- ശൈഖ ഹെസ്സ സെന്റര്‍ അഹ്ലന് റമദാന് പരിപാടി ഇന്ന്
- നികുതി വെട്ടിപ്പ് കേസ്: മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: ബഹ്റൈനി വനിതയ്ക്ക് 10 വര്‍ഷം തടവ്
- മാലിന്യ സംസ്കരണത്തിലെ നവീകരണം: യുവജന ശില്പശാല നടത്തി
- ബി.കെ.സി.കെ. മെഡിക്കല്‍ ക്യാമ്പ് ഇന്ന്
- ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രി വകുപ്പ് റേഡിയേഷന് സംരക്ഷണ പരിപാടി ആരംഭിച്ചു
- ആര്.എച്ച്.എഫ്. പിന്തുണയുള്ള കുടുംബങ്ങള്‍ക്ക് റമദാന് വിഭവങ്ങള്‍ നല്കാന് ഹമദ് രാജാവിന്റെ നിര്‍ദേശം
- ബഹ്റൈനില്‍ റമദാന് മാസത്തിലെ പ്രവൃത്തി സമയം: സര്‍ക്കുലര്‍ പുറത്തിറക്കി
Author: News Desk
കേരളം കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനും സഹജീവി സ്നേഹമുള്ള നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി : ഐ വൈ സി സി ബഹ്‌റൈൻ
മനാമ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഏ ഐ സി സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു, ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു വലിയ നഷ്ടം ആണെന്നും അദ്ദേഹത്തെ പോലെയുള്ള സത്യസന്ധനും ജനകീയനുമായ ഒരു നേതാവ് വേറെ യില്ലെന്നും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് വിവിധ സംഘടന നേതാക്കൾ അഭിപ്രായപെട്ടു, സാധാരണക്കാരായ പതിനായിരക്കണക്കിന് ആളുകൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ആശ്വാസം കിട്ടുകയും വിദേശ രാജ്യങ്ങളിൽ ജയിലുകളിൽ കുടുങ്ങിയ നിരവധി മലയാളികളെ രക്ഷിക്കുവാനും യുദ്ധ മുഖത്ത് കുടുങ്ങിയ നാഴ്‌സുമാരെ അടക്കം നാട്ടിലേക്ക് രക്ഷപെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു എന്നത് സമാനതകൾ ഇല്ലാത്തതാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ തന്റെതായ ശൈലി ഭരണത്തിൽ കൊണ്ട് വരികയും ജന സമ്പർക്കം എന്ന പരിപാടിയിലൂടെ ആയിരങ്ങൾക്ക് ആശ്വാസം നൽകുവനും മുൻ കൈ യെടുത്ത…
കെട്ടിപ്പിടിച്ച നിലയില്‍ കണ്ട അധ്യാപകനെയും പെണ്‍കുട്ടിയെയും നഗ്നരാക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു
പട്‌ന: അസ്വാഭാവിക നിലയില്‍ കണ്ട അധ്യാപകനെയും പെണ്‍കുട്ടിയെയും ആള്‍ക്കൂട്ടം വിവസ്ത്രരാക്കി മര്‍ദ്ദിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യ പ്രതികളായ മൂന്ന് പേര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. അതിനിടെ, പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് പോക്‌സോ കേസ് ചുമത്തി സംഗീത അധ്യാപകനെ അറസ്റ്റ് ചെയ്തു.ബിഹാറിലാണ് സംഭവം. പെണ്‍കുട്ടിയെയും അധ്യാപകനെയും വിവസ്ത്രരാക്കി മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. 40നും 50നും ഇടയില്‍ പ്രായമുള്ള അധ്യാപകനാണ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായതെന്ന് തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോയ്ക്ക് പുറമേ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം, ഐടി ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് തുടങ്ങിയവയാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നതെന്ന് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയെയും അധ്യാപകനെയും മര്‍ദ്ദിച്ച പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ വീഡിയോ പരിശോധിച്ച് വരികയാണ്.…
ഇൻസ്റ്റഗ്രാമിലൂടെ പരിചയപെട്ട യുവതിയെ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം ഉപേക്ഷിച്ച് കടന്നു; തേടി പോയപ്പോൾ അക്കൗണ്ടും വ്യാജൻ
കൊല്ലം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. കരുനാഗപ്പള്ളി, കുതിരപന്തി, കമ്പിഴേത്ത് കിഴക്കതിൽ, അനീഷ്(27) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട സ്വദേശിനിയായ യുവതിയുമായി പ്രതി വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെടുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി കരുനാഗപ്പള്ളിയിലുള്ള ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയുമായിരുന്നു.ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് ഇയാൾ പിന്മാറിയതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പൊലീസ് സൈബർ സെൽ സഹായത്തോടെ അനീഷിന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് അക്കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തിയത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.എമാരായ ഷെമീർ, ഷാജിമോൻ, റഹീം, സി.പി.ഒ ഹാഷിം എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
വയനാട്; മുട്ടില്‍ മരം മുറിക്കേസില്‍ ഭൂഉടമകളുടെ പേരില്‍ ഉണ്ടാക്കിയ അനുമതിക്കത്തുകളെല്ലാം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മരം മുറിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകളാണ ്‌വ്യാജമായി ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നല്‍കിയ എഴുകത്തുകളും പ്രതി റോജ്ി അഗസ്റ്റിന്റെ കൈപ്പടയില്‍ ഉള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും വളര്‍ന്നുവന്നതുമായ മരങ്ങള്‍ ഭൂഉടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വയനാട്ടിലെ വന്‍ മരംകൊള്ള. മുട്ടിലാണ് ആദിവാസി ഭൂമിയില്‍ നിന്നുപോലും ആന്റോ- റോജി – ജോസ് കുട്ടി അഗസ്റ്റിന്‍ സഹോദരന്‍മാര്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയത്.ഇവരുടെ സഹായികള്‍ ഭൂഉടമകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരായാണ് താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി് അന്വേഷണം നടത്തുന്നത്.രം മുറിക്കേസില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസില്‍ ഏഴു കേസില്‍ ഇതിനകം കുറ്റപത്രം നല്‍കി. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടില്‍ മരംമുറിയിലാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. 300 വര്‍ഷത്തിന് മുകളില്‍ ഉള്ള 12 മരങ്ങളും…
കരിക്കോട്ടക്കരി: പാമ്പ് കടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻ-ജാനു ദന്പതികളുടെ മകൻ ഷാജി (നന്ദു-20) ആണ് മരിച്ചത്.ജൂലൈ ആദ്യ ആഴ്ചയിലാണ് യുവാവിന് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തെ തോട്ടിൽ കൂട്ടുകാരൊത്തു മീൻ പിടിക്കാൻ പോയതിനിടെയാണ് ഷാജിയെ മൂർഖൻ പാമ്പ് കടിച്ചത്.ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി പോന്നത്. ശനിയാഴ്ച പുലർച്ചെ 3.30 തോടെയാണ് മരിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 10 കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് പിടികൂടി. കസ്റ്റംസിന്റെ ചരിത്രത്തിലെ ക്കാലത്തേയും വലിയ കറന്‍സി വേട്ടയാണിത്. താജിക്കിസ്താനില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് വെള്ളിയാഴ്ച കറന്‍സി പിടികൂടിയത്. 7,20,000 യു.എസ് ഡോളറും 4,66,200 യൂറോയും ലഗേജില്‍ ഉണ്ടായിരുന്നു. 10.6 കോടി രൂപ വിലമതിക്കും ഇതിന്. ലഗേജിനുള്ളില്‍ ഉണ്ടായിരുന്ന ഷൂവിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു കറന്‍സി. ഡല്‍ഹിയില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇവരുടെ ശ്രമം. വിദേശ കറന്‍സി പിടിച്ചെടുത്ത കസ്റ്റംസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും കസ്റ്റംസ് അറിയിച്ചു.
വയനാട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി ആട് ഷമീര്‍ നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയെന്ന് പോലീസ്. ബേക്കല്‍, മേല്‍പ്പറമ്പ്, താമരശേരി പോലീസ് സ്‌റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ കേസുള്ളത്.ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചതും മേല്‍പ്പറമ്പില്‍ തട്ടിക്കൊണ്ടുപോകല്‍, മംഗലാപുരത്തുനിന്ന് സ്വര്‍ണക്കടത്ത്, ലഹരിമരുന്ന് കടത്ത് എന്നിവയിലും കേസുണ്ട്. ഇയാളുടെ കീഴില്‍ ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ാണ് പോലീസിനു ലഭിച്ച വിവരം.താമരശേരി പോലീസിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ കാസര്‍ഗോഡ് പോലീസ് ഷമീറിനെ കസ്റ്റഡിയില്‍ വാങ്ങും.
കൊല്ലം: പുനലൂരിൽ നഗരസഭ മുൻ കൗൺസിലറായ വീട്ടമ്മ കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സിന്ധു ഉദയകുമാർ ആണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. സിന്ധുവും സുഹൃത്തുകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു ചാടിയതെന്ന് ഭർത്താവ് ഉദയകുമാർ പറഞ്ഞു. സ്വർണാഭരണങ്ങളും പണവും എടിഎം കാർഡും വീട്ടുകാരെ ഏൽപ്പിച്ച ശേഷമായിരുന്നു ആത്മഹത്യ. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് പുഴയിൽ നിന്നും മൃതേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഗാരിയിൽ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം . മണിപ്പൂരിൽ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു;
ഇംഫാൽ: മണിപ്പൂരിൽ നടന്നുവന്ന സംഘർഷങ്ങൾക്കിടെ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത്. തോബാലിൽ 45 കാരിയെ നഗ്നയാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്നും ഇംഫാലിലെ കാർ വാഷ് സെന്ററിലെ ജീവനക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് വാർത്ത. അതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗാരിയിൽ നടന്ന സ്ത്രീകളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.മാസങ്ങൾ പഴക്കമുള്ള വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷ സമാനമായ സാഹചര്യമാണ്. സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം ചെയ്ത സംഭവത്തിൽ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചാമത്തെ പ്രതിയാണ് അറസ്റ്റിലാകുന്നത്. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി.ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ ഗാരിയില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനിടെ സംഘർഷം നടന്നു. ഗതാഗതം തടസ്സപ്പെടുത്തിയ സ്ത്രീകള്‍ റോഡില്‍ ടയര്‍ കത്തിച്ചു. പ്രതിഷേധക്കാരെ…
ആലപ്പുഴ : കാർ കത്തി സീറ്റിലിരുന്ന ആൾ വെന്തുമരിച്ചു. ആലപ്പുഴ തായങ്കരിയിൽ ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. എടത്വ സ്വദേശിയുടെ കാറാണ് കത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാറും മൃതദേഹവും പൂർണമായും കത്തിയ നിലയിലാണ്.എടത്വ പഞ്ചായത്തിൽ തായങ്കരി ജെട്ടി റോഡിലാണ് സംഭവം. കാറിന്റെ സീറ്റിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുള്ളത്.ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ കാർ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. പിന്നാലെ പോലീസിൽ വിവരം അറിയിച്ചു.പ്രദേശവാസി നായ്‌ക്കൾ നിർത്താതെ കുരയ്ക്കുന്നതു കണ്ടാണ് പുറത്തിറങ്ങി നോക്കിയത്. അപ്പോഴാണ് സംഭവം കണ്ടത്. എടത്വ പൊലീസ് അറിയിച്ചതനുസരിച്ച് നാലു മണിയോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാറും മൃതദേഹവും പൂർണമായും കത്തിയിരുന്നു.അപകടം സംഭവിച്ചതെങ്ങനെയാണെന്ന് വ്യക്തമല്ല.
