Author: News Desk

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) വിദ്യാർത്ഥികൾ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്  പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.  അക്കാദമിക  മികവിന്റെ പാരമ്പര്യത്തിന് അനുസൃതമായി ഈ വർഷം  സിബിഎസ്ഇ പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ    98.7 % വിജയം നേടി.  675 വിദ്യാർത്ഥികളിൽ 65.9% വിദ്യാർത്ഥികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. 92.7% വിദ്യാർത്ഥികൾക്ക് ഒന്നാം ക്ലാസ് ലഭിച്ചു. സ്‌കൂൾ ടോപ്പർമാർ 98% മാര്‍ക്ക്  (490/500) നേടിയ റീലു റെജിയാണ് ഇന്ത്യൻ സ്‌കൂൾ  ടോപ്പർ. 97.8% (489/500) നേടിയ കെയൂർ ഗണേഷ് ചൗധരി സ്കൂളിൽ രണ്ടാം സ്ഥാനം നേടി. 97.4% (487/500) നേടിയ അർജുൻ മുരളീധരനും ശ്രീ ആരതി ഗോവിന്ദരാജുവും സ്കൂളിൽ മൂന്നാം സ്ഥാനം പങ്കിട്ടു. സ്കൂൾ ടോപ്പർമാർ തന്നെയാണ്  സയൻസ് സ്ട്രീമിലെ ടോപ്പർമാരും.സയൻസ് സ്ട്രീം ടോപ്പർമാർ 98 % (490/500) നേടിയ റീലു  റെജിയാണ് സയൻസ് സ്ട്രീം ടോപ്പർ. 97.8% (489/500) നേടിയ കെയൂർ ഗണേഷ് ചൗധരി രണ്ടാം സ്ഥാനം നേടി. 97.4% (487/500)…

Read More

ന്യൂഡല്‍ഹി: വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഗൂഗിള്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ ആറാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദര്‍ പിച്ചെയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു 75000 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം. അടുത്ത അഞ്ചു മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തും. കുറഞ്ഞ ചെലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നല്‍കാന്‍ കഴിയുന്ന നിര്‍മ്മാതാക്കളുമായി കമ്പനി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്.കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണ നിലവാരമുള്ള സ്മാര്‍ട്ട് ഫോണുകള്‍ കമ്പനി പുറത്തിറക്കുമെന്നും അതിലൂടെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കുറഞ്ഞ ചിലവിലുള്ള സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മ്മാണവും, ലോകോത്തര നിലവാരത്തിലുള്ള ടെലികോം അടിസ്ഥാന സൗകര്യങ്ങളും പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കമ്പനി പറയുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ 119 പേര്‍ക്കും, തിരുവനന്തപുരത്ത് 63 പേര്‍ക്കും, മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 47 പേര്‍ക്ക് വീതവും, കണ്ണൂരില്‍ 44 പേര്‍ക്കും, കൊല്ലത്ത് 33 പേര്‍ക്കും, പാലക്കാട് 19 പേര്‍ക്കും, കോഴിക്കോട് 16 പേര്‍ക്കും, എറണാകുളത്ത് 15 പേര്‍ക്കും, വയനാട് 14 പേര്‍ക്കും, കോട്ടയത്ത് 10 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒന്‍പത് പേര്‍ക്ക് വീതവും, ഇടുക്കിയില്‍ നാല് പേര്‍ക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാനൂറ് കടക്കുന്നത്. 162 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 4376 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. 143 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴിയുള്ള രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ വിദേശത്തു നിന്നും എത്തിയ 140 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ…

Read More

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കണ്ണൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇപ്പോഴത്തേതിന് സമാനമായ നിലപാട് തന്നെയാകും സ്വീകരിക്കുകയെന്നും സുധാകരന്‍ പറഞ്ഞു. സോളാര്‍ കേസില്‍ ൽ ഉമ്മൻ ചാണ്ടിയെ പരിഹസിച്ച പിണറായി, സ്വപ്നയെ എവിടെയൊക്കെ കൊണ്ടു നടന്നു. മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും വശങ്ങളിലും ഒക്കെ സ്വപ്ന നിൽക്കുന്ന ഫോട്ടോ പുറത്തു വന്നിട്ടും സ്വപ്നയയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും സുധാകരന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ പഴയ എസ്.എഫ്.ഐക്കാരന്‍ ആണെന്നും സുധാകരന്‍ പറഞ്ഞു. ഇദ്ദേഹം കെ.എസ്.ഇ.ബി ചെയർമാനായ സമയത്താണ് എസ്എൻസി ലാവ്ലിൻ കരാറിലെ സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടതെന്നും സുധാകരന്‍ ആരോപിച്ചു. അഭിമാന ബോധം ഉണ്ടെങ്കിൽ പിണറായി രാജിവയ്ക്കണം. പത്തുകൊല്ലം മുൻപായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ സി.പി.എം നേതൃത്വം തന്നെ രാജിവെപ്പിച്ചേനെ. സിപിഎം നേതൃത്വം കഴിവ് കെട്ടവരായെന്നും സുധാകരൻ പറഞ്ഞു. സ്വപ്നയെ നാടുവിടാൻ കേരള ഡി.ജി.പി ലോക്നാഥ് ബഹറ സഹായിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു. വേണ്ടിവന്നാൽ കോവിഡ്…

Read More

കുവൈറ്റ് സിറ്റി: 614 പുതിയ കൊറോണ വൈറസ് കേസുകൾ കുവൈത്തിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ 378 പേർ പൗരന്മാരാണ്. രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 55,508 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 രോഗികൾ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണസംഖ്യ 393 ആയി ഉയർന്നു. യു‌എഇക്ക് തൊട്ടുപിന്നാലെ ലോകത്തിലെ 34-ാമത്തെ കൊറോണ വൈറസ് ബാധിത രാജ്യമാണ് കുവൈത്ത്. രാജ്യത്ത് 746 പുതിയ രോഗമുക്തി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൊത്തം രോഗമുക്തി 45,356 ആയി ഉയർത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,086 പരിശോധനകൾ കുവൈത്ത് നടത്തിയിട്ടുണ്ട്. കൂടുതൽ ആളുകളെ പരിശോധിക്കുന്നതിനും കേസുകൾ നേരത്തേ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങൾ രാജ്യം ശക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് മൊത്തം 4,37,422 കൊറോണ വൈറസ് പരിശോധനകൾ നടത്തിയിട്ടുണ്ട്.

Read More

മസ്കറ്റ്: ഒമാനിൽ രണ്ട് മരണങ്ങളും 2,164 പുതിയ കൊറോണ വൈറസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും പൗരന്മാരാണ്. പൗരന്മാരിൽ 1,572 പേർക്കും വിദേശികളിൽ 592 പേർക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. മൊത്തം കേസുകൾ 58,179 ആയി. ഒമാനിൽ കോവിഡ് -19 ന്റെ പ്രതിദിനം 2,000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷം മരണസംഖ്യ 259 ആയി.രാജ്യത്ത് 1,159 പുതിയ രോഗമുക്തി കേസുകളും പ്രഖ്യാപിച്ചു. ഇതോടെ മൊത്തം രോഗമുക്തി 37,257 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുൽത്താനേറ്റിലുടനീളം 6,173 പരിശോധനകൾ നടത്തി. ഇതുവരെ 2,44,787 കോവിഡ് -19 പരിശോധനകൾ നടത്തിയിട്ടുണ്ട്. മാർച്ചിൽ മസ്‌കറ്റ്, ധോഫർ, ഡുക്ം തുടങ്ങിയ ചില പ്രദേശങ്ങളിലും ചില വിനോദസഞ്ചാര നഗരങ്ങളിലും ലോക്ക് ഡൗണുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഏപ്രിൽ മുതൽ ഇത് ക്രമേണ വാണിജ്യ കേന്ദ്രങ്ങളെ വീണ്ടും തുറക്കാൻ അനുവദിക്കുകയും തലസ്ഥാനം ഉൾപ്പെടുന്ന മസ്‌കറ്റ് മേഖലയിലെ ലോക്ക്ഡൗൺ നീക്കം ചെയ്യുകയും ചെയ്തു. സ്വദേശത്തേക്കു…

Read More

മനാമ: ബഹറിനിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. 57 വയസുള്ള സ്വദേശി വനിതയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 109 ആയി. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read More

മനാമ: 2020 ജൂലൈ 12 ന് നടത്തിയ 9,589 കോവിഡ് -19 പരിശോധനകളിൽ 471 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 274 പേർ പ്രവാസി തൊഴിലാളികളാണ്. 190 കേസുകൾ സമ്പർക്കത്തിലൂടെയും 7 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ്. ബഹ്‌റൈനിൽ പുതുതായി 597 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തവും രോഗമുക്തി 28,425 ആയി വർദ്ധിച്ചു. മൊത്തം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 86 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 4,407 പേർ ചികിത്സയിലുണ്ട്. ഇവരിൽ 4,360 പേരുടെ നില തൃപ്തികരമാണ്. നിലവിൽ 47 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ആകെ മരണം 109 ആണ്. നിലവിൽ 6,66,248 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read More

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ  ദുബായിൽ നിന്ന് രണ്ടു വിമാനങ്ങളിലായി എത്തിയ 7 പേരിൽ നിന്ന് 2കിലോ 128 ഗ്രാം സ്വർണം പിടികൂടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കാസർഗോഡ്, നാദാപുരം സ്വദേശികളെ കസ്റ്റംസ് പിടികൂടി. സ്വർണം ഉരുക്കി പല ആകൃതികളിലാക്കി ഒളിപ്പിച്ചായിരുന്നു കൊണ്ടു വന്നത്. കുഴമ്പു രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ച് കൊണ്ടുവന്നതാണ് പിടികൂടിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്വർണം ലഭിച്ചത്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ്

Read More

ന്യൂഡൽഹി : ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ക്ഷേത്രത്തിൽ തങ്ങൾക്ക് അധികാരമുണ്ടെന്ന തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

Read More