Author: News Desk

മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം ഒരാൾ മരണപ്പെട്ടു. 59 വയസുള്ള വിദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണം 125 ആയി. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Read More

മനാമ: ഈ മാസം 20 ന് രാവിലെ 7. 30ന് ബഹറൈനിൽ നിന്നും പുറപ്പെട്ടു കോഴിക്കോട്ടേക്ക് എത്തിച്ചേരുന്ന കണ്ണൂർ മാട്ടൂൽ അസോസിയേഷൻ റിയ ട്രാവൽസുമായി ചേർന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിന്റെ ആദ്യ ടിക്കറ്റ് സിറാജ് മാട്ടൂലിനു നൽകി പ്രമുഖ സാമൂഹിക പ്രവർത്തകനും കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈൻ പ്രസിഡണ്ടുമായ നജീബ് കടലായി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ നൂറുദ്ദീൻ മാട്ടൂൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റിയ ട്രാവൽസ് എം. ഡി. അഷറഫ് കാക്കണ്ടി, റഹൂഫ് മാട്ടൂൽ, അബ്ദുറഹ്മാൻ മാട്ടൂൽ, എന്നിവർ സംബന്ധിച്ചു. രണ്ടു കുട്ടികളടക്കം 171 യാത്രക്കാർ അടങ്ങുന്ന വിമാനം ഉച്ചയ്ക്ക് 2. 30 ന് കോഴിക്കോട് ഇറങ്ങുന്നതായിരിക്കും. സെക്രട്ടറി സിയ ഉൽ ഹഖ് സ്വാഗതവും നാസർ മാട്ടൂൽ നന്ദിയും പറഞ്ഞു

Read More

തിരുവനന്തപുരം:  പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോർ  റിട്ടേൺ എമിഗ്രമന്റ്‌സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കാനറാ ബാങ്കും ധാരണപത്രം ഒപ്പുവച്ചു. നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 17 ധനകാര്യസ്ഥാപനങ്ങളുടെ  5832 ശാഖകളിലുടെ ഇനി മുതൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് വായ്പ ലഭിക്കും. കേരള ബാങ്കും ഇക്കഴിഞ്ഞയാഴ്ച പദ്ധയിൽ പങ്കുചേർന്നിരുന്നു. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരഭകരാകാനുള്ള അവസരമാണ് ഇതിലൂടെ വഴിയൊരുക്കുന്നത്. 30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപവരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക നൽകും. എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവർഷം 1043 പേർക്കായി 53.43 കോടി രൂപ വായ്പ നൽകിയിരുന്നു. ഇതിൽ മൂലധന,പലിശ സബ്‌സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോർക്ക ചെലവഴിച്ചു. വിശദ വിവരം www.norkaroots.org യിലും ടോൾ ഫ്രീ നമ്പരുകളായ 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345 ( വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)  ലഭിക്കും.

Read More

തിരുവനന്തപുരം : പാലത്തായി പീഡനക്കേസില്‍ പ്രതി പദ്മരാജന് ജാമ്യം ലഭിക്കാൻ പോലീസ് നടത്തിയത്‌ നാണം കെട്ട നാടകമാണെന്നും, പ്രതിക്കെതിരെ പോക്സോ ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. പോക്സോ ചുമത്താതെ പോലീസ് സമർപ്പിച്ച ഭാഗിക കുറ്റപത്രം മൂലം അദ്ധ്യാപകനായ പ്രതി പത്മരാജൻ ജാമ്യത്തിലിറങ്ങി. രണ്ടുമാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ പ്രതി മറ്റൊരാൾക്ക്‌ കൈമാറി എന്ന കുട്ടിയുടെ അമ്മയുടെ പരാതിയിൽ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടില്ല. ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ നീതിനിഷേധം നടക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കാണും എന്നൊക്കയാണ് ഉത്തരവാദപ്പെട്ട മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ഇതിനു പുറമെ പോക്സോ ചുമത്താതിരിക്കുന്നതിനു ന്യായീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്റെ ഒരു ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. BJP നേതാവായ പ്രതിയെ രക്ഷിക്കാൻ മാത്രമല്ല ന്യായീകരിക്കാനും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്‌ഥർക്ക് അവസരം കൊടുക്കുന്നു. CPM-BJP അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ…

Read More

മനില: കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ദീർഘകാല വിസ കൈവശമുള്ള വിദേശികളെ ഓഗസ്റ്റ് മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ഫിലിപ്പീൻസ് അനുവദിക്കും. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിന് ദേശീയ ടാസ്‌ക് ഫോഴ്‌സ് അംഗീകരിച്ച നടപടികൾക്ക് കീഴിൽ, വിദേശികൾക്ക് പ്രവേശന സമയത്ത് സാധുതയുള്ളതും നിലവിലുള്ളതുമായ വിസകൾ ഉണ്ടായിരിക്കണം എന്ന് പ്രസിഡന്റ് വക്താവ് പറഞ്ഞു

Read More

മനാമ: ഫഹ്ദാൻ ടൂർ ആൻഡ് ട്രാവൽസുമായി ചേർന്ന് ഇന്ത്യൻ ക്ലബ് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ചാർട്ടേർഡ് വിമാന സർവീസ് നടത്തുന്നു. ജൂലൈ 28 നാണ് ബഹറിനിൽ നിന്നും സർവീസ് നടത്തുന്നത്. 90 ബഹ്‌റൈൻ ദിനറാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക് (നിബന്ധനകൾക്ക് വിധേയം). ഇക്കോണമി, പ്രിവിലേജ്‌ഡ്‌, ബിസിനസ് ക്ലാസുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 66360659 , 34482561, 33602505 , 33600509 എന്നീ നമ്പറുമായി ബന്ധപ്പെടുക.

Read More

തിരുവനന്തപുരം : ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റഗ്രാം ചാനലിലാണ് ” ഈ ലോകത്തുനിന്ന് വിടപറയാൻ തയ്യാറായിക്കൊള്ളാൻ” എന്ന സന്ദേശത്തിലൂടെ ജനം ടിവിയ്ക്കെതിരെ ഭീഷണിയുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനം ടിവി ഓഫീസുകളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. ജനം ടിവിക്ക് നേരെയുള്ള ഭീകരാക്രമണ ഭീഷണി സർക്കാർ ഗൗരവത്തോടെ എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനത്തിന് ആവശ്യമായ സുരക്ഷ സജ്ജമാക്കണം. ഐഎസ് റിക്രൂട്മെന്റ് അടക്കമുള്ള വാർത്തകൾ സധൈര്യം പുറത്ത് കൊണ്ടുവന്നതിലുള്ള വൈരാഗ്യമാണ് ഭീഷണിയ്ക്ക് കാരണമെന്നും സുരേന്ദ്രൻ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 593 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. തിരുവനന്തപുരത്ത് 173 പേര്‍ക്കും, കൊല്ലത്ത് 53 പേര്‍ക്കും, പാലക്കാട് 49 പേര്‍ക്കും, എറണാകുളത്ത് 44 പേര്‍ക്കും, ആലപ്പുഴയില്‍ 42 പേര്‍ക്കും, കണ്ണൂരില്‍ 39 പേര്‍ക്കും, കാസര്‍കോട് 28 പേര്‍ക്കും, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍28 പേര്‍ക്ക് വീതവും, വയനാട് 26 പേര്‍ക്കും, കോഴിക്കോട് 24 പേര്‍ക്കും, തൃശ്ശൂരില്‍ 21 പേര്‍ക്കും, മലപ്പുറത്ത് 19 പേര്‍ക്കും, കോട്ടയത്ത് 16 പേര്‍ക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.

Read More

മനാമ: 2020 ജൂലൈ 17 ന് നടത്തിയ 7684 കോവിഡ് -19 പരിശോധനകളിൽ 389 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 222 പ്രവാസി തൊഴിലാളികൾ ഉൾപ്പെടുന്നു. 162 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ് പിടിപെട്ടത്. 5 എണ്ണം യാത്രയുമായി ബന്ധപ്പെട്ടവയാണ്. പുതുതായി രോഗം ഭേദമായവർ 379 പേരാണ്. ഇതോടെ മൊത്തം രോഗം ഭേദമായവർ 31,188 ആയി വർദ്ധിച്ചു. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളവർ 4,161 പേരാണ്. ഇവരിൽ 4,114 പേരുടെ നില തൃപ്തികരമായാണ്. 47 പേർ ഗുരുതരാവസ്‌ഥയിൽ തുടരുന്നു. 82 കേസുകളാണ് പുതുതായി ചികിത്സയ്ക്ക് എടുത്തിട്ടുള്ളത്. ബഹറിനിൽ ആകെ മരണ നിരക്ക് 124 ആണ്. നിലവിൽ രാജ്യത്ത് 7,10,686 പേർ കോവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസ് കൂടുതൽ വഴിത്തിരിവിലേക്ക്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം കൂടിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യോഗത്തില്‍ പങ്കെടുത്തു. തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് അന്വേഷണം ഉന്നതരിലേയ്ക്കും നീളുമെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടാതെന്നാണ് സൂചന. എന്‍ ഐ എയുടെ അന്വേഷണ രീതികളും യോഗം വിലയിരുത്തി.

Read More