Author: Reporter

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ സമൻസിനേയും കോടതിയിൽ നേരിടുമെന്നു മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്. കോടതി നിർദേശിച്ചാൽ ഇഡിക്കു മുന്നിൽ ഹാജരാകും. അല്ലാതെ ഹാജരാകില്ല. കോടതിയെ മാനിക്കാത്ത നടപടിയാണ് ഇ.ഡിയുടേത്. കിഫ്ബിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടു രണ്ടര വർഷമായി. ക്രമക്കേടുണ്ടെങ്കിൽ ഇ.ഡിക്ക് ഇടപെടാം. ക്രമക്കേട് കണ്ടെത്തുന്നതിനു വേണ്ടി ഇടപെടാൻ ഇ.ഡിക്ക് അവകാശമില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞു. ഇ.ഡി നേരത്തേ സമൻസ് അയച്ചപ്പോൾ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി അയക്കുന്ന സമൻസുകൾ നിയമപരമല്ലെന്നായിരുന്നു ഐസക്കിന്റെ വാദം. കിഫ്ബിയും ഇതേ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമൻസ് ഇ.ഡി പിൻവലിച്ചിരുന്നു. എന്തു ചെയ്യാൻ പാടില്ലെന്നു ഹൈക്കോടതി പറഞ്ഞോ, അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇ.ഡിയുടെ പുതിയ സമൻസെന്നു തോമസ് ഐസക് പറഞ്ഞു. ഇ.ഡി വീണ്ടും ഇതേ ന്യായങ്ങൾ പറഞ്ഞു സമൻസ് അയച്ചാൽ സംരക്ഷണത്തിനു കോടതിയെ സമീപിക്കും. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം…

Read More

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്‌ലിം ലീഗിലെ മുസ്‍ലിഹ് മഠത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെ എൻ.സുകന്യയെ 17 വോട്ടുകൾക്കാണു യുഡിഎഫിലെ മുസ്‍ലിഹ് മഠത്തിൽ പരാജയപ്പെടുത്തിയത്. ‌എൽഡിഎഫിന്റെ ഒരു വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. ഏക ബിജെപി അംഗം വിട്ടുനിന്നു. 36 വോട്ടാണു മുസ്‍ലിഹ് മഠത്തിലിന് ലഭിച്ചത്. എൻ.സുകന്യയ്ക്ക് 18 വോട്ടും. നിലവിൽ കോർപറേഷൻ കൗൺസിലിൽ മുസ്‍ലിം ലീഗിന്റെ പാർട്ടി ലീഡറാണു മുസ്‍ലിഹ് മഠത്തിൽ. ലീഗുമായുള്ള ധാരണപ്രകാരം കോൺഗ്രസിലെ ടി.ഒ.മോഹനൻ ഈ മാസം ഒന്നിനു മേയർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു തിരഞ്ഞെടുപ്പ് നടന്നത്.

Read More

ആലപ്പുഴ: രാഷ്ട്രീയത്തിലുള്ളവര്‍ക്കും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്വഭാവ ശുദ്ധി വേണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന്‍ പറഞ്ഞു. മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവ ശുദ്ധിക്ക് വിലയില്ലാത്ത കാലമാണ്. രാഷ്ട്രീയത്തിലുള്ളവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളും പ്രോട്ടോക്കോളുമാണ്. എന്നാല്‍ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ പരിപാടിയില്‍ മാത്രമുള്ളതാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു സംസ്‌കാരിക സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അതിനെക്കുറിച്ച് ഒന്നുമറിയാത്ത നേതാവിനായിരിക്കും പരിഗണന. സ്ഥാപനം പടുത്തുയര്‍ത്താന്‍ കഷ്ടപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകന് ഒരു പരിഗണനയുമില്ല. പണ്ട് ഇങ്ങനെയായിരുന്നില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഒഴിഞ്ഞു കൊടുക്കുമായിരുന്നു. സാമൂഹിക വിമര്‍ശനങ്ങളെ തകര്‍ക്കുന്ന മാധ്യമസംസ്‌കാരമാണ് ഇപ്പോഴുള്ളത്. പൊളിറ്റിക്കല്‍ ക്രിമിനല്‍സ് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നത്. ഈ രീതിയിലുള്ള മാധ്യമപ്രവര്‍ത്തനം മാറേണ്ടതുണ്ട്. സ്വഭാവശുദ്ധിയായിരുന്നു ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായ കെ കെ രാമചന്ദ്രന്‍ നായരുടെ ഏറ്റവും വലിയ കൈമുതലെന്നും ജി സുധാകരന്‍ പറഞ്ഞു.

Read More

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് അ​ജ്ഞാ​ത​സം​ഘം വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു. തി​രു​വാ​ഴി​യോ​ട് മ​ല​പ്പു​റം വീ​ട്ടി​ൽ പ്ര​മോ​ദി​ന്‍റെ ഒ​ന്ന​ര ഏ​ക്ക​ർ കൃ​ഷി​സ്ഥ​ല​ത്താ​ണ് അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ക്രൂ​ര​ത. 500 വാ​ഴ​ക​ളും 300 ക​വു​ങ്ങി​ൻ തൈ​ക​ളു​മാ​ണ് വെ​ട്ടി ന​ശി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി സ്ഥ​ല​ത്തെ​ത്തി​യ സം​ഘം വാ​ഴ​ക​ൾ വെ​ട്ടി ന​ശി​പ്പി​ക്കു​ക​യും ക​വു​ങ്ങി​ൻ തൈ​ക​ൾ പി​ഴു​ത് ക​ള​യു​ക​യും ചെ​യ്തു. രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ​പ്പോ​ളാ​ണ് അ​ക്ര​മം പ്ര​മോ​ദി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പ്ര​മോ​ദി​ന്‍റെ അ​ഞ്ച്മാ​സ​ത്തെ അ​ധ്വാ​ന​മാ​ണ് സ​മൂ​ഹ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കോഴിക്കോട്; സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് മന്ത്രി മൂഹമ്മദ് റിയാസ് രംഗത്ത്. കേരളത്തിന്‍റെ സ്വപ്ന പദ്ധതി ആണ് Nh66. വെന്‍റിലേറ്ററിൽ കിടന്ന പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ യാഥാർത്ഥ്യം ആക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒരിക്കൽ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച് പോയ പദ്ധതി ആണ് സര്‍ക്കാര്‍ തിരിച്ച് കൊണ്ടുവന്നത്.മുഖ്യമന്ത്രി ഇടപെട്ടാണ് പദ്ധതി യാഥാർത്ഥ്യം ആക്കുന്നത്. നിർമാണ തടസ്സം ഉള്ള സ്ഥലങ്ങളിൽ എല്ലാം സന്ദർശനം നടത്തും.നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തൽ യോഗം ചേരും.തലശ്ശേരി മാഹി ബൈപാസ് ഉടൻ തന്നെ തുറന്നു കൊടുക്കും.തൊണ്ടയാട് പാലം മാർച്ചിൽ തുറക്കും.കോഴിക്കോട് ദേശീയപാത വികസനം 58 ശതമാനം പൂർത്തിയായി.ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും തമ്മില്‍ ഭായി ഭായി ബന്ധം ആണുളളത്..ആരു വിചാരിച്ചാലും ആ ബന്ധം തകർക്കാൻ ആകില്ല.തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങാൻ 25 സെൻറ് സ്ഥലം ദേശീയപാത അതോറിറ്റിക്കു വിട്ടുകൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

Read More

അയോധ്യ: രാമമന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ രാജ്യത്തെ പൗരപ്രമുഖരെ സാക്ഷിനിർത്തി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണം. പ്രാർഥനാനിർഭരമായ ചടങ്ങുകൾക്കൊടുവിൽ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ പൂർത്തിയായി. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. ഇതിനു പിന്നാലെ വായുസേനയുടെ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി. ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. അയോധ്യ∙ രാമമന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ രാജ്യത്തെ പൗരപ്രമുഖരെ സാക്ഷിനിർത്തി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണം. പ്രാർഥനാനിർഭരമായ ചടങ്ങുകൾക്കൊടുവിൽ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ പൂർത്തിയായി. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. ഇതിനു പിന്നാലെ വായുസേനയുടെ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി. https://youtu.be/CPKhgsbGVuQ ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ്…

Read More

മ​നാ​മ: ബഹ്റൈനിൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഗണ്യമായ കു​റ​വു​ണ്ടാ​​യ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ ഫ​ദ്​​ൽ അ​ൽ ബൂ​ഐ​നൈ​ൻ വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, മ​നു​ഷ്യ​ക്ക​ട​ത്ത്, ഗാ​ർ​ഹി​ക കേ​സു​ക​ൾ എ​ന്നി​വ​യി​ലാ​ണ്​ കു​റ​വു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ കു​ടും​ബ ബ​ന്ധം, സാ​മൂ​ഹി​ക അ​വ​ബോ​ധം, നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള ശ​രി​യാ​യ ധാ​ര​ണ എ​ന്നി​വ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ 99 ശ​ത​മാ​ന​വും കൈ​കാ​ര്യം​​ചെ​യ്യാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല രാ​ജ്യ​ങ്ങ​ളു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കാ​നും സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ആ​ധു​നി​ക സാ​​ങ്കേ​തി​ക​രീ​തി​ക​ൾ അ​വ​ലം​ബി​ച്ച്​ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്​​ത​തി​നാ​ലാ​ണ്​ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ 99 ശ​ത​മാ​ന​വും കൈ​കാ​ര്യം​​ചെ​യ്തതെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

Read More

മ​നാ​മ: സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട്സി​ന്റെ പ്ര​വാ​സി നി​യ​മ​സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് മ​ല​യാ​ളി​ക​ളാ​യ ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ ക്ഷ​ണി​ച്ചു. ബ​ഹ്റൈ​ൻ (മ​നാ​മ), ഖ​ത്ത​ർ (ദോ​ഹ), മ​ലേ​ഷ്യ (ക്വാ​ലാ​ലം​പൂ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ ഒ​ഴി​വു​ക​ള്‍. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത, ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ എ​ന്നി​വ​മൂ​ല​വും ത​ന്റെ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ലും നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടു​ന്ന പ്ര​വാ​സി​കേ​ര​ളീ​യ​ര്‍ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നോ​ര്‍ക്ക റൂ​ട്ട്‌​സ് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. കേ​സു​ക​ളി​ന്മേ​ൽ നി​യ​മോ​പ​ദേ​ശം, ന​ഷ്ട​പ​രി​ഹാ​രം/​ദ​യാ​ഹ​ര​ജി​ക​ൾ എ​ന്നി​വ​യി​ൽ സ​ഹാ​യി​ക്കു​ക, മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് നി​യ​മ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​ർ​ജ്ജ​മ ന​ട​ത്തു​ന്ന​തി​ന് വി​ദ​ഗ്ദ്ധ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, എ​ന്നി​വ​ക്ക് അ​താ​ത് രാ​ജ്യ​ത്തെ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. അ​ഭി​ഭാ​ഷ​ക​നാ​യി കേ​ര​ള​ത്തി​ൽ കു​റ​ഞ്ഞ​ത് 2 വ​ർ​ഷ​വും വി​ദേ​ശ​ത്ത് (അ​പേ​ക്ഷ ന​ല്‍കു​ന്ന രാ​ജ്യ​ത്ത്) ഏ​ഴ് വ​ർ​ഷ​വും പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​യി​രി​ക്ക​ണം. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ceo.norka@kerala.gov.in എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് 2024 ജ​നു​വ​രി 24 ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. വി​ദ്യാ​ഭ്യാ​സ/​പ്ര​വൃ​ത്തി​പ​രി​ച​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ളോ​ടൊ​പ്പം ‘വി​ദേ​ശ​മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന…

Read More

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്ക്രീനുകൾ പിടിച്ചെടുത്ത തമിഴ്നാട് പൊലീസിന്റെ നടപടിയിൽ ഇടപെട്ട് സുപ്രീം കോടതി. പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. അനുമതി തേടിയാൽ നിയമപരമായി അനുമതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്ക്രീനുകൾ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തമിഴ്നാട് പൊലീസിന്റെ നടപടിക്കെതിരെ സംസ്ഥാന ബിജെപിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് എല്ലാവിധ പൂജകളും അർച്ചനയും അന്നദാനവും ഭജനകൾ നടത്തുന്നതും തമിഴ്നാട് സർക്കാർ നിരോധിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹർജി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ, അയോധ്യയിലെ…

Read More

തൃശൂര്‍: കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മരിച്ച നിലയില്‍. കൊഴുപ്പിള്ളി ബിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകില്‍ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ആറു മണിയോടെയാണ് ബിനു ഭാര്യ ഷീജയെ (38)er വെട്ടിക്കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച 2 മക്കള്‍ക്കു പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കള്‍ക്കാണ് പരുക്കേറ്റത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റ അഭിനവ്, അനുരാഗ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഷീജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

Read More