- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
പാലക്കാട്. തെരുവ് നായയുടെ കടിയേറ്റ് പാലക്കാട് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതിയാണ് മരിച്ചത്. ചികിത്സയ്ക്കിടെ ഇവര്‍ക്കെ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. സരസ്വതിക്ക് പ്രിതരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് കാല്‍ മുഴുവന്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ദ്ധിക്കുകയാണ്.മെയ് മാസം ഒന്നിനാണ് സരസ്വതിയെ വീടിന് സമീപത്ത് വെച്ച് തെരുവ് നായ കടിച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് സരസ്വതിയുടെ കാല്‍ പൊള്ളലേറ്റ നിലയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യാവസ്ഥ ഗുരുതരമാകുകയും സരസ്വതിയുടെ കാല്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു.
ബാംഗ്ലൂർ:ബെംഗളൂരുവില്‍ അഞ്ച് ഭീകരരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്ന ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നിരവധി സ്ഫോടക വസ്തുക്കളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും 2017ലെ കൊലപാതകക്കേസിലും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച ഇവര്‍ ചില ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. സ്‌ഫോടനത്തിന്റെ ആസൂത്രണത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് പേര്‍ക്കായി സിസിബിയും തിരച്ചില്‍ നടത്തിവരികയാണ്.
കായംകുളം:കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ഹർത്താൽ പ്രഖ്യാപിച്ചു. ദേവികുളങ്ങര മേഖലാ കമ്മറ്റി അംഗം അമ്പാടിയെ ആണ് നാലംഗ സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നത്. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അമ്പാടി. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു.കൊലപാതകത്തിന് പിന്നിൽ ക്രിമിനൽ മയക്കുമരുന്ന് മാഫിയയാണെന്ന് ഡിവൈഎഫ് ആരോപിച്ചു. ക്രിമിനൽ സംഘവും പ്രദേശത്തെ യുവാക്കളുമായി സംഘർഷം ഉണ്ടായിരുന്നു. വിഷയം പരിഹരിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. അമ്പാടി ബൈക്കിൽ തിരികെ പോകാൻ ശ്രമിക്കുന്നതിനിടയിൽ പിറകിൽ നിന്ന് കഴുത്തിൽ വെട്ടേല്‍ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘത്തിലെ രണ്ടുപേർ പിടിയിലായതായി സൂചന.
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ വേർപാടില്‍ പ്രതികരിക്കുന്നതിനിടേയുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ്. അതിനെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിഷയം ആഘോഷിക്കുന്നവർ ആലോചിക്കണമെന്നാണ് കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നത്.’നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന, കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന സമാധരണീനയായ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആകസ്മികമായ നിര്യാണ വാർത്ത കേട്ടുകൊണ്ടാണ് ഇന്നലത്തെ പ്രഭാതം എനിക്ക് തുടങ്ങേണ്ടി വന്നത്. പ്രതിപക്ഷ കക്ഷികളുടെ യോഗവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം രാത്രി ഏറെ വൈകിയാണ് ഉറങ്ങാന്‍ ചെന്നത്. അതിരാവിലെ ഞെട്ടിയുണർന്നത് ഈ വാർത്തയും കേട്ടുകൊണ്ടായിരുന്നു. വല്ലാതെ ഉലഞ്ഞു പോയി. ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞ് പോവുമെന്ന് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല’ കെസി വേണുഗോപാല്‍ പറയുന്നു. https://youtu.be/Ol0WMAhieE4?t=3 വിവരം അറിഞ്ഞ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തുകയും കാര്യങ്ങള്‍ ഏകോപിപ്പിക്കുയും ചെയ്തു. അപ്പുറത്ത് പ്രതിപക്ഷ കക്ഷികളുടെ യോഗവും തുടങ്ങാനിരിക്കുന്നു. ഈ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗ…
കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രി ബൈക്കിൽ ഇടിച്ചു യുവാവും യുവതിയും മരിച്ചു
കൊല്ലം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ പിലാത്തോട്ടത്തിൽ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും കൊല്ലത്തെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു.കാവനാട് ആൽത്തറമൂട് ജങ്‌ഷനിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ആൽത്തറമൂട് ജങ്‌ഷനിൽ മുന്നോട്ടുപോയി ചുറ്റിവരേണ്ടതിനുപകരം ഡിവൈഡറിനു സമീപം വലത്തോട്ടുതിരിഞ്ഞ് തെറ്റായ ദിശയിലൂടെ വന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ബസിൽത്തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മുഹമ്മദ് നിഹാൽ വഴിക്കുവെച്ച് മരിച്ചു. ശ്രുതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശക്തികുളങ്ങര പോലീസ് കേസെടുത്തു.എറണാകുളത്തെ അക്വറേറ്റ് എൻജിനിയേഴ്‌സിലെ ഡിസൈനർ ആണ് മുഹമ്മദ് നിഹാൽ. പിതാവ്: അബ്ദുൾ ജമാൽ. മാതാവ്: സാജിദ. സഹോദരങ്ങൾ: മുഫൈൽ, മുഫ്‌ളിഹ്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയാണ്…
തിരുവനന്തപുരം:സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നെന്ന് ‘ദേശാഭിമാനി’യുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻ.മാധവൻകുട്ടിയുടെ കുമ്പസാരം. മനഃസാക്ഷിയുടെ വിളി വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും മാധവൻ കുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി പ്രസിദ്ധീകരിക്കാൻ തയാറാകുമോ എന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ചോദിച്ചു. “സരിത ” വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.എന്നാണ് ഫേസ്ബുക് കുറിപ്പ് .
മനാമ:കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചനം രേഖപെടുത്തി, കേരളീയ പൊതു മണ്ഡലത്തിൽ തന്റെതായ ശൈലിയിൽ ജനങ്ങൾക്ക് ഇടയിൽ ജീവിച്ചു ഒരു പൊതു പ്രവർത്തകൻ എങ്ങിനെ ആകണം എന്ന് കാണിച്ചു തന്ന നേതാവ് ആയിരുന്നു അദ്ദേഹം,തന്നെ സമീപിക്കുന്ന ഓരോ ആളിന്റെയും പ്രശ്നങ്ങൾ കേട്ടതിന് ശേഷമേ മറ്റ് പരിപാടിക്ക് പോകു എന്നതും ഉമ്മൻ ചാണ്ടി എന്ന നേതാവിനെ വേറിട്ട് നിർത്തുന്നു, രാഷ്ട്രീയ വേർതിരിവ് ഇല്ലാതെ ഏവർക്കും സ്വീകര്യൻ ആയിരുന്ന അദ്ദേഹത്തിന്റെ മരണം നികത്താൻ ആകാത്ത വിടവ് ആണ് എന്നും വോയ്സ് ഓഫ് ആലപ്പി അനുശോചന കുറിപ്പിൽ അറിയിച്ചു
മനാമ: സാധാരണക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഉമ്മൻചാണ്ടിയുടെ ദേഹവിയോഗം കേരളത്തിന് തീരാനഷ്ടമാണ് എന്ന് അൽ നമൽ ആൻഡ് വി കെ എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഉമ്മൻചാണ്ടിയുടെ ജീവിതം ഒരു വരും തലമുറയ്ക്ക് പാഠപുസ്തകമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ എന്നും നിലകൊണ്ട ഉമ്മൻചാണ്ടി രാഷ്ട്രീയ രംഗത്ത് ഒരു അത്ഭുത പ്രതിഭാസമാണ് . അദ്ദേഹവുമായി വളരെ വർഷത്തെ പരിചയം നിലനിർത്തുവാനും ബഹ്‌റൈനിൽ പലതവണ എത്തിയപ്പോഴും നേരിട്ട് ബന്ധം പുതുക്കുവാനും ഉമ്മൻചാണ്ടിയുടെ സന്ദർശനം നിമിത്തം ആയിട്ടുണ്ട്. ജനസമ്പർക്ക പരിപാടിയിലൂടെ ജനകീയമായ പ്രവർത്തനത്തിന് ഐക്യരാഷ്ട്രസഭ ബഹ്‌റൈനിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് ആദരവ് നൽകിയ ചടങ്ങുകളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുക്കുവാൻ സാധിച്ച ഓർമ്മകൾ ഇന്നും ഊഷ്മളമായി മനസ്സിൽ തങ്ങിനിൽക്കുന്നു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വർഗീസ് കുര്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. https://youtu.be/9ocHljqFy0o
മനാമ: ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ബഹ്‌റൈനിൽ എത്തുന്നു. സെപ്തംബർ എട്ടിന് ബഹ്‌റൈനിലെ പ്രമുഖ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന പൊതു പരിപാടിയിൽ പങ്കെടുക്കും. https://youtu.be/AhO5G3zeuvw 1945 ഒക്ടോബർ ഒന്നിന് കാൻപൂരിലാണ് റാം നാഥ് കോവിന്ദ് ജനിച്ചത്. കാൻപൂർ സർവകലാശാലയിൽനിന്ന് ബികോം, നിയമ ബിരുദങ്ങൾ നേടിയ ശേഷം പതിനാറു വർഷം ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു. 1980 മുതൽ 1993 വരെ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്നു. അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, സാമൂഹ്യ പ്രവർത്തകൻ എന്നിവയ്ക്ക് പുറമെ മുൻ ബിഹാർ ഗവർണറായിരുന്ന ഇദ്ദേഹം കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ്. 1977-ൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ അഭിഭാഷകനായ കോവിന്ദ്, 1981-ൽ സുപ്രീം കോടതിയിൽ സർക്കാരിന്റെ ജൂനിയർ അഭിഭാഷകനായി. 1991-ൽ ബിജെപിയിൽ അംഗമായ രാം നാഥ് കോവിന്ദ് 1994 ഏപ്രിലിൽ ഉത്തർപ്രദേശിൽ നിന്നു രാജ്യസഭാംഗമായി. പിന്നെയും മൂന്നു വർഷം കഴിഞ്ഞ് 1997- ലാണ് കോവിന്ദ് ആദ്യമായി ബിജെപി ദേശീയ…
