Author: News Desk

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര സമ്മാനമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കലയില്‍ തുറന്നു. കേരളത്തില്‍ വാട്ടര്‍ സ്പോര്‍ട്സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം വര്‍ക്കല പാപനാശത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തില്‍ വ്യാപിപ്പിക്കുമെന്നും വാട്ടര്‍ സ്പോര്‍ട്സിനായി ഗോവയേയും തായ്ലന്‍ഡിനേയും ഒക്കെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടില്‍ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാട്ടര്‍ സ്പോര്‍ട്സ് സാധാരണക്കാര്‍ക്കും പ്രാപ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും തൊഴില്‍ സാധ്യതകളും വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വര്‍ക്കലയില്‍ ടൂറിസം വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ 2024ല്‍ നടപ്പാക്കും. വര്‍ക്കലയെ ഇന്റര്‍നാഷണല്‍ ഡെസ്റ്റിനേഷനാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും വര്‍ക്കലയുടെ ടൂറിസം വികസനത്തിന്റെ കരുത്താണ് ഫ്ളോട്ടിങ് ബ്രിഡ്ജ് എന്നും മന്ത്രി പറഞ്ഞു.വിനോദ സഞ്ചാര വകുപ്പിന്റെയും കേരള അഡ്വഞ്ചര്‍…

Read More

തിരുവനന്തപുരം: കാസർകോടു നിന്നു യാത്ര തുടങ്ങിയ ‘ചോക്ലേറ്റ്’ ബസ് ഓരോ ദിവസം ഓടിയെത്തുമ്പോഴും ഇന്ധനമായി നിറച്ചത് രാഷ്ട്രീയമായിരുന്നു. ഉദ്യോഗസ്ഥരെയും പാർട്ടിക്കാരെയും സംയുക്തമായി വീട്ടുമുറ്റ യോഗത്തിൽ വരെ എത്തിച്ച് ഇടതുമുന്നണി തിരഞ്ഞെടുപ്പിനൊരുങ്ങി. പ്രത്യേകിച്ച് ഒരു ‘ചിന്തൻ ശിബിർ’ ഇല്ലാതെ തന്നെ കോൺഗ്രസ് ഉണർന്നു. ഇതുവരെ ഒരു മന്ത്രിസഭയിലും ഉണ്ടാകാത്ത ബന്ധമുണ്ടാക്കിയാണ് 36 ദിവസത്തെ യാത്ര അവസാനിച്ചതെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. തീർപ്പാകാതെ കിടന്ന പല ഫയലുകളും ബസിലെ സൗഹൃദത്തിൽ തീർപ്പായി. വ്യവസായമേഖലയ്ക്കു ഭൂമി വിട്ടുനൽകുന്ന പ്രശ്നം മാസങ്ങളായി ചർച്ച ചെയ്തിട്ടും തീർന്നിരുന്നില്ല. ഞാനും രാജീവും ഒരു സീറ്റിലായിരുന്നു യാത്രയിൽ. നാലാം ദിവസം ആ ഫയലിൽ ബസിൽ വച്ചു തന്നെ ഒപ്പിട്ടു–രാജൻ പറയുന്നു. ഏറ്റവും പിന്നിലെ സീറ്റിൽ തലസ്ഥാന ജില്ലയിലെ മന്ത്രിമാരായിരുന്നു. ആന്റണി രാജുവും വി.ശിവൻകുട്ടിയും ജി. ആർ അനിലും. ഒപ്പം കൂടാൻ മന്ത്രി കെ. രാധാകൃഷ്ണനും പിൻ സീറ്റിലെത്തി. മന്ത്രിമാരിലെ ചിലർ പാട്ടുകാരായിരുന്നു. പാട്ടു തുടങ്ങുന്നത് ആന്റണി രാജു. മൂന്നു‌നാലുപേർ പാട്ടുപാടി…

Read More

ജമ്മു കശ്മീരില്‍ സൈനിക കസ്റ്റഡിയില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കരസേന. ബ്രിഗേഡിയറടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. രജൗറി സെക്ടറില്‍ ആറാംദിനവും ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരവേ കര‌സേന മേധാവി ജനറല്‍ മനോജ് പാണ്ഡെ ദൗത്യമേഖലകളിലെത്തി സ്ഥിതി വിലയിരുത്തി. സൈന്യം ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ബ്രിഗേഡിയര്‍ റാങ്കുള്ള ഉദ്യോഗസ്ഥനെ മാറ്റി. രാഷ്ട്രീയ റൈഫിള്‍സിലെ മറ്റ് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ട്. സംഭവത്തില്‍ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പൂഞ്ച് ജില്ലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് നാട്ടുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പൂഞ്ചിലും രജൗറിയിലും ഏര്‍പ്പെടുത്തിയ ഇന്‍റര്‍നെറ്റ് വിലക്ക് തുടരുകയാണ്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കരേസന മേധാവി ജനറല്‍ മനോജ് പാണ്ഡെ ജമ്മു കശ്മീരിലെത്തിയത്. സുരാന്‍കോട്ടിലും രജൗറിയിലും ഭീകരര്‍ക്കെതിരെ നടക്കുന്ന ഓപ്പറേഷനുകളുടെ പുരോഗതി കരേസന മേധാവി വിലയിരുത്തി. പൂഞ്ചിലെ ദേരാ കി ഖലിയില്‍ വീരമൃത്യുവരിച്ച നാല് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലെത്തിച്ചു. രണ്ട്…

Read More

മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൗഹൃദരാവ് 2023-2024 എന്ന ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം സെഗയ കെ.സി.എ ഹാളിൽ സംഘടിപ്പിച്ചു. വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സിബി കുര്യന്റെ അധ്യക്ഷതയിൽ വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ അരവിന്ദ് സ്വാഗതം പറഞ്ഞു. കലാപരിപാടികൾ ബഹ്‌റൈൻ ദേശീയ ഗാനത്തോട് കൂടി ആരംഭിച്ചു. ബഹ്‌റൈനിലെ സാംസ്കാരിക സാമൂഹിക ബിസ്സിനസ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം നിവാസികളായ ഡോ. ചെറിയാൻ, ജെയിംസ് ജോൺ, നൈന മുഹമ്മദ്‌ ഷാഫി, പ്രസാദ് തമ്പി, ബിനീത്, നൗഷാദ്, രാധാകൃഷ്ണൻ, ജോയ് നന്ദഗോപൻ, രഘുവരൻ നാടാർ, ആന്റണി പത്രോസ്, ഫൈസൽ, ബിജു ജോർജ്, ബഹറിനിലെ സാമൂഹ്യ പ്രവർത്തകനും ലോക കേരളസഭ അംഗവും വോയിസ് ഓഫ് ട്രിവാൻഡ്രം എക്സിക്യൂട്ടീവ് മെമ്പർ ഷാജി മൂതല, ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരായ അൻവർ നിലമ്പൂർ, സയ്യിദ് ഹനീഫ്, ബഹ്‌റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മയുടെ പ്രസിഡന്റ് നിസാർ കൊല്ലം, എന്നും വോയിസ്…

Read More

തൃശൂര്‍: ചേലക്കരയില്‍ വയലില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മധ്യവയസ്‌കന്‍ മരിച്ചത് ഷോക്കേറ്റെന്ന് കണ്ടെത്തല്‍. വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (50) ആണ് മരിച്ചത്. പന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയില്‍ നിന്നും അബദ്ധത്തില്‍ ഉണ്ണികൃഷ്ണന് ഷോക്കേല്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

ഭോപാല്‍: മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയും 10 പേര്‍ക്ക് സഹമന്ത്രിസ്ഥാനവുമാണ്. സഹമന്ത്രിമാരില്‍ ആറുപേര്‍ക്ക് സ്വതന്ത്രചുമതലയുണ്ട്. 28 മന്ത്രിമാരില്‍ 11 പേരും ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ളവരാണ്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയും നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തടുര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച പ്രഹ്ലാദ് പട്ടേലും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മന്ത്രിസഭയില്‍ അഞ്ചുപേര്‍ വനിതകളാണ്. 2020-ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജോതിരാദിത്യ സിന്ധ്യപക്ഷത്തുനിന്ന് നാലുപേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചു. ചൗഹാന്‍ മന്ത്രിസഭയിലുണ്ടായിരുന്ന പ്രദ്യുമ്‌നസിങ് തോമര്‍, തുളസി റാം സിലാവത്, ഗോവിന്ദ് സിങ് രജ്പുത് എന്നിവര്‍ക്കുപുറമേ ഐഡല്‍ സിങ് കന്‍സാനയ്ക്കും സിന്ധ്യ പക്ഷത്തുനിന്ന് മന്ത്രിസ്ഥാനം ലഭിച്ചു. ഡിസംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 22-ാം ദിവസമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയായി മോഹന്‍ യാദവും ഉപമുഖ്യമന്ത്രിമാരായി ജദീഷ് ദേവ്ദയും രാജേന്ദ്ര ശുക്ലയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന…

Read More

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മതമേലധ്യക്ഷൻമാരും വ്യവസായികളുൾപ്പെടെ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. രണ്ട് ബസുകളിലായി അറുപതോളം പേരാണ് പ്രധാനമന്ത്രിയുടെ വിരുന്നിനെത്തിയത്. കേരളത്തിലെ സഭകളുടെ പ്രതിനിധികളും ജോയ് ആലുക്കാസ് ഉൾപ്പെടെയുള്ള വ്യവസായികളും വിരുന്നിനെത്തി. കായികതാരം അഞ്ജു ബോബി ജോർജും പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ക്രൈസ്തവര്‍ രാജ്യത്തിനു നല്‍കുന്ന നിസ്തുല സേവനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ ഗുണം എല്ലാവരിലും എത്തിക്കാനാണു ശ്രമം. തുടര്‍വികസനങ്ങള്‍ക്ക് ക്രൈസ്തവ സഭയുടെ പിന്തുണ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2024 പകുതിയോടെയോ 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നും മോദി പറഞ്ഞു. വിരുന്ന് വലിയ പ്രതീക്ഷ നല്‍കുന്നതെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു. മണിപ്പുര്‍ വിഷയമോ മറ്റു രാഷ്ട്രീയ കാര്യങ്ങളോ ചര്‍ച്ചയായില്ലെന്നും അവര്‍ അറിയിച്ചു.

Read More

തൊടുപുഴ: ഇടുക്കി തൊമ്മന്‍കുത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്. തൊമ്മന്‍കുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവില്‍വെച്ചാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Read More

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ തീവണ്ടി പാളം തെറ്റി. അജ്മീര്‍-സീല്‍ദാ എക്‌സ്പ്രസിന്റെ നാലു കോച്ചുകളാണ് പാളം തെറ്റിയത്. രാവിലെ 7.50 ഓടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. നാലു കോച്ചുകള്‍ ട്രാക്കിന് വെളിയിലേക്ക് പോയി. സംഭവം അറിഞ്ഞ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Read More

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന് സിപിഐഎം ഏരിയ കമ്മിെറ്റിയം​ഗത്തിനെതിരെ പരാതി. ​ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാ​ഗ്ദാനം ചെയ്ത് 1,30000 രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പാർട്ടി പ്രവർത്തകന്റെ പരാതി. തിരുവല്ല ഏരിയ കമ്മിറ്റിയം​ഗം പ്രാകാശ് ബാബുവിനെതിരെയാണ് പരാതി. മകന് ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പണം കൈപ്പറ്റിയിരുന്നതെന്ന് പാർട്ടി പ്രവർത്തകനായി തിരുവല്ല കാവുംഭാഗം സ്വദേശി ഷാജി പറയുന്നു. വിവാദമായതോടെ പണം തിരികെ നൽകിയെങ്കിലും കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പാർട്ടി സെക്രട്ടറിയ്ക്ക് ഷാജി പരാതി നൽകി. രണ്ടര ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതിന് മുന്നോടിയായാണ് 1,20000 രൂപ വാങ്ങിയത്. ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. 2022ലാണ് പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയിരുന്നത്. 2021-22 കാലഘട്ടത്തിലാണ് പ്രകാശ് ബാബു പണം കൈപ്പറ്റിയത്. രതീഷ് എന്ന ഡിവൈഎഫ്ഐ നേതാവിനെ മധ്യസ്ഥ നിർത്തിയാണ് പണം കൈപ്പറ്റിയത്. ആദ്യഘട്ടത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിൽ ക്ലറിക്കൽ പോസ്റ്റിൽ ജോലി…

Read More