Author: News Desk

മനാമ : ബഹറൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാനിധ്യമായ* മലയാളി മനസ്സ് “MM Team Bahrainബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഇന്ന് രാവിലെ (ജൂലൈ 21-ാം തീയതി ) 8.00 മണി മുതൽ ഉച്ചക്ക് 12.00 വരെ Salmaniya blood bank* *ൽ വച്ച് സംഘടിപ്പിച്ചു. എഴുപതോളം പേർ പങ്കെടുക്കുകയും പ്രമുഖ സാമൂഹ്യ പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ച് ആശംസയും അറിയീ ച്ചു, മികച്ച ജനപങ്കാളിത്തവും സംഘാടന മികവ് കൊണ്ടും ശ്രദ്ദേയമായി, പങ്കെടുത്ത് പ്രോൽസാഹനം നൽകിയ എല്ലാ സൻമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി എംഎം ടീം ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി സ്നേഹപൂർവ്വം എബി മോൻ മീഡിയ കൺവീനർ

Read More

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളില്‍ നടക്കും. പുതുപ്പള്ളിയിലെ ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. ഉപതിരഞ്ഞെടുപ്പു വിഷയം സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്നുണ്ടെങ്കില്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. എല്‍ഡിഎഫ് സര്‍ക്കാരിന് രണ്ടരവര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിയോഗശേഷമുള്ള രാഷ്ട്രീയം ഇന്നത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായി. ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നും രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്നും യോഗം വിലയിരുത്തി. അടുത്തമാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം തിരഞ്ഞെടുപ്പു വിഷയത്തില്‍ ചര്‍ച്ച നടക്കും. പ്രിയ നേതാവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള അന്തരീക്ഷം ഉരുത്തിരിയാന്‍ ആഴ്ചകളെടുക്കും. ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേര്‍പാടുണ്ടായാല്‍ അവരുടെ കുടുംബത്തില്‍നിന്ന് പിന്‍ഗാമികളെ കണ്ടെത്തുന്നതാണ് ഏറെക്കാലമായി യുഡിഎഫ് പിന്‍തുടരുന്ന രീതി.…

Read More

മനാമ : ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത എച്ച് സി സി ക്നോക്ക് ഔട്ട്‌ സീസൺ 2 ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. സംഘടകരായ എച്ച് സി സി ജേതാക്കൾ ആയി. ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എച്ച് സി സി പത്തു ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 162 റൻസ് എന്ന കുറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽ സ്ട്രൈകേഴ്സ് ഇലവന് പത്തോവറിൽ 91 റൻസ് എടുക്കാനെ സാധിച്ചൊള്ളു. അന്പത്തി ഒമ്പതു റൻസെടുത്ത എച്ച് സി സി യുടെ രാജേഷ് കാളി മുത്തു ആണ് മാൻ ഓഫ് ദി മാച്ച്

Read More

കൊച്ചി: പി വി അൻവർ എംഎൽഎയും കുടുംബവും കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂർ സോണൽ ലാന്‍ഡ് ബോർഡ് ചെയർമാൻ. ഭൂമി തിരിച്ചുപിടിക്കൽ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും സത്യവാങ്മൂലം. ഉദ്യോഗസ്ഥ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഒക്ടോബർ 18 വരെ സാവകാശം അനുവദിച്ചു.2022ലെ കോടതി ഉത്തരവ് നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. താലൂക്ക് ലാൻഡ് ബോർഡ് പുനഃസംഘടിപ്പിച്ചതും ഉദ്യോഗസ്ഥ അഭാവവും നടപടികൾ വൈകാൻ കാരണമായി. മൂന്ന് മാസം കൂടി സാവകാശം വേണമെന്നും കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം രേഖപ്പെടുത്തി സമയം അനുവദിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഒക്ടോബർ 18 ലേക്ക് മാറ്റി. മിച്ചഭൂമി തിരിച്ചു പിടിക്കാൻ കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ മുന്നോട്ടു പോകവെയാണ് റവന്യൂ വകുപ്പ് നിരുപാധിക മാപ്പപേക്ഷ നൽകി സാവകാശം തേടിയത്.

Read More

2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി വിൻസി അലോഷ്യസിനെ തിരഞ്ഞെടുത്തു. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലൂടെ അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും…

Read More

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷിയായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചു. നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പി.കെ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.രാഹുല്‍ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യമാക്കപ്പെട്ടിട്ട് 111 ദിവസം കഴിഞ്ഞു. അദ്ദേഹത്തിന് ഒരു പാര്‍ലമെന്റ് സമ്മേളനം നഷ്ടമായെന്നും സിംഗ്വി വാദിച്ചു. എത്രയുംവേഗം ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും സിംഗ്വി ആവശ്യപ്പെട്ടു. രാഹുലിന്റെ ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ പത്ത് ദിവസം സമയം അനുവദിക്കണമെന്ന് പൂര്‍ണേഷ് മോദിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി കോടതി മാറ്റിയത്.

Read More

തൃശൂര്‍: വാഴക്കോട് റബര്‍ തോട്ടത്തില്‍ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട തോട്ടമുടമ ഉള്‍പ്പെടെ രണ്ട് പേര്‍ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ കീഴടങ്ങി. മുഖ്യപ്രതി മുള്ളൂര്‍ക്കര വാഴക്കോട് മണിയന്‍ചിറ റോയി ജോസഫ്, നാലാം പ്രതി മുള്ളൂര്‍ക്കര വാഴക്കോട് മുത്തുപണിക്കല്‍ വീട്ടില്‍ ജോബി എം ജോയി എന്നിവരാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഇവര്‍ വിവിധ സ്ഥലങ്ങളില്‍ യാത്രയായിരുന്നുവെന്നാണ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവകികയാണ്.ഇതോടെ കേസിൽ പിടിയിലാകുന്നവരു‌ടെ എണ്ണം നാലായി. കേസില്‍ ഉള്‍പ്പെട്ട ഏതാനും പേര്‍ ഇപ്പോഴും ഒളിവിലാണ്. ഒരു കൊമ്പിന്റെ പകുതി മുറിച്ചു കടത്തി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കോടനാട് വനം വകുപ്പ് അധികൃതര്‍ പിടികൂടിയ പട്ടിമറ്റം താമരച്ചാലില്‍ അഖില്‍ മോഹനന്‍, വിനയന്‍ എന്നിവര്‍ റിമാൻഡിലാണ്. ജൂലൈ 14നാണ് ജഡം പുറത്തെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. 15ന് കുഴിച്ചുമൂടിയെന്നും കാട്ടുപന്നിയെ പിടികൂടാന്‍ വച്ച വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രതികൾ പറയുന്നത്.ജൂലൈ 14നാണ്…

Read More

പെരിങ്ങമ്മല: വാഹനാപകടം കഴിഞ്ഞ് 8 മാസമായി വീട്ടിൽ കഴിയുന്ന ആൾക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ. തുടയെല്ല് പൊട്ടി നടക്കാൻ കഴിയാതെ വീട്ടിൽ കഴിയുന്ന പ്രവാസിയ്ക്കാണ് ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്തതിന് 500 രൂപ പിഴ ചുമത്തിയ വിവരം സന്ദേശം ലഭിച്ചത്. പാലോട് പെരിങ്ങമ്മല സ്വദേശി അനിൽ കുമാറിന് മൊബൈൽ ഫോണിൽ പിഴ ചുമത്തി സന്ദേശം വന്നിട്ട് 4 ദിവസമായി. പത്തനം തിട്ട – എനാത്ത് ഭാഗത്ത് ഹെൽമറ്റ് ധരിക്കാതെ യാത ചെയ്തു എന്നാണ് ക്യാമറ കണ്ടെത്തിയത്. പിഴ സംബന്ധിച്ച സന്ദേശത്തിലെ പേര് , വാഹന നമ്പർ, മേൽവിലാസം എല്ലാം അനിൽ കുമാറിന്‍റേത് തന്നെയാണ്. എന്നാല്‍ ക്യാമറ എടുത്ത ഫോട്ടോയിൽ ആ വാഹനം അത് അനിൽ കുമാറിന്‍റേത് അല്ല. അനിൽ കുമാറിന്‍റെ ഹോണ്ട ബൈക്ക് ഏറെ നാളായി വീടിന്‍റെ മുറ്റത്ത് തന്നെയുണ്ടെന്ന് പരാതിക്കാരനും പറയുന്നു. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനിരിക്കുകയാണ് അനിൽ കുമാർ.

Read More

തൃശൂർ∙ നിരോധിത ഭീകരസംഘടനയായ ഐഎസിന്റെ പ്രവർത്തനത്തിനു ഫണ്ട് ശേഖരണം നടത്തിയ കേസിൽ പിടിയിലായവർ കേരളത്തിലും ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എൻഐഎ. അറസ്റ്റിലായ മുഖ്യപ്രതി തൃശൂർ മതിലകത്ത്കുടിയിൽ ആഷിഫ് ഉൾപ്പെടെ നാലു പേരെ എൻഐഎ ചോദ്യം ചെയ്തു വരികയാണ്. ആരാധനാലയങ്ങൾ, ചില സമുദായ നേതാക്കൾ എന്നിവർക്കെതിരെ ഭീകരാക്രമണം നടത്താൻ ഈ ഐഎസ് മൊഡ്യൂൾ ഗൂഢാലോചന നടത്തിയതായി എൻഐഎ കണ്ടെത്തി. ഇതിനു വേണ്ട രഹസ്യ നീക്കങ്ങൾ ഇവർ ആസൂത്രണം ചെയ്തെന്നും കണ്ടെത്തി.‘പെറ്റ് ലവേഴ്സ്’ എന്ന സമൂഹമാധ്യമ ഗ്രൂപ്പുണ്ടാക്കി അതിലൂടെയാണ് ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തത്. ബാങ്ക് കൊള്ള, ജ്വല്ലറി മോഷണം എന്നിവയിലൂടെ ഭീകരപ്രവർത്തനത്തിനുള്ള പണം കണ്ടെത്താനും പദ്ധതിയിട്ടു. ചില എടിഎം കവർച്ചകളിൽ ഇവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. മതസ്പർധ വളർത്താനായി ആക്രമിക്കേണ്ട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടികയും ഇവർ തയാറാക്കിയിരുന്നു.ഐഎസിന്റെ മൊഡ്യൂളിൽ പെട്ട ഗൂഢ സംഘത്തെ പിടികൂടാൻ കേരളത്തിൽ തൃശൂരും പാലക്കാടും എൻഐയെ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) സഹായത്തോടെ നടത്തിയ…

Read More

ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ യുവാവിന്റെ വീട് അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. കേസില്‍ മുഖ്യപ്രതിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ഹുയ്‌റം ഹീറോദാസ് മെയ്‌തെയുടെ വീടാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. വീഡിയോയില്‍ ഭൂരിഭാഗവും സ്ത്രീകള്‍ അടങ്ങുന്ന പ്രതിഷേധ സംഘമാണ് ഇയാളുടെ വീട് കത്തിക്കുന്നതായിട്ടുള്ളത്.മണിപ്പൂരിലെ കാങ്ങോഗ്പ്കി ജില്ലയിലുള്ള യുവതികളെയാണ് ജനക്കൂട്ടം നേരത്തെ നഗ്നരാക്കി നടത്തിച്ചത്. 77 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വീഡിയോ പുറത്തുവന്നത്. ഇന്റര്‍നെറ്റ് നിരോധനം നീക്കിയ ഉടനെയായിരുന്നു വീഡിയോ പ്രചരിച്ചത്.സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു പോലീസ്. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെ തട്ടിക്കൊണ്ടുപോവല്‍, കൂട്ടബലാത്സംഗം, എന്നിവയെല്ലാം ചുമത്തിയാണ് കേസെടുത്തത്. നാല് പേരെ ഇതേ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞിരുന്നു. അതേസമയം ജൂണ്‍ 12ന് ഈ യുവതികള്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും അവര്‍ സ്വീകരിച്ചില്ലെന്നാണ് ഇന്ത്യാ ടുഡേ…

Read More