- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
മലപ്പുറം : എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാൻ മുസ്ലിം ലീഗ് തീരുമാനം. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്.കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു.പല തവണ സംസ്ഥാന നേതൃത്വതം ആവശ്യപ്പെട്ടിട്ടും വനിത കമ്മിഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത തയ്യാറായില്ല. പത്ത് പേരടങ്ങുകുന്ന ഹരിത നേതാക്കൾക്കെതിരെയാണ് നടപടി. അച്ചടക്ക ലംഘനം എന്നുള്ളത് കൊണ്ട് മുസ്ലിം ലീഗ് പറയുന്നത് പാർട്ടി ഫോറത്തിൽ പറയേണ്ട കാര്യങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിച്ചു അത് വനിതാ കമ്മീഷനിൽ പരാതിയായി നൽകി എന്നുള്ളതാണ്. പരാതി ഉണ്ടെങ്കിൽ ലീഗ് നേതൃത്വത്തിന് ഔദ്യോഗികമായി നൽകേണ്ട ഒന്നാണ്. എന്നാൽ…
കൊച്ചി : വീണ്ടും മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്നു. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്.
ന്യൂ ഡൽഹി : മുസഫർ നഗറിലെ മഹാപഞ്ചായത്തിന് പിന്നാലെ മൂന്നാം ഘട്ട സമരം കടുപ്പിച്ച് കിസാൻ മോർച്ച. യുപിയിൽ ഉൾപ്പെടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മഹാ പഞ്ചായത്ത് നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം. ഒക്ടോബർ രണ്ടാം വാരം മഹാ പഞ്ചായത്ത് നടത്താനാണ് കർഷകർ ലക്ഷ്യമിടുന്നത്. സമ്മേളന തീയ്യതി പിന്നീട് നിശ്ചയിക്കും. മുസഫർനഗർ, കർണാൽ എന്നിവിടങ്ങളിലെ മഹാ പഞ്ചായത്തുകൾക്ക് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കിസാൻ മോർച്ചയുടെ അടിയന്തര കോർ കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്.
കൊല്ലം : ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ്ബ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അജിത്ത് കുമാറിനാണ് സസ്പെന്‍ഷന്‍. ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവി സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് പിന്നാലെ എ ആര്‍ നഗര്‍ വിഷയത്തില്‍ ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവന്‍. സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ട്. വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ല. എ ആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോളാണ്. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്‍റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ലെന്നും വാസവന്‍ പറഞ്ഞു. സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയം ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജലീലിനെ ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും ഉണ്ടെന്നും ജലീലിന്‍റെ…
മലപ്പുറം : മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം മലപ്പുറത്ത് ചേരുന്നു . എം.എസ്.എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവും. വനിതാ കമ്മീഷനില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതി പിൻവലിക്കണമെന്ന മുസ്ലീം ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം ഹരിത നേതൃത്വം തള്ളിയ സാഹചര്യത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി യോഗം ചര്‍ച്ച ചെയ്യും. ഹരിതയെ പിന്തുണച്ചും മുസ്ലീം ലീഗ് നേതൃത്വത്തെ കുറ്റപെടുത്തിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തമ തെഹ്ലിയ നടത്തിയ പരാമര്‍ശങ്ങളും യോഗം ചര്‍ച്ച ചെയ്യും.ഫാത്തിമ തഹാലിയക്കെതിരെ നടപടിവേണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നേക്കും. തെരെഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്ത ആഴ്ച്ച ചേരാനിരിക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തിന്‍റെ അജണ്ട നിശ്ചയിക്കല്‍,സംഘടനാ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങളാലോചിക്കാൻ ചുതലപെടുത്തിയ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കല്‍ എന്നിവയാണ് യോഗത്തില്‍ അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍,പി,കെ,കുഞ്ഞാലിക്കുട്ടി,ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,എം.കെ.മുനീര്‍ ഉള്‍പെടെ പത്ത് പേരാണ് ഉന്നതാധികാര സമിതിയിലുള്ളത്.
പാനൂർ : സാമൂഹികാരോഗ്യകേന്ദ്രത്തിൽ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കാൻ ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഒ.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റ മുകളിലാണ് വിപുലീകരണം നടത്തുക. മുൻമന്ത്രി കെ.കെ. ശൈലജയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 47 ലക്ഷം രൂപ ഇതിനായി ഉപയോഗിക്കും. പഴയ പ്ലാൻ മാറ്റി കൂടുതൽ വിപുലീകരിക്കുമെന്നും ഇതിനായി ഫണ്ട് ലഭ്യമാക്കുമെന്നും കെ.പി. മോഹനൻ എം.എൽ.എ. യോഗത്തിൽ അറിയിച്ചു. പബ്ലിക് ഹെൽത്ത് വിഭാഗം, കാഷ്വാലിറ്റി, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് സ്ഥലം എന്നിവ പുതിയ സ്ഥലത്തേക്ക് മാറ്റും. നഗരസഭാ ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ പ്രീത അശോക്, നസീല കണ്ടിയിൽ, വി. സുരേന്ദ്രൻ, കെ.പി. ചന്ദ്രൻ, ടി.ടി. രാജൻ, കെ. ബാലൻ, കെ. മുകുന്ദൻ, കെ. രാമചന്ദ്രൻ, സന്തോഷ് കണ്ണംവെള്ളി, ഡോ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ നിപ ഭീതിയിൽ ആശ്വാസം. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുനെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ നെഗറ്റീവായിരിക്കുന്നത്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. ഉപദേശിക്കാനും തിരുത്താനും ശാസിക്കാനുമുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ടെന്നും മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് പറഞ്ഞ ജലീല്‍ ട്രോളന്മാര്‍ക്കും വലത് സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞുതീര്‍ക്കാം എന്ന് പരിഹസിച്ചു.
കണ്ണൂർ : എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഈ അധ്യയന വര്‍ഷം ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കൊമേഴ്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സപ്തംബര്‍ 15ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, ഉച്ചക്ക് 1.30 ന് ഇക്കണോമിക്‌സ്, സപ്തംബര്‍ 16ന് രാവിലെ 10 മണിക്ക് ഹിന്ദി, ഉച്ചക്ക് 1.30ന് കൊമേഴ്‌സ്, സപ്തംബര്‍ 17ന് രാവിലെ 10 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഉച്ചക്ക് 1.30ന് ഫിസിക്‌സ് എന്നിവയുടെ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് ആണ് യോഗ്യത. യു ജി സി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്‌ട്രേഷന്‍ നമ്പരും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന്…