Author: News Desk

ചെങ്ങന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ കമന്റ് പോസ്റ്റ്‌ ചെയ്ത ചെങ്ങന്നൂരിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി രാഹുൽ കൊഴുവല്ലൂരാണ് ചെങ്ങന്നൂർ എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്. ജില്ലാ ഭാരവാഹികളായ ലിജോ ജോസ്, അഡ്വ എം.കെ. പ്രശാന്ത്, അഡ്വ മിഥുൻ കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Read More

ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തും. മണിപ്പുർ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ ഇതു മുൻപുതന്നെ വിശദീകരിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പുർ വിഷയം ഏതു ദിവസം പാർലമെന്റിൽ ചർച്ചയ്ക്ക് എടുക്കണമെന്നു സ്പീക്കർ തീരുമാനിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് എൻ.കെ. പ്രമേചന്ദ്രൻ എംപി ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകി.വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വ്യാഴാഴ്ച പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നടപടികൾ സ്തംഭിച്ചു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും അല്ലെങ്കിൽ സഭാ നടപടികൾ അനുവദിക്കില്ലെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്. മേയ് മൂന്നിന് ആരംഭിച്ച കലാപത്തെക്കുറിച്ചു രണ്ടര മാസത്തിനുശേഷം ഇന്നലെ ആദ്യമായി പാർലമെന്റിനു പുറത്തുവച്ചു പ്രധാനമന്ത്രി പ്രതികരണം നടത്തിയിരുന്നു. മണിപ്പുരിൽ നടന്ന സംഭവങ്ങൾ മനസ്സിൽ വേദനയും രോഷവും നിറയ്ക്കുന്നുവെന്നും…

Read More

വയനാട്: അഞ്ച് വയസ്സുള്ള മകളുമായി വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ​ഗുരുതര പരാതിയുമായി ദർശനയുടെ കുടുംബം. .മരണത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കുടുംബം പൊലീസ്, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകി.ജൂലൈ 13ന് ഉച്ചകഴിഞ്ഞാണ് അഞ്ചുമാസം ഗർഭിണിയായിരുന്ന ദർശന വിഷം കഴിച്ചശേഷം മകൾക്കൊപ്പം വെണ്ണിയോട് പുഴയിൽ ചാടിയത്. ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നായിരുന്നു മകൾ മരിച്ചതെന്ന് അമ്മ വിശാലാക്ഷി പറഞ്ഞു.ദർശനയുടെ ഫോൺ റെക്കോർഡ് ചെയ്ത ഭർതൃ പിതാവ് അസഭ്യം പറയുന്നതിൻ്റെയും ‘പോയി ചാകാൻ’ ആവശ്യപ്പെടുന്നതിൻ്റെയും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. 2016 ഒക്ടോബർ 23 നായിരുന്നു വെണ്ണിയോട് സ്വദേശി ഓംപ്രകാശുമായി ദർശനയുടെ വിവാഹം. മാസങ്ങൾ കഴിയുംമുമ്പേ പ്രശ്‌നങ്ങൾ ആരംഭിച്ചു. വിവാഹസമ്മാനമായി ലഭിച്ച ആഭരണങ്ങളെ ചൊല്ലിയും പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്തു ലഭിച്ച തുകയെ ചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നതായും 2022 മാർച്ചിൽ കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.ഭർതൃ…

Read More

പൊന്നാനി:കുടുംബവഴക്കിനെ തുടര്‍ന്ന് പൊന്നാനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.ജെ എം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് അലി നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ഡല്‍ഹി: മണിപ്പൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേടായ സംഭവമെന്ന് പ്രധാനമന്ത്രി. കുറ്റക്കാരായ ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് യുവതികളെ അക്രമിസംഘം നഗ്നയായി നടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. “മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്ത കാര്യമാണ്. സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികൾ രക്ഷപ്പെടില്ല,” പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ പ്രതികരണം കൂടിയാണ് ഇത്. യുവതികളെ നഗ്നരായി നടത്തിച്ച ജനക്കൂട്ടം വയലുകളിലെത്തിച്ച് ഇവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വലിയ പ്രതിഷേധം ഉയർന്ന് വരുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണവും ഉണ്ടാവുന്നത്.സംഭവത്തില്‍ പ്രതികരിച്ച് മറ്റ് നിരവധി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമായ വീഡിയോ കണ്ടതിന് ശേഷം താൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.…

Read More

മുംബൈ∙ മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിച്ചു. 30 കുടുംബങ്ങള്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഇതുവരെ 21 പേരെ രക്ഷപെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. മുംബൈയിൽനിന്നു മറ്റു രണ്ട് സംഘങ്ങൾകൂടി ഇവിടേക്കു പുറപ്പെട്ടിട്ടുണ്ട്.കുന്നിൻ‌ പ്രദേശമായ ഇർസൽവാഡി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തെത്തുടർന്ന് റായിഗഡ് പൊലീസ് കൺ‌ട്രോൾ റൂം ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ച ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.നേരം പുലർന്നതോടെയാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ നൂറിലേറെപ്പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയിലും ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

കുമളി ∙ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് തിരുവനന്തപുരത്തുനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കോൺഗ്രസ് പ്രവർത്തകൻ അട്ടപ്പള്ളം പുതുവലിൽ കണ്ടത്തിൽ കെ.വൈ.വർഗീസാണ് (47) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് പീരുമേട് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ് ബിനോയ് നടൂപ്പറമ്പിൽ എന്നിൽ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ റാന്നിയ്ക്കു സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വർഗീസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് 5ന് മരിച്ചു. കാറിന്റെ പിൻ സീറ്റിലാണ് വർഗീസ് ഇരുന്നത്. കാർ ഓടിച്ചത് ബിനോയ് ആയിരുന്നു. ഭാര്യ കൽപന. മക്കൾ: ബിനിഷ്, അനിഷ്.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. ആക്ടിംഗ് ചെയർമാൻ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ബിനു രാജ് മറ്റ് D.B അംഗങ്ങളും പങ്കെടുത്തു. മുതിർന്ന അംഗങ്ങളായ ശ്രീ അജിത്ത് പ്രസാദ്, ശ്രീ എ. കെ ബാബു, ശ്രീ ജോസ് കുമാർ,, മുൻ ജനറൽ സെക്രട്ടറി ശ്രീ രാജേഷ് കണിയാംപറമ്പിൽ എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു സംസാരിക്കുകയുണ്ടായി ജനങ്ങൾക്ക് എന്നും പ്രിയങ്കരനായ നേതാവ് ജനഹൃദയങ്ങളിൽ മരിക്കാതെ ജീവിക്കുമെന്നും അദ്ദേഹത്തിൻറെ മരണത്തിലുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.

Read More

മനാമ: കാൻസർ കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയമായി. ബഹ്‌റൈൻ കേരളീയ സമാജം രവി പിള്ള ഹാളിൽ നടത്തിയ സംഗമത്തിൽ പ്രസിഡണ്ട്.ഡോ: പി. വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. ഷെയ്ഖ് ഖലീഫ ഇന്സ്ടിട്യൂട്ട്‌ മുൻ മേധാവിയും ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ ഒബ്സർവറുമായ മുഹമ്മദ് ശഅബാൻ, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓൺകോളജി ലബോറട്ടറീസ് ഡയറക്ടറും ബഹ്‌റൈൻ കാൻസർ സൊസൈറ്റി അംഗവുമായ ഡോ: മറിയം ഫിദ, ബഹ്‌റൈൻ ഒളിമ്പിക്സ് സ്പോർട്സ് കമ്മിറ്റി മേധാവി ഡോ: ഹുസൈൻ ഹദാദ്, പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ ഇന്സ്ടിട്യൂട്ട്‌ ഓഫ് പെർഫോമിംഗ് ആർട്സ് ഡയറക്‌ടർ അമ്പിളി കുട്ടൻ, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം സ്വാഗതവും, മാത്യു ജോർജ് നന്ദിയും രേഖപ്പെടുത്തി. അഖില ലൈസ ജോസഫ് യോഗ നടപടികൾ നിയന്ത്രിച്ചു. ആലിയിലെ കിംഗ് ഹമദ്…

Read More

രാഷ്ട്രീയത്തിൽ വിശുദ്ധിയും വ്യക്തി ജീവിതത്തിൽ ലാളിത്യവും പുലർത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രമുഖ വ്യവസായി ഡോ.ബി. രവിപിള്ള അനുസ്മരിച്ചു. ആദർശത്തിൽ നിന്ന് വ്യതിചലിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച ഭരണാധികാരി. ദുരിതക്കയത്തിൽ മുങ്ങിത്താണ പ്രവാസികളുടെ കണ്ണീരൊപ്പാനും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഒരു ഫോൺ കോളിനപ്പുറമുണ്ടായിരുന്ന മനുഷ്യസ്നേഹി. ചിരിക്കുന്ന മുഖത്തോടെ ഒരു സഹോദരന്റെ വാത്സല്യത്തോടെ എന്നും ഒപ്പം നിന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ഡോ.ബി. രവിപിള്ള അനുസ്മരിച്ചു. ചിരിച്ച മുഖവുമായല്ലാതെ അദ്ദേഹത്തെ കാണാൻ പ്രയാസമാണ്. ആർക്കും എപ്പോഴും സമീപിക്കാവുന്ന ഒരാൾ. ഇത്ര വലിയ പദവിയിൽ എത്തിയിട്ടും എങ്ങനെ ഒരാൾക്ക് ഇത്രയും വിനയത്തോടെയും ലളിതമായും ഇടപെടാൻ കഴിയുമെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ജനകീയ അടിത്തറ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് തോന്നിയിട്ടുണ്ട്. തികഞ്ഞ മനുഷ്യത്വം ,അതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അതുകൊണ്ടു തന്നെ തങ്ങളിൽ ഒരാളായാണ് ജനങ്ങളും അദ്ദേഹത്തെ കണ്ടത്. UN അവാർഡ് സ്വീകരിക്കാനായി ബഹ്റൈനിൽ വന്നപ്പോൾ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ കാണാൻ ഒരുമിച്ചാണ് പോയത്. അവിടെ ജയിലിൽ…

Read More