Author: News Desk

പോലീസ് മ്യൂസിക് ബാൻഡിലെ സീനിയർ മ്യൂസിഷ്യനും കണ്ണൂർ ചാലാട് സ്വദേശിയുമായ പോൾ സോളമൻ ആണ് കൊറോണ ബാധിച്ചു മരിച്ചത്. 61 വയസായിരുന്നു.ഒരാഴ്ച്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ബി ഡി എഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.

Read More

സൗദി: റിയാദ് സൗദി കിഴക്കൻ പ്രവിശ്യയിലെ കെഎംസിസി സജീവ പ്രവർത്തകനായ മലപ്പുറം സ്വദേശി കാരക്കുന്ന് അബ്ദുല്ലത്തീഫ് ന്യൂമോണിയ ബാധിച്ചു മരിച്ചു.ദമാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സജീവ സാമൂഹിക പ്രവർത്തകനായ അബ്ദുല്ലത്തീഫിന് 41 വയസ്സായിരുന്നു.

Read More

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റ 95-ാം വാര്‍ഷിക പ്ലീനറി യോഗത്തില്‍ വ്യവസായികളെ അഭിസംബോധന ചെയ്ത മോദി രാജ്യത്തെ രാജ്യ പുരോഗതിയില്‍ വ്യവസായികളുടെ പങ്ക് നിസ്തൂലമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വലിയ പ്രതിസന്ധികളാണ് നേരിടുന്നത് എന്നും, പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയെന്നും ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധിയെ നേരിടുന്നതെന്നും മോദി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി വ്യവസായികളെ അഭിസംബോധന ചെയ്തത്.

Read More

മനാമ: 72 വയസുള്ള ബഹ്‌റൈൻ സ്വദേശിനി കോറോണമൂലം മരണപ്പെട്ടു. ഇതോടെ ബഹ്‌റൈനിലെ കൊറോണ മരണം 32 ആയി.ഇവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 1,350 കോടി രൂപയുടെ മൂല്യമുള്ള അപൂർവ്വ വസ്തുക്കൾ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. 137 കോടി രൂപയുടെ സ്വത്തുക്കളാണ് നേരത്തെ പിടിച്ചെടുത്തിരുന്നത്. നിലവില്‍ യുകെ ജയിലിലാണ് നീരവ് മോദി.ഹോങ്കോംഗിലെ ഒരു ഗോഡൗണിലുണ്ടായിരുന്ന 2,300 കിലോഗ്രാം വരുന്ന അമൂല്യ വസ്തുക്കളാണ് ഹോങ്കോംഗില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇവരുടെ വസ്തു വകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

Read More

റീറ്റെയ്ൽ രംഗത്തെ ഏറ്റവും പ്രമുഖരായ ലുലു ഗ്രൂപ്പി​​ൻറെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടറായി നന്ദകുമാറിനെ നിയമിച്ചു. നിലവിൽ ലുലു ഗ്രൂപ്പി​​ൻറെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറായ വി.നന്ദകുമാർ ഏറ്റവും മികച്ച 5 മാർക്കറ്റിംഗ് പ്രൊഫഷണലുകളിൽ ഒരാളായി ഫോബ്സ് മാഗസിൻ തെരഞ്ഞെടുത്തിരുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ മുൻനിര മാധ്യമങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ലുലു ഗ്രൂപ്പി​​ൻറെ ഗ്ലോബൽ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ – സോഷ്യൽ മീഡിയ, സി .എസ് .ആർ. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കഴിഞ്ഞ 20 വർഷമായി ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരോട് അടുത്ത ബന്ധമാണ് ഉള്ളത്.

Read More

മനാമ : ഇന്ത്യ ഗവൺമെന്റിന്റെ വന്ദേഭാരത്മിഷന്റെ ഭാഗമായി ബഹറിനിൽ നിന്നും 180 പേർ ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് IX 1574 വിമാനത്തിൽ 177 യാത്രക്കാരും 3 ശിശുക്കളുമായാണ് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നത്.

Read More

മനാമ: കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിനായി മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അശ്രദ്ധമൂലം കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അധികൃതർ വീണ്ടും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആളുകൾ അശ്രദ്ധരും കുടുംബസംഗമങ്ങളിൽ പങ്കെടുക്കുന്നതുമാണ് ബഹ്‌റൈനികൾക്കിടയിൽ കൊറോണ വ്യാപിക്കുന്നതിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പ്രവാസികൾക്കിടയിലെ കൊറോണ വ്യാപിക്കുന്നതിന് കാരണം സാമൂഹിക അകലം പാലിക്കത്തതുമൂലമാണ്.

Read More

മനാമ: ബഹ്‌റൈനിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. 78 വയസുള്ള സ്വദേശിനിയാണ് മരിച്ചത്. ഇവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹറിനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു.

Read More

മനാമ: കൊവിഡ് കാലത്ത് ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയില്‍ സമശ്വാസമാകുന്ന കെ.എം.സി.സി ചരിത്ര നേട്ടത്തില്‍. 169 യാത്രക്കാരുമായുള്ള ബഹ്‌റൈന്‍ കെ.എം.സി.സിയുടെ പ്രഥമ ചാര്‍ട്ടേഡ് വിമാനം ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നു. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസാ കാലവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, മറ്റ് രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ തുടങ്ങിയവരാണ് കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. വന്ദേഭാരത് മിഷന്‍ വഴി നാട്ടിലേക്ക് വിമാന സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ഏതാനും പേര്‍ക്ക് മാത്രമാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. വലിയൊരു വിഭാഗം പ്രവാസികളും നാട്ടിലേക്ക് പോവാനാവാതെ ദുരിതമനുഭവിക്കുന്നത് മനസിലാക്കിയാണ് ബഹ്‌റൈന്‍ കെ.എം.സി.സി ചാര്‍ട്ടേഡ് വിമാന സര്‍വിസ് ആരംഭിച്ചത്. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ വിമാന സര്‍വിസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അഭിമാനമേറിയ നിമിഷമാണിത്. കൊവിഡ്…

Read More