Author: News Desk

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്ക് ഒരു ബില്യണ്‍ ഡോളര്‍ ലോക ബാങ്ക് അനുവദിച്ചു.എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പേഡ്‌നെസ്സ് പ്രൊജക്ടിന്റെ ഭാഗമായാണ് പണം അനുവദിച്ചത്.കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നത് തടയാനും, നിലവിലെ പ്രാദേശിക വ്യാപനം കുറയ്ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിച്ച തുക ഉപയോഗിച്ച് ആവിഷ്‌കരിക്കാമെന്ന് ലോകബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read More

തിരുവനന്തപുരം: ലോക്‌ഡോണിൻറെ പശ്ചാത്തലത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് കേരള പോലീസ് സംസ്ഥാനവ്യാപകമായി നടത്തുന്ന നിരീക്ഷണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് അവലോകനം ചെയ്തു.നിയന്ത്രണങ്ങള്‍ മറികടന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായാണ് കഴിഞ്ഞ ഏതാനും ദിവസമായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുവരുന്നത്. ജനം കൂട്ടംകൂടുന്നതും, വാഹനങ്ങളുടെ നീക്കവും മനസിലാക്കാന്‍ ഡ്രോണില്‍ നിന്നുളള ദൃശ്യങ്ങള്‍ പോലീസിന് ഏറെ സഹായകമായതായും, സംസ്ഥാനത്തെ തീരദേശങ്ങളുടെ നിരീക്ഷണത്തിനും ഡ്രോണ്‍ ഉപയോഗിച്ച് വരുന്നതായും അറിയിച്ചു.കേരള പോലീസ് സൈബര്‍ ഡോമിന്‍റെ നേതൃത്വത്തില്‍ വിവിധ ഡ്രോണ്‍ അസോസിയഷനുകളുമായി ചേര്‍ന്നാണ് കേരളത്തില്‍ നിരീക്ഷണം നടത്തുന്നത്. 300 ല്‍ പരം ഡ്രോണുകളാണ് ഇതിനായി കേരള പോലീസ് ഉപയോഗിച്ചു വരുന്നു.

Read More

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണപ്രദേശ സർക്കാരുകളിലെ,വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിക്കേണ്ട ലോക്ക്ഡൗൺ നടപടികളെപ്പറ്റി ആഭ്യന്തര മന്ത്രാലയം സമഗ്ര മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ ശ്രദ്ധിക്കണം. ശിക്ഷാനടപടികളെപ്പറ്റി ഉദ്യോഗസ്ഥർക്കിടയിലും, പൊതുജനങ്ങൾക്കിടയിലും വ്യാപക പ്രചാരണം നടത്താൻ സംസ്ഥാന ഭരണകൂടങ്ങൾ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധത്തിനായി ലോക്ക്ഡൗൺ കർശനമായി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് കത്തും നൽകിയിരുന്നു. ഇതിനായി 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ അധികാരങ്ങൾ ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ ദുരന്ത നിവാരണ നിയമത്തിന് കീഴിലും കർശന ശിക്ഷാനടപടികൾ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Read More

കുവൈറ്റ് : കുവൈറ്റ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കണം എന്ന മുസ്ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു.ജോലിയും കൂലിയും ഇല്ലാത്ത പാവം പ്രവാസികളാണ് പൊതുമാപ്പിൽ വരുന്നത് എന്നും എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കി മടക്ക യാത്ര എളുപ്പം ആക്കാൻ നിർദേശം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കുവൈറ്റ് സർക്കാർ ആണ് നാട്ടിൽ പോകുന്നവരുടെ യാത്രാ ചിലവ് ,യാത്ര പുറപ്പെടുന്നത് വരെയുള്ള താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നത് എന്ന കാര്യവും കത്തിൽ അദ്ദേഹം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

ദുബായ്: കൊറോണ വൈറസുകളുടെ വ്യാപനം തടയാനായി തെരുവുകളിൽ ദുബായ് സിവിൽ ഡിഫൻസ് സാനിറ്റേഷൻ ഡ്രൈവ് നടത്തി. കൊറോണ വൈറസുകളെ രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുന്നതിൻറെ ഭാഗമായി തുടരുന്ന പ്രവർത്തനമാണിത്.

Read More

ബഹ്‌റൈനിൽ 38177 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 281 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 3 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം 388 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

കൊച്ചി: കൊവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി 25 കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും അദ്ദേഹം നൽകിയിരുന്നു.കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ഇടപ്പള്ളി ലുലുമാൾ, ജന്മനാടായ തൃശൂർ നാട്ടികയിലെ വൈ മാൾ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയിൽ ഒരുമാസത്തെ ഇളവും അദ്ദേഹം നൽകിയിരുന്നു. രണ്ട് മാളുകളിലുമായി 12 കോടി രൂപയുടെ വാകടയിളവാണ് നൽകിയത്. കൂടാതെ കേരളത്തിലേക്ക് ഒരു ലക്ഷം മാസ്കുകൾ ഉൾപ്പടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് എം. എ. യൂസഫലി ഈ കൊറോണയെ പ്രതിരോധിക്കാനായി നൽകിയത്.

Read More

ബഹ്‌റൈനിൽ 36506 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 258 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 3 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം 381 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

ന്യൂഡല്‍ഹി: തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 960 വിദേശികളെ കരിമ്പട്ടികയിൽപ്പെടുത്തി. ടൂറിസ്റ്റ് വിസയിൽ എത്തി തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് 960 വിദേശികളെ സര്‍ക്കാര്‍ കരിമ്പട്ടികയിൽ പെടുത്തിയത്. ഇന്ത്യൻ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ വിസ റദ്ദാക്കിയത് . വിദേശകാര്യ നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിച്ചതെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിസാമുദ്ദീനിലെ 2,346 പേരിൽ 1,810 പേരെ കസ്റ്റഡിയിലെടുക്കുകയും 536 പേരെ നഗര ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Read More

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും,ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യ  ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ‌എം‌ആർ‌എ) 2020 ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തേക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള പ്രതിമാസ വർക്ക് ഫീസ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഏറെ സഹായകമാകുന്ന ഒരു തീരുമാനമാണിത്

Read More