Author: News Desk

കൊല്ലം: കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടി. കെ.എസ് ടി എ കൊല്ലം ജില്ലാ സെന്ററിനോട് ചേർന്ന് സജ്ജീകരിച്ച കോൺഫറൻസ് ഹാളിന്റെ ( KSTAഹാൾ) ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി . വിദ്യാഭ്യാസ പ്രകിയയിൽ അദ്ധ്യാപകർക്കുള്ള സ്ഥാനം വലുതാണ്. കുട്ടികൾ അദ്ധ്യാപകരെ കാണാൻ ആഗ്രഹിക്കുകയാണ്. അതിനുതകുന്ന ഓൺലൈൻ പഠനം ഉടൻ യാഥാർത്ഥ്യമാകും. പതിനാല് ജില്ലകളിലും ട്രയൽക്ലാസ്സുകൾ പൂർത്തിയായി. കുട്ടികൾക്ക് ഡിജിറ്റൽ സൗകര്യങ്ങൾ എത്തിക്കൽ ഏകദേശം പൂർത്തിയായിട്ടുണ്ട്. പൊതു പരീക്ഷകൾ നടത്തി റിസൾട്ട് പ്രഖ്യാപിച്ച് കേരളം മുന്നോട്ട് പോയപ്പോൾ പല സംസ്ഥാനങ്ങളും ‘ആൾ പ്രമോഷൻ’ നടത്തുകയാണ് ചെയ്തത്. എല്ലാത്തിനെയും എതിർക്കുന്നവർ പരീക്ഷകളെയും എതിർക്കുകയാണ്. പ്ലസ് വൺ പരീക്ഷ കോടതി വിധിക്കനുസരിച്ച് തീരുമാനിക്കും. സോഷ്യൽ മീഡിയയല്ല വിദ്യാഭ്യാസ രംഗത്ത് തീരുമാനമെടുക്കേണ്ടത്. പാഠ്യപദ്ധതി കുട്ടികളുടെ സാമൂഹികമായ അറിവും പ്രതിബദ്ധതയും വളർത്തുന്നനിലയിൽ പരിഷ്കരിക്കും. കെ.എസ് ടി എ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെയും…

Read More

തിരുവനന്തപുരം: സഹകരണ വകുപ്പിനെതിരായ പ്രചാരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ബ്ലെയ്ഡ് പലിശക്കാരും സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് ലാഭം ഇല്ലാതായ വന്‍കിടക്കാരും നടത്തുന്ന കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കയണം. കുറഞ്ഞ പലിശ നിരക്കില്‍ സാധാരണക്കാര്‍ക്ക് വായ്പകള്‍ നല്‍കുന്നത് സഹകരണ സ്ഥാപനങ്ങളാണ്. പ്രതിസന്ധിക്കാലങ്ങളില്‍ പലിശയില്ലാതെയും ജനങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നുണ്ട്. സമൂഹത്തിലെ എല്ലാതലത്തിലുള്ള ആളുകള്‍ക്കും ആവശ്യമായ സഹായ പദ്ധതികള്‍ സഹകരണസംഘങ്ങള്‍ നടത്തി വരുന്നുണ്ട്. ചില ഒറ്റപ്പെട്ട ക്രമവിരുദ്ധ സംഭവങ്ങള്‍ സഹകരണ മേഖലയില്‍ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാരിനു കഴിഞ്ഞു. ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കട കുളത്തുമ്മല്‍ വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.ബി. സതീഷ് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. സഹകരണ സംഘം പ്രസിഡന്റ് വസന്തകുമാരി അമ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എംഎല്‍എ ജി. സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത്…

Read More

തിരുവനന്തപുരം: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് പരസ്യശാസന.എംഎൻ സ്മാരകത്തിൽ ചേർന്ന സിപിഐ എക്സിക്യൂട്ടീവിൻ്റേതാണ് തീരുമാനം.ജനയുഗം ഗുരുനിന്ദ കാട്ടി എന്നതായിരുന്നു ശിവരാമൻ്റെ വിമർശനം. ശ്രീനാരായണഗുരു ജയന്തി ദിനത്തിലായിരുന്നു ശിവരാമൻ വിമർശനമുന്നയിച്ചത്

Read More

തിരുവനന്തപുരം: ഓരോ വീട്ടിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചുകൊണ്ട് കുടുംബ ബഡ്ജറ്റില്‍ നിന്നും വൈദ്യുതി ചെലവ് മാത്രമല്ല, പാചക വാതകത്തിന്റെ ചെലവും, വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വഴി ഇന്ധന ചെലവും ലാഭിക്കാമെന്ന് വൈദ്യുതി വകുപ്പ്‌ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അഭിപ്രായപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ സ്ഥിതിചെയ്യുന്ന കുട്ടനാട്‌ 66 കെവി സബ് സ്റ്റേഷന്റെ ശേഷി ഉയര്‍ത്തി 110 കെവി സബ് സ്റ്റേഷന്‍ ആക്കുന്നത്തിനുള്ള നവീകരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാടില്‍ ആധുനിക സോളാര്‍ പമ്പുകള്‍ സ്ഥാപിച്ചാല്‍, വൈദ്യുതി ചെലവ് കുറയുമെന്ന് മാത്രമല്ല, ആവശ്യത്തിലധികമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നല്‍കി കര്‍ഷകന് അധിക വരുമാനവും ഉറപ്പാക്കാം. നെടുമുടി സെന്റ്‌ ജെറോംസ് പള്ളി (നസ്രത്ത് പള്ളി) ആഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹു. കുട്ടനാട് എം എല്‍ എ.തോമസ്‌ കെ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. ഈ പദ്ധതി കേരള സര്‍ക്കാരിന്റെ റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 19.25 കോടി രൂപ ചെലവില്‍…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,999 പേര്‍ക്ക്…

Read More

തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ എന്‍ എസ് ഡി സി (നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍), എച്ച് എസ് ഡി സി (ഹെല്‍ത്ത് കെയര്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) എന്നീ കേന്ദ്ര /സംസ്ഥാന ഗവണ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും എ എച്ച് പി ഐ (അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍സ് ഇന്ത്യ) എന്ന പ്രൈവറ്റ് ആശുപത്രികളുടെ സംഘടനയും ചേര്‍ന്ന് 21 ദിവസത്തെ തിയറി ക്ലാസ്സും 3 മാസത്തെ ജോലി പരിശീലനവും ഉള്‍പ്പെടുത്തി സൗജന്യ സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ സംഘടിപ്പിക്കുന്നു. പട്ടം എസ് യു ടി ആശുപത്രിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു. കോറോണക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന സന്ദേശം പങ്കുവച്ചുകൊണ്ട് കോവിഡ് യോദ്ധാക്കളെ തയ്യാറാക്കുക, അതിനോടൊപ്പം പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് ജോലി സാധ്യത നല്‍കുക എന്നിവയാണ് കോഴ്സിന്റെ ഉദ്ദേശം. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്ലാസ്സുകള്‍ നടത്തുക. മെഡിക്കല്‍ സൂപ്രണ്ട് അനൂപ് ചന്ദ്ര…

Read More

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ സി.പി.എം – ബി ജെ.പി ബന്ധത്തിന് പിണറായി വിജയന്റ കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ കോണ്‍ഗ്രസിനുമേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ ഒരു വിട്ടുവിഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാര്‍ തൊപ്പി കോണ്‍ഗ്രസിന്റെ തലയില്‍ വയ്ക്കാമെന്ന് ആരും കരുതേണ്ട. ആ തൊപ്പി ചേരുന്നത് സി.പി.എമ്മിന് തന്നെയാണ്. കോണ്‍ഗ്രസിന്റെ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് എ.കെ.ജി സെന്ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: ഒരു കാലത്ത് അതീവ സുന്ദരമായ ഒരു സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും ബോട്ട് ക്ലബ്ബും. ഇന്ന് ആക്കുളം കായലിൻ്റെ സ്ഥിതി അതീവ പരിതാപകരമാണ്. ആഫ്രിക്കൻ പോളയും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും , വിസർജ്ജ്യങ്ങളും നിറഞ്ഞ് പരിസരമാകെ മലീമസമായ വായു തങ്ങിനിൽക്കുന്നു. ഇതു കൂടാതെ മുൻപ് കായലിനു മുക്കാൽ ഭാഗത്തോളം പാകിയിരുന്ന ടൈൽസ് നടപ്പാത തകർന്ന് ഗർത്തങ്ങളായി മാറി. ഭുമി കൈയ്യേറ്റങ്ങൾ കായലിൻ്റെ വിസ്തീർണ്ണം എറെ കുറിച്ചിരിക്കുന്നു. ഒരു കാലത്ത് ധരാളം മൽസ്യസമ്പത്ത് ഉണ്ടായിരുന്ന കായലിനരികെ വൈവിധ്യങ്ങളായ പക്ഷി ജനുസ്സുകൾ ചേക്കേറിയിരുന്നു. ഒരുപാട് ആളുകൾ പക്ഷി ഫോട്ടോഗ്രാഫി ക്കായി ഒരു കാലത്ത് ആക്കുള്ത്ത് നിത്യ സന്ദർശകരായിരുന്നു. ഹോസ്പിറ്റൽ മാലിന്യങ്ങളും, മറ്റും മൂലം മത്സ്യ സമ്പത്തും. ജൈവവ്യവസ്ഥയും നാമവശേഷമാക്കപ്പെട്ടിരിക്കുകയാണ്. കായലിനെ നോക്കി നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരമാണ്. വൈറസ്സിനെക്കാൾ മനുഷ്യന് പ്രകൃതിയെ ഹനിക്കാൻ കഴിയും എന്നതിനു തെളിവാണ് ഇപ്പോൾ നാം കാണുന്ന ആക്കുളം കായൽ. മാറി മാറി വരുന്ന ഭരണ വർഗ്ഗം നിറം കലർന്ന…

Read More

കൊച്ചി : തൃക്കാക്കര നഗരസഭാധ്യക്ഷയ്ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും നിര്‍ദേശം നൽകി. നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ന​ഗരസഭ അധ്യക്ഷ അജിതാ തങ്കപ്പന്‍റെ ഹര്‍ജി ഈ മാസം17ന് വീണ്ടും പരിഗണിക്കും. ഓണക്കോടിക്കൊപ്പം പണക്കിഴിയും നൽകിയെന്ന ആരോപണം വിവാദമായതോടെ ന​ഗരസഭയിലെ പ്രതിപക്ഷമായ എൽ ഡി എഫും ബി ജെ പിയും ന​ഗരസഭ അധ്യക്ഷക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയി‌രുന്നു. ന​ഗരസഭ അധ്യക്ഷയുടെ മുറിക്കുമുന്നിൽ സമര പരിപാടികളും സംഘടിപ്പിച്ചു. ഇതിനിടെ ആരോപണത്തിൽ അന്വേഷണം തുടങ്ങിയ വിജിലൻസ് സംഘത്തിന്റെ നിർദേശ പ്രകാരം ന​ഗരസഭ സെക്രട്ടറി അധ്യക്ഷയുടെ മുറി പൂട്ടിയിട്ടു. കൈവശമുണ്ടായിരുന്ന താക്കോൽ കൊണ്ട് മുറി തുറന്ന് അകത്ത് കയറിയ അജിത തങ്കപ്പനെ ഉപരോധിച്ചവരെ പൊലീസ് ബലം പ്രയോ​ഗിച്ചാണ് മാറ്റിയത്. ഈ സംഘർഷത്തിൽ എൽ ഡി എഫ് യു ഡി എഫ് അം​ഗങ്ങൾക്ക് പരിക്കേറ്റ‌തായും പരാതി…

Read More

തിരുവനന്തപുരം: സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. ആനി രാജയെ ന്യായികരിച്ചതിരെയാണ് വിമർശനം. ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിലാണ് വിമർശനം. സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്‍റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

Read More