Author: News Desk

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ ഇനിമുതല്‍ ക്വാറന്റൈനിന് പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. ജോലിയും വരുമാനവും നഷ്ടപ്പെട്ടാണ് വലിയൊരു വിഭാഗം പ്രവാസികളും ഭീമമായ തുകയ്ക്ക് ടിക്കറ്റുകളെടുത്ത് നാടണയുന്നത്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടും പ്രവാസികള്‍ ക്വാറന്റൈനിന് പണം നല്‍കണമെന്ന് പറയുന്നത് തികച്ചും അനീതിയാണ്. വിദേശികള്‍ക്ക് വേണ്ട സൗകര്യങ്ങളും മറ്റും നല്‍കി മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ നല്ലപിള്ള ചമയുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കാണുന്നവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ക്വാറന്റൈനിന് പണം ഈടാക്കാനുള്ള തീരുമാനം. മുഖ്യമന്ത്രി ഒരുഭാഗത്ത് പ്രവാസി സ്‌നേഹത്തെ കുറിച്ച് പറയുമ്പോള്‍ മറുഭാഗത്ത് പ്രവാസികളെ എങ്ങനെ ചൂഷണം ചെയ്യാമെന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. പ്രവാസികളുടെ കാര്യത്തില്‍ മോദിക്കും പിണറായിക്കും ഒരേ മുഖമാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. പതിറ്റാണ്ടുകളായി സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്കും വഹിക്കുന്നത് പ്രവാസികളാണ്. സ്വന്തം ജീവിതം പോലും സമര്‍പ്പിച്ചാണ്…

Read More

ദുബായ്: യു.എ.ഇ.യിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഇന്ന് പിൻവലിക്കുന്നുവെങ്കിലും മുഖാവരണവും കൈയുറയും ധരിക്കാത്തതിനുള്ള പിഴശിക്ഷ തുടരും.സ്പോർട്‌സ് അക്കാദമികൾ, ഇൻഡോർ ജിമ്മുകൾ, സ്പോർട്‌സ്, ഫിറ്റ്‌നസ് ക്ലബ്ബുകൾ എന്നിവ തുറക്കാമെന്ന് സുപ്രീംകമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ അറിയിച്ചു.സിനിമാതിയേറ്ററുകൾ, ദുബായ് ഐസ് റിങ്ക്, ഡോൾഫിനേറിയം ഉൾപ്പെടെയുള്ള മിക്ക വിനോദകേന്ദ്രങ്ങളും കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ഇന്ന് പ്രവർത്തിച്ചുതുടങ്ങും. 12 വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കും ഷോപ്പിങ് സെന്ററുകൾ, സിനിമാതിയേറ്ററുകൾ, ജിമ്മുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ല.ആരോഗ്യകേന്ദ്രങ്ങൾ, ഇ.എൻ.ടി. ക്ലിനിക്കുകൾ എന്നിവ മുൻകരുതൽ നടപടികളെടുത്ത് പ്രവർത്തിക്കും. രണ്ടരമണിക്കൂർ വരെയുള്ള ശസ്ത്രക്രിയകൾക്കും അനുവാദമുണ്ട്. പൊതുജനങ്ങൾക്ക് രാവിലെ ആറുമുതൽ രാത്രി 11 വരെ പുറത്തിറങ്ങാം.  ചില്ലറവ്യാപാരകടകൾക്കും മൊത്തക്കച്ചവട സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. എയർപോർട്ടുകളും തുറക്കും. നാട്ടിലേക്ക് അവധിയിൽ പോയ യു.എ.ഇ. താമസവിസയുള്ളവർക്ക് മടങ്ങിവരാം. ട്രാൻസിറ്റ് യാത്രക്കാർക്കും ദുബായ് വിമാനത്താവളംവഴി കടന്നുപോകാം.യു.എ.ഇ.യിലേക്ക് മടങ്ങിയെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ചൈൽഡ് ലേണിങ് സെന്ററുകൾ, തെറാപ്പി സെന്ററുകൾ,…

Read More

തിരുവനന്തപുരം :സംസ്ഥാനത്ത് ഓൺലൈൻ മദ്യ വില്പനയ്ക്കായുള്ള ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ മദ്യ വിൽപ്പന നാളെ മുതൽ ആരംഭിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് ചേർന്നമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇതോടനുബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇന്ന് ഉച്ചയ്ക്ക് 3.30 ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ അറിയിക്കും.

Read More

മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് ബഹ്റൈന്‍ എസ് കെ എസ് എസ് എഫ് ഓണ്‍ലൈന്‍ ഈദ് സംഗമം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട്  സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ തേങ്ങാപട്ടണം എന്നിവരുടെ സാന്നിധ്യം ഓണ്‍ലൈന്‍ സംഗമം ശ്രദ്ധേയമാക്കി.  പ്രാരംഭ പ്രാർത്ഥനക്കും നസ്വീഹത്തിനും സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ നേതൃത്വം നൽകി. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട്  സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രവര്‍ത്തകരുമായി സംവദിച്ചു.പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി എന്നും എസ് കെ എസ് എസ് എഫ് കൂടെയുണ്ടാവുമെന്നും, നിലവില്‍ പ്രവാസികൾക്കായി സംഘടന പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും തങ്ങള്‍ അറിയിച്ചു. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി തങ്ങൾ പ്രത്യേക പ്രാർത്ഥനയും നടത്തി. ബഹ്റൈനിലെ കോവിഡ് – 19 സ്ഥിതിഗതികളെ കുറിച്ചന്വേഷിച്ചറിഞ്ഞ തങ്ങൾ ബഹ്റൈന്‍ പ്രവാസികള്‍ക്കായി സമസ്തയും  എസ് കെ എസ് എസ് എഫ് വിഖായയും നടത്തി വരുന്ന…

Read More

തിരുവനന്തപുരം: നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ്ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിൽ സെക്രട്ടറിബിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആകും. മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്.

Read More

മനാമ: ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മൂന്ന് മെഡിക്കൽ റോബോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങി.ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിലും, ഐസൊലേഷൻ കേന്ദ്രങ്ങളിലും ഉപയോഗിച്ചുള്ള പരീക്ഷണം ആരംഭിച്ചു. ആദ്യ റോബോട്ടിലൂടെ ഭക്ഷണംവും മരുന്നും നൽകാനും ,രണ്ടാമത്തെ റോബോറ്റിലൂടെ ഐസൊലേഷൻ റൂമുകളും മറ്റും അണുവിമുക്തമാക്കുന്നു. മൂന്നാമത്തെ റോബോട്ട് മെഡിക്കൽ സപ്ലൈകൾ എത്തിക്കുന്നതിന് ഉപയോഗിക്കുന്നു.റോബോട്ടുകളെ ചികിത്സക്ക്​ ഉപയോഗിക്കുന്നതിലൂടെ ബഹ്​റൈനിലെ മെഡിക്കൽ രംഗം വൻ നേട്ടം കൈവരിച്ചിരിക്കുകയാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറിയും പദ്ധതിയുടെ ചുമതല വഹിക്കുന്നയാളുമായ പ്രഫ. ഫാത്തിമ അബ്​ദുൽ വാഹിദ്​ അൽ അഹ്​മദ്​ വ്യക്തമാക്കി.

Read More

മനാമ : തന്റെ ഏറ്റവും പ്രയാസം നിറഞ്ഞ സമയത്ത് തനിക്ക് താങ്ങായും തണലായും നിന്ന ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റീർസ് ന് നന്ദി പറഞ്ഞു അബ്ദുൽ ഗഫൂർ നാട്ടിലേക്ക് തിരിച്ചു. മുപ്പതു വർഷത്തോളം ആയി പ്രവാസി ആയിരുന്ന അബ്ദുൽ ഗഫൂർ കുറച്ചു വര്ഷങ്ങളായി സനദിൽ ഒരു പാകിസ്താനിയുടെ ഉടസ്ഥതയിൽ ഉള്ള കഫ്റ്റീരിയ യിൽ ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിൽ ഡയബറ്റിക് രോഗി ആയിരുന്ന അദ്ദേഹത്തിന് കാലിൽ ഒരു മുറിവ് ഉണ്ടാകുകയും അത് അസഹനീയമായ വേദന യോടെ പഴുക്കുകയും ആയിരുന്നു.അദ്ദേഹത്തിന്റെ ഈ വിഷമാവസ്ഥ അറിഞ്ഞ നാട്ടിലെ കുടുംബം അവരുടെ അയൽവാസിയും സാമൂഹിക പ്രവർത്തകനും ആയ മഹ്‌റൂഫിനെ അറിയിക്കുകയും അദ്ദേഹം ബഹ്‌റൈനിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകത്തെ വിവരം അറിയിക്കുകയും ചെയ്തതോടെ ആണ് അദ്ദേഹത്തിന്റെ പ്രശനങ്ങൾക്ക് പരിഹാരം ആകുന്നത്. വിവരം അറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം മെഡിക്കൽ റിലീഫ് ടീം അംഗങ്ങളായ സൈഫുദ്ധീൻ അഴിക്കോട്, അർശിദ് പാപ്പിനിശ്ശേരി, അസീർ പാപ്പിനിശ്ശേരി എന്നിവർ അദ്ദേഹത്തെ…

Read More

മനാമ: വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനം ബഹറിൽ നിന്നും കോഴിക്കോട്ടേക്കു തിരിച്ചു.21 ഗർഭിണികൾ ഉൾപ്പെടെ 179 യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലേക്കുള്ള അഞ്ചാമത്തെ വിമാനവും കോഴിക്കോട്ടേക്കുള്ള രണ്ടാമത്തെ വിമാനവുമാണിത്. https://youtu.be/BSq0a_VYcYM

Read More

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വില്പനയ്ക്കായുള്ള ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ആപ്പിന്റെ ബീറ്റാ വേർഷൻ പരീക്ഷണാടിസ്‌ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ തയ്യാറായതായി ബെവ്‌കോ അറിയിച്ചു. ആപ്പ് ഒരു ദിവസത്തിനകം പ്ലേസ്റ്റോറില്‍ ലഭ്യമാകും. രണ്ടു ദിവസത്തിനകം മദ്യ വിൽപ്പന തുടങ്ങും. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും.

Read More

ദുബൈ: ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ പുറപ്പെടുമെന്ന തരത്തില്‍ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ തുടർന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാർത്താക്കുറിപ്പ് ഇറക്കി. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതി ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതുവരെ നല്‍കിയിട്ടില്ലെന്നും അഭ്യൂഹങ്ങളില്‍ വഞ്ചിതരാകരുതെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ യുഎഇയിലെ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതിക്കായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനുമതി ലഭിച്ചാലുടന്‍ കോണ്‍സുലേറ്റ് അറിയിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Read More