Author: News Desk

അബുദാബി • യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അൽ അദാ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 2 ഞായറാഴ്ച വരെയാണ് അവധിയെന്ന് അതോറിറ്റി അറിയിച്ചു. പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ ഓഗസ്റ്റ് 3 തിങ്കളാഴ്ച മുതല്‍ ജോലികള്‍ പുനരാംഭിക്കും.

Read More

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ബലിപെരുന്നാള്‍ വെള്ളിയാഴ്ച (ജൂലൈ 31)ന് ആയിരിക്കും. അറഫാദിന നോമ്പ് ജൂലൈ 30 വ്യാഴാഴ്ച ആയിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സാം സാമുവല്‍ അടുരിന്റെ കുടുംബത്തിന് കൈതാങ്ങാകന്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും. സാമിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ബഹ്‌റൈന്‍ ഷിഫ അല്‍ ജസീറ ഒരു ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് സിഇഒ ഹബീബ് റഹ്മാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു സാം നിര്‍വഹിച്ചിരുന്നത്. ഷിഫ അല്‍ ജസീറയുടെ നല്ല സുഹൃത്തായിരുന്നു എന്നും സാം. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലായിപ്പോഴും ഷിഫയുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താന്‍ സാം ശ്രമിച്ചു. കൊറോണവൈറസ് പ്രതിസന്ധിക്കിടയിലും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും അനിശ്ചിതത്വത്തിലായവര്‍ക്കും ആശ്വാസത്തിന്റെ കൈത്തിരി നാളവുമായി സാം ഓടി നടന്നു. അതിനിടെയാണ് അദ്ദേഹം രോഗബാധിതനായത്. അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്നും ഹബീബ് റഹ്മാന്‍ പറഞ്ഞു. തുക കുടുംബത്തിന് നേരിട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാം സാമുവല്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.…

Read More

മുഹറഖ്: ഖുർആൻ പഠിതാക്കൾക്കായി “തർത്തീൽ” എന്ന പേരിൽ ദാറുൽ ഈമാൻ മുഹറഖ് ഏരിയാ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. അർഥവും ആശയവും മനസ്സിലാക്കിയുള്ള ഖുർആൻ പഠനം ജീവിതത്തെ നന്മയിലേക്ക് മുന്നേറുവാൻ സഹായിക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഏരിയാ ഓർഗനൈസർ ഷബീറ മൂസ പറഞ്ഞു. വനിതാ വിഭാഗം ജനറൽ സെക്രട്ടറി സക്കീന അബ്ബാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഖുർആനിന്റെ അമാനുഷികത തന്നെയാണ് അതിന്റെ കാലികമായ പ്രസക്തിയെന്നും  ജീവിതത്തിൽ അതിന് സ്വാധീനം ചെലുത്താൻ സാധിക്കേണ്ടതുണ്ടെന്നും അവർ ഉദ്ബോധിപ്പിച്ചു. ഖുർആൻ സ്റ്റഡി സെന്ററുകളിലെ പഠിതാക്കളുടെ അനുഭവങ്ങൾ ഫിസ്‌ന, മുഫ്‌സീറ, സുനിത എന്നിവർ പങ്കുവെച്ചു.  ഖുർആനിന്റെ ചരിത്രം, അമാനുഷികത, പാരായണരീതി എന്ന വിഷയത്തിൽ മുഹ്സിന അബ്ദുൽ മജീദ് സംസാരിച്ചു. ഷഫ്‌ന ഹകീം ഗാനമാലപിച്ചു ജാസ്മിൻ നാസറിന്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ നജ്മ സാദിഖ് സ്വാഗതവും ഏരിയ സെക്രട്ടറി പി.വി ഷഹ്നാസ് സമാപനവും നിർവഹിച്ചു. വീഡിയോ വാർത്തകൾക്ക് സ്റ്റാർവിഷൻന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ്…

Read More

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിൽ പ്രതികൾക്ക് വ്യക്തമായ രാജ്യദ്രോഹ ലക്ഷ്യമുണ്ടായിരുന്നുവെന്നും, രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകർക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എൻ.ഐ.എ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വര്‍ണക്കടത്തിലെ സ്വർണ്ണ കള്ളക്കടത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. സ്വപ്നയുടെ പക്കല്‍ നിന്നും 6 ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ഫോണിൽ നിന്നും നിർണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിനും ലഭിച്ചത്. പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ്പ് വഴിയെന്ന് എന്‍ഐഎ. പിടിയിലാകുന്നതിന് മുമ്പ് പ്രതികള്‍ ടെലിഗ്രാം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. സിഡാക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നീക്കം ചെയ്ത സന്ദേശങ്ങള്‍ കണ്ടെടുത്തതായും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖ്യ കണ്ണി കെ ടി റമീസാണെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. റമീസിന് വിദേശത്ത് അടക്കം നിരവധി കള്ളക്കടത്ത് റാക്കറ്റുകളുമായി ബന്ധമുണ്ട്.

Read More

മനാമ: തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയതും നീളമുള്ളതുമായ വാഹനങ്ങൾ തടയുന്നതിനുള്ള കാലയളവ് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. അടിയന്തിരമായി അവതരിപ്പിച്ച നിർദ്ദേശത്തിൽ, ഹയർ ട്രാഫിക് കൗൺസിൽ അനുസരിച്ച് തീരുമാനങ്ങൾ സജീവമാക്കാൻ നിർദ്ദേശിച്ചു.

Read More

മനാമ: തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് “ആരോഗ്യകരമായതും സുരക്ഷിതവുമായ വേനൽക്കാലം – 2020” എന്ന ബോധവൽക്കരണ ശില്പശാല നടത്തുന്നു. ജൂലൈ 23 ന് വൈകിട്ട് 5 മണി മുതൽ 7.30 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈകുവിന്റെ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുന്നത്. സെബാർകോ, അൽ ഘാന ക്യാമ്പുകളിലെ തൊഴിലാളികൾ സൂം മീറ്റിംഗിൽ പങ്കെടുക്കും. തൊഴിൽ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ തൊഴിലാളികളെ അഭിസംബോധന ചെയ്യും. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് / കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ചീഫ് റസിഡന്റ്, ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗം ഡോ. ​​പി. വി. ചെറിയൻ മുഖ്യ പ്രഭാഷകനാകും. തുടർന്ന് റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ഡോ: വെങ്കട്ട് റെഡ്ഡി സമ്മർ ഡിസീസസ്, കോവിഡ് 19 മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ചോദ്യോത്തര സെഷൻ സംഘടിപ്പിക്കും. പങ്കെടുക്കുന്ന ക്യാമ്പുകളിലെ തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്തും. പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളും വിതരണം…

Read More

മനാമ: ബഹ്‌റൈനിലെ നിഷ്കളങ്ക സാമൂഹിക പ്രവർത്തനത്തിൻറെ ഉത്തമ മാതൃകയായിരുന്ന സാം അടൂരിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ സഹായം നൽകുമെന്ന് പ്രമുഖ ബിസിനസുകാരനും, വികെഎൽ ഹോൽഡിംഗ്സ് ആൻഡ് അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോ: വർഗീസ് കുര്യൻ വ്യക്തമാക്കി. പ്ലസ്ടുവിലും, അഞ്ചിലും പഠിക്കുന്ന സിമി സാറ സാം(17), സോണി സാറ സാം (13) എന്നിവരുടെ പഠന ചിലവുകൾക്കായിട്ടാണ് ഈ തുക നൽകുന്നത്. സാമിന്റെ ജീവിതാഭിലാഷമായ കെസ്റ്റർ ആന്റണി നയിച്ച ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് 2020 എന്ന പരിപാടിയിൽ ഉണ്ടായ സാമ്പത്തിക ബാധ്യത നികത്താനും ഡോ:വർഗീസ് കുര്യൻ ഒരു ലക്ഷം രൂപ നൽകിയിരുന്നു. സ്റ്റാർ വിഷൻ ഇവന്റസിന്റെ ബാനറിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. സാമിൻറെ കുടുംബത്തിൻറെ നിസ്സഹായാവസ്ഥ സ്റ്റാർ വിഷൻ ചെയർമാൻ  സേതുരാജ് കടയ്ക്കൽ  ഡോ: വർഗീസ് കുര്യനെ അറിയിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ സഹായം ഉറപ്പുനൽകിയത്. ഭർത്താവിൻറെ സത്‌പ്രവർത്തിയുടെ ഫലമാണിതെന്നും കുടുംബത്തെ സഹായിച്ച ഡോ. വർഗീസ് കുര്യനും കുടുംബത്തിനും സാം അടൂരിന്റെ ഭാര്യ…

Read More

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി മുരുകൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സഹതടവുകാരിയുമായുള്ള തർക്കത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച സാരിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതായി നളിനിയുടെ അഭിഭാഷകൻ പുകഴേന്തി വെളിപ്പെടുത്തി. എന്നാൽ സംഭവത്തിൽ ജയിലധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല. രാജീവ് ഗാന്ധി വധക്കേസിൽ 1991ൽ പ്രത്യേക ടാഡ കോടതിയാണ് നളിനി അടക്കമുള്ളവരെ വധശിക്ഷക്ക് വിധിച്ചത്. പിന്നീട് ഇവരുടെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കിയിരുന്നു. 29 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിലാണ്.

Read More

കൊച്ചി : കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ കൂടുതകൾ വിവരങ്ങൾ പുറത്തേക്കു വരുമ്പോൾ കൂടുതൽ പ്രമുഖർ കുടുങ്ങുമെന്നാണ് സൂചന. വിമാനങ്ങളിൽ സ്വർണ്ണം കൊണ്ട് വന്നിരുന്നതിന് പുറമെ സ്വർണ്ണക്കടത്ത് കൊച്ചി തുറമുഖം വഴിയും നടത്തിയതായി സൂചന. ഇതിന്റെയും സൂത്രധാരൻ ഫൈസൽ ഫരീദാണ് എന്നാണ് ലഭിക്കുന്ന വിവിവരങ്ങൾ.

Read More