Author: News Desk

മനാമ : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ ‘ഞങ്ങളും കൂടിയാണ് കേരളം എന്ന സോഷ്യൽ വെൽഫെയർ അസോസിയേഷൻ കാമ്പയിനോടനുബന്ധിച്ചു ലോക കേരള പ്രതിഷേധ മഹാ സംഗമംസംഘടിപ്പിക്കുന്നു. ജൂൺ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 10 വരെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി നേതാക്കളും കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും FB ലൈവിൽ നടക്കുന്ന വെർച്വൽ പ്രതിഷേധ മഹാ സംഗമത്തിൽ ഒത്തുചേരും. ഓൺലൈൻ പ്രഭാഷണങ്ങൾ, സമരാവിഷ്കാരങ്ങൾ, പ്രവാസികളുടെ തുറന്നുപറച്ചിലുകൾ തുടങ്ങി വ്യത്യസ്തതകൾ നിറഞ്ഞതാണ് ലോക കേരള പ്രതിഷേധ സഭ. കാമ്പയിനോടനുബന്ധിച്ച് പ്രവാസികളും പ്രവാസി കുടുംബങ്ങളും പങ്കെടുക്കുന്ന ഓൺലൈൻ ലൈവ് പ്രതിഷേധം, പ്രവാസി അവകാശ പത്രിക പ്രകാശനം, ലോക കേരള പ്രതിഷേധ സഭ, പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രവാസി കുടുബങ്ങളുടെ നിവേദനം തുടങ്ങി വൈവിധ്യമാർന്ന പ്രതിഷേധ ആവിഷ്കാരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവാസി സമൂഹം ഈ പ്രതിഷേധ പ്രവർത്തനങ്ങളെ ഏറ്റെടുക്കണം എന്നും ലോക കേരള പ്രതിഷേധ സഭയിൽ പങ്കാളികൾ ആകണം എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇറക്കിയ വാർത്ത കുറിപ്പിൽ അഭ്യർത്ഥിച്ചു

Read More

ആലുവ :ബുധനാഴ്ച്ച കസ്റ്റഡിയിലെടുത്ത രണ്ട് പേർക്ക് കൊറോണ ബാധിതരുമായി സമ്പർക്കം കണ്ടെത്തിയതിനെത്തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ അടക്കുകയും, കസ്റ്റഡിയിലെടുത്തവരും സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവൻ പൊലീസുകാരും സ്റ്റേഷന് അകത്ത് തന്നെ ക്വാറൻ്റൈനിൽ കഴിയുന്നു.കസ്റ്റഡിയിലായവർ താമസിച്ചിരുന്ന പാലക്കാട്ടുതാഴത്തെ സ്ഥലവും ചുറ്റുവട്ടത്തെ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെത്തുടർന്ന് അടപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊറോണ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഫലം കാത്തിരിക്കുകയാണ്. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ തൊട്ടടുത്തുള്ള ഡിവൈഎസ്പി ഓഫീസിലാണ് സ്റ്റേഷനിലെ താൽക്കാലിക പ്രവർത്തനം.

Read More

വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കു് കേന്ദ്ര- സംസ്ഥാന ഗവണ്മൻ്റുകൾ അടിയന്തര ധനസഹായം നൽകണമെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹ്യ സംഘടനാ നേതാക്കൾ അവശ്യപ്പെട്ടു. ബഹ്റൈനിലെ സാമൂഹ്യ- മാദ്ധ്യമപ്രവർത്തകരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ പ്രാവാസി മിത്ര വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി.പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്നുറപ്പു നൽകി. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ റജിമോൻ കുട്ടപ്പൻ വിഷയം അവതരിപ്പിച്ചു. സിയാദ് ഏഴംകുളം മോഡറേറ്ററായിരുന്നു.പി.വി.രാധാകൃഷ്ണപിള്ള, അരുൾദാസ്,ഡോ.എബി വാരിക്കാട്, പി.ഉണ്ണികൃഷ്ണൻ, അഡ്വ.ജാഫർ ഖാൻ കേച്ചേരി, ഡോ. ഷാഫി മുഹമ്മദ്, ഫെയ്സൽ മഞ്ചേരി, കബീർ, സത്താർ കുന്നിൽ, അഡ്വ.നൗഷാദ്, ഇ.കെ ദിനേശൻ, മസ്ഹറുദീൻ, ആൽബർട്ട് അലക്സ്, ഏബ്രഹാം ജോൺ, ഡോ.സദർ അബ്ദുൽ റഷീദ്, ഗഫൂർ കൈയ്പമംഗലം, ഷാനിയാസ് കുന്നിക്കോട്, നാസർ, നജീബ് കടലായി, കോയ വേങ്ങര, കെ.ടി.സലീം, അബ്ദുൽ മജീദ് തെരുവത്ത്, എ.കെ.കാസിം, ജയേഷ്, ടെന്നിസൺ, സാനി പോൾ, നിസാർ കൊല്ലം, ഷിബു പത്തനംതിട്ട,…

Read More

ന്യൂഡൽഹി : കേന്ദ്രസർക്കാർ സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി.ജൂലൈ ഒന്നുമുതൽ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. ഇക്കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയിലാണ് അറിയിച്ചത്.

Read More

മനാമ: കൊറോണ പാൻഡെമിക് മൂലം ബഹ്‌റൈനിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരിൽ 97% വിദേശ തൊഴിലാളികളാണെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രി ജമിൽ ഹുമൈദാൻ പറഞ്ഞു. കൊറോണ മൂലം ജോലി നഷ്ടപ്പെട്ട ബഹ്‌റൈൻ ജനതയുടെ എണ്ണം 270 ൽ മാത്രമാണെന്നും അവർക്ക് ജോലി നൽകുന്നത് മന്ത്രാലയം തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 8,800 വാണിജ്യ സ്ഥാപനങ്ങളെ ഇത് സാരമായോ ഭാഗീകമായോ ബാധിച്ചിട്ടുണ്ട്. എന്നാൽ 35,000 ബഹ്‌റൈനികൾ ജോലി ചെയ്യുന്ന 2,331 വാണിജ്യ സ്ഥാപനങ്ങളെ പ്രതിസന്ധി സാരമായി ബാധിച്ചിട്ടില്ല. വ്യക്തിഗത പിരിച്ചുവിടൽ കേസുകളിൽ വർദ്ധനവുണ്ടെന്നും ഇത് അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ബഹ്‌റൈൻ തൊഴിലാളികളെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും മുൻവിധികളാകരുതെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: രാജ്യത്ത് 2020 ജൂൺ 24 ന്‌ നടത്തിയ 8735 കോവിഡ് ടെസ്റ്റുകളിൽ‌ 508 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 317 പേർ പ്രവാസി തൊഴിലാളികളാണ്. 189 പേർ സമ്പർക്കം മൂലവും 2 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. നിലവിൽ 5,525 പേർ കോവിഡ് മൂലം ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 5,487 പേരുടെ നില തൃപ്തികരമാണ്. 38 പേരുടെ നില ഗുരുതരമായി തുടരുന്നു. നിലവിൽ 527 പേർ രോഗമുക്തരായിട്ടുണ്ട് . ആകെ രോഗമുക്തി നേടിയവർ 17,977 പേരായി ഉയർന്നു. ബഹറിനിൽ ഇതുവരെ ആകെ 68 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,02,763 കോവിഡ് പരിശോധനകളാണ് നിലവിൽ രാജ്യത്ത് നടത്തിയിട്ടുള്ളത്.

Read More

മനാമ: ചാവക്കാട് എടക്കയ്യൂർ സ്വദേശി അബ്ദുൽ അസ്സീസ് അന്തരിച്ചു. 49 വയസായിരുന്നു. മനാമ സെൻട്രൽ മാർക്കററ്റ് മെമ്പറായ ഇദ്ദേഹം നാട്ടിൽ അവധിക്ക് പോയതായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണപ്പെട്ടത്. ഭാര്യ:ശ്യാമില , മകൾ: അഞ്ചൽ ഷെറിൻ.

Read More

കൊച്ചി: ബഹറൈനിൽ നിന്നും പോയ ചാർട്ടേർഡ് വിമാനത്തിൽ തൃശൂർ സ്വദേശിനി യുവതിയിൽ നിന്നും സ്വർണം പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ ബഹറൈനിൽനിന്നും നെടുമ്പാശേരി വിമാനത്തിലെത്തിയ യുവതിയിൽ നിന്ന്  10 ലക്ഷം രൂപ വരുന്ന 240 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കൂടുതല്‍ സ്വര്‍ണ്ണം നേരത്തെയും കടത്തിയിരുന്നോ എന്ന കാര്യത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്നു വരുന്നു. ഈ വര്‍ഷം നിരവധി തവണ ഇവര്‍ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് സൂചന. കൊവിഡ് പശ്ചാത്തലത്തിലും വിമാനത്താവങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് തുടരുകയാണ്. നേരത്തെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സമാനമായ രീതിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 69 ആയി. 83 വയസ്സുള്ള സ്വദേശിവനിതയാണ് ഇന്ന് മരണപ്പെട്ടത് എന്ന് . ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

കൊച്ചി: അനധികൃത സ്വത്ത് സമ്പാധന പരാതിയില്‍ സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും കളമശേരി ഏരിയാ സെക്രട്ടറിയുമായ വി എ സക്കീര്‍ ഹുസൈനെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സക്കീര്‍ ഹുസൈനെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ് മണി, ജില്ലാ സെക്രട്ടറിയേറ്റംഗം പി ആര്‍ മുരളീധരന്‍ എന്നിവരാണ് സക്കീര്‍ ഹുസൈനെതിരായ പരാതികള്‍ അന്വേഷിച്ച് വസ്തുതകളുണ്ടെന്ന് കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനം, പ്രളയ ഫണ്ട് തട്ടിപ്പ്, സി പി എം നേതാവിന്റെ ആത്മഹത്യ തുടങ്ങി നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, കെ രാധാകൃഷ്ണന്‍, എം സി ജോസഫൈന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി തീരുമാനിച്ചത്.

Read More