Author: News Desk

ന്യൂഡൽഹി: കോറോണയെത്തുടർന്നു വിവിധ രാജ്യങ്ങളിൽ നിന്നും 4443 ഇന്ത്യക്കാർ 21 വിമാനങ്ങളിൽ ഇന്ന് തിരിച്ചെത്തി.417 പേർ റിയാദിൽ നിന്നും 177 പേര് ബഹ്‌റൈനിൽ നിന്നും, 178 പേർ ദോഹയിൽ നിന്നും തിരുവന്തപുരം വിമാനത്താവളത്തിൽ എത്തി.177 പേർ ദോഹയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തി.

Read More

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സഹായമായി കൂടുതല്‍ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം അറിയിച്ചിരുന്നതിൻറെ ഭാഗമായി 100 വെന്റിലേറ്ററുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തും. ചിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോള്‍ യുഎസ് എന്ന കമ്പനിയാണ് ഈ അത്യാധുനിക സാങ്കേതിക വെന്റിലേറ്ററുകളുടെ നിർമ്മാതാക്കൾ. അമേരിക്കയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് വെന്റിലേറ്ററുകള്‍ രാജ്യത്ത് എത്തിക്കുക. വെന്റിലേറ്ററുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല വഹിക്കുന്നത് റെഡ് ക്രോസ് സൊസൈറ്റിയാണ്.

Read More

മനാമ: ബഹറിനിൽ ഇന്ന് 444 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചു. 64 വയസുള്ള ഒരു പ്രവാസിയുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണം 37 ആയി ഉയർന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ബഹറിനിൽ കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണ നിരക്കിൽ വർദ്ധനവ് കാണിക്കുന്നുണ്ട്. ഇന്ന് രോഗം സ്‌ഥിരീകരിച്ചവരിൽ 291 പേർ പ്രവാസി തൊഴിലാളികളാണ്. പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന രോഗ വ്യാപനം ആശങ്കക്ക് വഴിവയ്ക്കുന്നുണ്ട്. 288 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 12,191 ആയി ഉയർന്നിട്ടുണ്ട്. ബഹ്‌റൈനിലെ കോവിഡ് ബാധിതരിൽ 68 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,485 ആണ്. ഇവരിൽ 12 പേരുടെ നില ഗുരുതരമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 6,713 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ  4,10,842 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുന്നു.  മാസ്‌ക്  ധരിക്കാത്തതുമായി ബന്ധപ്പെട്ട് 721 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികളുടെ ഭാഗമായി പിഴ ചുമത്തുന്നുണ്ട്. സ്പോട്ട് ഫൈനായി 5 ബഹ്‌റൈൻ ദിനാറാണ് ഈടാക്കുന്നത്.

Read More

ജിദ്ദ: ജിദ്ദയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊല്ലം വടക്കേവിള, പള്ളിമുക്ക് സ്വദേശി സൈനുല്‍ ആബിദീന്‍ ആണ് മരിച്ചത്. ജിദ്ദ നാഷനല്‍ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 60 വയസായിരുന്നു. ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

Read More

റിയാദ്: കോവിഡ് ബാധിച്ച് പ്രവാസി മലയാളി റിയാദിൽ മരണമടഞ്ഞു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി സാബിർ ആണ് മരിച്ചത്. 23 വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

ന്യൂയോര്‍ക്ക് : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 78 ലക്ഷത്തിലധികമായി . ഇതുവരെ 7,806,710 പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചത്. 430,111 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ച 430,111പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 3,370,465 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 53,886 ആളുകളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Read More

മനാമ: പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട കൊറോണ പരിശോധനയുടെ വിഷയത്തിൽ വിശ്വസനീയമായ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ അബ്രഹാം ജോൺ ആവശ്യപ്പെട്ടു. പ്രവാസികൾ മടങ്ങിയെത്തുന്ന ചാർട്ടേർഡ് വിമാനങ്ങളിൽ കോവിഡ് പരിശോധന നിർബന്ധമാണെങ്കിൽ തീരുമാനം നടപ്പിലാക്കാൻ സംസ്‌ഥാന – കേന്ദ്ര ഗവൺമെന്റുകൾ നാട്ടിൽ നിന്നും മെഡിക്കൽ സംഘത്തെ എത്തിച്ചു സൗജന്യമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് നാട്ടിലുള്ളവരിൽ കൂടുതൽ വിശ്വാസം വരികയും വിദ്വേഷം കുറയ്ക്ക്കാനും കാരണമാകും.കൂടാതെ ഗൾഫിൽ നിന്നും പോകുന്നവർക്ക് പേടി കൂടാതെ പോകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കൊറോണ മൂലം 39 പേര് മരിച്ചു.ഇതോടെ സൗദിയിലെ ആകെ മരണനിരക്ക് 932 ആയി. ജിദ്ദയിലാണ് ഏറ്റവും കൂടുതലാളുകള്‍ ഒറ്റ ദിവസം മരിച്ചത്, 22പേര്‍. രാജ്യത്താകെ 3366 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 1519 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 123308 ഉം രോഗമുക്തരുടെ എണ്ണം 82548 ഉം ആയി. 39828 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്.

Read More

തിരുവനന്തപുരം: കെ എസ് ശബരി നാഥ് എംഎല്‍എക്കെതിരെ കള്ളക്കേസെടുത്തുവെന്നാരോപിച്ചാണ് അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ മാര്‍ച്ചിൽ കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത്തിനും, സാമൂഹിക അകലം പാലിക്കാത്തതിനാലും കേസെടുത്തു. അറുപതിലേറെ ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സംഭവത്തില്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് അടൂര്‍ പ്രകാശിനെതിരെ മുൻപും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More