Author: News Desk

അടിമാലി: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Read More

ബഹ്‌റൈനിൽ നിന്നും ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കേണ്ട IX 574 വിമാനം വീണ്ടും വൈകി. ബഹ്‌റൈൻ സമയം ഇന്ന് രാത്രി 9:05 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് നാളെ രാവിലെ 4:20 ലേക്ക് സമയം മാറ്റിയത്. ഇന്ത്യൻ സമയം രാവിലെ 11:30 ക്കാണ് വിമാനം തിരുവനന്തപുരത്ത് എത്തി ചേരുക.

Read More

ഇംഫാല്‍: രണ്ട് സ്ത്രീകളെ നഗ്നരാക്കി പൊതു ഇടത്തിലൂടെ നടത്തിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പൂരില്‍ നടന്ന വംശീയ അതിക്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. എണ്‍പത് വയസ്സുള്ള വൃദ്ധയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീവെച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന്  റിപ്പോര്‍ട്ട് ചെയ്തു. എണ്‍പതുകാരിയായ ഇബെത്തോംബി ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ്. ചുരാചന്ദ് സിങ് ആണ് ഇബെത്തോംബിയുടെ ഭര്‍ത്താവ്.ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പടക്കമുള്ള ഏറ്റുമുട്ടലുകള്‍ നടന്ന മേയ് 28-ന് രാത്രിയാണ് സംഭവം നടന്നത്. വീടിനുള്ളിലായിരുന്ന വയോധികയെ പുറത്തുനിന്ന് വാതില്‍ അടച്ചുപൂട്ടി അക്രമകാരികള്‍ വീടിന് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. നിമിഷനേരംകൊണ്ട് വീടിനുമേല്‍ തീ ആളിപ്പടര്‍ന്നതായും ഇബെത്തോംബിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും ഇവരുടെ കൊച്ചുമകന്‍ പ്രേംകാന്ത പറഞ്ഞു.അക്രമകാരികള്‍ വീട് വളഞ്ഞപ്പോള്‍ തങ്ങളോട് ഓടി രക്ഷപ്പെടാന്‍ മുത്തശ്ശി പറഞ്ഞതായി പ്രേംകാന്ത വ്യക്തമാക്കി. പ്രായത്തിന്റെ അവശത മൂലം മുത്തശ്ശിക്ക് ഓടിരക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല.…

Read More

കൊച്ചി: റോഡപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ കേസിൽ പ്രതിയാക്കുന്ന പ്രവണത ശരിയല്ലെന്ന്​ ഹൈകോടതി. കേസെടുക്കുന്ന സാഹചര്യമുണ്ടായാൽ സഹായിക്കാൻ വരുന്നവർ രണ്ടുവട്ടം ആലോചിക്കുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്നും ജസ്റ്റിസ് സോഫി തോമസ്​ മുന്നറിയിപ്പ്​ നൽകി. കോട്ടയം അതിരമ്പുഴ സ്വദേശിയായ അലക്‌സാണ്ടർ കുര്യൻ ബൈക്കപകടത്തിൽ മരിച്ച സംഭവത്തിൽ കോട്ടയം എം.എ.സി.ടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ അമ്മയും ഭാര്യയും നൽകിയ ഹരജി തള്ളിയാണ്​ ​കോടതി നിരീക്ഷണം.2010 മാർച്ച് അഞ്ചിന് കടുത്തുരുത്തിക്ക്​ സമീപം അലരിയിലായിരുന്നു അപകടം. അലക്‌സാണ്ടറുടെ ബൈക്ക് എതിരെവന്ന ഓട്ടോയിലിടിച്ചാണ് അപകടമെന്നും ഇൻഷുറൻസ് കമ്പനി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ബന്ധുക്കൾ ട്രൈബ്യൂണലിൽ ആവശ്യപ്പെട്ടത്. എന്നാൽ, തന്‍റെ ഓട്ടോയിലിടിച്ചല്ല അപകടമെന്നും പരിക്കേറ്റ അലക്‌സാണ്ടറെ ആശുപത്രിയിൽ എത്തിച്ച തന്നെ പൊലീസ് അന്യായമായി പ്രതി ചേർത്തതാണെന്നും ഓട്ടോ ഡ്രൈവറായ കടുത്തുരുത്തി സ്വദേശി ബാബുജോസഫ് വാദിച്ചു.ഓട്ടോഡ്രൈവറെ പൊലീസ് പ്രതിചേർത്തെങ്കിലും പിന്നീട്​ ഇയാൾ നൽകിയ പരാതിയിൽ തുടർ അന്വേഷണം നടത്തി കുറ്റക്കാരനല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയിൽ ബൈക്ക് ഓട്ടോയിലിടിച്ചിട്ടില്ലെന്നും അലക്‌സാണ്ടർ ഓടിച്ചിരുന്ന…

Read More

റായ്പുര്‍ : കല്‍ക്കരി കുംഭകോണക്കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ രാണു സാഹുവിനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇ.ഡി. അറസ്റ്റ് ചെയ്തത്. വിവാദമായ കല്‍ക്കരി കുംഭകോണത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഐ.എ.എസ്. ഓഫീസറാണ് രാണു സാഹു. 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ സമീര്‍ വിഷ്‌ണോയിയെയാണ് കല്‍ക്കരി അഴിമതിയില്‍ ഇ.ഡി. മുൻപ് അറസ്റ്റ് ചെയ്തിരുന്നത്.ഇ.ഡി കഴിഞ്ഞദിവസം രാണു സാഹുവിന്റെ വീട്ടിലും ഇവരുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. കേസിൽ രാണു സാഹുവിന്റെ ഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ജെ.പി. മൗര്യയെയും ഇ.ഡി ചോദ്യംചെയ്തിരുന്നു.2010 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ രാണു സാഹു നേരത്തെ കോര്‍ബ, റായ്ഘട്ട് ജില്ലകളിലെ കളക്ടറായിരുന്നു. നിരവധി കല്‍ക്കരി ഖനികളുള്ള ജില്ലയാണ് ഇത് രണ്ടും. ഇത്തരത്തിൽ ഉദ്യോഗസ്ഥ അനധികൃതമായി ഉണ്ടാക്കിയെടുത്ത കോടികള്‍ വിലവരുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. കല്‍ക്കരി കുംഭകോണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സ്വത്തും…

Read More

മനാമ: മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിമാന പുത്രനും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ അനുശോചിച്ചു. 21 തീയതി വി. കുർബാനാന്തരം ഇടവക സഹ വികാരി ഫാ. ജേക്കബ് തോമസ് അനുശോചനം രേഖപ്പെടുത്തി. ഇടവക ട്രസ്‌റ്റി ശ്രീ ജീസൺ ജോർജ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ. ഫാ. സിബി ബാബു , ആക്ടിങ് സെക്രട്ടറി ശ്രീ സജിൻ ഹെന്ററി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതാരായിരുന്നു.

Read More

മനാമ: ആലപ്പുഴ ജില്ലയിലെ മാവേലിക്കര പത്തിച്ചിറ സ്വദേശി  റെജി ജോർജ്ജ്‌ ( 50 ) ആണ് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നിര്യതനായത്. Q1 ഹോട്ടൽസ് സപ്ലേ ആന്റ് സർവ്വീസ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരിയായിരുന്നു. ഭാര്യ: ഷിജി, രണ്ടുമക്കളുണ്ട് മൃതദേഹംനാട്ടിലേക്ക്‌ കൊണ്ടുപോകാനുളള ക്രമീകരണങ്ങൾ ആലപ്പുഴപ്രവാസി അസ്സോസ്സിയേഷൻ ( APAB ) Q1 കമ്പനിയുമായി ചേർന്ന് നടത്തിവരുന്നു.

Read More

ക​ണ്ണൂ​ര്‍:കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി.​ആ​ര്‍.​എം.​ഷ​ഫീ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സിപിഎം തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് സി​ബി​ഐ ഡ​യ​റ​ക്ട​ര്‍​ക്ക് സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ന്‍ ക​ത്തും അയച്ചിട്ടുണ്ട്. അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ പി.​ജ​യ​രാ​ജ​നും ടി.​വി.​രാ​ജേ​ഷും പ്ര​തി​യാ​യ​തി​നു പി​ന്നി​ല്‍ കെ.​സു​ധാ​ക​ര​ന്‍റെ വി​യ​ര്‍​പ്പു​ണ്ടെ​ന്നാ​യി​രു​ന്നു ഷ​ഫീ​റി​ന്‍റെ പ​രാ​മ​ര്‍​ശം. കെ.​സു​ധാ​ക​ര​നെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് ക​ണ്ണൂ​രി​ല്‍ ഡി​സി​സി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലെ പ്ര​സം​ഗ​ത്തി​ലാണ് ഷ​ഫീ​റിന്റെ വിവാദ പരാമർശമുണ്ടായത്. സി​പി​എം നേ​താ​ക്ക​ളെ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​ത് രാ​ഷ്ട്രീ​യ വി​രോ​ധം കൊ​ണ്ടാ​ണെ​ന്നും യ​ഥാ​ര്‍​ഥ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല കേസെടുത്തതെന്നും ജയരാജൻ ആരോപിച്ചു. സംഭവത്തിൽ ഷ​ഫീ​റി​ന്‍റെ പ്ര​സം​ഗം അ​ട​ങ്ങു​ന്ന കാ​സ​റ്റും സി​ബി​ഐ ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റി​യെ​ന്ന് ജയരാജൻ പ​റ​ഞ്ഞു . 2012 ഫെ​ബ്രു​വ​രി 20ന് ​ക​ണ്ണ​പു​രം കീ​ഴ​റ വ​ള്ളു​വ​ന്‍​ക​ട​വി​ന് അ​ടു​ത്താ​ണ് എം​എ​സ്എ​ഫ് പ്രാ​ദേ​ശി​ക നേ​താ​വാ​യി​രു​ന്ന അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ (24) കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഈ ​കേ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പി.​ജ​യ​രാ​ജ​നെ​യും ടി.​വി.​രാ​ജേ​ഷി​നെ​യും സി​ബി​ഐ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.

Read More

കൊച്ചി: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യംചെയ്‌തു. കലൂരിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്‌ക്കിടെ അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തു എന്നതാണ് വിനായകനെതിരായ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കലാപാഹ്വാനത്തിനും, മൃതദേഹത്തിന് അനാദരവ് പ്രകടിപ്പിച്ചു എന്നതിനുമുള്ള വകുപ്പുകൾ ചുമത്തികൊണ്ട് നോർത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിനായകന് നോട്ടീസ് നൽകിയെങ്കിലും നടൻ എത്തിയിരുന്നില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടുകൂടി നടന്റെ ഫ്ളാറ്റിലെത്തി പൊലീസ് ചോദ്യം ചെയ്‌തത് .പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് വീഡിയോ പോസ്‌റ്റ് ചെയ‌്തതെന്നാണ് വിനായകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. മനപൂർവം ചെയ‌്തതല്ലെന്ന് വിനായകൻ മൊഴി നൽകിയെന്നാണ് വിവരം. നടന്റെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

Read More

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. പോ​ലീ​സും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് യാ​ത്ര​ക്കാരി​ൽനി​ന്നാ​യി 78 ല​ക്ഷം രൂ​പ വ​രു​ന്ന 1321 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു.ധ​ർ​മ​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹി​ൽ, മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ജാ​ബി​ർ പു​തി​യപു​ര​യി​ൽ എ​ന്നി​വ​രി​ൽനി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തുനി​ന്നാ​ണ് ഒ​രു കി​ലോ​യോ​ളം വ​രു​ന്ന സ്വ​ർ​ണ​വു​മാ​യി വി​മാ​ന യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.ധ​ർ​മ​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹി​ൽനി​ന്നു 930 ഗ്രാം ​സ്വ​ർ​ണ​മാ​ണ് എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജാ​ബി​റി​ൽനി​ന്നു 23,40, 135 രൂ​പ വ​രു​ന്ന 391 ഗ്രാം ​സ്വ​ർ​ണം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സും പി​ടി​കൂ​ടി​.എ​യ​ർ​പോ​ർ​ട്ട് സ്റ്റേ​ഷ​ൻ എ​സ്ഐ കെ.​വി. പ്ര​ശാ​ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.മു​ഹ​മ്മ​ദ് ഷാ​ഹി​ലിന്‍റെ ബാ​ഗേ​ജു​ക​ൾ​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ജ്യൂ​സ് മി​ക്സ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ജാ​ബി​ർ ധ​രി​ച്ച ഷ​ർ​ട്ടി​ലും പാ​ന്‍റി​ലു​ം പേ​സ്റ്റ് രൂ​പ​ത്തിൽ സ്വ​ർ​ണം ഒ​ട്ടി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

Read More