Author: News Desk

ബഹറിനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 56 ആയി. 50 വയസ്സുള്ള സ്വദേശി വനിതയാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 1,60,000 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം 3,093 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 59,215 പേരാണ് കോവിഡ് മുക്തരായത്.പാക്കിസ്ഥാനിലെ പഞ്ചാബില്‍ 60,138 കേസുകളും സിന്ധില്‍ 59,983 കേസുകളും ഖൈബര്‍ പക്തുന്‍ഖ്വയില്‍ 19,613 കേസുകളും ഇസ്ലാമാബാദില്‍ 8,794 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 9,82,012 കോവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്.

Read More

മനാമ: 2020 ജൂൺ 18 ന്‌ നടത്തിയ 8699 COVID-19 ടെസ്റ്റുകളിൽ‌ 469 പുതിയ കൊറോണ പോസിറ്റീവ് കേസുകൾ‌ കണ്ടെത്തി. ഇതിൽ 295 പേർ പ്രവാസി തൊഴിലാളികളാണ്. ഇന്ന് 6 പേർ മരണപ്പെട്ടു. ഇന്ന് 511 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ 14696 പേർ മൊത്തത്തിൽ രോഗമുക്തി നേടി. ഇതുവരെ ബഹ്‌റൈനിൽ 454368 പേരെ കൊറോണ പരിശോധന നടത്തി.

Read More

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറ(BKSF)ത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ കോഴിക്കോട്ടേക്കുള്ള ചാർട്ടേഡ്‌ വിമാന യാത്ര ബഹറിനിൽ നിന്നുമുള്ള ഏറ്റവും മികച്ച ഒന്നായി മാറി. കൈകുഞ്ഞുങ്ങളടക്കം 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പ്രമുഖ സംഘടനകൾ 120 ഈടാക്കി യാത്ര ഒരുക്കിയപ്പോൾ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം 99 ബഹ്‌റൈൻ ദിനാർ മാത്രമാണ് വാങ്ങിയിരുന്നത്. ബികെഎസ്എഫ്  ഫഹദാൻ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ യാത്ര ഒരുക്കിയത്. https://youtu.be/csHV1qKeVk4 കൂടാതെ കൈകുഞ്ഞുങ്ങൾക്ക്‌ സൗജന്യ യാത്ര, സൗജന്യ ഭക്ഷണ കിറ്റുകൾ, ഗർഭിണികൾക്കും വൃദ്ധർക്കും അവശതർക്കും നേരത്തെ ബോഡിംഗ്‌ സൗകര്യം ,ഇമിഗ്രേഷൻ വരെ BKSF വളണ്ടിയർ ടീം പൂർണ സേവനം ഉൾപ്പടെ മറ്റൊരു സംഘടനക്കും അവകാശപ്പെടാൻ ആകാത്ത വിധം സൗകര്യങ്ങൾ ആണ് യാത്രക്കാർക്ക് നൽകിയത്. യാത്രയോടനുബന്ധിച്ചു എയർപോർട്ടിൽ വെച്ച് യാത്രക്കാർക്ക് വേണ്ടി നടത്തിയ ബോധവൽക്കരണത്തിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹാരിസ് പഴയങ്ങാടി, ഫസൽ ഹഖ് ,നെജീബ് കടലായി മറ്റു BKSF ടീം അംഗങ്ങൾ, എയർപോർട്ട് അതോറിറ്റി…

Read More

മനാമ: ഇന്ന് രാത്രി 10 .30 ന് 64 വയസുള്ള ഒരു സ്വദേശിനി യും, 58 വയസ്സുള്ള സ്വദേശിയും മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 55 ആയി.ഇന്ന് മാത്രം 6 പേരാണ് മരണപ്പെട്ടത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണ് ഇന്ന്.

Read More

നീറ്റ് പരീക്ഷകള്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്ക ണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും ആരോഗ്യ മന്ത്രാലയത്തിലേക്കും ആര്‍ എസ് സി കത്തയക്കുകയും ചെയ്തു. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് ഇല്ലാത്തതിനാലും മറ്റു നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാലും യാത്രാപ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയിലാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്ക ണമെന്നും ആര്‍ എസ് സി ആവശ്യപ്പെട്ടു. നീറ്റിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത 2400 വിദ്യാര്‍ത്ഥികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലുളളത്. ആവശ്യമെങ്കില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാനും നടത്തിപ്പിനായി സന്നദ്ധസേവകരെ നല്‍കാനും തയ്യാറാണെന്നും ആര്‍ എസ് സി കത്തിലൂടെ അധികൃതരെ അറിയിച്ചു.

Read More

റിയാദ്‌ : കണ്ണൂർ പയ്യന്നൂർ സ്വദേശി ജയപ്രകാശ് (48) ഹൃദയാഘാതത്തെ തുടർന്ന് ഒലയ്യ സുവൈദി അൽഹമാദി ഹോസ്പിറ്റലിൽ അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിൽ ആയിരുന്നു എങ്കിലും ഹൃദയാഘാതം ആണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം. ഭാര്യ പ്രിയ, മക്കൾ നവനീത്, നന്ദന.

Read More

മനാമ: കൊറോണവൈറസ് വിതച്ച ദുരിതം പേറുന്ന ഗൾഫ് പ്രവാസികളുടെ മുഖത്തെ കനത്ത പ്രഹരമാണ് കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ല എന്ന സാക്ഷ്യപത്രവുമായി മാത്രമേ കേരളത്തിലേക്ക് ഇനി  വരാൻ പാടുള്ളു എന്ന പിണറായി സർക്കാരിന്റെ ഉത്തരവ്.   അങ്ങേയറ്റം ദുരിതം അനുഭവിക്കുന്നവരെ  എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക എന്ന ദൗത്യവുമായി അഹോരാത്രം പണിപ്പെട്ട്  പ്രവർത്തിക്കുന്ന സംസ്കൃതി ബഹ്‌റൈൻ ഉൾപ്പെടെയുള്ള നിരവധി സന്നദ്ധ സംഘടനകളാണ് രംഗത്തുള്ളത്. അവരവരുടെ കഴിവുകൾക്കും അപ്പുറം പ്രയത്‌നിച്ച്‌ പറക്കാൻ സജ്ജമായ ചാർട്ടേർഡ് ഫ്ലൈറ്റുകൾക്കാണ് ഈ തീരുമാനത്തിലൂടെ കൂച്ചുവിലങ്ങിട്ടിരിക്കുന്നത് എന്നത് വളരെ വേദനാജനകമാണ്. കേന്ദ്ര സർക്കാർ എല്ലാ സഹായസഹകരണങ്ങളും നൽകി പ്രവാസികളിടെ ക്ഷേമത്തിനായി പ്രവർത്തിക്കുമ്പോൾ തികച്ചും പ്രതിഷേതാത്മ്ക  നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെ ആണെന്നിരിക്കെയാണ് ഇവിടെയുള്ള ചില സംഘടനകൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മറച്ചുവെച്ച്  എല്ലാം കേന്ദ്രസർക്കാരിന്റെ കുറ്റമാണെന്ന് വിലപിക്കുന്നത്. എന്തൊരു വിരോധാഭാസമാണിത്. കേരള സർക്കാരിന്റെതാണ് ഈ തീരുമാനം, ഇത്  എന്തടിസ്ഥാനത്തിൽ ആണ് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞെ…

Read More

ജിദ്ദ: ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാര്‍ക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാ ക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാറുകളുടെ ഒളിച്ചുകളി അവസാനിപ്പിക്കണം. വന്ദേഭാരത് ദൗത്യം അപേക്ഷകരുടെ ആനുപാതികമായി മതിയാകാതെ വന്നപ്പോഴാണ് സന്നദ്ധ സംഘടനകളും കമ്പനികളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് മുതിര്‍ന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളും വിഷയത്തില്‍ കടുത്ത നിലപാടെടുത്തിരിക്കുകയാണ്. ഇത് തത്വത്തില്‍ ദുരിതത്തിലായ പ്രവാസികളെ പിന്നെയും ദ്രോഹിക്കലാണെന്നും പ്രവാസികള്‍ക്കെതിരെ പ്രായോഗികത മറന്നുള്ള ഏകപക്ഷീയ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ആര്‍ എസ് സി അഭിപ്രായപ്പെട്ടു. പ്രവാസി എന്ന വൈകാരിക സ്വത്വത്തില്‍ ഉറച്ച് നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മറ്റു താല്‍പര്യങ്ങള്‍ മാറ്റിവെച്ച് സംഘടനകളും കൂട്ടായ്മകളും ഇത്തരം നീക്കങ്ങള്‍ക്കെതിരെ രംഗത്ത് വരണമെന്നും ആര്‍ എസ് സി ആവശ്യപ്പെട്ടു. ആലോചാനാപൂര്‍വവും അതാത് രാജ്യങ്ങളിലെ പ്രായോഗികത ഉറപ്പ് വരുത്തിയുമായിരിക്കണം ഇത്തരം തീരുമാനങ്ങള്‍…

Read More

കൊച്ചി:  സംവിധായകന്‍ സച്ചി അന്തരിച്ചു. സര്‍ജറിക്കിടെ ഹൃദയാഘാതം സംഭവിച്ച് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്  നടുവിന് രണ്ട് സര്‍ജറികള്‍ കഴിഞ്ഞിരുന്നു. . എന്നാല്‍ രണ്ടാമത്തെ സര്‍ജറിക്ക് അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

Read More