Author: News Desk

മ​നാ​മ: 1983-89 കാ​ല​യ​ള​വി​ൽ ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​താ​ര​മാ​യി​രു​ന്ന കൃ​ഷ്ണ​ൻ ഭാ​സ്‌​ക​ർ പി​ള്ളയെ ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നായി നി​യ​മി​ച്ചു. 95 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18 സെ​ഞ്ച്വ​റി​ക​ള​ട​ക്കം 5442 റ​ൺ​സ് നേ​ടി​യി​ട്ടുള്ള ​ഭാ​സ്‌​ക​ർ പി​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. ര​ഞ്ജി, വി​ൽ​സ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ളി​ൽ ഡ​ൽ​ഹി ക്യാ​പ്റ്റ​നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ൻറെ ടാ​ല​ന്റ് റി​സ​ർ​ച് ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ഫി​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഋ​ഷ​ഭ് പ​ന്ത്, അ​ജി​ൻ​ക്യ ര​ഹാ​നെ, ചേ​തേ​ശ്വ​ർ പു​ജാ​ര, കെ.​എ​ൽ. രാ​ഹു​ൽ, ഇ​ഷാ​ന്ത് ശ​ർ​മ, ആ​ശി​ഷ് നെ​ഹ്‌​റ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് തു​ട​ങ്ങി നി​ര​വ​ധി ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളെ അ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി ര​ഞ്ജി ട്രോ​ഫി ടീം, ​ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ, ത്രി​പു​ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലെ നി​ര​വ​ധി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ചീ​ഫ് കോ​ച്ചും ബാ​റ്റി​ങ് ക​ൺ​സ​ൽ​ട്ട​ന്റു​മാ​ണ്.

Read More

പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നിൽക്കുന്ന സ്ട്രൈക്കർ കിലിയൻ എംബപെയെ സ്വന്തമാക്കാൻ വൻതുക വാഗ്ദാനം ചെയ്ത് സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ. പ്രതിവർഷം 70 കോടി യൂറോ (ഏകദേശം 6346 കോടി രൂപ) വാർഷിക പ്രതിഫലം ഹിലാൽ എംബപെയ്ക്ക് ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമേ 30 കോടി യൂറോ (ഏകദേശം 2700 കോടി രൂപ) ട്രാൻസ്ഫർ ഫീ പിഎസ്ജിക്കും നൽകും. ഹിലാലിന്റെ ഓഫർ സ്വീകരിച്ച പിഎസ്ജി എംബപയോട് നേരിട്ടു ചർച്ച നടത്താൻ അവരോടു നിർദേശിച്ചു. ഒരു സീസണിനു വേണ്ടിയാണെങ്കിലും എംബപെയുമായി കരാർ ഒപ്പിടാം എന്നാണ് സൗദി ക്ലബ്ബിന്റെ നിലപാട്. അടുത്ത വർഷം കരാർ കാലാവധി തീർന്നാലുടൻ താൻ ക്ലബ് വിടും എന്ന് എംബപെ പറഞ്ഞത് പിഎസ്ജിയെ ചൊടിപ്പിച്ച പശ്ചാത്തലത്തിലാണ് ഹിലാലിന്റെ വാഗ്ദാനം. പോവുകയാണെങ്കിൽ ഈ സീസണിൽ തന്നെ പോവുക അല്ലെങ്കിൽ പുതിയ കരാർ ഒപ്പു വയ്ക്കുക എന്നാണ് പിഎസ്ജി എംബപെയോടു പറഞ്ഞത്. കരാർ കാലാവധി…

Read More

ദില്ലി: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് വടകര എംപി കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതിൽ തെറ്റില്ല. പ്രവർത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച് മുരളീധരൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസിക്കും ഇല്ലാത്ത പ്രശ്നമാണ് മന്ത്രി വിഎൻ വാസവനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആതിഥേയ സംസ്കാരം നൻമയുടെ ലക്ഷണമാണെന്നും നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നുമായിരുന്നു മന്ത്രി വാസവന്റെ വിമർശനം. ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നമെന്നും ഇപ്പോഴും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് പോസ്റ്റ് ഇടുന്നവർ ചിന്തിക്കണമെന്നും കെ മുരളീധരൻ തിരിച്ചടിച്ചു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആരുടെയും സൗജന്യം കോൺഗ്രസിന് ആവശ്യമില്ല. അവിടെ മത്സരം ഒഴിവാക്കേണ്ട സാഹചര്യമില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതല്ല പൊതുവികാരം. മൃഗീയ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ യുഡിഎഫ് ജയിക്കും. കുറഞ്ഞത് 25000 വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി: ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. എറണാകുളത്ത് സർക്കാർ കെട്ടിടവും കണ്ണൂരിലും കുഴൽമന്ദത്തും ചെർപ്പുളശേരിയിലും വീടുകൾ തകർന്നു. ചെർപ്പുളശേരിയിൽ മിന്നൽ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകിയിട്ടുണ്ട്. എറണാകുളം പറവൂരിലെ മുൻ സബ്ട്രഷറി കെട്ടിടമാണ് തകർന്നു വീണത്. ശോച്യാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് ട്രഷറിയുടെ പ്രവർത്തനം രണ്ടാഴ്ച്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു. കണ്ണൂർ ചക്കരക്കല്ലിൽ മഴയിൽ വീട് തകർന്നു. കമ്യൂണിറ്റി ഹാളിന് സമീപം എ അജിതയുടെ വീടാണ് തകർന്നത്. അജിതയും കുംടുബവും രാത്രി സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാൽ ദുരന്തം ഒഴിവായി. ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നു. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഡാമിന്റെ…

Read More

തിരുവനന്തപുരം ∙ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീക്കർ എ.എൻ.ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത് തീരുമാനിച്ചു. പാലക്കാട് നോർത്ത് ഉൾപ്പെടെ പലയിടത്തും ഇന്നലെ പരാതി നൽകി.ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. പൊറുക്കാൻ കഴിയാത്ത തെറ്റാണു സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ പറഞ്ഞു. എ.എൻ.ഷംസീർ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ആണ് കമ്മിഷണർക്ക് പരാതി നൽകിയത്.21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി –സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണു സ്പീക്കർ കുറ്റപ്പെടുത്തിയത്.…

Read More

ദോ​ഹ: ആ​സ്ട്രേ​ലി​യ​യി​ലെ ഇ​ക്ക​ണോ​മി​ക്​സ്, പീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ലെ ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​റും. സൂ​ചി​ക​യി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​വും ഖ​ത്ത​ർ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. സി​ഡ്നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് ന്യൂ​യോ​ർ​ക് ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. 163 രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ 2023ലെ ​റി​പ്പോ​ർ​ട്ടി​ൽ ഖ​ത്ത​ർ 21ാം സ്ഥാ​ന​ത്തെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഖ​ത്ത​ർ 29ാമ​താ​യി​രു​ന്നു. റി​പ്പോ​ർ​ട്ടി​ലെ ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ ഖ​ത്ത​ർ ഒ​മ്പ​താ​മ​തും അ​റ​ബ് ലോ​ക​ത്ത് ഒ​ന്നാ​മ​തു​മാ​ണ്. ദേ​ശീ​യ ത​ന്ത്ര​ങ്ങ​ൾ, കു​റ​ഞ്ഞ കു​റ്റ​കൃ​ത്യ​നി​ര​ക്ക്, കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ, ഫി​ഫ ലോ​ക​ക​പ്പി​ൽ ഖ​ത്ത​റി​ന്റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പ് എ​ന്നി​വ മേ​ഖ​ല​യി​ലും ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലും സു​ര​ക്ഷ, സ​മാ​ധാ​ന സൂ​ചി​ക​യി​ൽ മു​ന്നി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് ഫോ​ളോ​അ​പ് വി​ഭാ​ഗം മേ​ധാ​വി ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. 2011 മു​ത​ൽ 2022 വ​രെ ദേ​ശീ​യ​ത​ന്ത്ര​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ആ​രം​ഭി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത​താ​യി ഖ​ത്ത​ർ ടി.​വി​യോ​ട്…

Read More

കുവൈറ്റ് സിറ്റി: ക്ലീൻ കുവൈറ്റ് എന്ന പേരിൽ കുവൈറ്റ് മുനിസിപ്പാലിറ്റി അടുത്ത വർഷം വരെ നീണ്ടുനിൽക്കുന്ന ശുചീകരണ കാമ്പയിൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ-ഷൂല അറിയിച്ചു. രാജ്യത്തെ പല സ്ഥലങ്ങളിലും ശുചീകരണത്തിന്റെ കാര്യക്ഷമതയും നിലവാരവും ഉയർത്താൻ മന്ത്രാലയം മറ്റ് നിരവധി മന്ത്രാലയങ്ങളുമായി സഹകരിക്കുമെന്നും ബീച്ചുകൾ ആഴ്ചതോറും ശുചീകരിക്കുന്നത് ഉൾപ്പെടുമെന്നും ഉദ്യാനങ്ങൾ വൃത്തിയാക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷറീസ് റിസോഴ്സുമായി (PAAAFR) ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ കാമ്പയിൻ കരയിലും, കടലിലും കർശനമായിരിക്കുമെന്നും അതനുസരിച്ച് എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും നിയുക്തമാക്കിയ സ്ഥലങ്ങളിലല്ലാതെ മാലിന്യം വലിച്ചെറിഞ്ഞ് അവ ലംഘിക്കരുതെന്നും പ്രസ്താവനയിൽ അൽ-ഷൂല ഊന്നിപ്പറഞ്ഞു. വാഹനങ്ങൾ, സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ, 13 പൊതു ശുചിത്വ ലംഘനങ്ങൾ, വഴിയോര കച്ചവടക്കാർ എന്നിവയ്ക്ക് 18 ക്വട്ടേഷനുകൾ നൽകി. നിയമലംഘകർക്കെതിരെ മുനിസിപ്പാലിറ്റി നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മ​സ്ക​ത്ത് ​: അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ. സീ​ബ് വി​ലാ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജു​മു​അ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ വ​രു​ന്ന​വ​രെ ക​ണ്ടാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ പ​ല​രും ന​ട​ത്തി​യി​രു​ന്ന​ത്. ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു റോ​ഡോ​ര​ങ്ങ​ളി​ലും മ​ര​ത്ത​ണ​ലി​ലും വാ​ഹ​ന​ങ്ങ​ളിൽ വെ​ച്ചും ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബർ വെ​ൽ​ഫെ​യർ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന സം​ഘ​മാ​ണ് അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 15 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

Read More

മനാമ: ബ​ഹ്​​റൈ​നി​ലെ ബ്രി​ട്ട​ൻ അം​ബാ​സ​ഡ​ർ റോ​ഡി ഡ്രാ​മോ​ണ്ടി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. ബ​ഹ്​​റൈ​നി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​നും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ആഴത്തിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും യുകെ അംബാസഡർ നടത്തിയ മഹത്തായ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് അം​ബാ​സ​ഡ​ർ​ക്കു​ള്ള ആ​ദ​ര​വെ​ന്ന നി​ല​ക്കാ​ണ്​ ബ​ഹ്​​റൈ​ൻ ഓർഡർ ഓഫ് ഫ​സ്റ്റ്​ ക്ലാ​സ്​ പ​ത​ക്കം ​ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം സാ​ഫി​രി​യ്യ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ ഹ​മ​ദ്​ രാ​ജാ​വ്​ പ​ത​ക്കം അം​ബാ​സ​ഡ​ർ​ക്ക്​ സ​മ്മാ​നി​ച്ച​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്​​ത​മാ​യ സ​ഹ​ക​ര​ണം തു​ട​ർ​ന്നു​വ​രു​ന്ന​ത്​ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ അം​ബാ​സ​ഡ​റു​​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വു​കൊ​ണ്ട്​ സാ​ധി​ച്ച​താ​യി ഹ​മ​ദ്​ രാ​ജാ​വ്​ വി​ല​യി​രു​ത്തി. ബഹ്‌റൈനും ബ്രിട്ടനും തമ്മിലുള്ള വിശിഷ്‌ടമായ പങ്കാളിത്തവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിൽ രാജാവിന്റെ പ്രധാന പങ്കിനെ പ്രശംസിച്ചുകൊണ്ട് ബഹ്‌റൈൻ നൽകിയ ആദരവിന്‌ അം​ബാ​സ​ഡ​ർ രാജാവിന് നന്ദി അറിയിച്ചു.

Read More

മനാമ : ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ, ഹജ്ജിയാത്ത് ഏരിയകൾ സംയുക്തമായി ‘ഹിജ്റയുടെ പാഠങ്ങൾ’ എന്ന വിഷയത്തിൽ പഠന ക്ളാസ് സംഘടിപ്പിച്ചു. ജാസിർ പി പി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച്‌ മഹത്തായ ലക്ഷ്യത്തിലേക്കുള്ള പലായനമാണ് ഹിജ്‌റ എന്ന് അദ്ധേഹം പ്രസ്താവിച്ചു എല്ലാ പ്രാവകന്മാരും ഹിജ്‌റ ചെയ്തവരാണ്. അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചു ജീവിക്കാൻ സ്വന്തം നാട്ടിൽ പ്രയാസം അനുഭപ്പെടുമ്പോൾ, അതിന് പറ്റിയ ഇടം തേടിയുള്ള യാത്രയാണ് ഹിജ്റ. പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ ഹിജ്‌റ ഒളിച്ചോട്ടമായിരുന്നില്ല. ആസൂത്രിതമായ മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണ് പ്രവാചകൻ ഹിജ്‌റ ചെയ്തത്. യാത്രയിലുടനീലം പ്രവാചകൻ്റെ ആസൂത്രണ മികവ് വ്യക്തമാണ്. ദൈവീകസരണിയിൽ ജീവിതം സമർപ്പിക്കുന്നവർക്ക് ഇഹാലോകത്തും പരലോകത്തും മഹത്തായ വിജയം നേടാൻ കഴിയുമെന്നത് തന്നെയാണ് ഹിജ്‌റ നൽകുന്ന പ്രധാന പാഠമെന്നും അദ്ദേഹം വിശദീകരിച്ചു. പി.എം. അശ്റഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉബൈസ് ഖിറാഅത്ത് നടത്തി. സിദ്ദിഖ് എം.പി നന്ദിയും പ്രാർത്ഥനയും നിർവ്വഹിച്ചു.

Read More