Author: Reporter

കോഴിക്കോട്: കടലില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റിയാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പൊലീസ്. കോഴിക്കോട് കുറ്റിയാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ്  പാറപ്പള്ളിക്കുസമീപത്ത് മക്കളോടൊപ്പം കടലില്‍ച്ചാടി  ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്‌കൂളില്‍ കൈക്കുഞ്ഞുമായെത്തിയ  അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്‌കൂള്‍ ബാഗ് എടുക്കാതെ വിളിച്ചുകൊണ്ടു പോയതില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍  ആ വിവരം കുറ്റിയാടി പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കുറ്റിയാടി പൊലീസ് അമ്മയുടെ  ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചശേഷം കൊയിലാണ്ടി മന്ദമംഗലം പരിസരത്ത്  അവര്‍ ഉള്ളതായി മനസ്സിലാക്കി. ഉടന്‍ തന്നെ കൊയിലാണ്ടി പൊലീസിന് വിവരം കൈമാറി. വിവരം ലഭിച്ചയുടന്‍ കൊയിലാണ്ടി പൊലീസ് മന്ദമംഗലം ഭാഗത്തേയ്ക്ക് പുറപ്പെട്ടു. എന്നാല്‍, വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന്  കൊയിലാണ്ടി പൊലീസും  സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടില്‍ എത്തി. തുടര്‍ന്ന് അമ്മയെയും മക്കളെയും അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്…

Read More

തൃശൂര്‍: ടിഎന്‍ പ്രതാപന് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്ത്. എളവള്ളിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതാപന് വേണ്ടി പ്രചരണം ആരംഭിച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമെ സ്ഥാനാര്‍ഥിയുടെ പേര് എഴുതാവൂ എന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടിഎന്‍ പ്രതാപന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ’ എന്ന മുദ്രാവാക്യത്തോടെയുള്ള ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നവും വരച്ചിട്ടുണ്ട്. നേരത്തെ സമാനമായ രീതിയില്‍ തൃശൂരിലെ വെങ്കിടിങ്ങിലും പ്രതാപനായി പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതാപന്‍ തന്നെ ഇടപെട്ടാണ് മായ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ‘കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് സ്ഥാനാര്‍ഥികളുടെ പേരെഴുതാന്‍ പാടില്ല. ഇതുസംബന്ധിച്ച് താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിഹ്നം മാത്രമാണ് വരയ്ക്കാന്‍ അനുമതിയുള്ളത്. എഴുതിയ പേരുകളെല്ലാം മായ്പ്പിച്ചു’ എന്നായിരുന്നു പ്രതാപന്റെ പ്രതികരണം.

Read More

പെരുമ്പാവൂര്‍: റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. മുടിക്കല്‍ കൂനന്‍പറമ്പ് വീട്ടില്‍ അജാസി (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ന് രാവിലെ അല്ലപ്ര-തുരുത്തിപ്ലി റോഡിലൂടെ ജോലിക്കായി നടന്നുപോയ യുവതിക്കു നേരെയാണ് സ്‌കൂട്ടറിലെത്തിയ പ്രതി വാഹനംനിര്‍ത്തി നഗ്‌നതാപ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കി. ബസില്‍ സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ. റിന്‍സ് എം. തോമസ്, എ.എസ്.ഐ.മാരായ പി.എ. അബ്ദുല്‍ മനാഫ്, എ.കെ. സലിം, ദീപാമോള്‍, സി.പി.ഒ. കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

കൊച്ചി: മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തിലെ ഭിന്നശേഷിക്കാരനായ അധ്യാപകന് വിദ്യാർഥിയുടെ മർദനം. അറബിക് വിഭാഗം അസി. പ്രൊഫസർ ഡോ. കെ.എം. നിസാമുദ്ദീനെയാണ്‌ അറബിക്‌ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ്‌ റാഷിദ്‌ ആക്രമിച്ചത്‌. ബുധനാഴ്ച പകൽ 12-നായിരുന്നു സംഭവം. അറബിക് ഡിപ്പാർട്ട്മെൻറിൽ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോട് വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. സംസാരിക്കാൻ താത്‌പര്യമില്ലെന്നു പറഞ്ഞ്‌ പ്രിൻസിപ്പൽ റൂമിലേക്ക് പോയ അധ്യാപകനെ കോണിപ്പടിക്കു സമീപം വെച്ച് മുഹമ്മദ്‌ റാഷിദ്‌ വഴിയിൽ തടഞ്ഞു. അരയിൽ കരുതിയിരുന്ന കത്തിപോലുള്ള ആയുധത്തിന്റെ പിടികൊണ്ട് അധ്യാപകന്റെ പിറകിൽ രണ്ടുതവണ ഇടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ ടൂറിസം ക്ലബ്ബ്‌ അംഗങ്ങളെ വിനോദ യാത്രയ്ക്കിടെ ഒരു സംഘം വിദ്യാർഥികൾ ട്രെയിനിൽ കയറി ആക്രമിച്ചിരുന്നു. തുടർന്ന് കോളേജിൽ നടന്ന വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് നടപടി എടുക്കാൻ അധ്യാപകൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് പോലീസ് പറയുന്നു. അധ്യാപകന്റെ…

Read More

ന്യൂഡല്‍ഹി: അയോധ്യയില്‍ 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും അരവിന്ദ് കെജരിവാള്‍. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ഒരു ദിവസം താന്‍ കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ”എനിക്ക് രാം മന്ദിര്‍ സന്ദര്‍ശിക്കാന്‍ ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും ഒപ്പം പോകണം. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ഞങ്ങള്‍ പോകും, ” ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെജരിവാള്‍ പറഞ്ഞു. നേരത്തേ കോണ്‍ഗ്രസും തൃണമൂലും സിപിഎമ്മും ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് സര്‍ക്കാരില്‍ നിന്ന് ഒരു കത്ത് ലഭിച്ചതായും ഞങ്ങള്‍ അവരെ വിളിച്ചപ്പോള്‍ ചടങ്ങില്‍ ക്ഷണിക്കാന്‍ ഒരു സംഘം വരുമെന്ന് അറിയിച്ചതായും എന്നാല്‍ ഇതുവരെ ആരും നേരിട്ടെത്തി ക്ഷണിച്ചിട്ടില്ലെന്നും കെജരിവാള്‍ പറഞ്ഞു. ജനുവരി 22-ന് മറ്റുപരിപാടികള്‍ ഒഴിവാക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള കത്താണ് കെജരിവാളിന് ലഭിച്ചത്. ക്ഷണക്കത്ത് അനുസരിച്ച് ഒരാള്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂവെന്നും ഇത്രയധികം വിവിഐപികള്‍ ഉള്ളതിനാല്‍ അവര്‍ക്ക്…

Read More

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ജർമ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ ഒന്നാം നമ്പർ സമ്പത്തിക ശക്തിയാകുമെന്നത് ‘മോദിജി കാ ഗ്യാരന്റി’യെന്ന് അനിൽ പറഞ്ഞു. മുൻകാലങ്ങളെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ എൻഡിഎ വീണ്ടും ഭരണത്തിലെത്തും. ലോകത്തെ നയിക്കുന്ന വിശ്വഗുരുവായ മോദിയെന്നും അദ്ദേ​ഹം പറഞ്ഞു. മോദിയെ പരാജയപ്പെടുത്താൻ ഒന്നിച്ചു കൂടിയ പാർട്ടികൾ ഒരേപോലെ വർ​ഗീയവാദം പറയുന്നവരാണെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ബിജെപിയും മോദിയും പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 22ന് ബിജെപി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തുകയാണ്. ഇതെല്ലാം 40 വർഷം മുൻപു തന്നെ പാർട്ടി ഭരണഘടനയിൽ പരാമർശിച്ചിട്ടുള്ളതാണ്. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ ചില പാർട്ടികൾ ഒരുമിച്ചു കൂടുന്നുണ്ട്. ഈ പാർട്ടികൾക്ക് പൊതുവായി എന്തെങ്കിലും പ്രത്യയശാസ്ത്രം ഉണ്ടോ? ഈ പാർട്ടികൾ എന്തിനു വേണ്ടി നിലനിൽക്കുന്നു എന്ന് ആർക്കും അറിയില്ല. എല്ലാവരും ഒരേപോലെ വർഗീയവാദം പറയുകയും…

Read More

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് രാത്രി വൈകിയും വന്‍ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. നേരത്തേ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്റെ ജയില്‍മോചനം അനിശ്ചിതത്വത്തിലായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ സാധിക്കാത്തതിരുന്നതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്. ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകര്‍ ജഡ്ജിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് ജയില്‍മോചനത്തിന് വഴി തുറന്നത്. ജാമ്യ ഉത്തരവ് ജയിലില്‍ എത്തുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തതോടെയാണ് രാഹുല്‍…

Read More

കോട്ടയം: ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയ രണ്ടു പേർ കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശികളായ സുധിദാസ്, വിനോജ് എന്നിവരെയാണ് പോലീസ് കൊല്ലത്ത് എത്തി പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ പ്രതികളെ സ്കൂളിൽ എത്തിച്ച് തെളിവെടുത്തു. മോഷണം നടത്തിയ രീതി ഇവർ പൊലീസിന് വിശദീകരിച്ച് നൽകി. ഹൈസ്കൂളിലും ഹയർസെക്കൻഡറി സ്കൂളുകളിലുമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ രണ്ട് ഡിവിആർ യൂണിറ്റുകൾ, അധ്യാപകരുടെ ബാഗുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിദ്യാർഥിനികൾ നിക്ഷേപിക്കുന്ന ചാരിറ്റി ബോക്സുകൾ, രണ്ട് ഡിജിറ്റൽ ക്യാമറ, എന്നിവയായിരുന്നു മോഷണം പോയത്. അന്വേഷണത്തിനിടെ, മോഷ്ടാക്കൾ സ്കൂൾ വളപ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിരീക്ഷണ ക്യാമറയുടെ ഡിവിആർ കണ്ടെത്തിയിരുന്നു. ജില്ലയിൽ നടന്ന നിരവധി മോഷണത്തിൽ ഇവർക്ക് പങ്കുണ്ടെന്ന സംശയം ഉള്ളതിനാൽ പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് അറിയിച്ചു.

Read More

തിരുവനന്തപുരം: അയ്യങ്കാളി ഹാൾ – ഫ്ളൈ ഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിന് ഉതകുന്ന രീതിയില്‍ വികസിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി KRFB നടത്തുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി. യൂണിവേഴ്സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും സോൺ ആയും അയ്യങ്കാളി ഹാളിന്റെ ഭാഗം സോണ്‍ 3, 4 ആയും വികസിപ്പിക്കാൻ ആണ് പദ്ധതി. സോണ്‍ 1-ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ്സ്ഥാപിക്കല്‍, പ്ലാന്റര്‍ ബോക്സ്, ഇ.വി ചാര്‍ജ്ജിംഗ് സെൻ്റർ, സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിംഗ് സ്റ്റേഷനുകള്‍ എന്നീ പ്രവർത്തികൾ ഉണ്ടാകും. സോണ്‍-2 ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള…

Read More

ഇടുക്കി: വനിതകളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനും വിനോദത്തിനും ആവശ്യമായ വനിതാ വിശ്രമ വിനോദ കേന്ദ്രം ഊരില്‍ സജ്ജമാക്കണമെന്ന് ശിപാര്‍ശ നല്‍കും. ഗോത്ര വിഭാഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഒരു സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനും മറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഏകോപന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. കുടികളിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്‍പാകെ സമര്‍പ്പിക്കും. മറയൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റിറിന്റെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ കുടികളിലെ നിവാസികള്‍ വളരെയധികം പ്രയാസമനുഭവിക്കുന്നുണ്ട്. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത മൂലം അത്യാവശ്യ ഘട്ടങ്ങളില്‍ മൈലുകളോളം യാത്ര ചെയ്ത് അടിമാലിയിലെ ആശുപത്രിയില്‍ എത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെയും…

Read More