Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഈ 5 വര്‍ഷം കൊണ്ട് ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് പൊതു സമൂഹത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീഡിയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ ഭരണഘടന ലിംഗസമത്വം ഉറപ്പ് നല്‍കുന്നു. സ്ത്രീധന പീഡന മരണങ്ങള്‍ ഒഴിവാക്കാന്‍ സമൂഹത്തിന് നിര്‍ണായക പങ്കുണ്ട്. ഒരു സംഭവം ഉണ്ടാകുമ്പോള്‍ മാത്രമാണ് ആ വിഷയം ചര്‍ച്ചയാകുന്നത്. പലപ്പോഴും യഥാര്‍ത്ഥ വിഷയം പാര്‍ശ്വവത്ക്കരിച്ച് മറ്റ് വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ട്. മാധ്യമങ്ങളുടെ ഭാഷ വളരെ പ്രധാനമാണ്. മാധ്യമങ്ങളുടെ വലിയ ഇടപെടല്‍ സമൂഹത്തിലുണ്ടാകണം. മാര്‍ക്കറ്റിന്റെ സമ്മര്‍ദം അതിജീവിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍…

Read More

കാസർകോട്: അഗ്രി ഹോര്ടി സൊസൈറ്റിയുടെ ഈ വർഷത്തെ കർഷക അവാർഡ് ബഹ്‌റൈൻ പ്രവാസി, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ഷാഫി പാറക്കട്ട കരസ്ഥമാക്കി .കാസർകോട് ബദിയടുക്ക പഞ്ചായത്തിലെ നീർച്ചാലിൽ സ്ഥിതി ചെയ്യുന്ന ഷാഫിയുടെ മാസ്ക്കോ ഫാമിനാണ് ഈ വർഷത്തെ ഏറ്റവും നല്ല ഫാമിനുള്ള ജില്ലാ അവാർഡ് നേടാൻ സാധിച്ചത്. പ്രവാസിയാണെങ്കിലും എല്ലാ മാസവും നാട്ടിലെത്തി തന്റെ കൃഷിയിടത്തിനും ഫാമിനും പ്രത്യേക പരിഗണന കൊടുക്കുന്ന ഷാഫി പാറക്കട്ടയുടെ നിയന്ത്രണത്തിൽ തന്നെയാണ് ഫാം മുന്നോട്ട് പോകുന്നത്. പച്ചക്കറികൾ, നാടൻ കോഴി, കരിങ്കോഴി, ആട്, പശു, മുതലായവയും , ടർക്കി, താറാവ്, അരയന്നം, ഗിനി,കാട, തുടങ്ങിയ പക്ഷികൾ, മത്സ്യകൃഷി, എന്നിവയാണ് ഫാമിലെ മുഖ്യ ഇനങ്ങൾ. കുടുംബത്തിന് ആവശ്യമായ കലർപ്പില്ലാതെ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിച്ചു കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് ഷാഫി സാക്ഷ്യപ്പെടുത്തുന്നു. ജൈവ വളങ്ങൾ മാത്രമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത് എന്നതാണ് ഫാമിന്റെ പ്രത്യേകത.റംബൂട്ടാൻ, കസ്റ്റർഡ് ആപ്പിൾ, ചിക്കു, മാങ്ങ, പൈനാപ്പിൾ, കരിമ്പ്…

Read More

ഷാർജ: യുഎഇയിൽ പ്രവാസി യുവാവ് മാനസിക സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്തു. 22കാരനായ ഇന്ത്യക്കാരനാണ് ഷാർജയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. ഇയാൾ പ്രണയബന്ധവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ കാമുകിയെ കാണാൻ കഴിയുന്നില്ലെന്നും മാനസിക സമ്മർദ്ദമുണ്ടെന്നും വ്യക്തമാക്കി നിരവധി വീഡിയോകൾ ഇയാൾ പങ്കുവെച്ചിട്ടുണ്ട്.കാമുകിയെ കാണാനോ ഫോണിലൂടെ സംസാരിക്കാനോ കഴിയുന്നില്ല, കാമുകി തന്റെ കോളിന് പ്രതികരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്നതാണ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകള്‍. ആത്മഹത്യാ സൂചന വീഡിയോയിലൂടെ ഇയാൾ നൽകിയിരുന്നതായും പൊലീസ് പറ‍യുന്നുണ്ട്. യുവാവ് പറയുന്ന പെൺകുട്ടി ഇന്ത്യയിലാണ്.സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. താമസ സ്ഥലത്തുള്ളവരെയും സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

ലണ്ടന്‍: ലോകമെമ്പാടുമുള്ള മുഴുവന്‍ ആസ്തിയും മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി യുകെ കോടതിയെ സമീപിച്ച് പ്രവാസി വ്യവസായിയും എന്‍എംസി ഗ്രൂപ്പ് സ്ഥാപകനുമായ ബി ആര്‍ ഷെട്ടി. ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തി മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ബി ആര്‍ ഷെട്ടിയും നടപടി നേരിട്ട മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുകെ കോടതിയെ സമീപിച്ചത് ബാങ്ക് നല്‍കിയ സാമ്പത്തിക ക്രമക്കേട് കേസിന്റെ വിചാരണ ഇംഗ്ലണ്ടിന് പകരം യുഎഇ കോടതിയില്‍ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ അപേക്ഷ പ്രകാരം 2020 ഡിസംബറിലാണ് ലണ്ടനിലെ ഹൈക്കോടതി ബി ആര്‍ ഷെട്ടിയുടെയും എന്‍എംസി ഗ്രൂപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെയും ലോകമെമ്പാടുമുള്ള ആസ്തി മരവിപ്പിക്കാനുള്ള ഉത്തരവിട്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി ഷെട്ടിയും സംഘവും യുകെ കോടതിയെ സമീപിച്ചിരിക്കുന്നത്.

Read More

കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സമീപവാസിയായ യുവാവിൽ നിന്ന് മകൾ സിന്ധുവിന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. സിന്ധുവിനെയും മകനെയും കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ‘ അവൻ ശല്യം ചെയ്യാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. കഴിഞ്ഞ ബുധനാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പരാതിയെപ്പറ്റി അന്വേഷിച്ചില്ല.’- സിന്ധുവിന്റെ പിതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.സഹോദരനൊപ്പം പോയാണ് സിന്ധു പരാതി നൽകിയത്. പൊലീസ് വീട്ടിൽ വന്ന് മൊഴിയെടുക്കുകയോ, ആരോപണ വിധേയനെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പരാതിയിൽ വേണ്ട രീതിയിലുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ സിന്ധുവിനെയും മകന്‍ അതുലിനെയും ഞായറാഴ്ച വൈകിട്ടാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സിന്ധു ഇന്നലെയും, എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അതുൽ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.സംഭവത്തിൽ സമീപവാസിയായ ദിലീപിനെ…

Read More

തൃശൂര്‍: സഹകരണ വകുപ്പിന്റെ കെയര്‍ ഹോം രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ നിർമ്മിച്ച ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.ഒരു ബ്ലോക്കില്‍ നാല് വീടുകള്‍ എന്ന രീതിയില്‍ 10 ബ്ലോക്കുകളിലായി 40 വീടുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് 1.06 ഏക്കര്‍ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി 4.63 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ഛയങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 432 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകളില്‍ 2 കിടപ്പുമുറികള്‍, ഒരു ബാത്ത് റൂം, അടുക്കള, ഹാള്‍ എന്നീ സൗകര്യങ്ങളാണ് ഉള്ളത്. കുട്ടികള്‍ക്കായി പൊതുകളിസ്ഥലം, വ്യായാമത്തിനായി ജിം ഏരിയ, കമ്യൂണിറ്റി ഹാള്‍, അഷ്ടദള രൂപത്തിലുള്ള വിശ്രമ കേന്ദ്രം, എല്ലാ വീട്ടിലും ജല ലഭ്യത ഉറപ്പുവരുത്താന്‍ പൊതുവായ കിണര്‍, ബോര്‍വെല്‍, വാട്ടര്‍ ടാങ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്കായി പൊതുവായ റോഡും പൂന്തോട്ടവുമുണ്ട്.

Read More

മനാമ : ബഹ്റൈന്റെ അമ്പതാം ദേശീയദിനത്തോടനുബന്ധിച്ചു ദിലീപ്ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ മുഹറഖ് കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു ഡിസംബർ 16 മുതൽ ഡിസംബർ 31 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.നമ്മൾ അനുഭവിക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് കൺവീനർ മാരുമായി ബന്ധപെടുക. രാവിലെ 7 am മുതൽ വൈകുന്നേരം 8 pm വരെയായിരിക്കും സമയ പരിധി. വരുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു വർഷത്തേക്കുള്ള ഡിസ്‌കൗണ്ട് പ്രിവില്ലേജ് കാർഡ്‌സും ലഭ്യമാകും. ജനറൽ മെഡിസിൻ, ഗൈനക്കോളജി,പീഡിയാട്രിക് ഡോക്ടര്സിന്റെയും സൗജന്യ കൻസൽറ്റേഷൻ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ 38349311 , 36203043 , 39217883 , 33253468 , 33914200.

Read More

കണ്ണൂര്‍: തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തില്‍ താത്ക്കാലിക ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ എ രവീന്ദ്രന്‍ അടക്കം ഒമ്പത് പേര്‍ക്കെതിരേയാണ് കേസെടുത്തത്. ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘംചേര്‍ന്ന് തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയായ തലശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് എഫ്‌ഐആര്‍ കൈമാറുമെന്നും പോലീസ് അറിയിച്ചു. പീഡന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ഒരു പരാതി കൂടി വന്നിട്ടുണ്ട്. ഇതുകൂടി ചേര്‍ത്താണ് ചക്കരക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read More

മനാമ: അംഗങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും വ്യക്തിത്വ വികാസത്തിനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രസംഗ കലയിലെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ്.എൻ.സി.എസ് പ്രസംഗ കളരിയുടെ 100 അധ്യായങ്ങൾ പൂർത്തിയാക്കിയതിൻ്റെ ആഘോഷവും ശില്പശാലയും എസ്.എൻ.സി. എസ്. സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്നു. എസ്.എൻ.സി.എസ് ചെയർമാൻ ജയകുമാർ ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. SNCS ജനറൽ സെക്രട്ടറി സുനിഷ് സുശീലൻ സ്വാഗതം പറഞ്ഞു. ശില്പശാലയിൽ ഫോർ പി.എം. എഡിറ്റർ പ്രദീപ് പുറവങ്കര പ്രസംഗ കലയിൽ സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു, ‘പ്രവാസ ലോകത്ത് മലയാള ഭാഷയുടെ വളർച്ച’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പീക്കേർസ് ഫോറം അംഗം സാബു പാല പദ്ധതി പ്രസംഗം അവതരിപ്പിക്കുകയും പദ്ധതി പ്രസംഗം അവലോകനം ചെയ്ത് കൊണ്ട് ബി. കെ. എസ്. കൾച്ചറൽ സെക്രട്ടറി ഫിറോസ് തിരുവത്ര വിഷയങ്ങൾ വിശദീകരിച്ച് സംസാരിച്ചു.…

Read More

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും മുന്നറിയിപ്പ് നല്‍കിയും മുഖ്യമന്ത്രി പിണറായി വിജയന്‍ . ജനങ്ങള്‍ സമീപിക്കുമ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്. ചില ഉദ്യോഗസ്ഥര്‍ വാതിൽ തുറക്കുന്നില്ല. ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ പോലും ഉഴപ്പുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

Read More