- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ അംഗമായിരുന്ന കൊല്ലം ചടയമംഗലം സ്വദേശി കബീർ മുഹമ്മദിന്റെ ആകസ്മിക നിര്യാണത്തിൽ കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , ഏരിയ കോ-ഓർഡിനേറ്റർ വി.എം പ്രമോദ്, മറ്റു ഭാരവാഹികളായ വിഷ്ണു, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
വെട്ടൂർ ആശാൻമുക്ക് മുസ്ലിം പള്ളിക്ക് സമീപം അസീന മൻസിലിൽ അൻസിൽ (19) ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച് 15ന് വൈകിട്ട് വെട്ടൂർ ആശാൻമുക്ക് മുസ്ലിം പള്ളിക്ക് മുന്നിൽ വച്ച് അൻസിൽ ഉൾപ്പെട്ട അഞ്ചംഗസംഘം വെട്ടൂർ സ്വദേശി സുൽത്താൻ എന്ന യുവാവിനെ വാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലാണ് അറസ്റ്റ്. തന്റെ അനുജനെ അൻസിൽ മർദ്ദിച്ച സംഭവത്തിൽ സുൽത്താൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുൽത്താനെ അൻസിലും സംഘവും തടഞ്ഞു നിറുത്തി ആക്രമിച്ചത്. ആക്രമണത്തിൽ സുൽത്താന്റെ വലതുകൈപ്പത്തിക്കും കാലിനും സാരമായ പരിക്കേറ്റിരുന്നു. സംഭവത്തിൽ മറ്റ് നാല് പ്രതികളെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഒളിവിലായിരുന്ന അൻസിൽ എറണാകുളത്ത് ഒരു കഫേ ഷോപ്പിൽ ജോലിചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ വർക്കല എസ്.എച്ച്.ഒ പ്രവീണിന്റെ നിർദേശപ്രകാരം എസ്.ഐ അഭിഷേക്, എ.എസ്.ഐ ലിജോ ജോൺ ജോസ്, ഗ്രേഡ് എസ്.ഐ സലിം, എസ്.സി.പി.ഒ ഷിജു, സി.പി.ഒ ഫറൂഖ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.
കൊച്ചി: ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീ കുത്തേറ്റ് മരിച്ചു. എറണാകുളം അങ്കമാലി എം എ ജി ജെ ആശുപത്രിയിലാണ് സംഭവം. അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന ലിജി (40) എന്ന സ്‌ത്രീയാണ് മരിച്ചത്. പ്രതിയായ മഹേഷിനെ (42) പൊലീസ് പിടികൂടി. ഇയാൾ ലിജിയുടെ മുൻ സുഹൃത്താണ്. ആശുപത്രിയിലെ നാലാം നിലയിൽ വച്ചാണ് ആക്രമണം നടന്നത്.ആശുപത്രിയിൽ വച്ച് ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. ലിജിയെ മഹേഷ് പല തവണ കുത്തിയതായാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് തന്നെ ലിജി മരിക്കുകയായിരുന്നു. മഹേഷ് ആശുപത്രിയിൽ ആയുധവുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ വിദേശികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 8.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ബഹ്‌റൈൻ പാർട്ണർഷിപ് ആൻഡ് കോൺട്രിബൂഷൻ തയ്യാറാക്കിയ റിപ്പോർട്ട് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. ബഹ്‌റൈനിലെ ജനസംഖ്യ കഴിഞ്ഞ വർഷം 1.5 മില്യൺ കവിഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ബഹ്‌റൈനിലെ ജനസംഖ്യ ഇപ്പോൾ 1.504 മില്ല്യൺ ആണ്. അതിൽ 719,000 ബഹ്‌റൈനികളും 785,000 വിദേശികളുമാണ്. 2015 -ന് ശേഷം 10% വർദ്ധനാവാണ് അകെ ജനസംഖ്യയിൽ ഉണ്ടായിട്ടുള്ളത്. ബഹ്‌റൈനിലെ ജനസംഖ്യയിൽ 50% ലധികം പേരും വിദേശികളാണ്. രാജ്യത്തെ സ്വകാര്യ മേഖലയും ശക്തമായ വളർച്ച പ്രകടമാക്കി. 2022-ൽ 610,000 പേരാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. അതിൽ 113,000 ബഹ്‌റൈനികളും 497,000 വിദേശികളുമാണ്. സ്വകാര്യ മേഖലയിൽ മാത്രം ജോലിചെയ്യുന്ന വിദേശികൾ മൊത്തം തൊഴിലാളികളുടെ 80 ശതമാനം വരും. 2015-ൽ ബഹ്‌റൈനിൽ നിന്ന് വിദേശികൾ അയച്ച പണം 890.1 മില്യൺ ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും 1.02 ബില്യൺ ദിനറായി…
അബുദാബി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെ അദ്ദേഹം വിമാനമിറങ്ങി. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ഇത് അഞ്ചാമത്തെ തവണയാണ് അദ്ദേഹം യുഎഇ സന്ദര്‍ശിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ്-28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആഗോള വിഷയങ്ങളിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്ന മോദി, യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും. ഇന്ത്യ അധ്യക്ഷസ്ഥാനം വഹിക്കുന്ന ജി20യില്‍ യുഎഇ പ്രത്യേക ക്ഷണിതാവാണ്. കോപ്-28ന് ആതിഥ്യമരുളുന്നത് യുഎഇയും. ഈ രണ്ട് വിഷയങ്ങളുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം.ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ- യുഎഇ സൗഹൃദത്തിന് കൂടുതല്‍ ശക്തി പകരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ക്രമാനുഗതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശ…
ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അൽ അഹ്സയിൽ വൻ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുൾപ്പടെ 10 പേർ മരിച്ചതായി വിവരം. അൽ അഹ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്. വർക്ക്ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായി ദൃസാക്ഷികൾ പറയുന്നു.എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണ്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിൻ്റെ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല.ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിെൻറ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
മനാമ: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗമേറിയ സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ വർഷം ബഹ്റൈനിലുണ്ടായതെന്ന് ഐ.എം. എഫ്. മികച്ച രീതിയിലുള്ള ഈ സാത്തിക പ്രകടനത്തിന് കാരണമായത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിജയകരമായി നടത്തിയ പ്രവർത്തനങ്ങളാണ്.സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുദ്ദേശിച്ച് നടത്തിയ പാക്കേജും ഫലം കണ്ടെന്ന് ഐ.എം.എഫ് റിപ്പോർട്ടിൽ പറയുന്നുകോവിഡ്-19നുശേഷം സാമ്പത്തിക മേഖല, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഉൽപാദനം,പൊതുമേഖല എന്നിവയിൽ രാജ്യത്തുണ്ടായ വിപുലീകരണമാണ് വളർച്ചക്ക് കാരണമായത്.കഴിഞ്ഞവർഷം 4.9 ശതമാനം വളർച്ചയാണ് സാമ്പത്തികരംഗത്തുണ്ടായത്. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണിത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി)യും വളർച്ച രേഖപ്പെടുത്തി. പെട്രോളിയം ഇതര മേഖല 6.2 ശതമാനം വളർച്ച നേടി.പെട്രോളിയം മേഖലയുടെ വളർച്ച 1.4 ശതമാനമായി കുറഞ്ഞു. സാമ്പത്തിക പരിഷ്കാരങ്ങൾ, ഉയർന്ന എണ്ണവില എന്നിവമൂലം സംസ്ഥാന ബജറ്റ് കമ്മി ഗണ്യമായി കുറഞ്ഞു. 2021ൽ കമ്മി 6.4 ശതമാനമായിരുന്നെങ്കിൽ 2022ൽ ജി.ഡി.പിയുടെ 1.2 ശതമാനമായി കുറഞ്ഞു. മൊത്തത്തിലുള്ള ധനക്കമ്മി ജി.ഡി.പിയുടെ 11ശതമാനത്തിൽനിന്ന് 6.1 ശതമാനമായും കുറഞ്ഞു.20211ൽ സർക്കാറിന്റെ കടം ജി.ഡി.പിയുടെ 127.1…
ഡല്‍ഹി: ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതോടെയാണ് ഡല്‍ഹി പ്രളയത്തില്‍ മുങ്ങിയതെന്ന് ആം ആദ്‍മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിന് മുകളില്‍ ഒഴുകിയെത്തിയ വെള്ളം മറ്റ് ദിശകളിലേക്ക് തുറന്നുവിടാന്‍ സാധിക്കുമായിരുന്നില്ലെന്ന വിശദീകരണവുമായി ഹരിയാന സര്‍ക്കാറും രംഗത്തെത്തി.ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്, ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഹരിയാന സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ചത്. പ്രളയം ഉണ്ടാവുമ്പോള്‍ ഹാത്നികുണ്ടില്‍ നിന്നുള്ള വെള്ളം ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും സന്തുലിതമായി ഒഴുക്കുകയായിരുന്നു ചെയ്യുന്നത്. എന്നാല്‍ ജൂലൈ 9 മുതല്‍ 13 വരെ വെള്ളം ഡല്‍ഹിയിലേക്ക് മാത്രം ഒഴുക്കി. ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കും തുല്യമായി വെള്ളം ഒഴുക്കിയിരുന്നെങ്കില്‍ ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും യുമന നദിയുടെ അടുത്ത പ്രദേശങ്ങള്‍ പ്രളയത്തില്‍ നിന്ന് രക്ഷപെടുമായിരുന്നു എന്നും അവര്‍ ആരോപിച്ചു.അതേസമയം കേന്ദ്ര ജല കമ്മീഷന്റെ മാര്‍ഗ നിര്‍ദേശ…
തിരുവനന്തപുരം∙ ബാലരാമപുരം മംഗലത്തുകോണത്ത് രണ്ടു വയസ്സുകാരനെ തെരുവുനായ കടിച്ചു. വീടിനു മുന്നിൽ കളിക്കുകയായിരുന്ന ദീക്ഷിതിനെ തെരുവുനായ കടിക്കുകയായിരുന്നു.കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ കുട്ടിയെ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലേദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അഞ്ചാം യുഎഇ സന്ദർശനമാണിത്. ഐഐടി ഡൽഹി, രൂപയിൽ വ്യാപാരം ഉൾപ്പടെ സുപ്രധാന കരാറുകൾ പ്രധാനമന്ത്രി ഒപ്പുവയ്ക്കും.പ്രാദേശിക സമയം രാവിലെ 11.45ന് യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ് 28ന്റെ നിയുക്ത അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബറുമായും അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നെക്) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 12.50ന് നയതന്ത്ര, ദൗത്യ സംഘങ്ങളുമായി ചർച്ചയും തുടർന്ന് വിവിധ ധാരണാപത്രങ്ങളുടെ ഒപ്പിടൽ എന്നിവ നടക്കും. ഊർജം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക കാര്യം, പ്രതിരോധം, സംസ്കാരികം എന്നീ മേഖലകളുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കും. ഉച്ചയ്ക്കു ശേഷം 3ന് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്കു മടങ്ങും.
