Author: News Desk

മുംബൈ: വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ വ്യവസായി വിജയ് മല്യയെ ഉടൻ മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്.

Read More

ദുബൈ: അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികളടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന വ്യാജ വാർത്ത നൽകിയതിന് ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ. സ്ഥിരമായി കടലിൽ പോകുന്ന മീൻപിടുത്ത തൊഴിലാളികൾ മരച്ചുവട്ടിൽ ശ്രമിക്കുന്നതിനെ വിസിറ്റിംഗ് വിസയിൽ ദുബൈയിലെത്തി തെരുവോരത്തു പട്ടിണി കിടന്നു എന്ന വ്യാജ വാർത്തയാണ് വിവാദമായത്.

Read More

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ കൊണ്ടുവരുന്നതിന് തൊഴിലുടമകളോ ഏതെങ്കിലും ഗ്രൂപ്പോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒരു നിബന്ധനയും സംസ്ഥാനം പറഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാല്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കൊണ്ടുവരികയാണെങ്കില്‍ അതിന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്. ഒന്ന്, വിമാന നിരക്ക് ഏകദേശം വന്ദേഭാരത് നിരക്കിന് തുല്യമായിരിക്കണം. രണ്ട്, സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നവരെ ആദ്യം പരിഗണിക്കണം. ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, മറ്റു രോഗങ്ങളുള്ള വയോധികര്‍, കുടുംബത്തില്‍ നിന്ന് വേര്‍പെട്ടുപോയ കുട്ടികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. മറ്റു വ്യവസ്ഥളൊന്നും ഇല്ല. ഈ രണ്ടു നിബന്ധനകള്‍ തന്നെ, പ്രവാസികളുടെ താല്‍പര്യം പരിഗണിച്ചാണ് എന്നും അദ്ദേഹം വ്യക്തമാക്കി. https://www.facebook.com/PinarayiVijayan/videos/253594682409977/?epa=SEARCH_BOX

Read More

മനാമ: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികള്‍ക്കെതിരേ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും ഇക്കാര്യത്തിലെ ഇടതുപക്ഷ പ്രവാസി സംഘടനകളുടെ നയം വ്യക്തമാക്കണമെന്നും ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും മറ്റ് രോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്നവരുമാണ് തിരികെപോകാന്‍ തയാറായി എംബസിയിലും മറ്റും അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. എന്നാല്‍ സ്വദേശത്തേക്ക് പോകാനുള്ള അവരുടെ അവകാശങ്ങളെ പോലും നിഷേധിച്ചാണ് കേരളത്തിലേക്കുള്ള വിമാന സര്‍വിസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. അതിനിടെ ദുബൈയില്‍നിന്നുള്ള കെ.എം.സി.സിയുടെ വിമാനത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് അനുമതി നിഷേധിച്ചു. ഈ വിഷയങ്ങളിലൊക്കെയും പ്രവാസി പക്ഷത്ത് നിലകൊള്ളേണ്ട പ്രവാസി കമ്മിഷനും ലോക കേരള സഭാ അംഗങ്ങളും മൗനം പൂണ്ടിരിക്കുകയാണ്. ഇനിയും ഈ മൗനം തുടര്‍ന്നാല്‍ പ്രവാസലോകം വലിയ അനന്തരഫലങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നും ഇതിനെതിരേ പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി…

Read More

മനാമ: ഗൾഫിൽ നിന്നുമുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള അടുത്ത ഘട്ടം ജൂൺ 9 മുതൽ 19 വരെ. ഇത്തിന്റെ ഭാഗമായി ബഹറിനിൽ നിന്നും തിരുവനന്തപുരത്തേക്ക് 5 വിമാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 11, 13,15,17,19 എന്നീ തിയതികളിലാണ് ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രകൾ.

Read More

ബ​റൂ​ച്ച്: ഗു​ജ​റാ​ത്തി​ലെ ദ​ഹേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ ഫാ​ക്ട​റി​യി​ലെ ബോ​യി​ലർ പൊട്ടിത്തെറിച്ചു സ്‌ഫോടനത്തിൽ 40 പേർക്ക് പരിക്കേറ്റു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാണ് സ്‌ഫോടനമുണ്ടായത്.പ​രി​ക്കേ​റ്റ​വ​രെ ബ​റൂ​ച്ചി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഫാ​ക്ട​റി പ​രി​സ​ര​ത്തു​ണ്ട്. ഫാ​ക്ട​റി​ക്കു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ആ​ളു​ക​ളെ​യും ലാ​ഖി, ലു​വാ​ര ഗ്രാ​മ​ങ്ങ​ളി​ലെ ആ​ളു​ക​ളെ​യും മാ​റ്റി​പാ​ർ​പ്പി​ച്ചെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Read More

മനാമ: ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകള്‍ പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണെന്നും ബഹ്‌റൈന്‍ കെ.എം.സി.സി. നേരത്തെ രണ്ടരലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുന്നതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ഓരോദിവസം കഴിയുമ്പോഴും പ്രവാസികളോട് നീതികേട് കാണിക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറയ്ക്കാന്‍ മുഖ്യമന്ത്രി പ്രവാസികളുടെ ജീവന്‍ വച്ച് പന്താടുകയാണ്. ഏതാണ്ട് ഇരുന്നൂറോളം മലയാളികള്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഈ ഭീതികരമായ സാഹചര്യത്തില്‍ കൈത്താങ്ങാവേണ്ട സര്‍ക്കാര്‍ കൈയൊഴിയുന്നത് ഖേദകരമാണെന്നും പ്രവാസലോകത്തോടുള്ള വഞ്ചനയാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വാക്കു കസര്‍ത്ത് നടത്തുന്നതിന് പകരം അത് പ്രവര്‍ത്തികളില്‍ പ്രകടമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. നേരത്തെ ക്വാറന്റൈന്‍ വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. എല്ലാ കാര്യത്തിലും പ്രവാസികളെ അന്യവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിയും ഭരണകൂടവും…

Read More

മനാമ: അവസാന ദിവസങ്ങളിൽ പുതിയ കൊറോണ വൈറസ് കേസുകൾ കൂടുതലായി ഉണ്ടാകാനുള്ള കാരണങ്ങൾ നിർദ്ദേശങ്ങൾ പാലിക്കാത്തതും പ്രതിരോധ നടപടികൾ കൃത്യമായി പ്രയോഗിക്കുന്നത് അവഗണിച്ചതുമാണ് എന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വ്യാപകമായ പരിശോധനകൾ നടക്കുമ്പോഴും, പൊതുജനങ്ങൾ അശ്രദ്ധമായി പെരുമാറിയതിനാൽ , ഇത് കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവിന് കാരണമായി. പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതിൽ ബഹ്‌റൈനികളുടെ എണ്ണത്തിലും വർധനയുണ്ടായി. ഏപ്രിൽ 16 ന് 16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ നിന്ന് ഇന്നലെ 179 വരെയായി ഉയർന്നു. റമദാൻ, ഈദ് അൽ ഫിത്തർ സമയങ്ങളിൽ കുടുംബ-സാമൂഹിക ഒത്തുചേരലുകളാണ് പൗരന്മാരുടെ നിലവിലുള്ള കേസുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ അറിയിച്ചു. കാര്യക്ഷമമായ ചികിത്സ നൽകുന്നതിനായി കോവിഡ് – 19 സൗകര്യങ്ങളുടെ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. ഐസൊലേഷനും ചികിത്സ സൗകര്യങ്ങൾക്കുമായി 7,187 കിടക്കകളാണുള്ളത്. അതിൽ 4,884 എണ്ണം നിലവിൽ ഉപയോഗത്തിലുണ്ട് എന്നും ഡോ. വലീദ്…

Read More

അബുദാബി: അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ അസൈൻ മുഴിപ്പുറത്തിന് 12 മില്യൺ ദിർഹം (ഏകദേശം 24.66 കോടി ഇന്ത്യന്‍ രൂപ) സമ്മാനം നേടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിർച്യുൽ ആയി നടത്തിയ നറുക്കെടുപ്പിന്റെ തത്സമയ സ്‌ട്രീമിംഗ് അസൈന് ജോലി ചെയ്യുന്നതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ല. 139411 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.പിന്നീട് ജാക്ക്പോട്ടിന്റെ അവതാരകനായ റിച്ചാർഡ് സമ്മാന വിവരം വിളിച്ചു അറിയിച്ചതോടെയാണ് അസൈന്‍ അറിയുന്നത്. “മാഷള്ള, നന്ദി. ഞാൻ ഡ്യൂട്ടിയിലാണ്,” എന്നായിരുന്നു അസൈൻറെ മറുപടി.ആദ്യം തമാശ ആണെന്നാണ് അസൈന്‍ കരുതിയത്.

Read More

മുംബൈ: ‘നിസർഗ്ഗ’ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ വടക്കൻ തീരത്തെത്തി. ചുഴലിക്കാറ്റ് റായ്‍ഗഢ് ജില്ലയിൽ ആഞ്ഞടിച്ച് തുടങ്ങി. രത്‌നഗിരി, റായ്ഗഢ് ജില്ലകളില്‍ മഴ ശക്തമാണ്. ഇതുവരെ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചതായി ദുരന്തനിവാരണ സേന വ്യക്തമാക്കി.മഹാരാഷ്ട്രയിൽ കടൽക്ഷോഭം രൂക്ഷമായി. ‘നിസർഗ’ അതിവേഗം മുംബൈ തീരത്തേക്ക് നീങ്ങുന്നു. മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘നിസർഗ്ഗ’ തീരം തൊട്ടതോടെ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മണിക്കൂറിൽ 120 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്‍റെ വേഗമെന്നാണ് കണക്കുകൂട്ടൽ.

Read More