Author: News Desk

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവെയ്സ് 1500 വിദേശ ജോലിക്കാരെ പിരിച്ചുവിട്ടതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.നിലവിൽ 6000 പേർ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കുവൈറ്റ് എയർവേസിൽ നിന്നും ഇരുപത്തിയഞ്ചു ശതമാനം ജോലിക്കാരെയാണ് ഒഴിവാക്കിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലാണ് ഈ പിരിച്ചുവിടലിനും കാരണം.

Read More

റായ്പൂര്‍: ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗി അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുവീണ ജോഗിയെ കഴിഞ്ഞ ദിവസമാണ് ശ്രീനാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

Read More

കോഴിക്കോട്: സോഷ്യലിസ്റ്റ് ഇതിഹാസം എം.പി വീരേന്ദ്രകുമാര്‍ എം.പിക്ക് രാജ്യം വിടനല്‍കി . മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും രാജ്യസഭാ അംഗവുമായ വീരേന്ദ്രകുമാറിന്റെ ജന്മാനാടായ വയനാട്ടിലെ കൽപ്പറ്റയിൽ ഔദ്യോഗിക ബഹുമതികളോടെ വീരേന്ദ്രകുമാറിന്റെ സംസ്‌കാരം നടന്നു.പോലീസ് ഔദ്യോഗിക അന്ത്യാമോപചാരം അർപ്പിച്ചു.മകൻ എം.വി. ശ്രെയസ്കുമാർ ചിതയ്ക്ക് തീ കൊളുത്തി.

Read More

മെനസോട്ട: ആഫ്രിക്കന്‍ വംശജൻ ജോര്‍ജ്ജ് ഫ്‌ലോയിഡിൻറെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ കലാപം തുടരുന്നു. 45കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ പോലീസ് കൊലപ്പെടുത്തി എന്നാരോപിച്ചാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ മിനെസോട്ട നഗരത്തിലെ പോലീസ് സ്‌റ്റേഷനും ജനക്കൂട്ടം തീയിട്ടു.അക്രമത്തെ അപലപിച്ചുകൊണ്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രസ്താവന ഇറക്കിയിരുന്നു. ‘ ഈ ഗുണ്ടാപ്പടകള്‍ മരണമടഞ്ഞ ഫ്‌ലോയിഡിനെ അപമാനിക്കുകയാണെന്നാണ് ട്രംപ് ട്വിറ്റ് ചെയ്തിരുന്നു.

Read More

മനാമ: ബഹറൈൻ കേരളീയ സമാജത്തിൽ അരങ്ങേറിയ എൻ.എൻ.പിള്ള അനുസ്മരണ നാടകോൽസവത്തിൽ അവതരിപ്പിച്ച ഫാസ്റ്റ്‌ പാസഞ്ചർ എന്ന ഡ്രാമയുടെ യൂറ്റുബ്‌ റിലീസ്‌ ഇന്ന് (29.05.2020 ) ബഹറൈൻ സമയം വൈകുന്നേരം 4 മണിക്ക്‌ (ഇന്ത്യൻ സമയം വൈകുന്നേരം 6.30നു ) പ്രശസ്ത സിനിമാ നാടക അഭിനേതാക്കളായ .പ്രകാശ്‌ വടകരയും , ജയാമേനോനും ചേർന്ന് നിർവ്വഹിക്കുന്നു. 4 മണിക്ക്‌ നാടകത്തിന്റെ ലിങ്ക്‌ അവരുടെ ഫേസ്ബുക്ക്‌ പേജിൽ ലഭ്യമായിരിക്കുമെന്ന് ടീം ഫാസ്റ്റ്‌ പാസ്സഞ്ചർ അറിയിച്ചു.

Read More

ന്യൂഡല്‍ഹി: എം.പി വീരേന്ദ്രകുമാര്‍ എംപിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അടിയുറച്ച സോഷ്യലിസ്റ്റായ എം.പി എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ അമരക്കാരന്‍ എന്ന നിലയില്‍ മാധ്യമമേഖലയിലും സാഹിത്യരംഗത്തും നല്‍കിയ സംഭാവനങ്ങള്‍ നിസ്തുലമാണെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത

Read More

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വികെ ഇബ്രാംഹികുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നു. പൊതുപ്രവര്‍ത്തകന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന പരാതിയിലാണ് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്.

Read More

ന്യൂഡല്‍ഹി: രാജ്യസഭ അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എംപി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പാര്‍ലമെന്റേറിയനായിരുന്ന വീരേന്ദ്ര കുമാര്‍ജി ദരിദ്രര്‍ക്കും നിരാലംബര്‍ക്കും ശബ്ദം നല്‍കുന്നതില്‍ വിശ്വസിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അനുശോചനം. ‘രാജ്യസഭ അംഗം എംപി വീരേന്ദ്ര കുമാര്‍ജിയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേപ്പെടുത്തുന്നു.

Read More

തിരുവനന്തപുരം: രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ,പരിസ്ഥിതി പ്രവർത്തകൻ എന്ന് തുടങ്ങി ഇടപെട്ട എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് വിടവാങ്ങിയത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാതൃഭൂമി എംഡി എംപി വീരേന്ദ്രകുമാർ എംപിയുടെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. അവസാന നിമിഷം വരെ കർമനിരതനായ വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്ക് മുന്നിൽ കൂപ്പുകൈ…എന്നും രമേശ് ചെന്നിത്തല കുറിച്ചു.

Read More

തിരുവനന്ത പുരം : ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചതായും മുഖ്യമന്ത്രി അനുസ്മരിച്ചു. മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തിൽ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെയും എം പിമാരുടെയും സംയുക്തയോഗത്തിൽ പങ്കെടുത്ത്‌ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകർക്കുകയും ചെയ്യുന്ന വർഗീയതയ്‌ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു. ആ വേർപാടിൽ അദ്ദേഹത്തിൻറെ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉള്ള തീവ്രമായ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Read More