Author: News Desk

കോഴിക്കോട് : എം.പി. വീരേന്ദ്രകുമാർ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമാണ്.14-‌‍‌‌ആം ലോകസഭയിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമായിരുന്നു ഇദ്ദേഹം.നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം ആണ് ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്.മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും. മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ കല്പറ്റയിൽ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി.കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി.1 മകനും 3 പെൺമക്കളുമാണുള്ളത്.

Read More

ന്യൂഡല്‍ഹി: തബ്ലീഗ് മതസമ്മേളനവുമായി ബന്ധപ്പെട്ട് 541 വിദേശികള്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം, പകര്‍ച്ച വ്യാധി നിരോധന നിയമം, ദുരന്ത നിവാരണ നിയമം, വിസാ നിയമങ്ങളുടെ ലംഘനം എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റ് പ്രകാരം 414 പേര്‍ ഇന്തോനേഷ്യന്‍ പൗരന്‍മാരാണ്. ഇതിനു പുറമെ, കിര്‍ഗിസ്താനില്‍ നിന്നുള്ള 85 പേര്‍ക്കെതിരേയും മലേഷ്യയില്‍ നിന്നുള്ള 32 പേര്‍ക്കെതിരേയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Read More

ദുബായ്: യുഎഇയിലെ കാർ കഴുകൽ ജോലിക്കാരനായ തെലങ്കാന സ്വദേശിയെ മലയാളി കുത്തിക്കൊന്നു. മരണപ്പെട്ട നവീന് 27 വയസ്സായിരുന്നു.മലയാളിയായ പ്രതിയെ മറ്റ് തൊഴിലാളികൾ ലോക്കൽ പോലീസിന് കൈമാറി.കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു.

Read More

കുവൈറ്റ് സിറ്റി –കൊറോണ വൈറസ്‌ ബാധയെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് മരിച്ചത്. 59 വയസ്സായിരുന്നു. കുവൈറ്റില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയായി ജോലിചെയ്തിരുന്നു. മൃതദേഹം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം സുലൈബി ക്കാത്ത് സെമിത്തേരിയിൽ സംസ്കരിക്കും

Read More

സൗദി: സൗദി അറേബ്യയിൽ 1,644 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 80,185 ആയി ഉയർന്നു. രാജ്യത്ത് മൊത്തം 441 പേരാണ് ഇതുവരെ മരണമടഞ്ഞത്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 3,531 പേരാണ്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 54,553 ആയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ജൂണ്‍ 1 ന് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 31 നും ജൂണ്‍ നാലിനും ഇടയില്‍ അറേബ്യന്‍ കടലില്‍ താഴ്ന്ന മര്‍ദ്ദ മേഖലകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മണ്‍സൂണ്‍ കാറ്റിന് മുന്നേറാന്‍ അനുകൂലമായ സാഹചര്യമുള്ളതാണ് ഇതിന് കാരണം.പടിഞ്ഞാറന്‍- മധ്യ അേറബ്യന്‍ കടലിലും അതിനോട് ചേര്‍ന്ന് തെക്ക് പടിഞ്ഞാറന്‍ അറേബ്യന്‍ കടലിലും താഴ്ന്ന മര്‍ദ്ദ മേഖല രൂപപ്പെട്ടിരുന്നു. ഇതൊരു തീവ്രതാഴ്ന്ന മേഖലയായി രൂപപ്പെടും. അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറേക്ക് നീങ്ങി ഒമാന്റെ തെക്കന്‍, യമന്റെ കിഴക്കന്‍ തീരങ്ങളിലേക്ക് നീങ്ങും. ഇത് ചുഴലിക്കാറ്റായി തീവ്രമാകാന്‍ സാധ്യതയുണ്ടെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ബാധിച്ചേക്കില്ലെന്ന് ഐഎംഡി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

Read More

സൗദി:സൗദി അറേബ്യയിൽ പിക്‌നിക് ബോട്ടുകൾ വീണ്ടും സർവീസ് ആരംഭിക്കും. കൊറോണ വൈറസ് കാരണം ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കിയതിനെ തുടർന്നാണ് പിക്‌നിക് ബോട്ടുകൾക്ക് സർവീസ് പുനരാരംഭിക്കാനുള്ള അനുമതി നൽകുന്നത്. വൈറസുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന പദ്ധതി ഈ ആഴ്ച ആദ്യം സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. കോവിഡ് -19 നെതിരായ മുൻകരുതൽ നടപടികൾ പാലിച്ച് പിക്‌നിക് ബോട്ടുകൾക്ക് ഞായറാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതി നൽകും. റീ ഓപ്പറേഷൻ റൂൾ അനുസരിച്ച് 10 മീറ്റർ ബോട്ടിലേക്ക് അനുവദിക്കുന്ന യാത്രക്കാരുടെ എണ്ണം രണ്ടിൽ കൂടാൻ പാടില്ല. 15 വയസിനു താഴെയുള്ള യാത്രക്കാരെ അനുവദിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ നടപടികൾക്ക് കീഴിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ പള്ളികൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ വീണ്ടും തുറക്കും.

Read More

മനാമ: ജൂൺ 5 മുതൽ ബഹ്‌റൈൻ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന പുനരാരംഭിക്കുമെന്ന് നീതിന്യായ, ഇസ്ലാമിക് കാര്യ, എൻ‌ഡോവ്‌മെൻറ് മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന പുനരാരംഭിക്കാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വൈറസ് പകരുന്നത് തടയാനും കൊറോണ വൈറസിനെ നേരിടുന്നതിനുമായി ദേശീയ ടാസ്‌ക്ഫോഴ്സ് പ്രഖ്യാപിച്ച മുൻകരുതൽ നടപടികൾ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പ്രാർത്ഥന പുനരാരംഭിക്കാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More

തിരുവനന്തപുരം മുട്ടട സ്വദേശി ഷാർജയിൽ കൊറോണ ബാധിച്ചു മരിച്ചു. ഷാർജ ആർട്ട് ഫൗണ്ടേഷൻ ജീവനക്കാരൻ അശ്വനി കുമാറാണ് മരിച്ചത്.45 വയസായിരുന്നു.കോറോണയുടെ ലക്ഷണങ്ങളെ തുടർന്ന് ഷാർജ ആശുപതിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം യു.എ.ഇയിൽ സംസ്കരിക്കും.

Read More