Author: News Desk

തിരുവനന്തപുരം:വനം വകുപ്പിൽ ഫോറെസ്ട്രി ഇൻഫർമേഷൻ ബ്യുറോയിൽ പിആർറോ ആയി സ്ഥലം മാറുന്ന ലേബർ പബ്ലിസിറ്റി ഓഫീസർ സി. എഫ്.ദിലീപ് കുമാറിന് ലേബർ കമ്മിഷണറേറ്റ് ഉദ്യോഗസ്ഥർ യാത്ര അയപ്പ് നൽകി.ജീവനക്കാരുടെ സ്നേഹോപഹാരം ലേബർ കമ്മിഷണർ ഡോ. എസ്.ചിത്ര ഐഎഎസ് സമ്മാനിച്ചു.ഡെപ്യൂട്ടി ലേബർ കമ്മിഷണർ വിനോദ്, ഫിനാൻസ് ഓഫീസർ സജീഷ് കുനിയിൽ, പബ്ലിസിറ്റി അസിസ്റ്റന്റ് ദിവ്യ ടി.എസ്,രാജീവ്കുമാർ എന്നിവർ ആശംസയർപ്പിച്ചു.

Read More

തിരുവനന്തപുരം:ലോകസാക്ഷരതാദിനത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം പേട്ടയിലുള്ള സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസില്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല സാക്ഷരതാ പതാക ഉയര്‍ത്തി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ഡിജിറ്റല്‍ സാക്ഷരതയുടെ പ്രസക്തി നേരത്തെ തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം. യുനെസ്‌കോയുടെ ഇത്തവണത്തെ ആശയം ഡിജിറ്റല്‍ വിടവ് കുറച്ചുകൊണ്ടുള്ള മനുഷ്യകേന്ദ്രിതമായ മുന്നേറ്റമാണ്. ഡിജിറ്റല്‍ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണഡിജിറ്റല്‍ സാക്ഷരത നേടുക എന്ന ലക്ഷ്യം സാക്ഷരതാമിഷന്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ടെന്ന് സാക്ഷരതാസന്ദേശം നല്‍കിക്കൊണ്ട് ഡയറക്ടര്‍ പറഞ്ഞു.പരിപാടിയുടെ ഭാഗമായി ജില്ലാ ഓഫീസുകള്‍, വിദ്യാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സാക്ഷരതാപതാക ഉയര്‍ത്തി. തിരുവനന്തപുരത്ത് ജില്ലാപഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടി ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ. വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ പതാക ഉയര്‍ത്തി. കൊല്ലം ജില്ലയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30,196 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂർ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസർഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളിൽ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാർഡുകളിൽ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 190 പേർ സംസ്ഥാനത്തിന് പുറത്ത്…

Read More

വടക്കാഞ്ചേരി: വാഴക്കോട് ജങ്ങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ പെരുമ്പാമ്പിനെ കയറിയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.ഇന്ന് ഉച്ചയോടെയാണ് പെരുമ്പാമ്പിനെ മരത്തിൽ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തുന്നത്. സംഭവം കണ്ട ഓട്ടോ ഡ്രൈവർ മൃ​ഗസ്നേഹിയായ അബ്ദുൾ സലാമിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അ​ദ്ദേഹം വനംവകുപ്പിൽ വിവരമറിയിക്കുകയും വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മല മ്പാമ്പിനെ അകമലയിലെ വനം വകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റുകയും ചെയ്തു.സ്റ്റാൻഡിൽ ആൾ ഇല്ലാത്ത സമയത്ത് ആരോ പെരുമ്പാമ്പിനെ കയറുകൊണ്ട് ബന്ധിച്ചാണ്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

Read More

കണ്ണൂര്‍ : ജില്ലാ കലക്ടറായി എസ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായും തലശ്ശേരി, തിരുവല്ല, ആലപ്പുഴ എന്നിവിടങ്ങളില്‍ സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ്, സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍, ഐ ടി മിഷന്‍ എന്നിവയുടെ ഡയറക്ടറുമായിരുന്നു. തമിഴ്‌നാട് സേലം സ്വദേശിയാണ്. മുമ്പ് കണ്ണൂരില്‍ പ്രവര്‍ത്തിച്ചതിനാല്‍ കണ്ണൂരിനെ അറിയാമെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Read More

കോഴിക്കോട് : സംസ്ഥാനത്തെ ടിഎംടി സ്റ്റീൽ ബാർ നിർമാണ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക ഉപസമിതി യോഗം വെള്ളിയാഴ്ച ചേരും. രാവിലെ 11 ന് പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഹാളിലാണ് യോഗം നടക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പാലക്കാട്, കോഴിക്കോട് ജില്ലകളിലെ തൊഴിലാളി /തൊഴിലുടമ പ്രതിനിധികൾ തെളിവെടുപ്പ് യോഗത്തിൽ പങ്കെടുക്കണം

Read More

തിരുവനന്തപുരം: അസാപ് കേരളയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ആന്‍ഡ് ഫൈനാന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ വെല്‍ത്ത് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കിങ്, ഡിപ്ലോമ ഇന്‍ ട്രഷറി ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദധാരികള്‍ക്കുംഅവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കോഴ്സുകളിലേക്ക് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് :9495999720, 9495999635, 9495999702. http://asapkerala.gov. in

Read More

തിരുവനന്തപുരം: തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറാകുന്ന ആങ്കര്‍ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിന്‍റെ 50 ശതമാനം സബ്സിഡിയോടെ 60 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് ഭൂമി നല്‍കും. കെ.എസ്.ഐ.ഡി.സി.യുമായുള്ള പാട്ടക്കരാര്‍ രജിസ്റ്റര്‍ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കും. ഉപകരണങ്ങള്‍, പ്ലാന്‍റ്, യന്ത്രങ്ങള്‍ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫില്‍ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കകത്തും. വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റിന് അഞ്ച് കോടിരൂപയ്ക്കകത്തും സബ്സിഡിനിരക്കിലെ മൂലധനസഹായം എന്ന നിലക്ക് നല്‍കും. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന 20 വര്‍ഷത്തെ ദീര്‍ഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകര്‍ഷകമായ വായ്പകള്‍ നല്‍കും. ഫില്‍ ഫിനിഷ് യൂണിറ്റിനുള്ള വായ്പാ പരിധി 20 കോടിരൂപയ്ക്കകത്തും വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റിനുള്ള വായ്പാ പരിധി 30 കോടിരൂപയ്ക്കകത്തും നിജപ്പെടുത്തും. ആകെ വായ്പാതുക 100 കോടിരൂപയ്ക്കകത്താകും. സംരംഭത്തിന് ഏകജാലക അനുമതിയും…

Read More

തിരുവനന്തപുരം: പ്രവര്‍ത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി ജനങ്ങളിലേക്കും പ്രക്ഷോഭപാതയിലേക്കും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുകയാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. അധികാരത്തിലുള്ള കോണ്‍ഗ്രസിനേക്കാള്‍ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാന്‍ നമുക്കു ശക്തിയുണ്ട്. എന്നാല്‍ നമ്മുടെ ഇടയില്‍ വിള്ളല്‍ വീഴ്ത്തി ദുര്‍ബലപ്പെടുത്താനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. അത്തരം കെണിയില്‍ വീഴാതിരിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജാഗ്രത കാട്ടണം. സംഘപരിവാറുമായി സന്ധി ചെയ്താണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പരസ്പര സഹായസംഘമായാണ് അവരുടെ പ്രവര്‍ത്തനം. അധികാരം നിലനിര്‍ത്താന്‍ ഹീനതന്ത്രം മെനയുകയാണ് സിപിഎം. രണ്ടു കൂട്ടരേയും ജനമധ്യത്തില്‍ തുറന്നു കാട്ടി തൊലിയുരിക്കാനുള്ള അവസരമാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ള എല്ലാ തയാറെടുപ്പുകളും നടന്നുവരുന്നു. ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയാണ് നാം സ്വീകരിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. സംശുദ്ധമായ പൊതുജീവിതമായിരിക്കണം കോണ്‍ഗ്രസ് നേതാക്കളുടെ മുഖമുദ്ര. അതിലൂടെ പുതുതലമുറയെ…

Read More

കണ്ണൂർ : കേരളത്തെ നടുക്കിയ മാനസ കൊലപാതകത്തിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനാണ് പിടിയിലായത്. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി. മാനസയും രഖിലുമായുള്ള ബന്ധം തകർന്ന ശേഷം ആദിത്യനൊപ്പമായിരുന്നു രഖിൽ ബിഹാറിൽ പോയത്. ഇവിടെ നിന്നാണ് ഇയാൾ കൊലപാതകം നടത്താൻ ഉപയോഗിച്ച തോക്ക് സംഘടിപ്പിച്ചത്. രഖിലിന് തോക്ക് വിറ്റ കേസിൽ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കള്ള തോക്ക് നിർമാണത്തിന്റെയും വിൽപ്പനയുടെയും പ്രധാനകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പോലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്‍റെ അറസ്റ്റിന് സഹായകമായത്. തോക്ക് ബിഹാറിൽ കിട്ടുമെന്ന് കൊലപാതകിയായ രഖിലിന് മനസ്സിലായത് അയാളുടെ കീഴിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളി വഴിയായാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. 35000 രൂപയ്ക്കാണ് ഇവരിൽ നിന്ന് രഖിൽ…

Read More