Author: News Desk

മനാമ: ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബഹറിനിൽ പ്രതിദിനം രണ്ടായിരത്തിലധികം ടെസ്റ്റുകൾ‌ നടത്തുന്നതായി നാഷണൽ ടാസ്ക്ഫോഴ്സ് നടത്തിയ വാർത്ത സമ്മേളനത്തിൽ ലഫ്റ്റനന്റ് കേണൽ ഡോ. മനഫ് അൽ ഖഹ്താനി പറഞ്ഞു. ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈൻ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും മികച്ച മരുന്നുകൾ തിരിച്ചറിയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Read More

മനാമ: കൊറോണ വൈറസ് (COVID-19) പടരാതിരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് അനുസൃതമായി, ആരോഗ്യ മന്ത്രാലയം മനാമ-ബാബ് അൽ ബഹ്‌റൈൻ പ്രദേശം, ദുറത്ത് അൽ ബഹ്‌റൈൻ, ബുദയ്യ ഹൈവേയോട് ചേർന്ന പ്രദേശങ്ങൾ എന്നിവ ഉൾപ്പെടെ രാജ്യത്തുടനീളം ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നു. ചികിത്സാ കേന്ദ്രങ്ങളുടെ നിലവിലെ ശേഷി 1,667 കിടക്കകളാണ്. കൊറന്റൈൻ കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം നിലവിലെ ശേഷി 2,504 കിടക്കകളാണ്. വൈറസ് പരിമിതപ്പെടുത്തുന്നതിനായി ഭാവിയിൽ വരുത്തുന്ന മാറ്റങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി പദ്ധതികളുണ്ട് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മാനിയ പറഞ്ഞു.

Read More

മനാമ: കൊറോണയെ നേരിടാനായി ബഹറിൻ ഗവൺമെൻറ് ഇന്നലെ ആരംഭിച്ച “BeAware ” ആപ്ലിക്കേഷനിൽ ഇതിനോടകം അറുപതിനായിരത്തിലധികം പേർ ഉപയോഗിച്ചതായി ഇൻഫർമേഷൻ ആൻഡ് ഇ -ഗവൺമെൻറ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അലി അൽ ക്വയ്‌ദ അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, നിർദ്ദേശങ്ങൾ, സർക്കാർ തീരുമാനങ്ങൾ തുടങ്ങിയവ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നു.

Read More

തിരുവനന്തപുരം: കൊറോണ മൂലം ഏറെ പഴി കേൾക്കേണ്ടി വന്ന പ്രവാസികളെ അപമാനിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കഞ്ഞികുടിച്ചു കിടന്നത് പ്രവാസികൾമൂലം എന്നത് മറക്കരുതെന്നും,കേരളത്തിലെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് വിലമതിക്കാനാവാത്ത മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.ഈ കൊറോണക്കാലത്ത് മുഖ്യമന്ത്രിയുടെ വാക്കുകളെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ വീക്ഷിക്കുന്നത്. https://youtu.be/hXUNvaDGzxU

Read More

മനാമ: ബഹ്‌റൈനിലെ കൊറോണ ചികിത്സായുടെ ഏറ്റവും പുതിയ (മാർച്ച് 30 10 pm )റിപ്പോർട്ട് പ്രകാരം 295 പേർക്ക് അസുഖം ഭേദമായി എന്നത് ഏറെ പ്രതീക്ഷയുള്ളതാണ്. ബഹ്‌റൈനിൽ33290 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 216 കേസുകൾ മാത്രമാണ് പോസിറ്റിവ് ആയിട്ടുള്ളത്. 2 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം 295 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

മുംബൈ: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവനക്ക് പുറമെ ഗുജറാത്തിനും മഹാരാഷ്‌ട്രയ്ക്കും അഞ്ച് കോടി രൂപ വീതം സംഭവന നൽകുമെന്ന് മുകേഷ് അംബാനി അറിയിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ആവശ്യമായ കാര്യങ്ങൾ എല്ലാം തന്നെ റിലയൻസ് കുടുംബം ചെയ്തുവരികയാണെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കൊറോണക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും റിലയൻസ് അറിയിച്ചു.

Read More

ബഹറിനിൽ 32717 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 224 കേസുകൾ മാത്രമാണ് പോസിറ്റിവ് ആയിട്ടുള്ളത്. 2 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം 287 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവിൻറെ സഹായിയായ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്‍കരുതലിന്‍റെ ഭാഗമായി നെതന്യാഹുവിനെ ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ നെതന്യാഹു ക്വാറന്‍റൈനില്‍ തുടരും. ഇസ്രായേലില്‍ 4347 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 16 ആളുകള്‍ മരിക്കുകയും 95 പേര്‍ ഗുരുതരാവസ്ഥയിലാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇസ്രായേലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read More

തിരുവനന്തപുരം: കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.. 20.03.2020 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് മൂന്നു മാസത്തേക്ക് ( 19.06.2020 വരെ) ദീർഘിപ്പിച്ചത്. 18.06.2020 വരെയുള്ള കാലയളവിൽ കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകൾക്കും 19.06.2020 വരെയോ ഈ തസ്തികകൾക്ക് പുതിയ റാങ്ക് ലിസ്റ്റ് വരുന്നതു വരെയോ (ഏതാണോ ആദ്യം അതുവരെ ) കാലാവധി ഉണ്ടാകും.

Read More

കാസര്‍കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണയുള്ള കാസര്‍കോടിന് ആശ്വാസമായി കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കൊറോണ പരിശോധനയ്ക്കുള്ള വൈറോളജി ലാബ് തയ്യാറാവുന്നു. അഞ്ചുമണിക്കൂറിനുളളില്‍ കൊറോണ പരിശോധനാഫലം ലഭ്യമാകുന്നതരത്തില്‍ വിപുലമായ സാങ്കേതിക സൗകര്യത്തോടെയാണ് ലാബ് ഒരുക്കുന്നത്.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചതോടെ കേരള കേന്ദ്രസര്‍വ്വകലാശാലയിലെ കൃഷ്ണ ബില്‍ഡിങ്ങിലാണ് പുതിയ വൈറോളജി ലാബ് തയ്യാറാകുന്നത്. ദിവസം 87 പേരുടെ ടെസ്റ്റുകള്‍ നടത്താന്‍ ലാബില്‍ സൗകര്യമുണ്ടാകും. കൂടാതെ അഞ്ചുമണിക്കൂറിനകം ഫലം ലഭിക്കും. ലാബ് 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കും. ഡോ.രാജേന്ദ്രന്‍ പിലാംകട്ടയുടെ നേതൃത്വത്തില്‍ അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും ചേരുന്ന സംഘമാണ് ലാബിന്റെ പ്രവര്‍ത്തനം നടത്തുക.

Read More