Author: News Desk

മനാമ: ബഹ്‌റൈനിലെ മലയാളി സമൂഹത്തെ ഉൾപ്പെടെ ഏറെ ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു ഓണാഘോഷം കഴിഞ്ഞുമടങ്ങിയ ഉറ്റ സുഹൃത്തുക്കളുടെ കാറപകടത്തെ തുടർന്നുണ്ടായ മരണം. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരണപ്പെട്ടത് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ്. ആശുപത്രിയിലെ ഓണാഘോഷങ്ങൾ സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ വച്ചാണ് നടന്നത്. രാത്രി അവസാനിച്ച ആഘോഷങ്ങൾക്കൊടുവിൽ താമസ സ്‌ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. ഹൈവേയിൽ എത്തുന്നതിന് മുൻപുള്ള വളവിനടുത്ത് റോഡിൽ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് മരണപ്പെട്ടത്. ആശുപത്രി ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ അഞ്ചുപേരും സജീവമായിരുന്നു. മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രെയിമിൽ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇത് ഗ്രൂപ്പുകളിലടക്കം ഷെയർ ചെയ്തശേഷമാണ് അഞ്ചുപേരും താമസസ്ഥലത്തേക്ക് തിരിച്ചത്. ആഭ്യന്തര മന്ത്രാലയം അപകടത്തിൽ അന്വേഷണം നടത്തിവരുന്നു. മൃതദേഹങ്ങൾ സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടരുന്നതായും നാളെ കൊണ്ടുപോകാൻ കഴിയുമെന്നും ഹോസ്പിറ്റലിൽ നിന്നുള്ള ഒരു പ്രതിനിധി ഓരോ മൃതദേഹത്തിനൊപ്പവും അനുഗമിക്കുമെന്നും ഹോസ്പിറ്റൽ അധികൃതർ…

Read More

മനാമ: രിസാല സ്റ്റഡി സർക്കിൾ വിദ്യാർത്ഥി-യുവജനങ്ങൾക്കായി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ തല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം എസ് എസ് എഫ് കേരള സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി നിർവഹിച്ചു. ഒക്ടോബർ 20 ന് സ്റ്റേജേതിര മത്സരങ്ങളും 27 ന് സ്റ്റേജ് മത്സരങ്ങളും നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും അൽ മഖർ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ശില്പിയുമായ മർഹൂം ചിത്താരി ഹംസ മുസ്ലിയാരുടെ അനുസ്മരണ വേദിയിൽ വെച്ച് നടന്ന സാഹിത്യോത്സവ് പോസ്റ്റർ പ്രകാശന ചടങ്ങിൽ ഐ സി എഫ്, അൽ മഖർ നേതാക്കളായ അബൂബക്കർ ലത്തീഫി, എം സി അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, സിയാദ് വളപട്ടണം, ഷാനവാസ് മദനി, മുസ്തഫഹാജി കണ്ണപുരം, റഫീഖ് ലത്വീഫി, അബ്ദു റഹീം സഖാഫി വരവൂർ എന്നിവരും ആർ എസ് സി ഭാരവാഹികളായ മുനീർ സഖാഫി, അഷ്‌റഫ്‌…

Read More

മ​നാ​മ: ക​ള്ള​പ്പ​ണ​ത്തി​ന്റെ ഉ​റ​വി​ട​ങ്ങ​ൾ മ​റ​യ്ക്കാ​ൻ ഐ.​ടി രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ധ​ന​കാ​ര്യ ക​മ്പ​നി​യി​ലെ ഏ​ഷ്യ​ൻ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സെ​ന്റ​ർ അ​റി​യി​ച്ചു. ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. യ​ഥാ​ർ​ഥ സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ വെ​ളി​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ണം അ​യ​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ മാ​റ്റാ​ൻ ഇ​യാ​ൾ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരോധിക്കുന്നതിനും ചെറുക്കുന്നതിനുമുള്ള നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

മനാമ: ബഹ്റൈനിൽ എത്തിയ ബാലുശ്ശേരി മണ്ഡലം മുസ്ലീം ലീഗ് മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്റെർ സെക്രട്ടിയുമായ ഷുക്കൂർ തയ്യിലിന് ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കെ എം സി സി സ്വീകരണം നൽകി മണ്ഡലം പ്രസിഡന്റ് സലാം പൂനത്തിന്റെ അദ്ദ്യക്ഷതവഹിച ചടങ് കെഎംസിസി കോഴിക്കോട് ജില്ലാഓർഗനൈസിംഗ് സെക്രട്ടി ഇസ്‌ഹാഖ് വില്ല്യാപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു. മുഖ്യാഥിക്ക് സീനിയർ നേതാവ് കരിംമാസ്റ്റർ കാന്തപുരം ഉപഹാരം നൽകി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി സാംസ്‌കാരിക വിഭാഗം ഒലീവ് സാംസ്കാരികവേദി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിൽ സമ്മാനർഹനായ മണ്ഡലം സെക്രട്ടി റാഷിദ് വി പിക്ക് ജില്ല സെക്രട്ടി സാഹിർ ഉള്ളിയേരി ഉപഹാരം നൽകി. മണ്ഡലം സെക്രട്ടറി റസാഖ് കായണ്ണ സ്വാഗതം പറഞ്ഞു പരിപാടിക്ക് ആശംസ അർപ്പിച്ച് കൊണ്ട് സിദ്ധിഖ് കായണ്ണ, സിറാജ് സി കെ പൂനത്ത് , ബഹ്റൈനിൽ എത്തിയ ഉണ്ണികുളം പഞ്ചായത്ത് യൂത്ത് ലീഗ് മുൻ പ്രസിഡന്റ് റിയാസ്‌ എസ്‌റ്റേറ്റ് മുക്കം എന്നിവർ…

Read More

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് ശാ​ഖ​ക​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ന്നു. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പൂ​ക്ക​ള​ങ്ങ​ളി​ട്ടാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ​ത്. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മു​ഹ​റ​ഖ് ശാ​ഖ​യി​ൽ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും മ​റ്റു സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ച​ന്ദ്ര​യാ​ൻ-3 മാ​തൃ​ക​യി​ൽ പൂ​ക്ക​ളം ഉ​ണ്ടാ​ക്കി. ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ ധ്രു​വ മേ​ഖ​ല​യി​ൽ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​യ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു പൂ​ക്ക​ളം. എ​ല്ലാ വ​ർ​ഷ​വും അ​ൽ ഹി​ലാ​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്താ​റു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ഓ​ണാ​ശം​സ നേ​രു​ന്ന​താ​യി അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ അ​റി​യി​ച്ചു.

Read More

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠന കളരി “അക്ഷരജ്യോതി-2023” സമാപിച്ചു. സെന്റ് പോൾസ് മാർത്തോമാ പാരിഷ് വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തിൽ യുവജനസഖ്യം വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി. മീഡിയ രംഗ് ഡയറക്ടർ രാജീവ്‌ വെള്ളിക്കോത്ത് മുഖ്യാഥിതി ആയിരുന്നു. മലയാള ഭാഷയുടെ പ്രാധാന്യം പുതു തലമുറയ്ക്ക് പകർന്നു നൽകുവാൻ നേതൃത്വം നൽകിയ യുവജനസഖ്യത്തെ അദ്ദേഹം അനുമോദിച്ചു. പ്രധാന അദ്ധ്യാപകൻ ജെഫിൻ ഡാനി അലക്സ്‌, കൺവീനർ റോജൻ എബ്രഹാം റോയി, സെക്രട്ടറി എബിൻ മാത്യു ഉമ്മൻ, ജോയിൻ സെക്രട്ടറി മെറിന തോമസ് എന്നിവർ ആശംസകൾ നേരുകയും ട്രെഷറർ ഷിനോജ് ജോൺ നന്ദി അറിയിക്കുകയും ചെയ്തു. അനിയൻ സാമൂവേൽ എഴുതി ഈണം നൽകിയ “മലയാളമാണെന്റെ അഭിമാന ഭാഷ…” എന്ന അക്ഷരജ്യോതിയുടെ പ്രമേയ ഗാനം ശ്രദ്ധേയമായി. സമ്മേളനത്തോടനുബന്ധിച്ച് കുഞ്ഞു…

Read More

മനാമ: “തിരുനബിയുടെ സ്നേഹലോകം” എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 16 വരെ നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. മീലദ് ക്യാബയിനിന്റെ ഭാഗമായി മുപ്പത്തിമൂന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി മുഹ്‌സിൻ മദനി, കൺവീനർ കബീർ വലിയകത്ത് ഫിനാൻസ് കൺവീനർ കബീർ ഒളവണ്ണ , വൈസ് ചെയർമാൻ നൗഷാദ് മുട്ടുന്തല, ജോയിന്റ് കൺവീനർ നൗഫൽ മയ്യേരി എന്നിവരെ പ്രധാനഭാരവാഹികളായി തിരഞ്ഞെടുത്തു. ക്യാമ്പയിന്റെ ഭാഗമായി സെൻട്രൽ തലത്തിലും യൂണിറ്റുകളിലുമായി നൂറോളം മൗലിദ് സദസ്സുകൾ, മദ്ഹുറസൂൽ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, മധുര പലഹാര വിതരണം എന്നിവ നടത്തപ്പെടും. വിവിധ പരിപാടിയിൽ കേരളത്തിന്അകത്തും പുറത്തുമുള്ള പണ്ഡിതന്മാർ, അറബി പ്രമുഖർ , സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും ഒക്ടോബർ ഒന്നിന് ഉമ്മുൽ ഹസ്സം ബാങ്കോക് കോൺഫറൻസ് ഹാളിൽ നടക്കുന്ന…

Read More

മനാമ: ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎ ഓണം പൊന്നോണം 2023 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ കെസിഎ അങ്കണത്തിൽ വച്ച് നടന്നു. ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. കെസിഎ 53 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 53 നഴ്സുമാരെ പ്രസ്തുത ചടങ്ങിൽ വച്ച് ആദരിച്ചു. കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തൂണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, ടൈറ്റിൽ സ്പോൺസർ ബിഎഫ് സി മാർക്കറ്റിംഗ് മാനേജർ അരുൺ വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെസിഎ വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി പറഞ്ഞു. തുടർന്ന് കെസിഎ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് ആകർഷണമായി.

Read More

മനാമ: വേനലവധിക്ക് ശേഷം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി വിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് മുബാറക്ക് ജുമ അറിയിച്ചു. അടുത്ത ബുധനാഴ്ച്ചയോടെ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനമാരംഭിക്കും. 2,65,000 ത്തിലധികം വിദ്യാർത്ഥികളാണ് കിന്റർഗാർട്ടൻ മുതൽ സ്കൂളുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുക. രാജ്യത്തെ 209 ഗവൺമെന്റ് സ്കൂളുകളിലായി 1,55,000 വിദ്യാർത്ഥികളാണ് എത്തുന്നത്. ഇതിൽ 15,000 ത്തോളം വിദ്യാർത്ഥികൾ ആദ്യമായി വിദ്യാലയത്തിലെത്തുന്നവരാണ്. രാജ്യത്തെ എൺപത് സ്വകാര്യ വിദ്യാലയങ്ങളിലായി 90,000 ത്തോളം വിദ്യാർത്ഥികളാണ് വേനലവധിക്ക് ശേഷം പ്രവേശിക്കുന്നത്. 21,000 കുട്ടികൾ കിന്റർഗാർട്ടനുകളിലും, 4000 ത്തോളം കുട്ടികൾ നഴ്സറികളിലുമായി എത്തും. മിക്കവാറും അദ്ധ്യാപകർ ഞായറാഴ്ച്ച തന്നെ ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കും. സ്കൂളുകൾക്ക് പുറമേ രാജ്യത്തെ 18ഓളം ഗവൺമെന്റ് സ്വകാര്യ യൂണിവേഴ്സിറ്റികളിൽ 54,000 വിദ്യാർത്ഥികളാണ് വേനലവധിക്ക് ശേഷം പഠനത്തിനായി എത്തുന്നത്. ഇതിൽ 14,000രത്തോളം പേർ പുതുതയായി പ്രവേശനം ലഭിച്ചവരാണ്. വിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് മുബാറക്ക് ജുമയാണ് ഇസാടൗണിലെ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), സാന്റി എക്സ്‍വേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അസ്കറിലെ ലേബർ അക്കമഡേഷനിൽ നടന്ന ക്യാമ്പിൽ ഏകദേശം 300 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി. അൽ ഹിലാൽ ഹോസ്പിറ്റൽ, അൽ റബീഹ് മെഡിക്കൽ സെന്റർ, മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ, കിംസ് ഹെൽത് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ സഹകരിച്ചു. മുഖ്യാതിഥിയായ ഇന്ത്യൻ എംബസിയിലെ അസിസ്റ്റന്റ് കോൺസുലാർ ഓഫീസർ സുമൻ ഭട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൺസ്ട്രക്ഷൻ കമ്പനി സി.ഒ.ഒ പ്രശാന്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിന് ഐ.സി.ആർ.എഫ് -ന് നന്ദി പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ തൊഴിലകൾക്കും ബിരിയാണിയും വിതരണം ചെയ്‌തു.

Read More