Author: News Desk

ഇസ്ലാമാബാദ് : പാകിസ്താന്റെ ക്രിക്കറ്റ് താരങ്ങളായ ഹൈദർ അലി, ഹാരിസ് റൌഫ്, ശതബ് ഖാൻ എന്നിവർക്ക്കോവിഡ് സ്ഥിരീകരിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിന് മുൻപ് റാവൽപിണ്ടിയിൽ നടത്തിയ കൊറോണ പരിശോധനയിലാണ് താരങ്ങൾക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 65 ആയി. 87 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ സാധാരണക്കാരുടെ കൂട്ടായ്മയുടെ പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ളതുമായ മലയാളിയുടെ നിലയിൽ നേരിയ പുരോഗതിയുള്ളതായി സുഹൃത്തുക്കൾ അറിയിച്ചു.കോറോണയ്ക്ക് പുറമെ വിവിധ അസുഖങ്ങൾ മുൻപ് ഉണ്ടായിരുന്നതിനാലും, കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാലും ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഈ കൊറോണ കാലത്തും നിരവധി പേർക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. എല്ലാവരും തനിക്കായി പ്രാർത്‌ഥിക്കണമെന്ന് ആശുപതിയിൽ നിന്നും സുഹൃത്തുക്കളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനായ ഇയാൾ സ്വന്തം ശമ്പളത്തിൻറെ നല്ലൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരുന്നു. ഇദ്ദേഹം മരണപ്പെട്ടതായി നിരവധി തവണ അഭ്യുഹങ്ങൾ ഉണ്ടായിരുന്നു.

Read More

ന്യൂഡൽഹി:ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻ‌കൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. എന്നിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെയാണ് ചാര്‍ട്ടേഡ് വിമാന അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവ്.സംസ്ഥാന സർക്കാറിന്‍റെ മുൻകൂർ അനുമതി ലഭിച്ചു വേണം ഇനി അപേക്ഷകൾ തുടർ നടപടിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാൻ. സംസ്ഥാനത്തിന്‍റെ അനുമതി ലഭിച്ച ചാർട്ടേഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറൻസ് കിട്ടാൻ എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കാം. ഇതോടെ ചാർട്ടേഡ് വിമാനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നത് രണ്ട് ദിവസത്തിനുള്ളിൽ ഗൾഫിലെ നയതന്ത്ര…

Read More

മനാമ:  ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ വീടണയാൻ നാടിന്റെ കൈത്താങ്ങ് , കാരുണ്യ ഫ്ലയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയിൽ ഇരുപത്തിനാലാമത്  ടിക്കറ്റ് രോഗബാധിതനായി ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ   ബുധനൂർ സ്വദേശി  അശോകന് ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ് കൈമാറി.  ബഹ്റൈൻ OICC പ്രസിഡന്റ് ബിനു കുന്നന്താനം ,ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശങ്കരപിള്ള ,ജന.സെക്രട്ടറി മോഹൻകുമാർ , ഓഫീസ് സെക്രട്ടറി ഷാജി തങ്കച്ചൻ ,യൂത്ത് വിംഗ് വൈസ് പ്രസിഡൻറ് സുനിൽ ചെറിയാൻ ,സൽമാൻ ഫാരീസ് എന്നിവർ പങ്കെടുത്തു. ജൂൺ 25 ന് എയർ ഇന്ത്യ വിമാനത്തിൽ അശോകൻ നാട്ടിലേക്ക് മടങ്ങുന്നു.

Read More

സൗദി: കോവിഡ്​ ബാധിച്ച്​ കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ്​ അൽഅഹ്​സയിലെ കിങ്​ ഫഹദ്​ ആശുപത്രിയിൽ വച്ച് മരിച്ചു. ന്യുമോണിയയും ശ്വാസ തടസം മൂർഛിച്ചതും മരണ കാരണമായി. കുടുംബം സൗദിയിൽ ഉണ്ട്.

Read More

തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്‍’ എന്ന സിനിമയെകുറിച്ചുള്ള പൃഥ്വിരാജ്ൻറെ ഫേസ്ബുക് പോസ്റ്റിനുശേഷം ശേഷം ഈ ചിത്രത്തിൽ നിന്നും പിമാരണം എന്ന് ആവശ്യവുമായി ബി.ജെ.പി. നേതാക്കൾ ഉൾപ്പടെ രംഗത്തെത്തി. പൃഥിയുടെ പോസ്റ്റിനു കീഴിൽ നിരവധി മോശപ്പെട്ട കമെൻറ്റുകളും എത്തിയിരുന്നു. പൃഥിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ… “ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു”.

Read More

റിയാദ് : ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മലയാളി കൂടി മരിച്ചു .മലപ്പുറം തിരൂർ കോട്ടകടവ് സ്വദേശി മുളിയത്തിൽ കാദർ മരിച്ചു.അറുപത്തി ഒന്ന് വയസായിരുന്നു.

Read More

അബുദാബി: കോവിഡ് -19 പശ്ചാത്തലത്തിൽ ഉയർന്നുവന്ന യാത്രാ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിൽ അബുദാബി മലയാളി സമാജം ചാർട്ടേർഡ് വിമാനങ്ങൾ സംഘടിപ്പിക്കുന്നു . അബുദാബി മലയാളി സമാജം അംഗങ്ങൾ ഉൾപ്പെടെ പോകാൻ ആഗ്രഹിക്കുന്ന തീർത്തും അർഹരായ , യാത്രാനുമതി ലഭിക്കാതെ വിഷമിക്കുന്നവർക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാവുക. ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ താല്പര്യമുള്ളവരുടെ എണ്ണം പരിശോധിച്ചതിന് ശേഷമേ ഏതൊക്ക എയർപോർട്ടിലേക്ക് എത്ര വിമാനങ്ങൾ വേണമെന്ന് തീരുമാനിക്കാനാവൂ. നിലവിൽ ലഭിക്കാൻ സാധ്യതയുള്ള ഏറ്റവും ചുരുങ്ങിയ നിരക്കിലായിരിക്കും ഈ സേവനം ലഭ്യമാക്കുവാൻ ശ്രമിക്കുക. ആവശ്യമായുള്ള എല്ലാ അനുമതികളും ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഈ മാസം അവസാനത്തോടുകൂടി തുടങ്ങുവാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സമാജം ഓഫീസ് 025537600, ഷിബു വർഗീസ്, പ്രസിഡന്റ്‌ 0505700314, ജയരാജൻ , ജനറൽ സെക്രട്ടറി 0561116585, സലീം ചിറക്കൽ വൈസ് പ്രസിഡന്റ്. 0581546092,അനീഷ് മോൻ അസിസ്റ്റന്റ് ട്രെഷറർ. 0506253038. രെജിസ്‌ട്രേഷനായി…

Read More