Author: News Desk

ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജീ ഠണ്ഡന്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 5.35നാണ് മരണം സംഭവിച്ചത്. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രമുഖ ബി.ജെ.പി നേതാവായിരുന്നു ഠണ്ഡന്‍. 85 വയസ്സായിരുന്നു.

Read More

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നസുരേഷും സന്ദീപിൻറെയും എൻ.ഐ.എ. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. എന്നാൽ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യാനായി എൻ.ഐ.എ. കോടതിയിൽ ആവശ്യമുന്നയിച്ചു. ഇതുപ്രകാരം ജൂലൈ 24 വരെ ഇരുവരെയും കോടതി എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു.

Read More

മനാമ: ദേശീയ സുരക്ഷാ ഉപദേഷ്ടാവും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനും ചാരിറ്റി വർക്ക്സ് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, യുഎഇ ഹോപ്പ് പ്രോബ് റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തെ തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിച്ചു. ജപ്പാനിലെ തനേഗാഷിമ ദ്വീപിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് എമിറേറ്റ്സ് മാർസ് മിഷൻ വിക്ഷേപണം നടത്തിയത്. ചൊവ്വയെ പര്യവേക്ഷണം ചെയ്ത ആദ്യത്തെ അറബ്, ഇസ്ലാമിക് ബഹിരാകാശ ദൗത്യമായി ചരിത്രം കുറിച്ചു. യുഎഇയ്ക്കും അറബ്, ഇസ്ലാമിക് രാജ്യങ്ങൾക്കും അഭിമാനമായ ഈ പദ്ധതി യുവ എമിറാറ്റികളുടെ പരിശ്രമങ്ങളുടെ വ്യക്തമായ സ്ഥിരീകരണമാണ്. യുഎഇയുടെ ഏറ്റവും വലിയ ശാസ്ത്ര നേട്ടമാണിതെന്നും ഈ മഹത്തായ നേട്ടങ്ങൾ അറബികൾക്കും ഇസ്ലാമിക രാഷ്ട്രങ്ങൾക്കും അഭിമാനമാണെന്നും ഷെയ്ഖ് നാസർ പറഞ്ഞു. വീഡിയോ വാർത്തകൾക്ക് സ്റ്റാർവിഷൻന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂക

Read More

മ​നാ​മ: ആധുനിക വൈദ്യശാസ്ത്രത്തിൽ 18 വർഷത്തെ നേട്ടങ്ങൾ കൈവരിച്ച കേ​ര​ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ (കിം​സ്​) ഇ​നി​മു​ത​ൽ കിം​സ്​ ഹെ​ൽ​ത്ത്​ എ​ന്ന ബ്രാൻഡ്​ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടും. രാജ്യത്തും വിദേശത്തുമുള്ള എല്ലാ യൂണിറ്റുകളും ഒരൊറ്റ ബ്രാൻഡിനും ലോഗോയ്ക്കും കീഴിൽ ഏകീകരിച്ചു. ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ലാ​ണ്​ പു​തി​യ ബ്രാ​ൻ​ഡ്​ നാ​മം അ​വ​ത​രി​പ്പി​ച്ച​ത്. അ​നു​ക​മ്പ, കുറഞ്ഞ ചെ​ല​വി​ൽ ചി​കി​ത്സ, ധാ​ർ​മി​ക​ത, ഗു​ണ​മേ​ന്മ, മി​ക​വ്​, സു​താ​ര്യ​ത, വി​ശ്വാ​സ്യ​ത തു​ട​ങ്ങി​യ കിം​സി​ന്റെ മൂ​ല്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ കിം​സ്​ ഹെ​ൽ​ത്തി​ന്റെ ലോ​​ഗോ. കിംസ് ഹെൽത്ത് അത്യാധുനിക സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, സമാനതകളില്ലാത്ത കഴിവ്, അസാധാരണമായ രോഗി പരിചരണം എന്നിവയിലൂടെ മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നു എന്ന് കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹാദുള്ള പറഞ്ഞു. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മികച്ച ആരോഗ്യസംരക്ഷണ സ്ഥാപനമായി കിംസ് ഹെൽത്ത് വളരാൻ ഒരുങ്ങുന്നു. ആറ് രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കിംസ് ഹെൽത്ത് ഗ്രൂപ്പിന് കീഴിൽ 900 ഡോക്ടർമാരും 2,000…

Read More

ദുബൈ: മൂന്ന് മിനിട്ടില്‍ നൂറ് യോഗാ പോസുകള്‍ ചെയ്ത് ലോക റെക്കോഡിന് അര്‍ഹയായി ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി സമൃദ്ധി കാലിയ. ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലാണ് ഈ പതിനൊന്നുകാരി ഇടം നേടിയത്. ദുബായിയിലെ അംബാസിഡര്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സമൃദ്ധി. ഏറ്റവും വേഗത്തില്‍ കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ യോഗാ പോസുകള്‍ ചെയ്തതിനാണ് സമൃദ്ധി റെക്കോഡ് കരസ്ഥമാക്കിയത്. ബുര്‍ജ് ഖലീഫിയിലെ വ്യൂവിംഗ് ഡെക്കിലായിരുന്നു പ്രകടനം. യോഗയില്‍ സമൃദ്ധിയുടെ മൂന്നാമത്തെ റെക്കോഡാണിത്. മൂന്ന് മിനിട്ടും 18 സെക്കന്റും കൊണ്ടാണ് സമൃദ്ധി 100 പൊസിഷനുകള്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് മിനിട്ടില്‍ നൂറ് യോഗാ പോസുകള്‍ ചെയ്ത് ലോക റെക്കോഡിന് അര്‍ഹയായി ഇന്ത്യന്‍ വശജയായ വിദ്യാര്‍ത്ഥിനി സമൃദ്ധി കാലിയ. ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലാണ് ഈ പതിനൊന്നുകാരി ഇടം നേടിയത്. ദുബായിയിലെ അംബാസിഡര്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സമൃദ്ധി. ഏറ്റവും വേഗത്തില്‍ കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ യോഗാ പോസുകള്‍ ചെയ്തതിനാണ്…

Read More

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ കോഴിക്കോട് എയർപ്പോർട്ടിലേക്ക് ചാർട്ടേഡ് ചെയ്ത ഗൾഫ് എയർ വിമാനത്തിൽ 170 യാത്രക്കാർ നാടണഞ്ഞു. ഗർഭിണികൾ, അടിയന്തിരി ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവർ , സന്ദർശക വിസയിലെത്തിയവർ, തൊഴിൽ നഷ്ടപ്പെട്ടവർ , കുട്ടികൾ എന്നിവരടങ്ങിയതാണ് യാത്രാ സംഘം. യാത്രാക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനും മറ്റുമായി കോ ഓർഡിനേറ്റർ അഷ്ഫാഖ് മണിയൂർ, നവാസ് പാവണ്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ആർ.എസ്. സി വളണ്ടിയർ ടീം വിമാനത്താവളത്തിൽ സജീവമായി പ്രവർത്തിച്ചു. മുഴുവൻ യാത്രക്കാർക്കും ആർ.എസ്.സി ഭക്ഷണപാനീയങ്ങളടങ്ങിയ കിറ്റ് വിതരണവും ചെയ്തു. ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണി, ജനറൽ കൺവീനർ അഡ്വക്കറ്റ് ഷബീറലി, അബ്ദുറഹീം സഖാഫി വരവൂർ , വി.പി.കെ.മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ, അഷ്റഫ് മങ്കര, ഷഹീൻ അഴിയൂർ, ഫൈസൽ അലനല്ലൂർ, ജാഫർ പട്ടാമ്പി, എന്നിവർ നേതൃത്വം നൽകി. വീഡിയോ വാർത്തകൾക്ക് സ്റ്റാർവിഷൻന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂക

Read More

ലണ്ടൻ: ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. മനുഷ്യരിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. ആരോഗ്യകരമായ സന്നദ്ധപ്രവർത്തകരിൽ നടത്തിയ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക്കയും ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരും വികസിപ്പിച്ചെടുത്ത AZD1222 എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ആവശ്യപ്പെടുന്നില്ലെന്നും ആന്റിബോഡി, ടി-സെൽ രോഗപ്രതിരോധ ശേഷി എന്നിവ നേടിയെടുത്തിട്ടുണ്ടെന്നും ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലങ്ങൾ പറയുന്നു. 1077 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു. ലോകത്തെ നൂറിലേറെ ശാസ്ത്രസംഘങ്ങൾ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സിൻ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. വാക്സിൻ വിജയകരമാവുന്ന പക്ഷം ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍  182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍  79 പേര്‍ക്കും, എറണാകുളം ജില്ലയില്‍  72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍  53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍  50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍  48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍  42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍  26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍  24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ…

Read More

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്റെ പേര് ഉയര്‍ന്നു വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഡ്രീം കേരളാ പദ്ധതി. മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന നിലയിലാണ് അരുണ്‍ ബാലചന്ദ്രനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അരുണ്‍ ബാലചന്ദ്രന്‍ ഡ്രീം കേരളാ പദ്ധതിയില്‍ തുടരാന്‍ അനുവദിച്ചതിന് വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. വീഡിയോ വാർത്തകൾക്ക് സ്റ്റാർവിഷൻന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.

Read More

ന്യൂഡൽഹി: പുതിയ ഉപഭോക്‌തൃ സംരക്ഷണ നിയമം ഇന്നുമുതൽ നിലവിൽ വരും. ഉപഭോക്താക്കൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് നിയമം. ഇതുപ്രകാരം ഇനി ഒരു കോടി രൂപ വരെയുള്ള പരാതികൾ ഇനിമുതൽ ജില്ലാതലത്തിൽ പരിഹരിക്കപ്പെടും. എവിടെനിന്നു വാങ്ങിയാലും പരാതി സ്വന്തം നാട്ടിൽ പരിഹരിക്കാൻ സാധിക്കും. പരസ്യങ്ങളിൽ വിശ്വാസ്യത പ്രധാനമാണ്. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നത് വിലക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് പുതിയ ഉപഭോക്‌തൃ സംരക്ഷണ നിയമ പ്രകാരം സാധ്യമാണ്. പുതിയ നിയമത്തിന്റെ പ്രധാന നേട്ടം ഉപഭോക്താവ് ഒരു പരാതി കൊടുത്താൽ മൂന്നു മാസത്തിനകം പരാതിക്കു തീർപ്പുണ്ടാകും എന്നതാണ് . ഒരു ഉൽപ്പന്നം വാങ്ങി അതിന്റെ ലബോറട്ടറി പരിശോധന നടത്തണമെങ്കിൽ പരമാവധി അഞ്ചു മാസം എന്നതാണ് നിർദ്ദേശം. 2019 ഓഗസ്റ്റ് 6 നാണ് പാർലമെന്റ് നിയമം പാസാക്കിയത്. ഈ മാസം പതിനഞ്ചാം തീയതിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമമാണ് ഇതുവരെ നിലനിന്നിരുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഉപഭോക്തൃ നിയമത്തിൽ മാറ്റം…

Read More