Author: News Desk

തിരുവനന്തപുരം: കേരളത്തിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നിന്നും ഒരു ലക്ഷം മാസ്‌ക്കുകൾ എം.എ .യുസഫ് അലി എത്തിക്കുമെന്ന് അറിയിച്ചതായി കേരളം മുഖ്യമന്ത്രിമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇതിനു മുൻപ് പത്തു കോടി എം.എ .യുസഫ് അലി സംഭാവന ചെയ്തിരുന്നു.

Read More

ബഹറിന്റെ ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ലുലു ഗ്രൂപ്പ് വീണ്ടും ഗൾഫ് എയറുമായുള്ള പങ്കാളിത്തത്തിൽ ഭക്ഷ്യവസ്തുക്കളുടെ രണ്ടാമത്തെ ലോഡ് ഇറക്കുമതി ചെയ്തു. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തിനിടയിൽ #TeamBahrain സംരംഭത്തിന്റെ ഭാഗമായാണ് ഈ ഭക്ഷ്യവസ്തുക്കൾ ബഹറിനിലേക്ക് എത്തിച്ചത്. ഇന്ത്യയിൽ നിന്നുമെത്തിയ ചാർട്ടേഡ് ഗൾഫ് എയർ ബോയിംഗ് 787-9 ഡ്രീംലൈനറിലാണ് ഭക്ഷ്യവസ്ത്തുക്കൾ ഇറക്കുമതി ചെയ്തത് . പ്രത്യേക ഗൾഫ് എയറിൽ ലുലു ആദ്യത്തെ ഭക്ഷ്യവസ്ത്തുക്കൾ എത്തിച്ച (വീഡിയോ) https://youtu.be/BsGHXs0EifY

Read More

ബാംഗ്ലൂർ: കേരളത്തിൽ കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിച്ച സാഹചര്യത്തിൽ കേരള അതിർത്തി കടന്നു ആരും വരാതിരിക്കാനുള്ള നടപടിയെടുക്കാൻ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മൈസൂർ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. “കേരളത്തിൽ നിന്ന് കോവിഡ് ബാധിച്ചവർ മൈസൂർ, കൊഡാഗു, ദക്ഷിണ കന്നഡ സംസ്ഥാനങ്ങളിൽ പ്രവേശിക്കുന്നു. അതിർത്തിയിൽ ഇതിനെതിരെ മുന്നറിയിപ്പ് നൽകണം.കൊറോണ വൈറസ് അണുബാധ എല്ലാ ദിവസവും കേരളത്തിൽ വ്യാപകമാണ്. ആരെയും സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ കടത്തരുത് ” എന്ന് ഇന്നലെ നടന്ന കെപിസിസി ഓഫീസിൽ ചൊവ്വാഴ്ച നടന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തിന് ശേഷമാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്.

Read More

ബഹ്‌റൈനിൽ 34615 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 249 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 3 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം316 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

തിരുവനന്തപുരം: കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ടെലി മെഡിസിൻ സർവീസ് ആരംഭിച്ചു. വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ സമീപകാലത്ത് യാത്ര ചെയ്തവർക്കും കോവിഡ്-19 സ്ഥിരീകരിച്ച രോഗികളുമായി ഇടപഴകിയവർക്കുമായാണ് ഈ സേവനം തയ്യാറാക്കിയിരിക്കുന്നത്. ഇതുപയോഗിക്കുന്നതെങ്ങനെ എന്ന് ഈ വീഡിയോ വിശദീകരിക്കുന്നു.

Read More

ജോര്‍ദാന്‍ : ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനിലെ മരുഭൂമിയിൽ കുടുങ്ങിയതിനെത്തുടർന്ന് തിരിച്ച് നാട്ടിലെത്താന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതേതുടർന്ന് ‘ആടുജീവിതം’ സംഘത്തിന് സഹായഹസ്തവുമായി കേന്ദ്രം. പൃഥ്വിരാജ് അടക്കമുളളവരുടെ വിസ നീട്ടിനല്‍കാന്‍ ജോര്‍ദാനിലുളള ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള 58 സംഘത്തിന്റെ വിസയുടെകാലാവധി ഈ മാസം എട്ടാം തീയതി അവസാനിക്കും.

Read More

ജിദ്ദ: ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെയും ഭാര്യ മഞ്ജു പിള്ളയുടെയും മകൻ രാഹുല്‍ പിള്ള എന്ന 19 വയസുകാരൻ നാട്ടിലെ ആശുപത്രിയില്‍ വെച്ചു ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരണപെട്ടു. ബംഗളുരുവിലെ കോളേജ് അടച്ചതിനെത്തുടര്‍ന്ന് നാട്ടിൽ ബന്ധുക്കളോടൊപ്പമായിരുന്നു രാഹുൽ.പ്ലസ് ടൂ വരെ ജിദ്ദയിൽ ആയിരുന്നു രാഹുൽ പഠിച്ചിരുന്നത്. കൊറോണാ മൂലം സൗദിയില്‍ നിന്നുള്ള വ്യോമഗതാഗതം അനിശ്ചിതമായി നിര്‍ത്തിവെച്ചിരിക്കുന്നതിനാൽ നാട്ടിലെത്താനോ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ജിദ്ദയിലുള്ള രാഹുലിന്റെ മാതാപിതാക്കളും സഹോദരൻ രോഹിത് പിള്ളയും.

Read More

മസ്‌ക്കറ്റ്: കൊറോണ വൈറസ് ബാധയേറ്റുള്ള ആദ്യ മരണം ഒമാൻ ആരോഗ്യ മന്ത്രലയം സ്ഥിരീകരിച്ചു. എഴുപത്തി രണ്ടു വയസുള്ള സ്വദേശിയാണ് മരിച്ചത്‌ . കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാൻ കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശങ്ങൾ പ്രകാരം, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും പുറത്ത് യാത്ര ചെയ്യാൻ സാധിക്കു.

Read More

ജോര്‍ദാന്‍: ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനിലെ വദിറം എന്ന മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങി.58 അംഗ സിനിമാ സംഘം ഇവിടുത്തെ മരുഭൂമിയില്‍ ഒരു മാസം മുമ്പാണ് സിനിമാ ചിത്രീകരണം തുടങ്ങിയത്. ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സിനിമാസംഘത്തോട് അടിയന്തിരമായി രാജ്യം വിടണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കി. നാല് ദിവസം മുമ്പ് സിനിമാ ചിത്രീകരണം നിര്‍ത്തി വെയ്പ്പിച്ചു. ഇവരുടെ വിസാ കാലവധി ഏപ്രില്‍ 8 ന് അവസാനിക്കും. ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ തിരിച്ച് നാട്ടിലെത്താന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.

Read More

ബഹറിനിൽ 34159 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 247 കേസുകൾ മാത്രമാണ് പോസിറ്റിവ് ആയിട്ടുള്ളത്. 2 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം316 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More