Author: News Desk

തിരുവനന്തപുരം: കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജൂൺ 25, രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷ്യല്‍ യൂണിറ്റുകളിലെയും എസ്.പിമാര്‍ ഉള്‍പ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയ്ക്ക് ലഭ്യമാക്കും. ഇവര്‍ രാവിലെ ജില്ലാ പോലീസ് മേധാവിമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും. പോലീസ് മൊബിലൈസേഷന്‍റെ ചുമതല ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പിയ്ക്കാണ് നല്‍കിയിരിക്കുന്നത്. സ്പെഷ്യല്‍ പോലീസ് ഓഫീസേഴ്സ്, ഹോം ഗാര്‍ഡുകള്‍ എന്നിവരുടെ സേവനം ഉറപ്പാക്കും. കഴിയുന്നത്ര പോലീസ് വോളന്‍റിയേഴ്സിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെടുന്ന എല്ലാ പോലീസുദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വയരക്ഷ ഉറപ്പാക്കണം. പോലീസുദ്യോഗസ്ഥരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സ്റ്റേറ്റ് വെല്‍ഫെയര്‍ ഓഫീസറായ ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പിക്ക്…

Read More

മനാമ: ബഹ്‌റൈനിൽ ഡിസ്പോസിബിൾ പ്ലാസ്റ്റിക് ടേബിൾ മാറ്റുകളും കവറുകളും ഇറക്കുമതി ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും അടുത്ത മാസം മുതൽ നിരോധിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്സിഇ) വ്യക്തമാക്കി. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റും തമ്മിലുള്ള ഓൺലൈൻ മീറ്റിംഗിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. ജൈവ വിസർജ്ജ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണിത്.

Read More

മനാമ: ബഹ്‌റൈൻ വിജയ് മക്കൾ ഇയക്കത്തിന്റെ ( REG NO 45050) ആഭിമുക്കത്തിൽ ദളപതി വിജയുടെ 46 മത് പിറന്നാൾ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി ബഹ്‌റൈനിൽ ആഘോഷിച്ചു. കോവിഡ് -19 എന്ന മഹാമാരി പകർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ദളപതി വിജയുടെ നിർദ്ദേശ പ്രകാരം ആഘോഷങ്ങൾക്കായി മാറ്റി വെച്ച തുക ജോലി നഷ്ടപ്പെട്ടവർക്കും, വീട്ടുജോലിക്കാർക്കും, പാവപ്പെട്ടവർക്കും അവശ്യ സാധനങ്ങൾ വാങ്ങി നൽകി.ഈ പരിപാടി വൻ വിജയമാക്കാൻ സഹായിച്ച ബഹ്‌റൈൻ വിജയ് മക്കൾ ഇയക്കത്തിന്റെ എല്ലാ മെമ്പേഴ്സിനെയും,ഇതിനു വേണ്ടി എല്ലാ സഹായവും ചെയ്തു തന്ന വിജയ് മക്കൽ ഇയാക്കത്തിന്റെ സ്ഥാപകനായ എസ.എ.ചന്ദ്രശേഖറിനെയും വിജയ് മക്കൾ ഇയക്കം പ്രസിഡന്റ് ബുസ്സി ആനന്ദിനും സംഘാടകർ നന്ദി അറിയിച്ചു.

Read More

തിരുവനന്തപുരം : പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കാ​ട്ടു​ന്ന​ത് മ​ണ്ട​ത്ത​ര​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്രയാണ് എന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു നേ​ര​ത്തെ തന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്. പ​ക്ഷേ സ​ർ​ക്കാ​ർ ത​ന്നി​ഷ്ട​പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കാനാണ് ശ്ര​മി​ച്ചത്. മ​ണ്ട​ൻ തീ​രു​മാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാണ് ഇ ​പ്പോ​ൾ അ​തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങേ​ണ്ടി വ​ന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു പ​ക​രം പി​പി​ഇ കി​റ്റ് മ​തി​യെ​ന്നാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ടെന്നും, ഓ​രോ തീ​രു​മാ​ന​മെ​ടു​ത്തു മാ​റ്റേ​ണ്ടി​വ​രു​ന്ന​തു പ്ര​വാ​സി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണു കാ​ണി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വിമർശിച്ചു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. തുടർച്ചയായ ആറാം ദിനമാണ് രോഗികളുടെ എണ്ണം 100കടക്കുന്നത്. പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ-17, പാലക്കാട്-16, ആലപ്പുഴ-15, തൃശൂർ-15, മലപ്പുറം-10,എറണാകുളം-8,കോട്ടയം-7, ഇടുക്കി-6, കാസർഗോഡ്-6, തിരുവനന്തപുരം-4 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ.

Read More

മനാമ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇന്ത്യൻ ക്ലബ് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നു.ഇന്നലെ ബഹ്‌റൈനിൽ നിന്ന് 282 യാത്രക്കാരുമായി ഗൾഫ് എയറിൻറെ ഒരു ജംബോ വിമാനം ഹൈദരാബാദിലേക്ക് പോയി. ഇത്തരത്തിലുള്ള ചാർട്ടേഡ് ജംബോ വിമാനം ബഹ്‌റൈനിൽ നിന്നും ആദ്യത്തേതാണ്. തെലങ്കാന കൾച്ചറൽ അസോസിയേഷനും ബഹ്‌റൈനിലെ തെലങ്കാന ജാഗ്രതിയും ഇന്ത്യൻ ക്ലബുമായി കൈകോർത്ത് ഈ മഹത്തായ ദൗത്യം നിറവേറ്റിയത്. ഹൈദരാബാദിലേക്കുള്ള ഈ ജംബോ ഫ്ലൈറ്റിനായി അവസാന നിമിഷം വിമാനത്താവളത്തിൽ ലാൻഡിംഗ് അനുമതി ലഭിക്കുന്നതിൽ കാലതാമസം നേരിട്ടെങ്കിലും , ഇന്ത്യൻ ക്ലബ്ബിൻറെ സമയോചിതമായ ഇടപെടലുകളിലൂടെ, അനുമതി നേടാൻ കഴിഞ്ഞു . തികച്ചും നിസ്സഹായരായ ഇന്ത്യക്കാരെ സഹായിക്കാനും ഗൾഫ് എയർ അധികൃതർ യാത്രക്കാരുടെ ഈ നിസ്സഹായത പരിഗണിച്ച് ഷെഡ്യൂൾ സമയം 1 മണിക്കൂർ വൈകിയെങ്കിലും എല്ലാ യാത്രക്കാരുമായി വിമാനം പറന്നുയർന്നു. അവിശ്വസനീയമായ ഈ സഹായം നൽകിയതിന് ഇന്ത്യൻ ക്ലബ് അധികൃതർ ഗൾഫ് എയർ ഉദ്യോഗസ്ഥരോട് ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഗൾഫ് എയർ അധികൃതർ ഈ 282 യാത്രക്കാരെയും…

Read More

മനാമ: ബഹ്‌റൈനിലെ സാധാരണക്കാരുടെ കൂട്ടായ്മയുടെ പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ളതുമായ മലയാളി സാമൂഹിക പ്രവർത്തകനെ ഇന്നലെ വെന്റിലേറ്ററിൽ നിന്നും വാർഡിലേക്ക് മാറ്റി. വിവിധ അസുഖങ്ങൾ മുൻപ് ഉണ്ടായിരുന്നതിനാലും, കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാലും കഴിഞ്ഞ കുറെ ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു. ഈ കൊറോണ കാലത്തും നിരവധി പേർക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. സാധാരണക്കാരനായ ഇയാൾ സ്വന്തം ശമ്പളത്തിൻറെ നല്ലൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരുന്നു.

Read More

മനാമ: മെഡിക്കൽ ജീവനക്കാർക്ക് സുരക്ഷിതമായ ജോലിസ്ഥലം ഒരുക്കുന്നതിലൂടെ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകർക്ക് വളരെയധികം സുരക്ഷയും നൽകുന്നുവെന്ന് നാഷണൽ ടാസ്ക് ഫോഴ്സ് നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മാനിയ പറഞ്ഞു. “പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും രാജ്യം തുല്യ പരി‌ഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകർക്ക് പതിവായി പരിശോധനക്കൽ നടത്തുന്നതായും, എല്ലാ സംരക്ഷണ ഉപകരണങ്ങളും നൽകുകയും അതിലൂടെ അവർക്ക് വൈറസ് പകരാതിരിക്കാൻ മുൻകരുതൽ നടപടികൾ എടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Read More

മനാമ: ബഹറിൻ കേരളീയ സമാജത്തിൻ്റെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഉൾപ്പെടുത്തി കോവിഡ് രോഗ ബാധയെ തുടർന്ന് ബഹറിനിൽ മരണപ്പെട്ട മലയാളികൾക്ക് ബഹറിൻ കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു. കോവിഡ് രോഗത്തിൻ്റെ വ്യാപനത്തെ തുടർന്ന് മരണപ്പെട്ട മലയാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സാമ്പത്തീക സഹായം നൽകുമെന്നും മരണപ്പെട്ട പലരുടെയും കുടുംബത്തിൻ്റെ അവസ്ഥകൾ വേദനാജനകമാണെന്നും മനസ്സിലാക്കിയാണ് ഈ തീരുമാനം.

Read More

ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ചു. യൂണിയൻ്റ മൈക്രോ ഫിനാൻസ് കോഡിനേറ്റർ കൂടി ആയിരുന്ന കെ കെ മഹേശൻ ആണ് തൂങ്ങി മരിച്ചത്

Read More