- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
ജയ്പൂർ: രാജസ്ഥാനിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ചു. ജോഥ്പൂരിലെ രാംനഗർ ഗ്രാമത്തിലെ ഒരു കുടിലിലാണ് ദാരുണമായ സംഭവം നടന്നത്. ആറ് മാസം പ്രായമായ കുട്ടിയെ അടക്കമാണ് വീടിന് മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.പ്രതികാരക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും വിവരമറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കീഴിൽ സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നെന്ന് ബിജെപി ആരോപിച്ചു. സർക്കാറിന് ഭരണം നിലനിർത്തുന്നതിൽ മാത്രമാണ് ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് കുറ്റപ്പെടുത്തി.
മനാമ : എഫ് സി സി റിഫ ക്രിക്കറ്റ് ടീം അൽ റാഷിദ് കമ്പനി സ്പോൻ സറായി പുതിയ ജേഴ്‌സി പുറത്തിറക്കി .ടീമിന്റെ ട്രഷറർ രാജു ടീം അംഗം ജെ പി കെ തിക്കോടിക്ക് നൽകിയാണ് ജേഴ്‌സി പ്രകാശനം ചെയ്തത്.റിഫ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ ടീം ക്യാപ്റ്റൻ എക്സിക്കുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു https://youtu.be/maQvZ6oF3Rs?t=152
ലൈഫ് മിഷൻ കോഴക്കേസ്സിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്ത മാസം പരിഗണിക്കും
ന്യൂഡല്‍ഹി. ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കും. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റുവാന്‍ കാരണം സോളിറ്റര്‍ ജനറലിന്റെ ആവശ്യമാണ്. കേസ് ഓഗസ്റ്റ് ആദ്യ ആഴ്ച പരിഗണിക്കും.ഹര്‍ജിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഇടക്കാല ജാമ്യാപേക്ഷ ശിവശങ്കര്‍ ഹൈക്കോടതിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കുവനായിരുന്നു സുപ്രിംകോടതി നിര്‍ദേശമെന്നും കോടതി ജാമ്യം തള്ളിയെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടതെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാ് ശിവശങ്കര്‍ ഹര്‍ജി പിന്‍വലിച്ചത്.
ഡറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് 15 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 4 പോലീസ്സുക്കാരും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അളകനന്ദ നദിയുടെ തീരത്താണ് അപകടം നടന്നത്. നമാമി ഗംഗ പദ്ധതി പ്രദേശത്ത് ജോലി ചെയ്തിരുന്നവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.’അഞ്ച് ഹോം ഗാർഡും ഒരു പോലീസ് സബ് ഇൻസ്പെക്ടറും അടക്കം 15 പേരാണ് മരിച്ചത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്’, ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.അതേസമയം ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായതെന്ന് ചമോലി എസ് പി പ്രമേന്ദ്ര ദോപൽ പറഞ്ഞു. ‘സെക്യൂരിറ്റ് ഗാർഡ് വൈദ്യുതാഘാതമേറ്റ് മരിച്ചതായി ഗ്രാമത്തിലുള്ളവർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്ത് പോയി. തുടർന്ന് 21 പേർക്ക് വൈദ്യുതാഘാതമേറ്റതായി കണ്ടെത്തുകയായിരുന്നു. ഇതിൽ 15 പേർ മരിച്ചിട്ടുണ്ട്. മറ്റുളളവരുടെ നില ഗുരുതരമാണ്’, പ്രമേന്ദ്ര ദോപൽ പറഞ്ഞു.അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടു.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യതയുള്ളതിനാൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 19 മുതൽ 23 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം നല്‍കി. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.19-07-2023 മുതൽ 22-07-2023 വരെ: വടക്കൻ കേരള, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
കൊച്ചി ∙ കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെ.ആർ. അജയ് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം.പൊലീസ് സംരക്ഷണത്തിലായിരിക്കെ ആയിരുന്നു ആക്രമണം. തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്മോഹനെ കെ.ആർ. അജയ് മർദിച്ച സംഭവത്തിലാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ നടപടി. ഹർജി ഓഗസ്റ്റ് രണ്ടിനു പരിഗണിക്കാൻ മാറ്റി.ബസുടമയെ സിഐടിയു നേതാവ് അടിച്ച സംഭവത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും നേതാവ് ബസുടമയെ അടിച്ചു. ഹൈക്കോടതിയുടെ കരണത്താണ് ആ അടിയെന്നു കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് എൻ.നഗരേഷ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിഐടിയു നേതാവിനോടു നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.തൊഴിൽ തർക്കത്തെത്തുടർന്ന് ബസുടമ രാജ്മോഹനു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 6 പൊലീസുകാർ സംരക്ഷണത്തിനുണ്ടായിരിക്കെയാണ് രാജ്മോഹനെ സിഐടിയു നേതാവ് കെ.ആർ.അജയ് മർദിച്ചത്. ഒരു മാസത്തേക്കു പൊലീസ് സംരക്ഷണം നൽകാനുള്ള ജൂൺ 23ലെ ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണു രാജ്മോഹനു മർദനമേറ്റത്.…
ഇടുക്കി:പീരുമേട് പരുന്തുംപാറയിൽ വിനോദ സഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അടൂരിൽ നിന്നെത്തിയ സന്ദർശക സംഘത്തിലെ അംഗമായ റോബിനാണ് മരിച്ചത്. ഇയാൾ കൊക്കയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. അടുരിൽനിന്നും പരുന്തുംപാറയിലെത്തിയ അഞ്ചഗ സംഘത്തിലെ ഒരാളായ റോബിൻ തെങ്ങമം സ്വദേശിയാണ്. പരുന്തുംപാറയിൽ എത്തിയ റോബിൻ സുഹൃത്തുക്കളുടെ സമീപത്തു നിന്നും മൂത്രം ഒഴിക്കുവാനെന്ന വ്യാജേന കൊക്കയുടെ സമീപത്തേക്ക് പോവുകയും കൊക്കയിലേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.കുടുംബ വിഷയങ്ങൾ ഉണ്ടായിരുന്നതായും മാനസിക സമ്മർദ്ദമുണ്ടായിരുന്നതിനാൽ കൂടെ കൂടുകയുമായിരുന്നു എന്നുമാണ് സംലത്തിലെ മറ്റ് അംഗങ്ങൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. പീരുമേട് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം അടൂരിലേക്ക് എത്തിച്ചു. സംസ്ക്കാരം ബുധനാഴ്ച നടക്കും.
ചണ്ഡിഗഡ്:ചണ്ഡിഗഢിലെ കല്‍കയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഷിംലയിലേക്കുള്ള ഹെറിറ്റേജ് ട്രെയിനിന്റെ എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് ആറ് വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ഹിമാചല്‍ പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.ഹരിയാനയിലും ഹിമാചലിലുമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കല്‍ക-ഷിംല പാതയിലെ റെയില്‍ പാളങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കല്‍കയ്ക്കും സോളനും ഇടയിലുള്ള ശിവാലിക് മലനിരകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളില്‍ കേടുപാടുകള്‍ പരിഹരിച്ച ശേഷം പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരിക്കും ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കുക.രാജ്യത്തെ ഏറ്റവും മനോഹരമായ ട്രെയിന്‍ യാത്രകളിലൊന്നാണ് കല്‍ക-ഷിംല പാതയിലെ പ്രത്യേക പൈതൃക ടോയ് ട്രെയിന്‍ സര്‍വീസ്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ ട്രെയിനില്‍ കയറാനായി നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും എത്താറുള്ളത്. ചണ്ഡീഗഢില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കല്‍ക റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെ നിന്നാണ് ഷിംല ടോയ് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്.1903 ബ്രിട്ടീഷുകാരാണ് ഈ ട്രെയിന്‍ സര്‍വീസ്…
വെച്ചൂര്‍(കോട്ടയം):വയലിൽ വളം ഇടുന്നതിനിടെ കർഷകൻ പാമ്പ് കടിയേറ്റ് മരിച്ചു. കുടവെച്ചൂർ ചക്കനാങ്കത്തറയിൽ ബഷീർ (62) ആണ് മരിച്ചത്. വലിയപുതുക്കരി പാടശേഖരത്തിൽ തിങ്കളാഴ്ച രാവിലെ വളം ഇട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സോഫിയ. മക്കൾ: ഷാമർ, ബീമ, ഷഫീക്ക്. മരുമക്കൾ: നിസ, ഫാത്തിമുത്ത്.
ലോകമാകെ സാമ്പത്തിക തകർച്ചയിൽ ഉഴലുമ്പോൾ ഭാരതം സാമ്പത്തിക ശക്തിയാകുന്നു. രാജ്യത്തേ സ്നേഹിക്കുന്ന ഏതൊരു ഭാരതീയനും നെഞ്ച് വിരിച്ച് ഭാരതത്തേ കുറിച്ച് അഭിമാനിക്കാം. ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ഇന്ന് അതായത് ജൂലൈ 19നു രാജ്യങ്ങളുടെ നിലവിലെ വളർച്ചാ നിരക്ക് പുറത്ത് വിട്ടു. ഇന്ത്യ 6.7% കൂടുതൽ വളർന്നു. അതായത് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം 2022നേക്കാൾ 6.7 % ഇതുവരെ കൂടുതലായി വളർന്നു.ഇനി ലോകത്തേ വൻ സക്തികളുടെ നില നോക്കാം. അവിടെയാണ് ഭാരതത്തിന്റെ കരുത്ത് മനസിലാക്കേണേണ്ടത്. അമേരിക്ക വെറും 1.1%. റഷ്യ വെറും 1.8%, ജപ്പാൻ വെറും 1.3%, ബ്രിട്ടൻ ഒരു ശതമാനമോ അതിലും താഴെയോ, ഓസ്ട്രേലിയ ഒന്നേകാൽ ശതമാനം, ഫ്രാൻസ് ഒരു ശതമാനത്തിലും താഴെ പോയിന്റെ 7%, ചൈന 5 % വളർച്ചയിലാണ്. ഇന്ത്യക്ക് ഏറെ പിന്നിലാണ് ചൈന. ചൈനയുടെ കുതിപ്പിനെ പിടിച്ച് നിർത്തി വളർച്ചയിൽ നമ്മൾ മുന്നിൽ കയറി.ഭാരതം 6.7 % അതായത് 7 %ത്തിനടുത്ത് നിൽക്കുമ്പോൾ ലോക മഹാ…
