Author: News Desk

മനാമ : കേരളം നേരിട്ട രണ്ട് പ്രളയ ദുരന്ത സമയത്തും മറ്റു പ്രയാസ ഘട്ടങ്ങളിലും കേരളത്തിന്‌ താങ്ങായും തണലായും നിന്ന പ്രവാസികളെ ശത്രുക്കളായി കണ്ടു ഉപദ്രവിക്കുന്ന നടപടി മുഖ്യ മന്ത്രി അവസാനിപ്പിക്കണം. ജോലി നഷ്ടപെടുന്ന പ്രവ്സികൾക്കു ആറു മാസത്തെ ശമ്പളം എന്ന പൊള്ളയായ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഈ ദുരന്ത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.ജോലി നഷ്ടപ്പെട്ടു സാമൂഹിക സംഘടനകൾ നൽകുന്ന ഭക്ഷണ കിറ്റിൽ ആശ്രയിച് ജീവിതം മുന്നോട്ട് നീക്കിയ ആളുകൾ ആണ് കടം വാങ്ങിയും മറ്റുള്ളവർ നൽകുന്ന ചെറിയ സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചും ഒരു തരത്തിൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് ഉള്ള പണം കണ്ടെത്തി നാട്ടിലേക്ക് വരുന്നത്. അവർ ഇന്നിയും സ്വന്തം ചിലവിൽ കോവിഡ് ടെസ്റ്റ്‌ കൂടി നടത്തണം എന്നത് ദുരിത പേറുന്ന പ്രവാസികൾക്ക് ഉള്ള മുഖ്യമന്ത്രിയുടെ കരുതി കൂട്ടി ഉള്ള ഇരുട്ടടി ആയാണ് മനസിലാകുന്നത്. ഈ ദുരന്ത സമയത്ത് ഒരു ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കുന്ന പണി…

Read More

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇരുപത്തി എട്ടുകാരനായ ഉന്നത ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് ആദ്യ ഘട്ടം വന്ന ചില രോഗികളുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഇടപഴകിയിരുന്നു. ഇതേ തുടര്‍ന്ന് സ്രവപരിശോധന നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ഏഴാം തീയ്യതിയാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കയച്ചതെങ്കിലും ഇന്നാണ് പരിശോധനാ ഫലം വന്നത്.എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഇദ്ദേഹം യോഗം നടത്തിയിരുന്നു. കൂൂതെ വിമാനത്താവളത്തില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായ മറ്റ് മുപ്പതോളം ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More

സൗദി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നുള്ള രണ്ടാം ഘട്ടം വിമാന സെർവിസിൽ കൊച്ചി , തിരുവനന്തപുരം തീയതികൾ മാറ്റി . ചില സാങ്കേതിക കാരണങ്ങളാൽ നേരത്തെ അറിയിച്ചതിൽ നിന്നും കൊച്ചി സർവീസ് 14 ജൂണിൽ നിന്നും 16 ജൂണിലേക്കും തിരുവനന്തപുരം സർവീസ് 15 ജൂണിൽ നിന്നും 18 ജൂണിലേക്കും മാറ്റിയതായി സൗദി ഇന്ത്യൻ എംബസി അറിയിച്ചു .

Read More

തിരുവനന്തപുരം: തലച്ചോറിലെ രക്ത സ്രാവത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എം എം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രക്ത സ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിനും തലയോട്ടിക്കും ഇടയിലുള്ള രക്ത സ്രാവത്തെ തുടര്‍ന്നാണ് മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

യു.എ.ഇ : തിരുവനന്തപുരം സ്വദേശി കൊറോണ ബാധിച്ച് യു.എ.ഇയിൽ മരിച്ചു.കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ അസീസാണ് അബുദാബിയിൽ ‌ മരിച്ചത്. 23 വർഷമായി അൽ അമാൻ ട്രാവൽസിലെ ജീവനക്കാരനായിരുന്നു.53 വയസ്സായിരുന്നു.

Read More

ദോഹ : ഖത്തറിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് ഇന്ന് മരിച്ചു.5,872 പേരില്‍ നടത്തിയ പരിശോധനയിൽ 1517 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1965 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 76,588 ആയി. മരിച്ചവർ 70ആയപ്പോൾ രോഗമുക്തരായവരുടെ എണ്ണം 53,296 ആയി ഉയർന്നു. നിലവിൽ 23,222 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. അതേസമയം രാജ്യത്ത് പരിശോധനയ്ക്ക് വിധേയമായവരുടെ ആകെ 2,80,665ലെത്തി.

Read More

ഉക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലന്‍സ്‌കിയുടെ ഭാര്യ ഒലീന സെലെന്‍സ്‌കിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വന്തം വസതിയിൽ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.നിലവില്‍ ഒലീനയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ് എന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

Read More

തിരുവനന്തപുരം:ഇലെക്ട്രിസിറ്റി മന്ത്രി എംഎം മണിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ തുടരുന്നതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അധികൃതര്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ കുഞ്ഞനന്തൻ അന്തരിച്ചു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്നാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടി.പി കേസിലെ 13ാം പ്രതിയായ പികെ കുഞ്ഞനന്തനെ 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസിൽ വിചാരണ കോടതി ജീവപര്യന്തം തടവിനും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നാളെ പാനൂർ ഏരിയാ കമ്മിറ്റി ഓഫീസ്, പാറാട് എന്നിവിടങ്ങളിൽ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിലാണ് ശവസംസ്‌കാരം നടക്കുക.

Read More

മനാമ: രണ്ടു വിദേശികളും ഒരു സ്വദേശിയും ഉൾപ്പടെ മൂന്നുപേർ ഇന്ന് കോറോണമൂലം മരിച്ചു. പ്രവാസികളായ 61 വയസുകാരനും, 38 വയസുകാരനും, 72 വയസുള്ള സ്വദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ ബഹ്‌റൈനിൽ കോറോണമൂലം മരണം 34 ആയി. ഇവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More