Author: News Desk

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 623 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കേരളത്തിൽ 600 നുമേൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ 96 പേർ വിദേശത്ത് നിന്നുമെത്തിയവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗം പകര്‍ന്നത്. ഇവരില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 9 ഡി.എസ്.ഇക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോര്‍ജ്ജ് ആണ് മരിച്ചത്. തിരുവനന്തപുരം 157 , കാസറഗോഡ് 74 , എറണാകുളം 72 , പത്തനംതിട്ട 64 , കോഴിക്കോട് 64 , ഇടുക്കി 55 , കണ്ണൂര്‍ 35 , കോട്ടയം 25 , ആലപ്പുഴ 20 , പാലക്കാട് 19 , മലപ്പുറം 18 , കൊല്ലം 11 , തൃശൂര്‍ 5 , വയനാട് 4 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം,…

Read More

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. ഇനി കോടതി മുഖാന്തരം മാത്രമേ ഫോൺ തിരികെ ലഭിക്കൂ. ചോദ്യം ചെയ്യുന്നതിനായി വിളിച്ചപ്പോഴാണ് കസ്റ്റംസ് ഫോൺ പിടിച്ചെടുത്തത്.പ്രതികളുമായി ശിവശങ്കർ മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചിരുന്നു. ഇതിന്റെ തെളിവായി ഫോൺ രേഖകൾ ജനം ടിവി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Read More

മനാമ: അടിയന്തര മലിനജല ജോലികൾക്കായി അൽ ഫത്തേ ഹൈവേയിൽ തെക്ക് ഭാഗത്തേക്കുള്ള ഗതാഗതത്തിനുള്ള അതിവേഗ പാത അടച്ചതായി വർക്ക്, മുനിസിപ്പാലിറ്റി കാര്യ, നഗര ആസൂത്രണ മന്ത്രാലയം അറിയിച്ചു. ഗതാഗതത്തിനായി രണ്ട് പാതകൾ നൽകും. എന്നാൽ വടക്ക് നിന്ന് വരുന്നതും കിഴക്ക് ജുഫെയറിലേക്ക് പോകുന്നതുമായ ഗതാഗതത്തിന് ഇടത് തിരിവുകൾ നിരോധിച്ച് മിന സൽമാൻ ജംഗ്ഷനിലേക്ക് തിരിച്ചുവിടും. ജൂലൈ 17 മുതൽ രണ്ടാഴ്ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് മന്ത്രാലയം അറിയിച്ചു.

Read More

മനാമ: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. 73 വയസുള്ള വിദേശിയാണ് മരണപ്പെട്ടത്. ഇതോടെ ബഹറിനിൽ ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജ്യത്തെ ആകെ മരണം 116 ആയി വർദ്ധിച്ചു.

Read More

മനാമ: 2020 ജൂലൈ 14 ന് നടത്തിയ 9867 കോവിഡ് -19 പരിശോധനകളിൽ 602 പുതിയ കേസുകൾ കണ്ടെത്തി. ഇവരിൽ 351 പേർ പ്രവാസി തൊഴിലാളികളാണ്. 234 പുതിയ കേസുകൾ സമ്പർക്കത്തിലൂടെയും 17 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ബഹറിനിൽ പുതുതായി 654 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 29,753 ആയി വർദ്ധിച്ചു. നിലവിൽ 47 കോവിഡ്-19 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 4210 കേസുകളിൽ 4163 കേസുകൾ തൃപ്തികരമാണ്. ബഹറിനിൽ ഇന്ന് രണ്ട് വിദേശികളുടെയും രണ്ട് സ്വദേശികളുടെയും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 115 ആയി. രാജ്യത്ത് ഇതുവരെ 6,85,318 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് മൂലമുള്ള നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തു. 79 വയസുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ബഹ്‌റൈനിലെ നാലാമത്തെ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ മരണം 115 ആയി. ബഹ്‌റൈനിൽ ഇന്ന് രണ്ട് സ്വദേശികളുടെയും രണ്ട് വിദേശികളുടെയും മരണമാണ് ആരോഗ്യമന്ത്രാലയം സ്‌ഥിരീകരിച്ചത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 85.1 ശതമാനം ആണ് വിജയം . കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു www.keralaresults.nic.in www.dhsekerala.gov.in www.prd.kerala.gov.in www.results.kite.kerala.gov.in www.kerala.gov.in ഈ വെബ് സൈറ്റുകൾക്ക് പുറമെ സഫലം 2020 മൊബൈൽ ആപ്പിലൂടെയും പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയും ഫലം അറിയാൻ സാധിക്കും.

Read More

തിരുവനന്തപുരം: ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 70,000 കടക്കുമെന്ന് വിലയിരുത്തൽ. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. സംസ്ഥാനത്തെ 14 ജില്ലകളിലും കൊറോണ ബാധിച്ചവരുടെ എണ്ണം 5,000 ആകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. നിയമസഭ യോഗം 27 ന് വിളിച്ചു ചേർക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read More

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത് . ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഒരാളില്‍ നിന്ന് പാന്റിന്റെ അരക്കെട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 637 ഗ്രാം സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് ഷര്‍ട്ടിന്റെ കോളര്‍ ഏരിയയിലും പാന്റിന്റെ അരക്കെട്ടിലുമായി ഒളിപ്പിച്ച 558 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

Read More

മനാമ: ബഹറിനിൽ ഇന്ന് കോവിഡ് മൂലം രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. 71 വയസുള്ള സ്വദേശി പൗരനും, 41 വയസ്സുള്ള വിദേശിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 114 ആയി. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read More