്കിയത്. മരണമടഞ്ഞ തന്‍റെ മക്കളെ ഓർത്തുള്ള ഈ അമ്മയുടെ കണ്ണീര് ഇനിയും വറ്റിയിട്ടില്ല. ജനിച്ചയുടനെ രണ്ട് മക്കളെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇരുവർക്കും എസ്എംഎ തന്നെയായിരുന്നു. ഈ കുരുന്നിനെയെങ്കിലും…
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതക്കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പട്ടാപ്പകൽ കൊലപാതകം നടത്തി പ്രതികൾ രക്ഷട്ടെത് സിപിഎം-എസ്ഡിപിഐ ബന്ധം കൊണ്ടെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം സംഭവത്തിൽ അഞ്ച് പ്രതികൾ ഉണ്ടെന്നും അവരെ കണ്ടാൽ തിരിച്ചറിയാമെന്നും സഞ്ജിത്തിൻ്റെ ഭാര്യ അർഷിത പറഞ്ഞു. വീട്ടിൽ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ആക്രമിക്കപ്പെട്ടെന്ന് സഞ്ജിത്തിൻ്റെ ഭാര്യയും ദൃക്സാക്ഷിയുമായ അർഷിക പറഞ്ഞു. നേരത്തെ ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ട ആക്രമിച്ചത്. പ്രതികളെ കണ്ടാലറിയാമെന്നും സഞ്ജിത്തിൻ്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ പ്രതികളുടെ വെള്ളമാരുതി 800 ത്യശൂർ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂർ എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തും.പ്രതികൾ കാറുപേക്ഷിച്ച് മാറിക്കയറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല. പട്ടാപ്പകൽ നടുറോടിൽ ഭാര്യയുടെ മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും…
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1040 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം.ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണം പിടികൂടിയത്
മനാമ: ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.കൊല്ലം, ചവറ തെക്കും ഭാഗത്തുള്ള രവികുമാർ രാമകൃഷ്ണപിള്ള (41) ആണ് ഹൃദയാഘാതം മൂലം ഇന്നലെ രാത്രി ബിഡിഎഫ് ആശുപത്രിയിൽ വെച്ചു മരണപ്പെട്ടത് .| ഹമദ് ടൌൺ ബൂരിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു. സൽമാനിയ ഹോസ്പിറ്റലിൽ മോർച്ചറിയിൽ ഉള്ള മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു.