Author: News Desk

യു.എ.ഇ: ജൂൺ 23 മുതൽ യു.എ.ഇയിലെ സ്വദേശികൾക്കും വിദേശികൾക്കും കൊറോണ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സഞ്ചരിക്കാം.എന്നാൽ ഇടത്തരം അപകട സാധ്യതയുള്ള രാജ്യങ്ങളിലേക്ക് ചികിത്സക്കായും , അടുത്ത ബന്ധുവിനെ സന്ദർശിക്കാനും പോകാൻ മാത്രമേ അനുമതി നൽകൂ. നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇളവുണ്ട്. അപകടസാധ്യത കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് തുടരുമെന്ന് യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി എന്നിവ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാനുഷിക പ്രവർത്തനത്തിൻറെയും, യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധിയും , ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്ട് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചു. ഷെയ്ഖ് നാസർ തൻറെ മക്കളും,തൻറെ പിതാവായ രാജാവിനൊപ്പം കുതിരസവാരി സവാരി നടത്തുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് “എന്റെ പ്രിയപ്പെട്ട സ്വപ്നം സാക്ഷാത്കരിച്ചു എന്ന് സോഷ്യൽ മീഡിയയിൽ അറിയിച്ചത്.

Read More

റിയാദ് : സൗദി അറേബ്യയിൽ കൊറോണ വ്യാപനം കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4301 കോവിഡ് 19 സ്ഥിരീകരിക്കുകയും, 45 -പേർ മരണപ്പെട്ടുകയും ചെയ്തു. ഇതോടെ സൗദിയിൽ മൊത്തം കോവിഡ് രോഗബാധിതരുടെ എണ്ണം 150292 , മരണസംഖ്യ 1184 ആയി.1849 പേർ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ 95764 പേർ രോഗമുക്തരായി. 53344 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1941 പേർ ഗുരുതരാവസ്ഥയിലാണ്.

Read More

ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാകുമോ എന്നറിയാന്‍ രാജ്യത്തിന് താല്‍പര്യമുണ്ടെന്നായിരുന്നു സോണിയാഗാന്ധിയുടെ വിമര്‍ശനം. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാകുമോ എന്നറിയാന്‍ രാജ്യത്തിനാകെ താല്‍പര്യമുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. ‘ഈ അവസാന ഘട്ടത്തില്‍ പോലും, പ്രതിസന്ധിയുടെ നിര്‍ണായകമായ പല വശങ്ങളെക്കുറിച്ചും നമുക്ക് അറിവില്ല, നമ്മള്‍ ഇരുട്ടിലാണ്. എപ്പോഴാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്? സര്‍ക്കാരിന് എപ്പോഴാണ് വിവരം ലഭിച്ചത്? എന്നീ ചോദ്യങ്ങളാണ് സോണിയ ഉന്നയിച്ചത്.

Read More

മനാമ: ബഹ്‌റൈനിലെ സാധാരണക്കാരുടെ കൂട്ടായ്മയുടെ പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ളതുമായ മലയാളി കൊറോണ മൂലം അത്യാസന്ന നിലയിൽ ആശുപത്രിയി തുടരുന്നു. വിവിധ അസുഖങ്ങൾ മുൻപ് ഉണ്ടായിരുന്നതിനാലും, കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാലും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചു.ഈ കൊറോണ കാലത്തും നിരവധി പേർക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. എല്ലാവരും തനിക്കായി പ്രാർത്‌ഥിക്കണമെന്ന് ആശുപതിയിൽ നിന്നും സുഹൃത്തുക്കളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനായ ഇയാൾ സ്വന്തം ശമ്പളത്തിൻറെ നല്ലൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിവരുന്ന നഴ്സിനെ പിന്തുടർന്ന് ആക്രമിച്ച ഏഷ്യക്കാരനായ ആക്രമണകാരിയെ മൂന്ന് വർഷം തടവിന് ശിക്ഷിക്കുകയും ശിക്ഷ പൂർത്തിയാക്കിയ ശേഷം സ്ഥിരമായി നാടുകടത്താനും നാലാം ഹൈക്കോടതി കോടതി തീരുമാനിച്ചു. നഴ്‌സ് നടക്കുന്നതും പിന്തുടരുന്നതും നിമിഷങ്ങൾക്കകം അവളെ കഴുത്തു ഞെരിച്ച് നിലത്തേക്ക് തള്ളിയിട്ടതായും, ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ആക്രമണകാരി ഓടി രക്ഷപ്പെടും ചെയ്യുന്നത് സിസിടിവി ക്യാമറയിലെ വീഡിയോയിൽ കാണാം. മുൻ വിചാരണയിൽ, 29 കാരനായ ഏഷ്യൻ ആക്രമണകാരി താൻ മദ്യപിച്ചിരുന്നതായും താൻ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും അവകാശപ്പെട്ടു.

Read More

തൃശൂർ: ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ഡിസൈനറും, സംഗമം ഇരിങ്ങാലക്കുടയുടെ മുൻ എക്സിക്യൂട്ടിവ് അംഗവുമായ വിബിൻ ചന്ദ്രൻറെ  പിതാവ്  പുല്ലൂർ കോമ്പാത്ത് വീട്ടിൽ ചന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. മുതിർന്ന സി.പി.എം നേതാവ് ചന്ദ്രൻ കോമ്പാത്ത് ദീർഘകാലം മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ,ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം ,സി.ഐ .ടി .യു ഏരിയ പ്രസിഡന്റ് ,ബാലസംഘം ജില്ലാ രക്ഷാധികാരി അംഗം എന്നീ നിലകളിലും ,മുരിയാട് ഗ്രാമപഞ്ചായത്ത് അംഗമായും ,പുല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ഭരണസമിതി അംഗമായും പ്രവർത്തിച്ചിരുന്നു.സംസ്കാരകർമ്മം വീട്ടുവളപ്പിൽ നടന്നു. ഭാര്യ:ഉഷ, മക്കൾ :വിബിൻ ചന്ദ്രൻ ,സുബിൻ ചന്ദ്രൻ. മരുമക്കൾ :ശാരിക വിബിൻ ,ഡാരി സുബിൻ.ചെറുമക്കൾ: ഗൗരി,ഗംഗ ,രോഹിത്,അൻവിദ. ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫസ്സർ കെ.യു.അരുണൻ , സി .പി .എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ,ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ,ഏരിയ സെക്രട്ടറി കെ .സി പ്രേമരാജൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്‌കുമാർ ,പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാൻ…

Read More

മലപ്പുറം : മലപ്പുറം കോട്ടക്കൽ ആട്ടീരി സ്വദേശി അനീസിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, യു.എ.ഇ-14, സൗദി അറേബ്യ-10, ഒമാന്‍-3, റഷ്യ-2, ഖത്തര്‍-1, താജിക്കിസ്ഥാന്‍-1, കസാക്കിസ്ഥാന്‍-1) 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, ഡല്‍ഹി-9, തമിഴ്‌നാട്-8, കര്‍ണാടക-5, ആസാം-2, ഹരിയാന-2,…

Read More

ഷാർജ: ദുബായ് ഹാപഗ് ലോയിഡ് കമ്പനിയിലെ ജീവനക്കാരനായ ഇടുക്കി ഏലപ്പാറ സ്വദേശി ജോൺസൺ ജോർജ് കൊറോണ മൂലം മരിച്ചു. ഷാർജ ആശുപത്രിയിൽ കൊറോണ ചികിത്സയിലായിരുന്നു. 37 വയസായിരുന്നു.

Read More