Author: News Desk

ബഹ്റൈനിലെ മിക്ക മന്ത്രാലയങ്ങളും ഇലക്ട്രോണിക് രീതി 100% തെരഞ്ഞെടുത്തതായും, അതിനാൽ അടിസ്ഥാന സേവനങ്ങൾ കുറയ്ക്കാതെ അവിശ്വസനീയമായ മാറ്റമുണ്ടാക്കാനായതായും കഴിഞ്ഞതായും  ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി (ഐജി‌എ) മുഹമ്മദ് അലി അൽ ക്വയ്ദ് പറഞ്ഞു.കോടതി കേസുകൾ ഇലക്ട്രോണിക് രീതിയിലേക്കും മാറ്റി. ഒന്നര മാസം മുമ്പ് ഐഡി കാർഡ് ഇലക്ട്രോണിക് രൂപാന്തരപ്പെടുത്തി. 19,000 ത്തിലധികം സേവനങ്ങൾ ഓൺ‌ലൈനായി പരിവർത്തനം ചെയ്ത ഉപയോക്താക്കളുടെ സ്ഥിതിവിവരക്കണക്കുകൾ ഇരട്ടിയായി ” എന്നും ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി (ഐജി‌എ) മുഹമ്മദ് അലി അൽ ക്വയ്ദ് വ്യക്തമാക്കി.

Read More

പ്രവാസി മലയാളികൾ കേരളത്തിലെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരും നാടിൻറെ നട്ടെല്ലുമായിരുന്നു കുറച്ചു നാൾ മുൻപ് വരെ, എന്നാൽ പ്രവാസികളായ ചിലർ ചെയ്ത തെറ്റായ നടപടികളുടെ ഭാഗമായി മൊത്തം പ്രവാസി മലയാളികളെയും കോറോണയുടെ പേരിൽ ഒരു വിഭാഗം ആട്ടിയോടിക്കുകയാണ്.എന്നാൽ ഇതിനിടയിലും നിരവധിപേർ സഹായകമായി എത്തുന്നുണ്ട്. പ്രവാസികൾക്ക് ആശ്വാസ വാക്കുകളുമായി എത്തുകയാണ് ചലച്ചിത്ര പിന്നണി ഗായികയും നടിയുമായ രഞ്ജിനി ജോസ് എന്ന പ്രവാസികളുടെ പ്രിയപ്പെട്ട കലാകാരി.

Read More

ന്യൂഡല്‍ഹി: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാ ഘട്ടത്തില്‍ ലോകത്തിലെ 31 രാജ്യങ്ങളില്‍ നിന്നായി 145 വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. 31 രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരുന്ന ബൃഹത് പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയര്‍ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.കേരളത്തിലേക്ക് 36 സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് വര്‍ദ്ധിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇടയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 45 വിമാനങ്ങള്‍ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളത്.

Read More

മനാമ: ബഹ്‌റൈനിൽ 197898 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 3330 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 5 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 2192 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.9  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 5531 ആണ്.ഇന്ന് പുതുതായി 122 പുതിയ കോറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.

Read More

സൗദി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈദ് അവധിക്കാലത്ത് സൗദി അറേബ്യയിൽ ലോക്ക്ഡൗൺ, കർഫ്യൂ എന്നിവ ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മെയ് 23 മുതൽ മെയ് 27 വരെ വരാനിരിക്കുന്ന ഈദ് അവധിക്കാലത്താണ് ഈ നിരോധനം.

Read More

മനാമ : കോവിഡ് കാലത്തെ അതിജയിക്കാൻ ഏറ്റവും ആവശ്യം മനഃസാന്നിധ്യം ആയതു കൊണ്ട് തന്നെ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ സൂം വീഡിയോ കൗണ്സിലിംഗ് നടത്താൻ തീരുമാനിച്ചു.ഈ മാസം 15ന് വെള്ളിയാഴ്ച ബഹ്‌റൈൻ സമയം 1:30 pm നാണു പരിപാടി ആരംഭിക്കുക. അധ്യാപകനും പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ആക്സിസ് ഗൈഡൻസ് ഓഫ് ഇന്ത്യ സീനിയർ റിസോഴ്സ് പേഴ്സണുമായ Dr. CT സുലൈമാൻ എല്ലാവരുമായി സൂം വഴി സംവദിക്കും. താൽപ്പര്യം ഉള്ള ആളുകൾ റെജിട്രേഷൻ ഉം മറ്റു വിശദ വിവരങ്ങൾക്കും യുസുഫ് അലി, അലിഅക്ബർ, റഫീഖ് അബ്ബാസ് എന്നിവരെ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. (33313710, 33178845,33202833). രെജിസ്ട്രേഷന് ലിങ്ക്: https://bit.ly/3bpNDWG

Read More

മനാമ:ഐ വൈ സി സി ബഹ്‌റൈൻ രണ്ടാം ഘട്ട ഭക്ഷണ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ ആഴ്ച്ചയിൽ ഒരു ദിവസം പച്ചക്കറി കിറ്റുകളും,ഭക്ഷ്യധാന്യ കിറ്റുകൾ എല്ലാ ദിവസങ്ങളിലും ആവശ്യാനുസരണം ബഹ്റിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു വരുകയാണ്.പച്ചക്കറി കിറ്റുകൾ വിതരണം നടത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ഒൻപത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ബഹ്റിന്റെ വിവിധ മേഖലകളിൽ നൂറോളം പച്ചക്കറി കിറ്റുകൾ വിതരണം നടത്തി .വരും ദിവസങ്ങളിൽ കിറ്റുകൾ ആവശ്യമുള്ളവർ ഐ വൈ സി സി ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുകയോ,വാട്ട്സ്‌ ആപ്പ് വഴി വിവരങ്ങൾ കൈമാറുകയോ ചെയ്യാം (38285008).

Read More

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽന്റെ യൂത്ത് കെയർ ൽ പ്രഖ്യാപിച്ച 100 ടിക്കറ്റ് പദ്ധതിയിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് ഏറ്റെടുത്ത 10 ടിക്കറ്റ് ന്റെ ഭാഗമായാണ് കഴിഞ്ഞ നാലു മാസത്തോളമായി തൊഴിൽ നഷ്ടപെട്ടത് കാരണം സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിച്ചിരുന്ന വയനാട് സ്വദേശിയായ ബാബു ഷംസുദ്ദീനും കുടുംബത്തിനും ഒരു ടിക്കറ്റ് നൽകിയത്..ഇന്നലെ കോഴിക്കോട്ടേക്ക് പോയ വിമാനത്തിലാണ് ഈ കുടുംബം യാത്ര ചെയ്യുന്നത്..മീഡിയ വൺ ആണ് ഈ കുടുംബത്തിന്റെ അവസ്ഥ വിവരിച്ചു കൊണ്ട് റിപ്പോർട്ട് നൽകിയത്..ഈ കുടുംബത്തിനാവശ്യമായ മറ്റു മൂന്നു ടിക്കറ്റുകൾ മാധ്യമവും കെഎംസിസിയും കേരളീയ സമാജവും നൽകി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ടിക്കറ്റ് കൈമാറി..ഒഐസിസി പ്രസിഡന്റ് ബിനുകുന്നന്താനം ,ജന സെക്രട്ടറി ഗഫൂർ ഉണ്ണികുളം ,യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം ,സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ , സൽമാനുൽ ഫാരിസ്,മുഹമ്മദ് ഷെമീം എന്നിവർ പങ്കെടുത്തു… സഹായിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ടെന്ന് ബാബു ശംസുദ്ധീൻ പറഞ്ഞു

Read More

മോസ്‌ക്കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ഞാന്‍ അസുഖ ബാധിതനായിരിക്കുന്നു,ചികിത്സ തുടരുകയാണ് എന്ന് പെസ്‌കോവ് തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്.

Read More

മനാമ: ബഹ്‌റൈനിൽ വീണ്ടും മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.മധുകുമാർ കൃഷ്ണപിള്ളയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More