Author: News Desk

മനാമ: ബഹ്റൈനിൽ നിന്നും ശിക്ഷ ഇളവ് ലഭിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ട 127 പേരെയും പതിനാല് നാലുദിവസം കോറന്റൈനിൽ തുടരേണ്ടി വരും. ഇതിനു ശേഷം ഇവരെ അതാതു സംസ്ഥാനങ്ങളിൽ എത്തിക്കാനുള്ള സംവിധാനം കേന്ദ്ര ഗവണ്മെന്റ് ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.ബഹ്റൈനിലെ വിവിധ കേസുകളിൽപെട്ട 4 വനിതകൾ ഉൾപ്പെടെ ശിക്ഷ ഇളവ് ലഭിച്ച 127 പേരാണ് ഇന്ന് കൊച്ചിയിൽ എത്തിച്ചേരുക.

Read More

മനാമ: ബഹ്റൈനിലെ വിവിധ കേസുകളിൽപെട്ട 4 വനിതകൾ ഉൾപ്പെടെ ശിക്ഷ ഇളവ് ലഭിച്ച 127 പേരാണ് ബഹ്‌റൈൻ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യൻ സമയം 2.30 pm) കൊച്ചിയിലേക്ക് തിരിച്ചത്. ശിക്ഷാ ഇളവ് ലഭിച്ച ഇവരുടെ യാത്ര കൊറോണയെ തുടർന്ന് വൈകുകയായിരുന്നു. ഗൾഫ്  എയറിൽ  ആണ് ഇവർ കൊച്ചിയിലേക്ക്  പോയത്.

Read More

മനാമ: ബഹ്റൈനിൽ നിന്നും ജയിൽ മോചിതരായി കൊച്ചിയിലേക്ക് പോകുന്ന 127 പേരിൽ ഭൂരിഭാഗവും മലയാളികൾ ആണ്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ യാത്രയിൽ ഉള്ളത്. 127 പേരിൽ 56 പേര് മലയാളികളാണ്. ഇന്ന് ഉച്ചക്ക് 12 മണിക്ക്(ഇന്ത്യൻ സമയം 2 .30) കൊച്ചിയിലേക്ക് ഗൾഫ് വിമാനത്തിലാണ് ഇവർ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈൻ സന്ദർശനത്തിന് ശേഷമുള്ള തടവുപുള്ളികൾക്കുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായി ശിക്ഷയിളവ് ലഭിച്ചവരും ഇതിൽപ്പെടുന്നു.

Read More

മനാമ: ബഹ്‌റൈനിൽ 230188 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 3973 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 3 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 2762 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.12  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 6747  ആണ്.ഇന്ന് പുതുതായി 92 പുതിയ കോറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.

Read More

മനാമ: ബഹ്റൈനിലെ വിവിധ കേസുകളിൽപെട്ട 131 പേരാണ് നാളെ ഉച്ചയ്ക്ക് 11.30 മണിക്ക് (ഇന്ത്യൻ സമയം 2 ) കൊച്ചിയിലേക്ക് തിരിക്കുന്നത്. ശിക്ഷാ ഇളവ് ലഭിച്ച ഇവരുടെ യാത്ര കൊറോണയെ തുടർന്ന് വൈകുകയായിരുന്നു. ഗൾഫ്  എയറിൽ  ആണ് ഇവർ കൊച്ചിയിലേക്ക് പോകുന്നത്.

Read More

മനാമ: ബഹ്റിനിൽ കൊറോണ വൈറസ് മൂലം ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ മരണം 12 ആയി. 67 വയസുള്ള ബഹറിൻ സ്വദേശിയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് വിട്ടു മാറാത്ത രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്റിനിൽ വീണ്ടും കൊറോണ ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ മരണം പതിനൊന്നായി.അമ്പത്തി മൂന്ന് വയസ്സുള്ള വിദേശ പൗരനാണ് മരണപ്പെട്ടത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഇദ്ദേഹം മരണപ്പെടുകയായിരുന്നു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ കേസുകളിൽ പെട്ട് ജയിലിൽ നിന്നും മോചനം ലഭിച്ച 131 തടവുകാരെ ഞായറാഴ്ച കൊച്ചിയിലേക്കും കൊണ്ടുപോകും. മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് ഈ ലിസ്റ്റിൽ ഉള്ളത്. നിലവിൽ 18,000 പേരാണ് ബഹ്‌റൈനിൽ നിന്നും ഇന്ത്യയിലേക്ക് പോകാനായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സിയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

മനാമ: കോവിഡ് 19 പ്രതിസന്ധിയിൽ പെട്ട് നാട്ടിലേക്കു പോകേണ്ടി വന്നവരുടെ വാക്കുകളിലൂടെ… https://youtu.be/4EPZoYXhTuM കൊടുത്താൽ വാർത്തകൾക്കായി ക്ലിക്ക് ചെയ്യുക… ബഹ്‌റൈൻ – കൊച്ചി യാത്രക്കാരുടെ ബഹ്‌റൈൻ എയർപോർട്ട് കാഴ്ചകൾ ബഹ്‌റൈനിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെട്ടു(video) സാമൂഹിക പ്രവർത്തകർ പ്രവർത്തകർ ജാഗ്രത നിങ്ങളുടെ വാർത്തകൾ പ്രസിദ്ധികരിക്കാനായി ബന്ധപ്പെടുക(starvisionbah@gmail.com, 0097336219358, 0097366362900)

Read More

ലോക നഴ്സസ് ദിനത്തോടനുബന്ധിച്ചു കെഎംസിസി ബഹ്‌റൈൻ വേളം പഞ്ചായത്ത്‌ കമ്മിറ്റി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കോവിഡ് കാലഘട്ടത്തിൽ ഇവരുടെ സേവനത്തിനു ഏറെ പ്രാധാന്യമുള്ളാതായും, അവരെ ആദരിക്കുക എന്നത് തീർച്ചയായും സമൂഹത്തിന്റെ ബാധ്യതയാണ് എന്നും കെഎംസിസി പ്രവർത്തകർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് imc ഹോസ്പിറ്റലിലെ മാലാഖമാർക്ക് കെഎംസിസി ബഹ്‌റൈൻ വേളം പഞ്ചായത്ത്‌ കമ്മിറ്റി നൽകിയ സ്നേഹോപഹാരം നൽകിയത്. ചടങ്ങിൽ വേളം പഞ്ചായത്ത്‌ കെഎംസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ജലീൽ ടി കാക്കുനി, ജനറൽ സിക്രട്ടറി മുഹമ്മദ്‌ ഷാഫി വേളം, ജോയിന്റ് സിക്രട്ടറിമാരായ അഷ്‌റഫ്‌ ടി. ടി,അബ്ബാസ് കൊമ്മോടി, സുഹൈർ കാക്കുനി,ലെവിസ് ഡാനിയൽ എന്നിവർക്ക് പുറമെ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്‌, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More